പാഴ്‌വാക്ക് അല്ല സുരക്ഷ; വെന്റോയുടെ മുകളില്‍ ഭീമന്‍ തൂണ് വീണിട്ടും യാത്രക്കാര്‍ സുരക്ഷിതര്‍!

Written By: Staff

പൊതുവെ സുരക്ഷയുടെ കാര്യത്തില്‍ ജര്‍മ്മന്‍ കാറുകളെയാണ് നാം പേരെടുത്തു പറയാറ്. തകരപ്പാട്ടകള്‍ എന്ന ആക്ഷേപത്തില്‍ നിന്നും ഇന്ത്യന്‍ കാറുകള്‍ പതിയെ മുക്തി നേടുന്നുണ്ടെങ്കിലും ജര്‍മ്മന്‍ കാറുകളുമായി താരതമ്യം ചെയ്യാറായിട്ടില്ല.

വീട്ടുവീഴ്ചയില്ലാത്ത സുരക്ഷ; വെന്റോയ്ക്ക് മേല്‍ ഭീമന്‍ തൂണ് മറിഞ്ഞിട്ടും യാത്രക്കാര്‍ സുരക്ഷിതര്‍!

യാത്രക്കാര്‍ക്ക് പരമാവധി സുരക്ഷ ഉറപ്പ് വരുത്താന്‍ ജര്‍മ്മന്‍ കാറുകള്‍ക്ക് സാധിക്കുമെന്ന വിശ്വാസം വിപണിയില്‍ വേരുറച്ചു കഴിഞ്ഞു. അടുത്തിടെ രാജസ്ഥാനിലെ ജോധ്പൂരിന് സമീപം നടന്ന അപകടം ജര്‍മ്മന്‍ കാറുകളുടെ ദൃഢതയ്ക്ക് വീണ്ടും ഉദ്ദാഹരണം നല്‍കിയിരിക്കുകയാണ്.

വീട്ടുവീഴ്ചയില്ലാത്ത സുരക്ഷ; വെന്റോയ്ക്ക് മേല്‍ ഭീമന്‍ തൂണ് മറിഞ്ഞിട്ടും യാത്രക്കാര്‍ സുരക്ഷിതര്‍!

ഭീമന്‍ ഇരുമ്പു തൂണിന് അടയില്‍ അകപ്പെട്ട ഫോക്‌സ്‌വാഗണ്‍ വെന്റോയാണ് ഇവിടെ ശ്രദ്ധാകേന്ദ്രം. നിര്‍ഭാഗ്യവശാൽ നിര്‍മ്മാണത്തിലിരുന്ന ഇരുമ്പു തൂണ്‍ റോഡിന് കുറുകെ മറിഞ്ഞാണ് അപകടം.

വീട്ടുവീഴ്ചയില്ലാത്ത സുരക്ഷ; വെന്റോയ്ക്ക് മേല്‍ ഭീമന്‍ തൂണ് മറിഞ്ഞിട്ടും യാത്രക്കാര്‍ സുരക്ഷിതര്‍!

തൂണിനടിയല്‍ അകപ്പെട്ട വെന്റോയുടെ ചിത്രങ്ങള്‍ കാറിന്റെ ദൃഢതയിലേക്ക് വിരല്‍ ചൂണ്ടുന്നു. കാറിന്റെ വിന്‍ഡ്ഷീല്‍ഡിന് മേലെയാണ് ഇരുമ്പു തൂണ്‍ പതിച്ചത്.

വീട്ടുവീഴ്ചയില്ലാത്ത സുരക്ഷ; വെന്റോയ്ക്ക് മേല്‍ ഭീമന്‍ തൂണ് മറിഞ്ഞിട്ടും യാത്രക്കാര്‍ സുരക്ഷിതര്‍!

വീഴ്ചയില്‍ വിന്‍ഡ്ഷീല്‍ഡ് പൂര്‍ണമായും തകര്‍ന്നെങ്കിലും മറ്റു കാര്യമായ കേടുപാടുകള്‍ കാറിന് സംഭവിച്ചില്ലെന്നത് ശ്രദ്ധേയം. ഭീമന്‍ ഇരുമ്പു തൂണിനെ പ്രതിരോധിക്കാന്‍ വെന്റോയുടെ A-Pillar കള്‍ക്ക് സാധിച്ചെന്നത് എടുത്തുപറയണം.

കാറിലുള്ള യാത്രക്കാരെല്ലാം സുരക്ഷിതമായാണ് അപകടത്തിന് ശേഷം പുറത്തു വന്നത്. വെന്റോയുടെ വലതുവശം ചേര്‍ന്നാണ് തൂണിന്റെ വീഴ്ച.

വീട്ടുവീഴ്ചയില്ലാത്ത സുരക്ഷ; വെന്റോയ്ക്ക് മേല്‍ ഭീമന്‍ തൂണ് മറിഞ്ഞിട്ടും യാത്രക്കാര്‍ സുരക്ഷിതര്‍!

തത്ഫലമായി വലതു വശത്തെ സസ്‌പെന്‍ഷന് തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന് ചിത്രങ്ങള്‍ സൂചന നല്‍കുന്നു. തൂണിന്റെ അമിത ഭാരം കൂടി ഇതിന് കാരണമാണ്.

