കാണാതിരിക്കരുത് കിംഗ് ഓഫ് യൂറോപ്പ് ഡ്രിഫ്റ്റ്
അസാധ്യമായ ഡ്രൈവിംഗ് കഴിവുകളാവശ്യമുള്ള ഒരിടപാടാണ് കാര്‍ ഡ്രിഫ്റ്റിംഗ്. ഒരു പ്രഫഷണല്‍ ഡ്രിഫ്റ്റര്‍ കാറിനുമേല്‍ സ്ഥാപിക്കുന്ന നിയന്ത്രണപരമായ ആധിപത്യം ചില്ലറയല്ല.
കഴിഞ്ഞ മാസത്തില്‍ ഹംഗറിയില്‍ നടന്ന 'ദി കിംഗ് ഓഫ് യൂറോപ്പ് ഡ്രിഫ്റ്റ് സീരീസി'ല്‍ നിന്നുള്ള ചില കാഴ്ചയാണ് താഴെ വീഡിയോയിലുള്ളത്. രണ്ടു വിജയികളാണ് ഇത്തവണത്തെ സീരീസിന്. ബള്‍ഗേറിയയില്‍ നിന്നുള്ള അലക്‌സാണ്ടര്‍ യാസോവ്, അയര്‍ലാന്‍ഡില്‍ നിന്നുള്ള ഡാനിയെല്ലെ മര്‍ഫി എന്നിവര്‍. ഇരുവരും ചേര്‍ന്നു നടത്തിയ ഡ്രിഫ്റ്റിംഗ് കാണാതിരുന്നാല്‍ അതൊരു നഷ്ടം തന്നെയായിരിക്കും.


Click it and Unblock the Notifications









