ഇത് അല്പം ഓവറല്ലേ ഭായ്? ഇമ്മാതിരി വീലുകൾ ഈ കാറിന് കൊള്ളാമോ?

കാർ മോഡിഫിക്കേഷൻ ഇഷ്ടപ്പെടുന്നവരാണ് നമ്മിൽ ഭൂരിഭാഗം പേരും. ചിലപ്പോൾ, ഈ മോഡിഫിക്കേഷനുകൾ വളരെ മാന്യമായി കാണപ്പെടുന്നു, എന്നാൽ മറുവശത്ത് പലപ്പോഴും, അവ വളരെ അരോചകമായി കാണപ്പെടുന്നു. എല്ലാ മോഡിഫിക്കേഷനുകളും എല്ലാർവർക്കും ഇഷ്ടപ്പെടണമെന്നിൽ എന്നതും നാം കണക്കിലെടുക്കണം. അതുപൊലെ തന്നെ ചില തരം വാഹനങ്ങളിൽ ചെയ്യുന്ന കസ്റ്റമൈസേഷൻ മറ്റ് ചില മോഡലുകൾക്ക് ഒട്ടും ചേരണം എന്നുമില്ല. പലപ്പോഴും പെർഫോമെൻസ് അപ്പ്ഗ്രേഡുകളേക്കാളും വിഷ്വൽ മോഡിഫിക്കേഷനുകളിലാണ് ആളുകൾ ശ്രദ്ധക്കുന്നത്. വണ്ടിയുടെ ലുക്ക് എങ്ങനെ മെച്ചപ്പെടുത്താം, കാഴ്ച്ചയിൽ എങ്ങനെ വ്യത്യസ്തമാക്കാം ഇതിനാവും പ്രധാനമായി ഊന്നൽ നൽകുന്നത്.

വർണ്ണാഭമായ നിറങ്ങൾ, പല വിധ എലമെന്റുകളും ഡിസൈനുകളും വരുന്ന ആഫ്റ്റർ മാർക്കറ്റ് ഹെഡ്‌ലൈറ്റ് & ടെയിൽലൈറ്റ്, പലതരം ആക്സസറികൾ, അതോടൊപ്പം ആലോയി വീലുകൾ എന്നിവയാണ് എക്സ്റ്റീരിയർ മാറ്റങ്ങളും അപ്പ്ഗ്രേഡുകളും ഫോക്കസ് ചെയ്യുന്ന ഏരിയ. ഇതിൽ തന്നെ വീലുകൾ വാഹനത്തിന്റെ ലുക്സ് മാറ്റുന്നതിൽ ഒരു സുപ്രധാന പങ്ക് വഹിക്കുന്നു.

പലരും അലോയി വീലുകളിലേക്ക് അപ്പ്ഗ്രേഡ് ചെയ്യുന്നതിനൊപ്പം അവ അപ്പ്സൈസും ചെയ്തേക്കാം. ചിലപ്പോഴൊക്കെ ഈ വലിയ സൈസിലുള്ള വീലുകൾ വാഹനത്തിൽ അരോചകമായി കാണപ്പെടാം. അടുത്തിടെ, 20 ഇഞ്ച് അലോയി വീലുകളുമായി പരിഷ്കരിച്ച ഒരു ഫോക്‌സ്‌വാഗൺ വിർട്ടസ് സെഡാൻ ഞങ്ങൾ കാണാൻ ഇടയായി. വാഹനത്തിന്റെ വിശദമായ വോക്ക്‌ എറൗണ്ട് വീഡിയോ ഇവിടെ ഞങ്ങൾ പങ്കുവെയ്ക്കുന്നു, ഈ കാറിൽ ചെയ്ത എല്ലാ മോഡിഫിക്കേഷനുകളുടെയും ചെലവുകളെക്കുറിച്ച് ഉടമ സംസാരിക്കുന്നു, ഇതിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ചുവടെ രേഖപ്പെടുത്താം.