വീട്ടുവീഴ്ചയില്ലാത്ത സുരക്ഷ; വെന്റോയ്ക്ക് മേല്‍ ഭീമന്‍ തൂണ് മറിഞ്ഞിട്ടും യാത്രക്കാര്‍ സുരക്ഷിതര്‍!

A-Pillar കള്‍ക്ക് ഒപ്പം B-Pillar ഉം വീഴ്ചയുടെ ആഘാതം പാസഞ്ചര്‍ ക്യാബിനിലേക്ക് എത്താതെ പ്രതിരോധിച്ചിട്ടുണ്ട്. അപകടം നിര്‍ഭാഗ്യകരമെങ്കിലും ജര്‍മ്മന്‍ കാറിന്റെ സുരക്ഷിതത്വത്തിനുള്ള മാതൃകയായി ഈ സംഭവം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

വീട്ടുവീഴ്ചയില്ലാത്ത സുരക്ഷ; വെന്റോയ്ക്ക് മേല്‍ ഭീമന്‍ തൂണ് മറിഞ്ഞിട്ടും യാത്രക്കാര്‍ സുരക്ഷിതര്‍!

വെന്റോയുടെ സ്ഥാനത്ത് ഇന്ത്യന്‍ നിര്‍മ്മിത കാറായിരുന്നെങ്കില്‍ സ്ഥിതിഗതികള്‍ ഭീകരമായേനെ എന്നാണ് ഭൂരിപക്ഷം ആളുകളുടെയും അഭിപ്രായം.

Image Source: Facebook

വീട്ടുവീഴ്ചയില്ലാത്ത സുരക്ഷ; വെന്റോയ്ക്ക് മേല്‍ ഭീമന്‍ തൂണ് മറിഞ്ഞിട്ടും യാത്രക്കാര്‍ സുരക്ഷിതര്‍!

നേരത്തെ കേരളത്തില്‍ അപകടത്തില്‍പ്പെട്ട ഫോക്‌സ്‌വാഗണ്‍ വെന്റോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടു ട്രക്കുകള്‍ക്ക് ഇടയില്‍ ചതഞ്ഞരഞ്ഞ വെന്റോ യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തിയാണ് ശ്രദ്ധയാകര്‍ഷിച്ചത്.

വീട്ടുവീഴ്ചയില്ലാത്ത സുരക്ഷ; വെന്റോയ്ക്ക് മേല്‍ ഭീമന്‍ തൂണ് മറിഞ്ഞിട്ടും യാത്രക്കാര്‍ സുരക്ഷിതര്‍!

മുന്നില്‍ സഞ്ചരിച്ച ലോറി അപ്രതീക്ഷിതമായി ബ്രേക്ക് പിടിച്ചതോടെ പിന്നിലുണ്ടായിരുന്ന വെന്റോ ലോറിയിലേക്ക് ഇടിച്ചിറങ്ങി. തൊട്ടു പിന്നിലുണ്ടായിരുന്ന ട്രക്കിനും കൃത്യസമയത്ത് ബ്രേക്ക് ലഭിച്ചില്ല.

വീട്ടുവീഴ്ചയില്ലാത്ത സുരക്ഷ; വെന്റോയ്ക്ക് മേല്‍ ഭീമന്‍ തൂണ് മറിഞ്ഞിട്ടും യാത്രക്കാര്‍ സുരക്ഷിതര്‍!

വെന്റോയുടെ പിന്നിലേക്ക് ട്രക്കും ഇടിച്ചു കയറിയാണ് അന്നത്തെ അപകടം. എന്നാല്‍ അപകടത്തില്‍ കാറില്‍ സഞ്ചരിച്ചിരുന്ന യാത്രക്കാര്‍ക്ക് ആര്‍ക്കും പരുക്കേറ്റില്ലെന്നതാണ് അത്ഭുതം.

വീട്ടുവീഴ്ചയില്ലാത്ത സുരക്ഷ; വെന്റോയ്ക്ക് മേല്‍ ഭീമന്‍ തൂണ് മറിഞ്ഞിട്ടും യാത്രക്കാര്‍ സുരക്ഷിതര്‍!

ഇടിയുടെ ആഘാതം മുന്‍-പിന്‍ ക്രമ്പിള്‍ സോണുകള്‍ പൂര്‍ണമായും ഏറ്റുവാങ്ങിയാണ് യാത്രക്കാരുടെ സുരക്ഷ വെന്റോ ഉറപ്പു വരുത്തിയത്.

വീട്ടുവീഴ്ചയില്ലാത്ത സുരക്ഷ; വെന്റോയ്ക്ക് മേല്‍ ഭീമന്‍ തൂണ് മറിഞ്ഞിട്ടും യാത്രക്കാര്‍ സുരക്ഷിതര്‍!

പാസഞ്ചര്‍ ക്യാബിന് സുരക്ഷയേകിയ വെന്റോയുടെ കരുത്താര്‍ന്ന ഘടന അന്നും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

കൂടുതല്‍... #off beat
English summary
Volkswagen Build Quality Once Again Proved. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark