ഫോക്സ്‌വാഗൺ വെർട്ടിസും സ്കോർപിയോയും കൂട്ടിയിടിച്ചു; വണ്ടികളുടെ അവസ്ഥ ഞെട്ടിക്കും
എസ്‌യുവിയും സെഡാനും കൂട്ടിയിടിച്ചാലുളള അവസ്ഥ എന്തായിരിക്കും, അതും മഹീന്ദ്രയുടെ സ്കോർപിയോ N -ഉം ഫോക്സ്‌വാഗണിൻ്റെ വെർട്ടിസും. റോഡിൽ മര്യാദ കാണിക്കാതെ വരുമ്പോഴും അശ്രദ്ധമായി വാഹനമോടിക്കുമ്പോഴുമാണല്ലോ അപകടങ്ങൾ ഉണ്ടാകുന്നത്. ഇന്ത്യയിലെ ആളുകൾക്ക് വാഹനമോടിക്കാൻ അറിയില്ല എന്ന് പല പഠനങ്ങളും പറഞ്ഞിട്ടുണ്ട്. കേരളം വിട്ടാൽ മറ്റ് സംസ്ഥാനങ്ങളിലെല്ലാം ഭയാനകമാണ് അവസ്ഥ.
അപകടത്തിൻ്റെ ദൃശ്യങ്ങൾ സ്കോർപിയോയുടെ ഡാഷ്ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഏകദേശം 90 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചിരുന്ന സ്കോർപിയോ ഫ്‌ളൈഓവറിൽ ഒരു വളവ് തിരിഞ്ഞു വന്നതും പെട്ടെന്ന്, ഡ്രൈവർ റോഡിന് നടുവിൽ പാർക്ക് ചെയ്തിരിക്കുന്ന ഒരു ഫോക്സ്‌വാഗൺ വെർട്ടിസും ടാറ്റ ടിയാഗോയും കാണുകയാണ്.

റോഡിലെ വളവ് കാരണം, സ്കോർപിയോ-എൻ ഡ്രൈവറിന് മുന്നിലെ റോഡിൽ വൃക്തത കുറവായിരുന്നതിൻ്റെ തൽഫലമായി, കാറുകൾ റോഡിന്റെ മധ്യത്തിൽ പാർക്ക് ചെയ്‌തതും അതേ വേഗതയിൽ തന്നെ തുടരുന്നതും ഡ്രൈവർക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. സ്കോർപിയോ വെർട്ടിസിന് നേരെ ചെന്ന് ഇടിച്ചുകയറുകയായിരുന്നു. പെട്ടെന്ന് ടിയാഗോ ഡ്രൈവർ വാഹനം എടുത്ത് പോയി. അവർ എന്തിനാണ് വാഹനം ഫ്ലൈഓവറിൻ്റെ മധ്യഭാഗത്ത് പാർക്ക് ചെയ്തിരുന്നത് എന്ന് വ്യക്തമായിട്ടില്ല,
ചിലപ്പോൾ റേസിങ്ങിനോ തർക്കത്തിലോ ഏർപ്പെട്ടതാകാം. എന്തായാലും വലിയ ഒരു അപകടമാണ് ഒഴിവായത്, സ്കോർപിയോ അൽപ്പം കൂടി വേഗതയിലാണ് വന്നിരുന്നതെങ്കിൽ വലിയ നാശനഷ്ടമായിരിക്കും സംഭവിക്കുക. അപകടത്തെത്തുടർന്ന്, സ്കോർപിയോ-എൻ അടുത്തുള്ള മഹീന്ദ്ര സർവീസ് സെന്ററിലേക്ക് കൊണ്ടുപോയി ഒരു പരിശോധനയ്ക്ക് ശേഷം, വാഹനത്തിന്റെ ഷാസിക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും അത് മാറ്റിസ്ഥാപിക്കേണ്ടതുണ്ടെന്നും സർവീസ് സെൻ്ററിൽ നിന്ന് അറിയിച്ചിട്ടുണ്ട്.
എസ്‌യുവികളുടെ ബിഗ് ഡാഡി എന്നറിയപ്പെടുന്ന വാഹനമേതെന്ന് ഇപ്പോൾ ഏതൊരു വാഹന പ്രേമിക്കും അറിയാവുന്ന കാര്യമാണ്. രണ്ടാംതലമുറ സ്കോർപിയോയുടെ വരവോടെ മഹീന്ദ്ര ഈ വിശേഷണം ഏവരുടേയും മനസിൽ കോറിയിടുകയായിരുന്നു. ശരിക്കും സ്പോർട്ട് യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ ഇന്ന് അതിശക്തരാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഇന്ത്യയിൽ മാത്രമല്ല വിദേശ വിപണികളിലും തങ്ങളുടെ അരക്കെട്ടുറപ്പിച്ച് മുന്നേറുകയാണ് കമ്പനി.
