മുറിച്ചാല്‍ മുറികൂടുന്ന ഇനമാ... മണ്ണിടിച്ചിലില്‍ പെട്ടിട്ടും പുഷ്പം പോലെ ഓടുന്ന വോള്‍വോ കാര്‍

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാറുകള്‍ നിര്‍മിക്കുന്ന കമ്പനി ഏതെന്ന് ചോദിച്ചാല്‍ പലരും കണ്ണുംപൂട്ടി പറയുന്ന ഉത്തരമാണ് വോള്‍വോ. സ്വീഡിഷ് കമ്പനിയുടെ സേഫ്റ്റിയുടെ കാര്യത്തില്‍ വണ്ടിപ്രാന്തന്‍മാര്‍ക്ക് ഒരു വിശദീകരണം ആവശ്യമില്ല. വോള്‍വോ വാഹനങ്ങളുടെ സേഫ്റ്റി ടെസ്റ്റുകളുടെ വീഡിയോകള്‍ നിങ്ങളും ഇന്റര്‍നെറ്റില്‍ കണ്ടിട്ടുണ്ടാകും. അസാധാരണമായ സേഫ്റ്റി ഫീച്ചറുകള്‍ക്ക് പേരുകേട്ടതാണ് വോള്‍വോ വാഹനങ്ങള്‍. പലപ്പോഴും ഗുരുതരമായ അപകടങ്ങളില്‍ ഡ്രൈവര്‍മാരെയും യാത്രക്കാരെയും ഈ കാറുകള്‍ സംരക്ഷിക്കുന്നു. വാഹനങ്ങള്‍ അപകടത്തില്‍ പെടാന്‍ പല കാരണങ്ങളും ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ സ്വന്തം ഭാഗത്ത് നിന്നുള്ള പിഴവോ അല്ലെങ്കില്‍ മറ്റൊരു ഡ്രൈവറുടെ പിഴവോ അപകടങ്ങള്‍ക്ക് കാണമാകാം.

ഇവയല്ലാതെ ചിലവേള പ്രകൃതി ദുരന്തങ്ങളും വാഹനങ്ങളെ ദോഷകരമായി ബാധിക്കുന്നു. അത്തരത്തില്‍ ഒരു വോള്‍വോ കാര്‍ മണ്ണിടിച്ചിലില്‍ പെട്ടെതും ശേഷം പുഷ്പം പോലെ ഓടുന്നതും കാണിക്കുന്ന ഒരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഒരു വോള്‍വോ V60 സ്റ്റേഷന്‍ വാഗണാണ് മണ്ണിടിച്ചിലില്‍ കുടുങ്ങി 'അടക്കം ചെയ്തതായി' കാണപ്പെട്ടത്. ഈ സംഭവം എവിടെയാണ് നടന്നതെന്ന് കൃത്യമായി അറിയില്ല. ഏതായാലും ഇത് ഇന്ത്യക്ക് വെളിയിലാണെന്ന് മാത്രം ഞങ്ങള്‍ക്ക് അറിയാം.

volvo s60 buried in landslide

ഓറിസണ്‍ ആണ് ഈ വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. വോള്‍വോ V60 സ്‌റ്റേഷന്‍ വാഗണിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിന്റെ റിയര്‍ ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. പാറക്കെട്ടുകള്‍ വീഴുന്നത് ശ്രദ്ധയില്‍ പെട്ട ഡ്രൈവര്‍ അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സമയം അനുവദിച്ചില്ല. പിന്നാലെ കുന്നിന് മുകളില്‍ നിന്ന് മണ്ണും പാറയും കാറിലേക്ക് പതിച്ചു.

സമീപത്തുള്ള മറ്റ് വാഹനങ്ങളും മണ്ണിടിച്ചിലില്‍ കുടുങ്ങിയതായി വീഡിയോയില്‍ കാണാം. വോള്‍വോ കാറിന്റെ മുന്‍വശം മാത്രമാണ് പാറകളും മണ്ണും വന്ന് പതിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ കാറിന് ചുറ്റുമുള്ള പാറക്കല്ലുകള്‍ നീക്കം ചെയ്തിരുന്നോ എന്ന് വ്യക്തമല്ല. ഏതായാലും കാറിന്റെ മുന്‍ഭാഗത്തിന് കൂടുതല്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. റോഡിലെ സൈഡ് റെയിലിംഗിലേക്ക് തള്ളുമ്പോള്‍ അതിന്റെ റിയര്‍ ബമ്പറിന് കേടുപാടുകള്‍ സംഭവിച്ചിരിക്കാം. അത് മാറ്റിനിര്‍ത്തിയാല്‍ പിന്‍ഭാഗം താരതമ്യേന അപകടരഹിതമായി കാണപ്പെടുന്നു.

