ഓണത്തിനിടയ്ക്കാണോ പുട്ടുകച്ചവടം, ക്ഷാമ സമയത്ത് കുടിവെളളമുപയോഗിച്ച് കാർ കഴുകിയതിന് പിഴ
ബാംഗ്ലൂർ നിവാസികൾ ഇപ്പോൾ അനുഭവിക്കുന്ന ദുരിതമാണ് കുടിവെളള ക്ഷാമം. മലയാളികൾ പലരും വർക്ക് ഫ്രം ഹോം എടുത്ത് നാട്ടിലേക്ക് പോരുകയാണ്. കുടിവെളളം ഉപയോഗിച്ച് വാഹനം കഴുകിയ വാർത്തകളും നിങ്ങളുമായി പങ്കുവച്ചിട്ടുണ്ട്. വീണ്ടും അത്തരം റിപ്പോർട്ടുകൾ വരുന്നത് ഗുരുഗ്രാമിൽ നിന്നാണ്. കുടിവെളളം ഉപയോഗിച്ച് കാർ കഴുകിയവർക്കെതിരെ 5000 രൂപയാണ് പിഴ ചുമത്തിയത്.
മേഖലയിലെ രൂക്ഷമായ ജലക്ഷാമത്തിനിടയിൽ വെള്ളം പാഴാക്കുന്നതിൽ നിന്ന് ആളുകളെ തടയുന്നതിനാണ് പിഴ ചുമത്തിയതെന്ന് നഗരത്തിലെ പൗര സംഘടനയായ മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഗുരുഗ്രാം അറിയിച്ചത്. ഡൽഹി-എൻസിആറിൻ്റെ ഐടി ഹബ്ബിലെ നിരവധി പാർപ്പിട സമുച്ചയങ്ങൾ കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ വേനൽ ചൂട് അതിൻ്റെ ഉച്ചസ്ഥായിയിലെത്തുമ്പോൾ ജലവിതരണത്തിലെ കുറവിനെക്കുറിച്ച് പരാതിപ്പെടുന്നുവെന്ന് അറിയിച്ചിരുന്നു.

എല്ലാ ദിവസവും രാവിലെ 5 നും 9 നും ഇടയിൽ കുടിവെള്ളം ഉപയോഗിച്ച് വാഹനങ്ങൾ കഴുകരുതെന്ന് ഗുരുഗ്രാമിലെ പൗരസമിതി ജനങ്ങളോട് ആവശ്യപ്പെട്ടു. ഈ നിയമം ലംഘിക്കുന്നതായി കണ്ടെത്തിയാൽ ഗുഡ്ഗാവ് നിവാസികൾക്ക് എംസിജി 5,000 രൂപ പിഴ ചുമത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒന്നിലധികം തവണ ഉത്തരവ് ലംഘിക്കുന്നവർക്ക് വാട്ടർ കണക്ഷൻ എടുത്തുകളയുമെന്നും നഗരസഭ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നഗരത്തിലെ പൗരസമിതി പറയുന്നതനുസരിച്ച്, വിതരണ ലൈനുകളിൽ നേരിട്ട് മോട്ടോറും പമ്പുകളും സ്ഥാപിക്കുന്നത് ഗുരുഗ്രാമിൻ്റെ ചില ഭാഗങ്ങളിൽ ജലക്ഷാമത്തിന് കാരണമായിട്ടുണ്ട്. ഈ ലംഘനം പലപ്പോഴും പ്രധാന വിതരണ ലൈനിൽ നിന്നുള്ള ജല സമ്മർദ്ദം കുറയ്ക്കുന്നുണ്ട്. ഗുരുഗ്രാമിലെ അനധികൃത കാർ കഴുകൽ കേന്ദ്രങ്ങൾക്കെതിരെയും പൗരസമിതി കർശന നടപടി സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കാർ കഴുകുന്ന വിഷയത്തിലേക്ക് വന്നാൽ നിങ്ങളുടെ കാർ കഴുകുന്നതിനും ഒരു രീതിയുണ്ട്. പ്രത്യേകിച്ച് കേരളത്തിൽ ഇപ്പോൾ മഴക്കാലം കൂടിയാണ്. മഴക്കാലത്ത് റോഡിലെ ചെളികൾ തെറിപ്പിച്ച് ആവേശത്താടെ വരുമ്പോൾ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്, പല വസ്തുക്കളും നിങ്ങളുടെ കാറിൻ്റെ ബോഡിയിൽ പറ്റിപ്പിടിച്ചിരിക്കും. അത് ചിലപ്പോൾ നിങ്ങളുടെ പെയിൻ്റ് വരെ ഇളക്കി കളയും. അതുകൊണ്ട് കൃത്യമായ ഇടവേളയില്‍ കഴുകുന്നത് കാറുകളുടെ ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ ഏറെ സഹായിക്കുമെന്ന് ഓർക്കുക. കാറുകള്‍ കഴുകുമ്പോള്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ മുതല്‍ കഴുകുന്ന രീതി വരെ ശ്രദ്ധിക്കണം.