സ്കോർപിയോ N എസ്‌യുവി അടുത്തിടെ ഓസ്‌ട്രേലിയയിൽ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നേട്ടം കൈവരിക്കുന്നത്. ആയതിനാൽ വാഹനത്തിന് ഇതൊരു മൈലേജാവുമെന്നാണ് ഇന്ത്യൻ ബ്രാൻഡിന്റെ പ്രതീക്ഷ. ഇതിനകം തന്നെ സ്‌കോർപിയോ ക്ലാസിക് അടിസ്ഥാനമാക്കിയുള്ള പിക്കപ്പ് ട്രക്ക് വൻജനപ്രീതിയുമായി അരങ്ങുതകർക്കുന്നതിനിടെയാണ് N മോഡലിന്റെ വരവ് തന്നെ.
ഇന്ത്യയിലേതു പോലെ പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ സ്കോർപിയോ N ഓസ്ട്രേലിയയിൽ ലഭ്യമല്ല. പകരം 173 bhp കരുത്തിൽ പരമാവധി 400 Nm torque വരെ ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനിൽ മാത്രമാണ് എസ്‌യുവി അവിടെ വാങ്ങാനാവുക. 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിലാണ് എസ്‌യുവി വരുന്നത്. ഇതിൽ 4-വീൽ ഡ്രൈവ് സംവിധാനവും മഹീന്ദ്ര വാഗ്‌ദാനം ചെയ്യുന്നു.
മാനുവൽ ട്രാൻസ്‌മിഷന് വിദേശ വിപണികളിൽ കാര്യമായ സ്ഥാനമില്ലാത്തതിനാലാണ് ഓസ്ട്രേലിയയിലും ഇത് ലഭ്യമല്ലാത്തത്. അടുത്തിടെ ഇന്ത്യയിൽ ഒരു വർഷം പൂർത്തിയാക്കിയ സ്കോർപിയോ N ഇന്നും ജനപ്രിയനായി മുന്നേറുകയാണ്. വിപണിയിലെത്തി ബുക്കിംഗ് ആരംഭിച്ച് അരമണിക്കൂർ പിന്നിടുമ്പോഴേക്കും ഒരു ലക്ഷം ബുക്കിംഗുകളും തേടി വാഹനത്തിന് സ്വന്തമാക്കാനായിരുന്നു. നിലവിൽ 13.05 ലക്ഷം മുതൽ 24.51 ലക്ഷം രൂപ വരെയാണ് എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
ഫോക്‌സ്‌വാഗണിന്റെ ഇന്ത്യൻ നിരയിൽ നിന്നും പോളോയും വെന്റോയും പടിയിറങ്ങിയപ്പോൾ ഇവരുടെ പിൻഗാമിയായി എത്തിയവരാണ് ടൈഗൂൺ എസ്‌യുവിയും വെർട്ടിസ് സെഡാനും. അതിവേഗം ജനപ്രീതിയാർജിച്ച ഇരുവരും ഇന്ന് അതത് സെഗ്മെന്റുകളിൽ അതിവേഗം മുന്നേറുകയാണ്. ജർമൻ ബ്രാൻഡിന്റെ കിടിലൻ നിർമാണ നിലവാരവും സേഫ്റ്റിയും തന്നെയാണ് ഏറ്റവും വലിയ ഹൈലൈറ്റ്.
ചെറു സെഡാൻ മോഡലായ വെൻ്റോയുടെ പകരക്കാരനായാണ് വിർട്ടസ് എത്തിയിരിക്കുന്നത്. സ്കോഡാ സ്ലാവിയയുടെ എക്യുബി പ്ലാറ്റഫോമിൽ എത്തുന്ന വിർട്ടസിന് വെൻ്റോയെക്കാൾ വലുപ്പം കൂടുതലാണ്. ഈ വര്‍ഷമാദ്യം ഫോക്‌സ്‌വാഗണ്‍ വെന്റോയുടെ ഉല്‍പ്പാദനം നിര്‍ത്താനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. കുറച്ച് വകഭേദങ്ങള്‍ വെട്ടിമാറ്റി, പോളോയെപ്പോലെ, വെന്റോയും വിപണിയോട് വിട പറഞ്ഞിരിക്കുകയാണ്. സ്ലാവിയയുടെ പ്ലാറ്റഫോമിലാണ് വിർട്ടസ് എത്തുന്നതെങ്കിലും അകത്തും പുറത്തും നിറയെ പുതുമകളാണ് കമ്പനി കൊണ്ടുവന്നിരിക്കുന്നത്.
അടിസ്ഥാന ഡൈനാമിക് ലൈന്‍ വേരിയന്റിന് ഇപ്പോള്‍ പരിചിതമായ 1.0 ലിറ്റര്‍ എഞ്ചിനാണ് നല്‍കുന്നത്. സ്‌കോഡ കുഷാഖ്, സ്‌കോഡ സ്ലാവിയ, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ മുതലായവയില്‍ ഈ എഞ്ചിന്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഈ യൂണിറ്റ് 113 bhp കരുത്തും 178 Nm ടോര്‍ക്കും നല്‍കുന്ന 3-സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണിത്. ഇത് 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കാം.


Click it and Unblock the Notifications








