ഫോക്‌സ്‌വാഗണ്‍ കാറുകളേക്കാള്‍ വില്‍ക്കുന്നത് ഈ ഉല്‍പ്പന്നം! വാങ്ങാന്‍ പറ്റുന്നത് ഇവിടെ
ലോകത്ത് നിരവധി വാഹന നിര്‍മാണ കമ്പനികളുണ്ട്. അവരുടെ ഏറ്റവും വലിയ വരുമാന മാര്‍ഗം വാഹന വില്‍പ്പനയാണ്. ഒന്നിലേറെ ലോകോത്തര ബ്രാന്‍ഡുകളെ ഒരു കുടുക്കീഴില്‍ അണിനിരക്കുന്നതാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ്. സ്‌കോഡ, ഔഡി, ലംബോര്‍ഗിനി, ബെന്റ്‌ലി, പോര്‍ഷ എന്നീ ബ്രാന്‍ഡുകള്‍ക്കൊപ്പം ജര്‍മന്‍ ബ്രാന്‍ഡ് ആയ ഫോക്‌സ്‌വാഗണും VW ഗ്രൂപ്പിന് കീഴിലാണ് വരുന്നത്. ജര്‍മന്‍ ബ്രാന്‍ഡായ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയിലും നിരവധി ചില ജനപ്രിയ കാറുകള്‍ വില്‍പ്പനക്കെത്തിക്കുന്നു. എന്നാല്‍ ഫോക്‌സ്‌വാഗണ്‍ 2024-ല്‍ കാറുകളേക്കാള്‍ കൂടുതല്‍ വിറ്റഴിച്ചത് മറ്റൊരു ഉല്‍പ്പന്നമാണ്. അത് എന്താണെന്നും ആ ഉല്‍പ്പന്നും എവിടെയെല്ലാം വാങ്ങാന്‍ കിട്ടുമെന്നും നമുക്ക് നോക്കാം.
1937-ല്‍ പ്രവര്‍ത്തനമാരംഭിച്ച ഫോക്‌സ്‌വാഗണ്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന ഒരു കാര്‍ കമ്പനിയാണ്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് കാറുകളാണ് ഫോക്‌സ്‌വാഗണ്‍ വില്‍ക്കുന്നത്. 2024-ല്‍ കമ്പനി 5.2 ദശലക്ഷം കാറുകളാണ വില്‍പ്പന നടത്തിയത്. എന്നാല്‍ പോയ വര്‍ഷം ഫോക്‌സ്‌വാഗണ്‍ കാറുകളേക്കാള്‍ കൂടുതല്‍ വിറ്റത് സോസേജുകളാണ്.

അതെ നിങ്ങള്‍ വായിച്ചത് ശരിയാണ്. കഴിഞ്ഞ വര്‍ഷം 8.5 ദശലക്ഷം 'കറിവസ്റ്റ്' (currywurst) എന്ന സോസേജുകളാണ് ഫോക്‌സ്‌വാഗണ്‍ വില്‍പ്പന നടത്തിയത്. ഇത് കേട്ട് അടുത്ത കാലത്താണ് കമ്പനി സോസേജ് നിര്‍മിക്കാന്‍ തുടങ്ങിയതെന്ന് കരുതേണ്ട്. 1973-ല്‍ ആസ്ഥാനമായ വോള്‍ഫ്‌സ്ബര്‍ഗിലെ തൊഴിലാളികള്‍ക്ക് നല്‍കാന്‍ വേണ്ടിയായിരുന്നു കമ്പനി ആദ്യം സോസേജ് നിര്‍മിക്കാന്‍ തുടങ്ങിയത്.
ലോകമെമ്പാടും 12 രാജ്യങ്ങളിലെ ഫുട്‌ബോള്‍ സ്റ്റേഡിയങ്ങള്‍, കോര്‍പ്പറേറ്റ് കഫറ്റീരിയകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കമ്പനിയുടെ സോസേജുകള്‍ വാങ്ങാനാകും. OEM VW എന്ന പേരിലാണ് ഈ സോസേജുകള്‍ വിപണനം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം 8 ദശലക്ഷത്തിലധികം സോസേജുകള്‍ വിറ്റഴിക്കുക വഴി ഫോക്‌സ്‌വാഗണ്‍ രണ്ട് ശതമാനം വളര്‍ച്ച നേടി.

