വരവിനൊരുങ്ങി Volkswagen Virtus; മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

ചെക്ക് നിര്‍മാതാക്കളായ സ്‌കോഡ പുതിയ സ്ലാവിയ ഈയടുത്ത് പുറത്തിറക്കിയതിന് പിന്നാലെ, ഫോക്‌സ്‌വാഗണ്‍ ഇപ്പോള്‍ സ്വന്തം പുതിയ മിഡ്-സൈസ് സെഡാനായ വിര്‍ചസിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. കാര്‍ നിര്‍മാതാവ് അടുത്തിടെ അതിന്റെ വരാനിരിക്കുന്ന മിഡ്-സൈസ് സെഡാന്റൈ ടീസര്‍ ചിത്രം പങ്കുവെച്ചിരുന്നു.

വരവിനൊരുങ്ങി Volkswagen Virtus; മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

മാര്‍ച്ച് 8-ന് കാര്‍ അതിന്റെ പൊതു അരങ്ങേറ്റം കുറിക്കും. തുടര്‍ന്നുള്ള മാസങ്ങളില്‍ ഒരു വിപണി ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന്റെ ആസന്നമായ അരങ്ങേറ്റത്തിന് മുന്നോടിയായി, വരാനിരിക്കുന്ന ഫോക്‌സ്‌വാഗണ്‍ വിര്‍ചസിനെക്കുറിച്ച് ഞങ്ങള്‍ക്കറിയാവുന്ന കുറച്ച് കാര്യങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

വരവിനൊരുങ്ങി Volkswagen Virtus; മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

സെഡാന് വിര്‍ചസ് എന്ന പേര് സ്ഥിരീകരിച്ചു

ഫോക്‌സ്‌വാഗന്റെ വരാനിരിക്കുന്ന സെഡാനെ വിര്‍ചസ് എന്ന് ഞങ്ങള്‍ വളരെക്കാലമായി പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും, കമ്പനി ഈയിടെയാണ് ഇന്ത്യന്‍ വിപണിയില്‍ ആ പേര് സ്ഥിരീകരിച്ചത്.

വരവിനൊരുങ്ങി Volkswagen Virtus; മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

കാര്‍ നിര്‍മാതാവിന്റെ ആഗോള സെഡാനായി വിര്‍ചസ് നാമം ഇതിനകം തന്നെ ഉപയോഗത്തിലുണ്ട്, ഇന്ത്യയ്ക്കുള്ള മോഡല്‍ അതിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പായിരിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. നിലവില്‍ വിപണിയില്‍ ഉള്ള വെന്റോയ്ക്ക് പകരമായിട്ടാകും ഈ മോഡല്‍ എത്തുക.

വരവിനൊരുങ്ങി Volkswagen Virtus; മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

ഇത് വെന്റോയേക്കാള്‍ വലുതും ഫോക്‌സ്‌വാഗന്റെ MQB A0 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതുമാണ്

ലളിതമായി പറഞ്ഞാല്‍, പുതിയ സ്‌കോഡ സ്ലാവിയയുടെ സഹോദര മോഡലാണ് വിചര്‍സ് എന്ന് വേണം പറയാന്‍.

വരവിനൊരുങ്ങി Volkswagen Virtus; മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

കമ്പനിയുടെ പുതിയ MQB A0 IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വാഹനം. അടുത്തിടെ പുറത്തിറക്കിയ സ്‌കോഡയ്ക്ക് സമാനമായ അളവുകള്‍ തന്നെയാണ് വിര്‍ചസിലും പ്രതീക്ഷിക്കുന്നത്. ചില ബോഡി പാനലുകളും ഇരുമോഡലുകളും പങ്കിടാനും സാധ്യതയുണ്ട്.

വരവിനൊരുങ്ങി Volkswagen Virtus; മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

വലിപ്പം കണക്കിലെടുക്കുമ്പോള്‍, സ്ലാവിയയ്ക്ക് 4,541 എംഎം നീളവും 1,752 എംഎം വീതിയും 1,487 എംഎം ഉയരവുമുണ്ട്, നിലവില്‍ ഇത് മിഡ്-സൈസ് സെഗ്മെന്റിലെ വലിയ സെഡാനുകളില്‍ ഒന്നാണ്. സ്‌കോഡയുടെ വീല്‍ബേസ് 2,651 എംഎം അളക്കുന്നു, ഇത് സെഗ്മെന്റിലെ ഏറ്റവും നീളമുള്ള ഒന്നാണ്.

