ബെൻസിൻ്റെ കച്ചവടം കുറയ്ക്കാൻ പറ്റുമോ ഇവന്! ടിഗുവാൻ R ലൈനും ബെൻസ് GLA തമ്മിലൊരു താരതമ്യം
ഫോക്സ്‌വാഗൺ തങ്ങളുടെ ടിഗുവാൻ R ലൈൻ അവതരിപ്പിച്ചതോടെ പെർഫോമൻസ് ആരാധകരുടെ പ്രിയപ്പെട്ട മോഡലായി മാറിയിരിക്കുകയാണ്. 49 ലക്ഷം രൂപയാണ് വാഹനത്തിൻ്റെ എക്സ്ഷോറൂം വിലയായി വരുന്നത്.ഏപ്രിൽ 23ന് വാഹനത്തിന്റെ ഡെലിവറി ആരംഭിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. അത് പോലെ തന്നെ ഇതൊരു സിബിയു യുണിറ്റായിട്ടാണ് രാജ്യത്ത് എത്തിച്ചിരിക്കുന്നത്. MQB-Evo പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള പുതിയ മോഡലിന് നിലവിലെ ടുഗുവാനേക്കാൾ 30 mm അധിക നീളവും 4 mm അധിക ഉയരവുമുണ്ട്. അതേസമയം വീൽബേസ് 2,680 മില്ലീമീറ്ററായി തന്നെ തുടരുകയാണ്. ഡിസൈനിലേക്ക് നോക്കിയാൽ വലിയൊരു പരിണാമത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നത് വാഹനപ്രേമികളെ സന്തോഷിപ്പിക്കുന്ന കാര്യമാണ്.
ബെൻസിനോട് പോലും മുട്ടാൻ പറ്റുന്ന ഐറ്റമാണിതെന്ന് ചുമ്മാ പറയുന്നതല്ല.മെർസിഡീസ് ബെൻസ് GLA മോഡലുമായി ഇവനെയൊന്നു താരതമ്യം ചെയ്തി നോക്കാം. കാണാന്‍ അഴകുള്ള ഡിസൈനില്‍ വരുന്ന മെര്‍സിഡീസ് GLA 200 മോഡലിന് ആകര്‍ഷകമായ ഗ്രില്‍, കരുത്തുറ്റ ബമ്പര്‍, കണ്‍പുരികങ്ങളെ അനുസ്മരിപ്പിക്കുന്ന ഹെഡ്ലൈറ്റുകള്‍, വലിയ എയര്‍ ഇന്‍ടേക്ക് എന്നിവ ലഭിക്കുന്നുണ്ട്.

ആകര്‍ഷകമായ കാറിന്റെ വശങ്ങളില്‍ 18 ഇഞ്ച്, 19 ഇഞ്ച് എന്നീ രണ്ട് തരം അലോയ് വീല്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഈ ആഡംബര കാര്‍ വാങ്ങാനാകും. 160 bhp പവറും 270 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ആദ്യത്തേത്. 187 bhp പവറും 400 Nm ടോര്‍ക്കും നല്‍കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ഓഫറിലുണ്ട്.
R-ലൈൻ വേരിയന്റുകൾക്ക് കൂടുതൽ സ്‌പോർട്ടിയർ ഫ്രണ്ട്, റിയർ ബമ്പറുകൾ, റിയർ സ്‌പോയിലർ, R-ലൈൻ സ്‌പെക്കിൽ സൈഡ് പാനലുകൾ എന്നിവയെല്ലാം ലഭിക്കും. കൂടാതെ, മുന്നിലും പിന്നിലും പൂർണ വീതിയുള്ള ഹൊറിസോണ്ടൽ എൽഇഡി ലൈറ്റ് സ്ട്രിപ്പുകൾ, വലിയ 19 ഇഞ്ച് അലോയ് വീലുകൾ എന്നിവയും ഫോക്‌സ്‌വാഗൺ ഒരുക്കിയിട്ടുണ്ട്. ഓൾ-സീസൺ ടയറുകൾ, ബ്ലാക്ക് റൂഫ് റെയിലുകൾ, പവർ-അഡ്ജസ്റ്റബിൾ ORVM-കൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, റിമോട്ട് പവർ ലിഫ്റ്റ്ഗേറ്റ് എന്നിവയും മോഡലിലുണ്ടാവും.

2.0 ലിറ്റർ TSI ടർബോ പെട്രോൾ എഞ്ചിനായിരിക്കും എസ്‌യുവിയുടെ ഹൃദയം. 7-സ്പീഡ് ഡിഎസ്‌ജി ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയ ഈ എഞ്ചിൻ 261 bhp കരുത്തിൽ പരമാവധി 400 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. വാഹനത്തിന്റെ ആഗോള പതിപ്പുകളിൽ അഡാപ്റ്റീവ് സസ്‌പെൻഷൻ സിസ്റ്റത്തിനായി ഡൈനാമിക് ഷാസിസ് കൺട്രോൾ പ്രോയും കമ്പനി സജ്ജീകരിച്ചിരിക്കുന്നു.
ബെൻസ് GLA ആഡംബര കാര്‍ ആണെങ്കിലും മൈലേജിന്റെ കാര്യത്തിലും ഈ കാര്‍ ഒട്ടും പിറകിലല്ല. ഇതിന്റെ പെട്രോള്‍ പതിപ്പ് ലിറ്ററിന് 17.4 കിലോമീറ്ററും ഡീസല്‍ ലിറ്ററിന് 18.9 കിലോമീറ്ററും മൈലേജ് നല്‍കുമെന്നാണ് പറയപ്പെടുന്നത്. ആകര്‍ഷകമായ പെര്‍ഫോമന്‍സും ഈ ആഡംബര എസ്‌യുവി കാഴ്ചവെക്കുന്നു. ഈ മെര്‍സിഡീസ്-ബെന്‍സ് മോഡലിന്റെ പെട്രോള്‍ പതിപ്പിന് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 8.9 സെക്കന്‍ഡുകള്‍ മതി.

ആക്ടീവ് പാര്‍ക്ക് അസിസ്റ്റ്, അഡാപ്റ്റീവ് ഹൈ ബീം അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ, 7 എയര്‍ബാഗുകള്‍, റണ്‍-ഫ്‌ലാറ്റ് ടയറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവയടക്കമുള്ള ഫീച്ചറുകളും ഈ കാറില്‍ മെര്‍സിഡീസ് ബെന്‍സ് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ സേഫ്റ്റിയുടെ കാര്യത്തിൽ വാഹനം ഒരു കില്ലാടി തന്നെയാണ് എന്ന് പറയാതിരിക്കാൻ സാധിക്കില്ല.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