പോയ വര്‍ഷം ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ പ്രശസ്തമായ സ്‌പൈസ്ഡ് കെച്ചപ്പിന്റെ 6,54,000 കുപ്പികളും വിറ്റഴിച്ചു. ചൈനയടക്കമുള്ള രാജ്യങ്ങളില്‍ വില്‍പ്പന ഇടിവും BYD അടക്കമുള്ള എതിരാളികളില്‍ നിന്നുള്ള വെല്ലുവിളികളും കാരണം പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന വേളയിലാണ് സോസേജുകളുടെ വില്‍പ്പന കാറുകളേക്കാള്‍ കൂടുതലാണെന്ന വാര്‍ത്തകള്‍ വരുന്നത്.
ഫോക്‌സ്‌വാഗണുമായി ബന്ധപ്പെട്ട മറ്റ് വാര്‍ത്തകള്‍ നോക്കിയാല്‍ കമ്പനി ഏപ്രില്‍ 14-ന് പുറത്തിറക്കാന്‍ േപാകുന്ന ടിഗുവാന്‍ ആര്‍ ലൈനിനായുള്ള ബുക്കിംഗ് ആരംഭിച്ചു. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും അംഗീകൃത ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ചും കാര്‍ ബുക്ക് ചെയ്യാം. മാത്രമല്ല എഞ്ചിന്‍ സവിശേഷതകളും കളര്‍ ഓപ്ഷനുകളും ഉള്‍പ്പെടെ ടിഗുവാന്‍ ആര്‍ ലൈനിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളും ബ്രാന്‍ഡിന്റെ ഇന്ത്യ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

പെര്‍സിമോണ്‍ റെഡ് മെറ്റാലിക്, നൈറ്റ്‌ഷെയ്ഡ് ബ്ലൂ മെറ്റാലിക്, ഗ്രനേഡില്ല ബ്ലാക്ക് മെറ്റാലിക്, ഒറിക്‌സ് വൈറ്റ് മദര്‍ ഓഫ് പേള്‍ ഇഫക്റ്റ്, സിപ്രെസിനോ ഗ്രീന്‍ മെറ്റാലിക്, ഓയിസ്റ്റര്‍ സില്‍വര്‍ മെറ്റാലിക് എന്നീ ആറ് മോണോടോണ്‍ കളര്‍ ഓപ്ഷനുകളിലാണ് ഫോക്സ്വാഗണ്‍ ഇന്ത്യയില്‍ ടിഗുവാന്‍ ആര്‍ ലൈന്‍ വാഗ്ദാനം ചെയ്യുന്നത്.
2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് ഇന്ത്യ-സ്‌പെക്ക് ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ ആര്‍ ലൈനിന് തുടിപ്പേകുക. 204 hp പവറും 320 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ഫോക്‌സ്‌വാഗന്റെ 4 മോഷന്‍ എഡബ്ല്യുഡി സിസ്റ്റവും വഴി നാല് വീലുകളിലേക്കും പവര്‍ അയയ്ക്കുന്നു. 7.1 സെക്കന്‍ഡിനുള്ളില്‍ 0-100 kmph വേഗത കൈവരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
മണിക്കൂറില്‍ 229 കിലോമീറ്ററായിരിക്കും പരമാവധി വേഗത. സികെഡി യൂണിറ്റായി വരുന്ന സ്റ്റാന്‍ഡേര്‍ഡ് ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്റെ വില 38.17 ലക്ഷം രൂപയായിരുന്നു. സിബിയു ആയി ഇറക്കുമതി ചെയ്യുന്ന ടിഗ്വാന്‍ ആര്‍ ലൈനിന്റെ വില ഏകദേശം 50 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ടൊയോട്ട ഫോര്‍ച്യൂണറിന് പുറമെ എന്‍ട്രി ലെവല്‍ ആഡംബര എസ്‌യുവികളായ മെര്‍സിഡീസ് ബെന്‍സ് GLA, ബിഎംഡബ്ല്യു X1, ഔഡി Q3 തുടങ്ങിയ മോഡലുകളുമായി ഇത് മത്സരിക്കും.


Click it and Unblock the Notifications








