കാത്തിരിപ്പൂ കൺമണി; ജനപ്രിയ മോഡലുകളുടെ കാത്തിരിപ്പ് കാലാവധി അറിയാം

കാറുകളുടെ കാത്തിരിപ്പ് കാലാവധിയാണ് എപ്പോഴും പ്രധാനം. ജനപ്രിയ വാഹനങ്ങളുടെ കാത്തിരിപ്പ് കാലാവധി അൽപ്പം കൂടുതലാണ് എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. മഹീന്ദ്ര, ടൊയോട്ട, മാരുതി സുസുക്കി, കിയ എന്നീ വാഹന നിർമാതാക്കളുടെ മോഡലുകൾക്ക് കാത്തിരിപ്പ് കാലാവധി എത്രയാണ് എന്നറിയാം.

മഹീന്ദ്ര സ്കോർപിയോ N Z2, Z4, Z6 വേരിയന്റുകളുടെ കാത്തിരിപ്പ് കാലയളവ് 24 മാസം വരെയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ചില ഡീലർഷിപ്പിൽ വിളിച്ചു അന്വേഷിച്ചതിൽ നിന്ന് മനസിലാകുന്നത് ഒന്നര വർഷം വരം കാത്തിരിപ്പ് കാലാവധി നീളുന്നുണ്ട് എന്നാണ്.

കാത്തിരിപ്പൂ കൺമണി; ജനപ്രിയ മോഡലുകളുടെ കാത്തിരിപ്പ് കാലാവധി അറിയാം

അത് പോലെ തന്നെ ഇന്നോവ ഹൈക്രോസിന്റെ ബുക്കിംഗ് ടോപ്പ്-സ്പെക്ക് മോഡലുകൾ നിർത്തിവച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.
2023 മെയ് മാസത്തിൽ, ടൊയോട്ട കിർലോസ്‌കർ മോട്ടോറിന്റെ ഇന്നോവ ഹൈക്രോസിന് ഒന്നര വർഷം വരെ കാത്തിരിക്കേണ്ടി വരുന്നു എന്നാണ് പറയുന്നത്. ഇന്നോവ ഹൈക്രോസിന് ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യതയാണ് ഇത് വരെ ലഭിച്ചുകൊണ്ടിരിക്കുന്നത്.

കനത്ത ഡിമാൻഡിനെത്തുടർന്നാണ് ടൊയോട്ട ടോപ്പ്-സ്പെക്ക് വേരിൻ്റ് ബുക്കിംഗ് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത് എന്നാണ് കമ്പനി അധികൃതർ അറിയിച്ചിരിക്കുന്നത്. മറ്റ് വേരിയൻ്റുകൾക്ക് 12 മാസം വരെ കാത്തിരിപ്പ് കാലാവധിയാണ് എന്നാണ് അറിയുന്നത്. ഇതിനേക്കാൾ അറ്റവും ഞെട്ടിക്കുന്ന കാര്യം എന്താണ് എന്ന് വച്ചാൽ പുതിയതായി മഹീന്ദ്ര ഥാറിൻ്റെ ടൂ വീൽ ഡ്രൈവിന് 17 മാസം വരെയാണ് കാത്തിരിപ്പ് കാലാവധി പറയുന്നത്. ഥാറിൻ്റെ ഫൈവ് ഡോർ പതിപ്പ് ഈ വർഷം അവസാനം വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

കാത്തിരിപ്പൂ കൺമണി; ജനപ്രിയ മോഡലുകളുടെ കാത്തിരിപ്പ് കാലാവധി അറിയാം
എൻട്രി ലെവൽ ഇ മൈൽഡ് ഹൈബ്രിഡ് മാനുവൽ ട്രാൻസ്മിഷന് വേരിയൻ്റ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന് പന്ത്രണ്ട് മുതൽ പതിനഞ്ച് മാസം വരെയാണ് കാത്തിരിപ്പ് കാലാവധി. S, G, മൈൽഡ് ഹൈബ്രിഡ് എംടി വേരിയന്റുകൾക്ക് എട്ട് മുതൽ പത്ത് മാസം വരെയാണ് ലഭിക്കുന്നത്.

മൈലേജ് തന്നെയാണ് ഹൈറൈഡറിന്റെയും ഹൈക്രോസിന്റെയും പ്രധാന ഹൈലൈറ്റുകൾ. ഇവയുടെ സ്ട്രോംഗ് ഹൈബ്രിഡുകൾക്ക് ഒരു ഇലക്ട്രിക് കാർ പോലെ പ്രവർത്തിക്കാൻ കഴിയുമെന്നാതാണ് പ്രത്യേകത. ബാറ്ററിയിൽ മാത്രം പ്രവർത്തിക്കുമ്പോൾ ഇന്ധനക്ഷമതയാണ് പ്രധാന നേട്ടം. ടൊയോട്ട ഹൈറൈഡറിനും ഇന്നോവ ഹൈക്രോസ് ഹൈബ്രിഡിനും യഥാക്രമം 27.97 കി.മീ., 21.1 കി.മീ. മൈലേജാണ് ലഭിക്കുന്നത്.

ഹൈറൈഡർ കഴിഞ്ഞ വർഷം മൈൽഡ് ഹൈബ്രിഡ്, സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വിപണിയിലെത്തുന്നത്. E, S, G, V എന്നിങ്ങനെ വ്യത്യസ്‌ത വകഭേദങ്ങളിൽ എത്തുന്ന മിഡ്-സൈസ് എസ്‌യുവിയുടെ ബേസ് ഒഴികെ എല്ലാ വേരിയന്റുകളും സ്ട്രോംഗ് ഹൈബ്രിഡ് ഓപ്ഷനുകളും ലഭ്യമാണ്. ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ സ്ട്രോംഗ് ഹൈബ്രിഡ് 1.5 ലിറ്റർ പെട്രോൾ അറ്റ്കിറ്റ്സൺ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം.

ഈ എഞ്ചിൻ 116 bhp കരുത്തിൽ പരമാവധി 141 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇ-ഡ്രൈവ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായിരിക്കുന്ന വാഹനം ഫ്രണ്ട് വീൽ ഡ്രൈവ് മോഡൽ കൂടിയാണ്. മറുവശത്ത് സെൽഫ് ചാർജിംഗ് ഹൈബ്രിഡ് സംവിധാനവുമായി ജോടിയാക്കിയ ഇന്നോവ ഹൈക്രോസിന്റെ 2.0 ലിറ്റർ 4-സിലിണ്ടർ പെട്രോൾ എഞ്ചിൻ 181 bhp പവർ വരെയാണ് നൽകുന്നത്. ബുക്കിംഗ് താത്ക്കാലികമായി നിർത്തിയെങ്കിലും നിലവിലുള്ള ഡെലിവറികൾ പൂർത്തിയാക്കിയതിനു ശേഷം ഹൈബ്രിഡ് കാറുകൾക്കായുള്ള ബുക്കിംഗ് കമ്പനി വീണ്ടും ആരംഭിക്കും.

More from DriveSpark

Article Published On: Saturday, May 6, 2023, 21:02 [IST]
English summary
Waiting period for the top cars in may 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X