20 ഇഞ്ച് അലോയി വീലുകളുമായി വരുന്ന ഫോക്‌സ്‌വാഗൺ വിർട്ടസിനെ കാണിക്കുന്ന ഈ വീഡിയോ, ഹാർഷ് NCR തങ്ങളുടെ ചാനലിൽ യു-ട്യൂബ് ചാനലിൽ പങ്കുവെച്ചിട്ടുണ്ട്. ഫോക്‌സ്‌വാഗൺ വിർട്ടസിന്റെ കുറച്ച് ബ്യൂട്ടി ഷോട്ടുകളോടെയാണ് വീഡിയോ ആരംഭിക്കുന്നത്, തുടർന്ന് വ്‌ളോഗർ ഈ പ്രത്യേക കാറിന്റെ ഉടമയെ പരിചയപ്പെടുത്തുന്നു. തന്റെ സെഡാനിൽ താൻ ചെയ്ത എല്ലാ മോഡിഫിക്കേഷനുകളുടെയും വിശദാംശങ്ങൾ അദ്ദേഹം വളരെ വ്യക്തമായി ഇതിൽ പറയുന്നുണ്ട്.

ആദ്യം, ഈ ഫോക്‌സ്‌വാഗൺ വിർട്ടസിന്റെ മുൻവശത്ത് നിന്ന് ആരംഭിക്കുന്നു, വ്‌ളോഗർ മോഡിഫിക്കേഷനുകളെക്കുറിച്ച് ഉടമയോട് ആരാഞ്ഞ് അറിയുകയാണ്. കാറിന് ആഫ്റ്റർമാർക്കറ്റ് എൽഇഡി ഫോഗ് ലൈറ്റുകൾ താഴത്തെ ഫ്രണ്ട് ഗ്രില്ലിനുള്ളിൽ മറഞ്ഞിരിക്കുന്ന ഓക്സിലറി ലൈറ്റുകളും വാഹനത്തിന് നൽകിയിട്ടുണ്ട് എന്ന് ഉടമ മറുപടി നൽകുന്നു. ഇതിനുപുറമെ, മുൻഭാഗം ഒരു സ്റ്റോക്ക് വിർട്ടസ് പോലെ കാണപ്പെടുന്നു.

അടുത്തതായി, സൈഡ് പ്രൊഫൈലിലേക്ക് നീങ്ങുന്നു. തുടർന്ന് അദ്ദേഹം ഈ സെഡാന്റെ പ്രധാന ഹൈലൈറ്റ് കാണിക്കുന്നു, സെഡാനിൽ ചേർത്തിരിക്കുന്നത് 20 ഇഞ്ച് അലോയി വീലുകളാണ്. ഈ വീലുകൾ ഘടിപ്പിക്കാൻ എന്തെങ്കിലും മുറിക്കേണ്ടി വന്നോ എന്ന് വ്ലോഗർ ഉടമയോട് ചോദിക്കുന്നു. വിർട്ടസിന്, ഈ കൂറ്റൻ അലോയി വീലുകൾ ഘടിപ്പിക്കാൻ ഫ്രണ്ട് ബമ്പറും വീൽ ആർച്ചിന്റെ പിൻഭാഗവും ട്രിം ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം മറുപടി നൽകുന്നു.

വീലുകൾ പുറത്തേക്ക് തള്ളി നിൽക്കാൻ കാറിന് സ്‌പെയ്‌സറുകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ അലോയി വീലുകളെക്കുറിച്ച് പറയുകയാണെങ്കിൽ, ലോ-പ്രൊഫൈൽ ടയറുകളുമായി വരുന്ന ഇവയുടെ വില 1.10 ലക്ഷം രൂപയാണ് എന്ന് അദ്ദേഹം പരാമർശിക്കുന്നു. കൂടാതെ, ബൂട്ടിൽ രണ്ട് 1,500 RMS സബ്‌വൂഫറുകൾ, മൂന്ന് ആംപ്ലിഫയറുകൾ, നാല് മിഡുകൾ, രണ്ട് ട്വീറ്ററുകൾ എന്നിവ ഉൾപ്പെടുന്ന കസ്റ്റം ഓഡിയോ സിസ്റ്റവും അദ്ദേഹം നമുക്ക് കാണിച്ച് തരുന്നു.