വരവിനൊരുങ്ങി Volkswagen Virtus; മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

പുനര്‍നിര്‍മ്മിച്ച എക്സ്റ്റീരിയര്‍ സ്‌റ്റൈലിംഗ് ലഭിക്കും

ഇന്ത്യ-സ്‌പെക്ക് വിര്‍ചസിന് അതിന്റെ അന്താരാഷ്ട്ര സഹോദരങ്ങളെ അപേക്ഷിച്ച് ചില സ്‌റ്റൈലിംഗ് മാറ്റങ്ങള്‍ തുടക്കത്തിലെങ്കിലും ലഭിക്കും. ഇവിടെ വില്‍ക്കുന്ന കാര്‍ ആഗോള മോഡലിന്റെ ഫെയ്‌സ്‌ലിഫറ്റ് പതിപ്പായിരിക്കും, ഇത് ലഭിക്കുന്ന ആദ്യത്തെ വിപണി ഇന്ത്യയാണ്.

വരവിനൊരുങ്ങി Volkswagen Virtus; മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

പുതിയ ഡിസൈന്‍ ഹെഡ്‌ലാമ്പുകള്‍, പുതുക്കിയ ഗ്രില്‍, പുതിയ ഫ്രണ്ട് ബമ്പര്‍ എന്നിവയുള്‍പ്പെടെ, മറ്റ് വളര്‍ന്നുവരുന്ന വിപണികളില്‍ വില്‍പ്പനയ്ക്കെത്തുന്ന മോഡലിനെ അപേക്ഷിച്ച്, ഇന്ത്യ-സ്‌പെക്ക് മോഡലിന്റെ ടീസറുകള്‍ പരിഷ്‌കരിച്ച മുന്‍ഭാഗത്തെ പ്രിവ്യൂ ചെയ്തിട്ടുണ്ട്.

വരവിനൊരുങ്ങി Volkswagen Virtus; മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

ടൈഗൂണിന് സമാനമായ രണ്ട് വ്യത്യസ്ത മോഡല്‍ ലൈനുകളില്‍ വിര്‍ടസില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു, ടീസറുകള്‍ കാറില്‍ GT ബാഡ്ജിംഗ് വെളിപ്പെടുത്തുന്നു. ടൈഗൂണ്‍ 1.0 TSI എഞ്ചിനും പെര്‍ഫോമന്‍സ് ലൈനിലും (ബാഡ്ജ് ചെയ്ത GT) കൂടുതല്‍ ശക്തമായ 1.5 TSI യൂണിറ്റിനൊപ്പം ഡൈനാമിക് ലൈനിലും ലഭ്യമാണ്.

വരവിനൊരുങ്ങി Volkswagen Virtus; മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

നീണ്ട ഫീച്ചറുകളുമായാണ് വരുന്നത്

ഫീച്ചറുകളുടെയും സവിശേഷതകളുടെയും കാര്യത്തില്‍, പുതിയ സ്ലാവിയയ്ക്കും ടൈഗൂണ്‍ എസ്‌യുവിക്കും സമാനമായ സാങ്കേതികവിദ്യയില്‍ പുതിയ വിര്‍ചസ് പാക്ക് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വരവിനൊരുങ്ങി Volkswagen Virtus; മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

10.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, കണക്റ്റുചെയ്ത കാര്‍ ടെക്, സണ്‍റൂഫ്, ഓട്ടോ ഹെഡ്‌ലാമ്പുകളും വൈപ്പറുകളും, ടയര്‍ പ്രഷര്‍ മോണിറ്റര്‍, ആറ് എയര്‍ബാഗുകള്‍ തുടങ്ങി നിരവധി സാങ്കേതിക വിദ്യകളില്‍ സെഡാന്‍ പാക്ക് ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

വരവിനൊരുങ്ങി Volkswagen Virtus; മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് വിര്‍ചസ് വാഗ്ദാനം ചെയ്യുന്നത്. വെന്റോയുടെ 110 bhp കരുത്ത് നല്‍കുന്ന 1.0 ലിറ്റര്‍ TSI ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ആയിരിക്കും ശ്രേണിയുടെ പ്രധാനം എന്ന് പ്രതീക്ഷിക്കുന്നു, ഇത് ടൈഗൂണ്‍, സ്‌കോഡ സ്ലാവിയ എന്നിവയും ഉപയോഗിക്കുന്നു.

വരവിനൊരുങ്ങി Volkswagen Virtus; മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഉപയോഗിച്ച് യൂണിറ്റ് വാഗ്ദാനം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.

വരവിനൊരുങ്ങി Volkswagen Virtus; മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

GT മോഡലുകള്‍ 150 bhp കരുത്തും 250 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കുന്ന വലിയ 1.5 ലിറ്റര്‍, നാല് സിലിണ്ടര്‍ TSI എഞ്ചിനുമായി വരാന്‍ സാധ്യതയുണ്ട്. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7-സ്പീഡ് DSG യൂണിറ്റ് തെരഞ്ഞെടുക്കുന്നതിലൂടെ ഈ യൂണിറ്റ് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Sunday, March 6, 2022, 11:00 [IST]
English summary
Volkswagen virtus launching soon in india top things to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X