ഫേസ്ബുക്ക് മുതലാളിക്ക് ഫോക്‌സ്‌വാഗണിന്റെ സമ്മാനം

സമ്പത്തിനൊപ്പം ഒരല്‍പം എളിമയും കൊണ്ടുനടക്കുന്നത് ചിലര്‍ക്കൊരു വിനോദമാണ്. കൊണ്ടുനടക്കാന്‍ വലിയ പ്രയാസമില്ല എന്നതും ചെയ്യുന്ന കന്നന്തിരിവുകള്‍ അധികമാരാലും നോട്ടീസ് ചെയ്യപ്പെടില്ല എന്നതുമെല്ലാം ഈ എളിമപേറലിനുള്ള ഗുണമാണ്. നമ്മുടെ നാട്ടില്‍ എംഎ യൂസഫലിയെപ്പോലുള്ളവര്‍ എളിമയുടെ പ്രതിരൂപങ്ങളാണെന്നു പറയാം. അന്താരാഷ്ട്ര തലത്തില്‍ എളിമയുടെ കുത്തക ഇപ്പോള്‍ കൈവശം വെച്ചിരിക്കുന്നത് മാര്‍ക്ക് സുക്കര്‍ബര്‍ഗാണ്. അതെ, പോക്കും ലൈക്കും കണ്ടുപിടിച്ച ആ മഹാന്‍! ഫേസ്ബുക്കിന്റെ ഉടമ!

ഇദ്ദേഹത്തിന്റെ പക്കലുള്ളത് ഒരു ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് കാറാണ് എന്നറിയുക. എന്നുവെച്ചാല്‍, ഒരു പ്രീമിയം കാറിലാണ് സുക്കര്‍ബര്‍ഗ് ഓഫീസില്‍ പോകുകയും വരികയും ചെയ്യുന്നത്. എന്തുകൊണ്ടാണ് ഇദ്ദേഹത്തെപ്പോലൊരു സമ്പന്നന്‍ ഒരു അത്യാഡംബര കാര്‍ വാങ്ങാത്തത് എന്ന ചോദ്യം സംഗതം. മൂപ്പര്‍ക്കതൊന്നും ഇഷ്ടമല്ല എന്ന് ഉത്തരം.

ഈ വിവരം മണത്തറിഞ്ഞ ഫോക്‌സ്‌വാഗണ്‍ അദ്ദേഹത്തിന് ഒന്നു സമ്മാനിച്ചുകളയാം എന്നു കരുതി. സമ്മാനം സുക്കറിന് കിട്ടുന്നതിനു മുമ്പേതന്നെ അത് നാട്ടുകാരെ അറിയിച്ചു കമ്പനി. അതിന്റെ വീഡിയോ ഇവിടെ കാണാം, കൂടെ സുക്കറിന്റെ കാറും.

സുക്കറിന്റെ കാറും വിലയും

സുക്കറിന്റെ കാറും വിലയും

ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് ജിടിഐ എംകെ6 ആണ് മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ പക്കലുള്ള കാര്‍. ഇതൊരു പ്രീമിയം ഹാച്ച്ബാക്കാണ്. വാഹനത്തിന്റെ അമേരിക്കന്‍ വിലയെ ഇന്ത്യന്‍ നിലവാരത്തിലേക്ക് മാറ്റിയാല്‍ 24 ലക്ഷത്തിന്റെ പരിധിയില്‍ വരും.

ആഡംബരക്കാറിഷ്ടമല്ല

ആഡംബരക്കാറിഷ്ടമല്ല

സുക്കര്‍ അങ്ങനെയാണ്. ആഡംബരക്കാറുകളോട് അദ്ദേഹത്തിന് വലിയ പ്രിയം പോര. വസ്ത്രങ്ങളിലും വലിയ ആഡംബരം കാണിക്കാറില്ല അദ്ദേഹം. ഒരു ജീന്‍സും ടീ ഷര്‍ട്ടും മാത്രമാണ് അദ്ദേഹത്തിന്റെ സ്ഥിരം വേഷം.

ഫോക്‌സ്‌വാഗണ്‍

ഫോക്‌സ്‌വാഗണ്‍

ഫോക്‌സ്‌വാഗണ്‍ ഈയിടെ ഈ വസ്തുതയില്‍ ശ്രദ്ധ പതിപ്പിച്ചു. ഇതിന് കാരണമായത് സുക്കറിന്റെ ഒരു പ്രത്യേക ശീലമാണ്. വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോള്‍ സുക്കര്‍ തന്റെ മൊബൈലില്‍ കളിച്ചോണ്ടിരിക്കും. ഇത് ശ്രദ്ധയില്‍ പെട്ട ഒരു മാധ്യമപ്രവര്‍ത്തകന്‍ (മാധ്യമങ്ങള്‍ക്കൊക്കെ എന്തുമാകാമല്ലോ) അത് ഫോട്ടം പിടിച്ച് പത്രത്തിലിട്ടു. സുക്കറും അദ്ദേഹത്തിന്റെ മൊബൈലും വണ്ടിയും ഒരു അന്താരാഷ്ട്ര ചര്‍ച്ചാവിഷയമായി മാറി.

സമ്മാനം

സമ്മാനം

സുക്കറിന് ഒരു സമ്മാനം നല്‍കണമെന്ന് ഫോക്‌സ്‌വാഗണ്‍ അതിയായി ആഗ്രഹിച്ചു. സമ്മാനം എന്തുനല്‍കണമെന്ന് അവര്‍ ഡയറക്ടര്‍ ബോര്‍ഡ് മീറ്റിംഗൊക്കെ വിളിച്ചുകൂട്ടി നിശ്ചയിക്കുകയും ചെയ്തു. ഒരു കോട്ടാണ് സമ്മാനമായി അവര്‍ അയച്ചത്. അടുത്ത താളില്‍ അതിന്റെ വീഡിയോ കാണാം.

സുക്കറിനുള്ള ഫോക്‌സ്‌വാഗണ്‍ സമ്മാനം

Video

More from DriveSpark

Article Published On: Monday, January 27, 2014, 17:54 [IST]
English summary
VW uploaded a video on its YouTube corporate account showing one of its representatives packing a gift for Zuckerberg.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X