ഈ മ്യൂസിക് സിസ്റ്റത്തിന്റെ ചെലവും 1.5 ലക്ഷം രൂപയാണെന്ന് ഉടമ എടുത്തുപറയുന്നു. സ്റ്റാൻഡേർഡ് ഫോക്‌സ്‌വാഗൺ വിർട്ടസിൽ ഫാക്ടറിയിൽ നിന്നും വരുന്ന 16 ഇഞ്ച് അലോയി വീലുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. പലർക്കും, സ്റ്റോക്ക് അലോയി വീലുകൾ നന്നായി ഇഷ്ടപ്പെടാം. എന്നിരുന്നാലും, കാറുകൾക്ക് സൗന്ദര്യം വർധിപ്പിക്കുന്നതിനായി അലോയി വീലുകളുടെ വലുപ്പം വർധിപ്പിക്കാൻ ഇഷ്ടപ്പെടുന്നവരുണ്ട്.

സാധാരണയായി, ഒന്ന് അല്ലെങ്കിൽ രണ്ട് ഇഞ്ച് വലുപ്പം അപ്‌ഗ്രേഡ് ചെയ്യുന്നത് വാഹനത്തിന്റെ ലുക്കിനെ മികച്ചതാക്കുന്നു, മാത്രമല്ല ഈ ചെറിയ അപ്പ്സൈസ് വാഹനത്തിന്റെ റൈഡ് ക്വാളിറ്റിയെ അത്ര ബാധിക്കുകയുമില്ല. എന്നിരുന്നാലും, ഈ 20 ഇഞ്ച് സെറ്റുകൾ പോലുള്ള കൂറ്റൻ അലോയി വീലുകൾ കാറുകളിൽ ചേർക്കുമ്പോഴാണ് പ്രശ്നം ഉണ്ടാകുന്നത്.

മുഴുവൻ വീലും വാഹനത്തിൽ നിന്ന് നന്നായി പുറത്തേക്ക് തള്ളി നിൽക്കുന്നു എന്നത് ശ്രദ്ധിക്കാവുന്നതാണ്, ഇത് നന്നായി കാണപ്പെടുന്നില്ല, കാറിന്റെ പെർഫോമെൻസിനേയും സഹായിക്കുന്നില്ല. ഈ പ്രശ്നങ്ങൾക്ക് പുറമേ, ഇത്തരം കൂറ്റൻ വീലുകൾ ചേർക്കുന്നത് കാറിന്റെ റൈഡ് ക്വാളിറ്റിയും വലിയ തോതിൽ അങ്ങ് കുറയ്ക്കുന്നു.

അവ കാറിന്റെ റൈഡ് വളരെ സ്റ്റിഫാക്കുന്നു, കൂടാതെ ഇത്തരം കൂറ്റൻ അലോയി വീലുകൾ ചേർക്കുമ്പോൾ ആവശ്യമായി വരുന്ന ലോ -പ്രൊഫൈൽ ടയറുകൾ ക്യാബിനിലെ റോഡ് നോയിസ് വർധിപ്പിക്കുന്നു. കൂടാതെ, വലിയ അലോയ് വീലുകൾ വാഹനത്തിന്റെ അൺസ്പ്രംഗ് ഭാരവും വർധിപ്പിക്കുന്നു, ഇത് എഞ്ചിൻ, ബ്രേക്കുകൾ, സസ്‌പെൻഷൻ എന്നിവയ്ക്ക് നേരിട്ട് കേടുപാടുകൾ വരുത്തുന്നു എന്നതും ശ്രദ്ധേയമണ്. ഈ പ്രശ്നങ്ങൾ കൂടാതെ, വാഹനങ്ങളിൽ അത്തരം കൂറ്റൻ അലോയി വീലുകൾ ചേർക്കുന്നതും നിയമവിരുദ്ധമാണ്.

More from DriveSpark

Article Published On: Monday, February 3, 2025, 17:24 [IST]
English summary
Volkswagen virtus sedan modified with 20 inch wheels
കൂടുതല്‍... #volkswagen #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X