വോള്‍വോ ആര്‍ട് സെഷനിലെ ഇന്‍സ്റ്റലേഷനുകള്‍
രാജകൊട്ടാരങ്ങളില്‍ ഉണ്ടുറങ്ങിക്കഴിയുന്ന കലയും തെരുവുകളില്‍ തെണ്ടിത്തിരിയുന്ന കലയുമുണ്ട്. രണ്ടില്‍ ഏതാണ് നല്ലത് എന്ന ചോദ്യത്തില്‍ പ്രസക്തിയില്ല. രണ്ടിലും നല്ലതും ചീത്തയുമുണ്ടാകാം. രണ്ടില്‍ ഏതിനൊപ്പമാണ് നില്‍ക്കേണ്ടത് എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. കൊച്ചിയിലെ മുസിരിസ് ബിനാലെ തുടങ്ങിയപ്പോള്‍ ഈ ചോദ്യം നമ്മളും വളരെ സീരിയസ്സായി ചോദിച്ചിരുന്നു. ഇവിടെ നമ്മള്‍ പരിചയപ്പെടാന്‍ പോകുന്നത് രാജകൊട്ടാരത്തിലെ കലയെയാണ്.
സ്വിറ്റ്സര്‍ലര്‍ഡിലെ സൂറിച്ച് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനടുത്ത് വോള്‍വോ നടത്തുന്ന ഒരു ആര്‍ട് ഗാലറിയുണ്ട്. വോള്‍വോ ആര്‍ട് സെഷന്‍ എന്നാണ് പേര്. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നായ സൂറിച്ച് റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് മൂന്ന് വര്‍ഷത്തോളമായി ഈ ഗാലറി നിലനില്‍ക്കുന്നു. വര്‍ഷാത്തിലൊരിക്കല്‍ ഇവിടേക്ക് ലോകത്തെമ്പാടു നിന്നും ക്ഷണിക്കപ്പെട്ട ചിത്രമെഴുത്തുകാര്‍ വന്നെത്തും. ഇവര്‍ വോള്‍വോ കാറിനെ കേന്ദ്ര വിഷയമാക്കി ഇന്‍സ്റ്റലേഷനുകള്‍ (പ്രതിഷ്ഠാപനകല) ഒരുക്കും.
ഇത്തവണത്തെ വോള്‍വോ ആര്‍ട് സെഷനും ലോക കലാകാരന്മാരെക്കൊണ്ട് സമ്പന്നമായിരുന്നു. യുവകലാകാരന്മാരെയാണ് ഇത്തവണ വോള്‍വോ വിളിച്ചുവരുത്തിയത്. വോള്‍വോ എക്സ്സി60 ക്രോസ്സോവറായിരുന്നു കേന്ദ്ര വിഷയം. വോള്‍വോ ആര്‍ട് സെഷനിലെ ഇന്‍സ്റ്റലേഷനുകള്‍ കാമറയില്‍ പകര്‍ത്തിയത് ഫ്രാന്‍സെസ്കോ കാരോസിനിയാണ്.

ഡാനിയല്‍ മാന്‍ ആണ് ഈ ഇന്‍സ്റ്റലേഷന്‍ ഒരുക്കിയത്. ഇദ്ദേഹം പാതി ജര്‍മനും പാതി ചൈനക്കാരനുമാണ്.

ഡാനിയല്‍ മാന്‍ ആണ് ഈ ഇന്‍സ്റ്റലേഷന്‍ ഒരുക്കിയത്. ഇദ്ദേഹം പാതി ജര്‍മനും പാതി ചൈനക്കാരനുമാണ്.

കനേഡിയക്കാരായ ലെക്സര്‍, ഇവോക് എന്നിവരാണ് ഈ ഇന്‍സ്റ്റലേഷന്‍ ഒരുക്കിയത്.

കനേഡിയക്കാരായ ലെക്സര്‍, ഇവോക് എന്നിവരാണ് ഈ ഇന്‍സ്റ്റലേഷന്‍ ഒരുക്കിയത്.

സ്വിസ്സ് ഗ്രാഫിക് ഡിസൈനറായ ബ്ലന്‍ഡ എഗ്ഗന്‍ഷ്വിലറുടെ ഇന്‍സ്റ്റലേഷന്‍

സ്വിസ്സ് ഗ്രാഫിക് ഡിസൈനറായ ബ്ലന്‍ഡ എഗ്ഗന്‍ഷ്വിലറുടെ ഇന്‍സ്റ്റലേഷന്‍

പോളണ്ടില്‍ നിന്നുള്ള തെരുവ്ചിത്രകാരനായ എടാം ക്രു. (തെരുവ്ചിത്രം അഥവാ ഗ്രാഫിറ്റി. തെരുവില്‍, ഒഴിഞ്ഞ ചുമരുകളില്‍ വരയ്ക്കപ്പെടുന്നതാണ് ഗ്രാഫിറ്റികള്‍. ഒരുകാലത്ത് പ്രതിരോധത്തിന്‍റെ കലയായി ഉയര്‍ന്നുവന്നതാണിത്. ഇവിടെ ആ വിഭാഗീകരണത്തിന് പ്രസക്തിയില്ല)

ഫ്രഞ്ച്-അമേരിക്കന്‍ ചിത്രമെഴുത്തുകാരായ കൊരെലിയയും സുപാകിച്ചും.

ഫ്രഞ്ച്-അമേരിക്കന്‍ ചിത്രമെഴുത്തുകാരായ കൊരെലിയയുടെ സുപാകിച്ചും.

ജര്‍മന്‍ 3-ഡി ഗ്രാഫിറ്റി കലാകാരനായ ഡെയിം

ജര്‍മന്‍ 3-ഡി ഗ്രാഫിറ്റി കലാകാരനായ ഡെയിം

Click it and Unblock the Notifications