volvo s60 buried in landslide

പിന്‍ഭാഗത്തെ വിന്‍ഡ്സ്‌ക്രീനും വൈപ്പറും പോലും കേടുകൂടാതെയിരിക്കുന്നു. മുന്‍വശത്താണ് പ്രധാനമായും കേടുപാടുകളും സംഭവിച്ചത്.വാഹനത്തിന്റെ സസ്പെന്‍ഷന്‍ തകരുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തതായി തോന്നുന്നു. ഭാരം നിമിത്തം കാര്‍ തറനിരപ്പിലായിരുന്നു ഇരിന്നത്. മറ്റ് കാറുകള്‍ ആയിരുന്നെങ്കില്‍ ഇത് 'ടോട്ടല്‍ ലോസ്' ആയി കണക്കാക്കിയേനെ. അതായത് എഞ്ചിന്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ ആണ് ടോട്ടല്‍ ലോസായി കണക്കാക്കുക. എന്നാല്‍ വോള്‍വോയുടെ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമാണ്.

റൂഫ്, മുന്‍വശത്തെ വിന്‍ഡ്ഷീല്‍ഡ്, ബോണറ്റ്, ബമ്പര്‍ എന്നിവയെല്ലാം തകര്‍ന്നു. മുന്‍ ബമ്പറിനൊപ്പം ഹെഡ്ലാമ്പിന്റെയും ഗ്രില്ലിന്റെയും ഭാഗങ്ങള്‍ കാണാന്‍ പോലുമില്ല. ഇത്രയും വലിയ മണ്ണിടിച്ചിലില്‍ വ്യാപകമായ നാശനഷ്ടമുണ്ടായിട്ടും വോള്‍വോ V60 വര്‍ക്കിംഗ് കണ്ടീഷനില്‍ തുടരുന്നുവെന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. കാര്‍ സര്‍വീസ് സെന്ററിന്റെ പുറത്തേക്ക് ഓടിച്ച് വരുന്നത് കാണാം. വണ്ടി പ്രശ്‌നങ്ങള്‍ ഒന്നും കൂടാതെ മുന്നോട്ടും പിറകോട്ടും എടുക്കാന്‍ സാധിക്കുന്നു. അതായത് വണ്ടിയുടെ എഞ്ചിന്‍ കേടുപാടുകള്‍ കൂടാതെ കാണപ്പെടുന്നു.

volvo s60 buried in landslide

വോള്‍വോയുടെ ബില്‍ഡ് ക്വാളിറ്റിയുടെ മറ്റൊരു തെളിവാണ് ഈ വീഡിയോ. ഇന്ത്യയില്‍ മാത്രം വോള്‍വോ ഡ്രൈവര്‍മാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട നിരവധി സംഭവങ്ങളുണ്ട്. ഉദാഹരണത്തിന് നമ്മുടെ സ്വന്തം കേരളത്തില്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വോള്‍വോ S90 ട്രക്കുമായി കൂട്ടിയിടിച്ച സംഭവമുണ്ടായി. അപകടത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്‍ന്ന് ടോട്ടല്‍ ലോസ് പ്രഖ്യാപിച്ചെങ്കിലും ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

വോള്‍വോയുടെ ബില്‍ഡ് ക്വാളിറ്റിക്ക് നന്ദി പറഞ്ഞ കാര്‍ ഉടമ വീണ്ടും അവരുടെ തന്നെ ഉല്‍പ്പന്നം തെരഞ്ഞെടുത്തു. ഇത്തവണ വോള്‍വോ XC90 ആയിരുന്നു അദ്ദേഹം സ്വന്തമാക്കിയത്. മണ്ണിടിച്ചിലിനോട് പോലും മല്ലിടുന്ന വോള്‍വോ കാറിന്റെ സുരക്ഷയെ കുറിച്ച് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു. മുറിച്ചാല്‍ മുറികൂടുന്ന ഇനമെന്ന് പറയുന്ന ചൊല്ല് വോള്‍വോക്ക് യോജിക്കുമോ?. നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്‌സിലൂടെ രേഖപ്പെടുത്തുമല്ലോ.

More from DriveSpark

Article Published On: Wednesday, July 3, 2024, 13:40 [IST]
English summary
Volvo v60 survived massive landslide still in working condition viral video
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X