കാറിന്റെ സംരക്ഷണത്തിൽ പെയിന്റ് പോയാൽ വണ്ടിയൊന്ന് വിൽക്കണമെന്ന് തോന്നിയാൽ പോലും പ്രതീക്ഷിക്കുന്ന വില കിട്ടിയെന്നു വരില്ല. അതിനാൽ കാറിന്റെ പെയിന്റിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധതന്നെയാണ് വേണ്ടത്. ബോഡിയുടെ ഒരു ചെറിയ ഭാഗം പെയിന്റടിക്കാൻ വലിയ ചെലവാണുള്ളത്. മാത്രമല്ല സ്റ്റോക്ക് കണ്ടീഷനിൽ കിട്ടാനും വലിയ പാടാണ്. ഇന്റീരിയർ അല്ലെങ്കിൽ മറ്റ് ഭാഗങ്ങൾ പരിപാലിക്കുന്നത് പോലെ തന്നെ ബോഡിയുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധവേണം.
കാർ കഴുകുന്നതിന് പ്രത്യേകം തയാറാക്കിയ ഷാംപൂകള്‍ തന്നെ ഉപയോഗിക്കുന്നതാണ് നല്ലത്. സാധാരണ ഉപയോഗിക്കുന്ന തുണിക്കു പകരം മൈക്രോഫൈബര്‍ കയ്യുറകളോ സ്‌പോഞ്ചോ ഉപയോഗിക്കുന്നതാണ് വാഹനത്തിൻ്റെ ബോഡിക്ക് നല്ലത്. ഇത് കാറിന്റെ പെയിന്റില്‍ പോറല്‍ വീഴുന്നില്ലെന്ന് നിങ്ങൾക്ക് ഉറപ്പ് ലഭിക്കുന്നു.
മഴക്കാലത്ത് നിങ്ങൾ പുറത്തേക്ക് പോയി വരുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട ഒരു സ്ഥലമാണ് വാഹനത്തിൻ്റെ വീലുകൾ.കാരണം റോഡുമായും അഴുക്കിനോടുമെല്ലാം ഏറ്റവും കൂടുതല്‍ ബന്ധമുണ്ടാവുന്ന ഭാഗമാണല്ലോ ചക്രങ്ങളും അനുബന്ധ ഭാഗങ്ങളും. അതുകൊണ്ടുതന്നെ അവ വൃത്തിയാക്കി വയ്ക്കാന്‍ ഏറെ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. കാറിന്റെ മൊത്തത്തിലുള്ള ഭംഗിക്കു വേണ്ടി മാത്രമല്ല തകരാറില്ലാതെ മുന്നോട്ടു പോകുന്നതിനും ഇതു ഏറെ സഹായിക്കും.


Click it and Unblock the Notifications








