സ്കൂട്ടർ യാത്രികരെ ചെളിയിൽ കുളിപ്പിച്ച് കാർ ഡ്രൈവർ;മിററൊടിച്ച് കലിപ്പടക്കി ടൂവീലറുടമ
മഴക്കാലത്ത് വാഹനമോടിക്കുന്നവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് റോഡിലെ വെള്ളക്കെട്ടുകൾ. അത് കൊണ്ട് മഴക്കാലത്ത് വളരെ ശ്രദ്ധിച്ച് വേണം വാഹനമോടിക്കാൻ പ്രത്യേകിച്ച് ബൈക്ക് യാത്രക്കാർ. കാരണം കാറുകളിൽ നിന്നും വലിയ വാഹനങ്ങളിൽ നിന്നും വെള്ളം ദേഹത്തേക്ക് തെറിക്കാൻ സാധ്യതയുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.
ഈ വീഡിയോ കാണുമ്പോൾ നിങ്ങൾ മഴയത്ത് വാഹനമോടിച്ച് പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്നും മനസിലാകും. ബംഗ്ലൂരുവിലാണ് സംഭവം നടന്നത്. കാറിൻ്റെ ഡാഷ്ബോർഡ് ക്യാമറയിൽ പതിഞ്ഞ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്. വീഡിയോയിൽ കാണുന്നത് മഴ പെയ്തുകൊണ്ടിരിക്കുന്നതും റോഡിൽ വെള്ളം കെട്ടി കിടക്കുന്നത് കൊണ്ട് വാഹനങ്ങൾ പതുക്കെയാണ് നീങ്ങുന്നത്.

ഒരു മേൽപ്പാലത്തിന് സമീപം എത്തുമ്പോൾ വലിയ വെള്ളകെട്ടിലേക്ക് കാർ പോകുന്നതും പെട്ടെന്ന് വേഗത കൂട്ടുകയും വശങ്ങളിലുളള ബൈക്ക് യാത്രക്കാരുടെ ദേഹത്തേക്ക് വെള്ളം തെറിക്കുന്നതും കാണാം. പെട്ടെന്ന് ഇരുചക്രവാഹനക്കാർ ബഹളം വയ്ക്കുകയും വാഹനം നിർത്താൻ ആവശ്യപ്പെടുകയും ചെയ്തെങ്കിലും കാർ ഡ്രൈവർ വണ്ടി നിർത്തിയില്ല. എക്സ്ഹോസ്റ്റിൽ വെള്ളം കയറാതിരിക്കാനാണ് താൻ വേഗത്തിൽ നീങ്ങിയതെന്ന് ഡ്രൈവർ പറയുന്നത് കേൾക്കാം.
കാറിൻ്റെ പിന്നാലെ എത്തി കാറിൻ്റെ മുന്നിൽ സ്കൂട്ടർ കയറ്റി വഴി തടയുകയും പെട്ടെന്ന് കാർ സ്കൂട്ടറിൻ്റെ പിന്നിൽ ഇടിക്കുകയും ചെയ്തു. അതോടെ സ്കൂട്ടർ യാത്രികർ വളരെ രോഷാകുലരായി കാറിലുളളവരോട് കയർക്കുകയും ഒച്ചവയ്ക്കുകയും ചെയ്തു. ഇത്രയുമായിട്ടും കാറിലുളള ആരും പുറത്തേക്കിറങ്ങിയില്ല. ഒരുപാട് നേരം വഴി തടഞ്ഞ് ദേഷ്യപ്പെടുകയും കാറിൻ്റെ സൈഡ് മിറർ തകർക്കുകയും ചെയ്തു.

പല ഹൈ-എന്‍ഡ് ക്യാമറകള്‍ക്കും പല ഫീച്ചറുകളുമായിട്ടാണ് വരുന്നത്. നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ മറ്റ് വാഹനങ്ങള്‍ ഇടിച്ചുണ്ടാകുന്ന അപകടങ്ങളും മോഷണ ശ്രമങ്ങളുമെല്ലാം തടയാന്‍ സഹായിക്കുന്ന ഡാഷ് ക്യാമറ വാഹനങ്ങളില്‍ ഘടിപ്പിക്കാവുന്ന ഏറ്റവും ഫലപ്രദമായ ആക്‌സസറിയാണ്. പൊതുനിരത്തുകളിലെ അപകടങ്ങളും കുറ്റകൃത്യങ്ങളും ഇതില്‍ പതിയും. അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ഈ ദൃശ്യങ്ങള്‍ സുപ്രധാനവും നിര്‍ണായകവുമായ തെളിവുകളായി മാറുന്നു.
അതിനാല്‍ തന്നെ ഇന്‍ഷുറന്‍സ് ക്ലെയിം പ്രക്രിയ എളുപ്പമാക്കുകയും ചെയ്യുന്നു. മോട്ടോര്‍ വാഹന വകുപ്പ് വരെ ഡാഷ് ക്യാമറയുടെ ഉപയോഗവും പ്രയോജനങ്ങളും വരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഡാഷ്‌ബോര്‍ഡില്‍ വയ്ക്കുന്ന ക്യാമറയുടെ ഉപയോഗം വിദേശ രാജ്യങ്ങളില്‍ നിര്‍ബന്ധമാക്കിയിട്ടുള്ള കാര്യംകൂടിയാണ്. അടുത്തിടെ പുറത്തിറക്കിയ ഹ്യുണ്ടായി വെന്യു N-ലൈന്‍ മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ ഫാക്ടറി ഫിറ്റഡ് ഡാഷ് ക്യാമറ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു കാര്‍.

നിങ്ങളുടെ കാറില്‍ ഒരു ഡാഷ് ക്യാമറ വെക്കാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ വ്യത്യസ്ത വിലയില്‍ ധാരാളം മോഡലുകള്‍ ഇന്ന് ഓണ്‍ലൈനായും അല്ലാതെയും വാങ്ങാന്‍ പറ്റും. വാഹനം ഓടിക്കുമ്പോള്‍ നേരിട്ടേക്കാവുന്ന പല അപകടകരമായ സാഹചര്യങ്ങളെയും തരണം ചെയ്യാന്‍ ഇത് നിങ്ങള്‍ക്ക് സഹായമാകും. അതിനാല്‍ തന്നെ ഡാഷ്ബോര്‍ഡ് ക്യാമറകള്‍ ഒരു കാറിനകത്ത് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ആക്‌സസറികളില്‍ ഒന്നായി മാറുന്നു. ഇത് യാത്രകള്‍ക്കിടെ നമ്മുടെ സുരക്ഷക്ക് ഒരു മുതല്‍ക്കൂട്ടാകും.
വെള്ളത്താല്‍ ചുറ്റപ്പെട്ട സ്ഥലങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണ്. ഹൈഡ്രോപ്ലാനിംഗ് പ്രശ്നങ്ങളില്‍ അകപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് വെള്ളം നിറഞ്ഞ റോഡുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്ന് പറയുന്നത്. ടയറും റോഡും തമ്മിലുള്ള സമ്പര്‍ക്കം തടയുന്ന ഒരു പ്രക്രിയയാണ് ഹൈഡ്രോപ്ലാനിംഗ്. ടയറും റോഡും തമ്മിലുള്ള ബന്ധം നഷ്ടമായാല്‍ വാഹനം തെന്നി മറിയുന്നു. അതുകൊണ്ടാണ് വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ അമിതവേഗതയില്‍ സഞ്ചരിക്കരുതെന്ന് പറയാന്‍ കാരണം.


Click it and Unblock the Notifications








