വയനാട് ചുരം കയറാൻ പോകുവാണോ; എങ്കിൽ ഇതു വായിച്ചിട്ട് പോയാൽ രണ്ടുണ്ട് ഗുണം
കേരളത്തിലെ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന ജില്ലകളിൽ ഒന്നാണ് വയനാട്. കേരളത്തിൻ്റെ ചിറാപുഞ്ചിയെന്ന് അറിയപ്പെട്ടിരുന്ന ലക്കിടി ഉൾപ്പെടുന്ന വയനാട്ടിലേയ്ക്കുളള യാത്രയിൽ ഏറ്റവും ശ്രദ്ധേയും ചുരമാണ്. എന്നാൽ അങ്ങോട്ട് പോകുമ്പോൾ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കണം.
കാലാവസ്ഥ വ്യതിയാനവും, ആളുകളുടെ തിരക്കും കാരണം വയനാട് ചുരത്തിൽ വലിയ ഗതാഗത കുരുക്കാണ് ഉണ്ടാകുന്നത്. മണിക്കൂറുകളോളം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു കഴിഞ്ഞ ജിവസങ്ങളിൽ ചുരത്തിൽ കാണാൻ സാധിച്ചത്. പലരും ഭക്ഷണവും വെള്ളവുമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. അത് കൊണ്ട് വയനാട്ടിലേക്ക് പോകുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്കാണ്. നിങ്ങൾ വാഹനത്തിൽ അൽപ്പം ഭക്ഷണവും വെളളവും കരുതുന്നത് നല്ലതാണ്.

എപ്പോഴാണ് എന്തെങ്കിലും സംഭവിക്കുക എന്ന് അറിയില്ല, അത് കൊണ്ട് എപ്പോഴും ഇതുപോലെയുളള യാത്രകളിൽ അൽപ്പം മുൻകരുതലുകൾ എടുക്കുന്നത് നല്ലതാണ്. വയനാട് ചുരം പോലെയുളള സ്ഥലങ്ങളിലേക്ക് പോകുമ്പോൾ ഡ്രൈവിങ്ങിലും ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ഉണ്ട്. ഉയര്‍ന്ന കയറ്റിറക്കങ്ങളില്‍, ക്ലച്ച്-ആക്‌സിലറേഷന്‍ ബാലന്‍സിംഗ് കൃത്യതയോടെ ചെയ്യാന്‍ കഴിയാതെവരുന്ന പരിചയക്കുറവുള്ള ഡ്രൈവര്‍മാര്‍ക്ക് ഹാന്‍ഡ് ബ്രേക്ക് വലിയ സഹായമായി മാറും.
കൊടുംവളവുകള്‍ ഉയര്‍ന്ന ഗിയറിൽ വളയ്ക്കാൻ ശ്രമിക്കുന്നത് മണ്ടത്തരമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ തേഡ് ഗിയറിലേക്കെങ്കിലും മാറുക. മറിച്ചായാല്‍ കാറിൻ്റെ നിയന്ത്രണം നഷ്ടമാകുകയും വാഹനം ഇടിച്ചു മറിയാനുളള സാധ്യതയും കൂടുന്നു. മറ്റൊരു സാധ്യത ഉയര്‍ന്ന ഗിയര്‍നിലയില്‍ അതിവേഗതയില്‍ വരുന്ന വാഹനം മറിയാനുളള സാധ്യതയുമുണ്ട്.
സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് പലര്‍ക്കും അത്ര സുഖകരമയി തോന്നില്ലെങ്കിലും സുരക്ഷിതമായ ഡ്രൈവിംഗിന് അത് ആവശ്യമാണ്. നിങ്ങളുടെ സഹയാത്രികരും സീറ്റ് ബെല്‍റ്റ് ധരിക്കുന്നുവെന്ന് ഉറപ്പാക്കുക. ഇപ്പോള്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ പോലും സീറ്റ്‌ബെല്‍റ്റ് ധരിക്കല്‍ നിര്‍ബന്ധമാണ്. അപകടമുണ്ടായാല്‍ ആദ്യ ലെവലിലുള്ള സംരക്ഷണം സീറ്റ് ബെല്‍റ്റുകള്‍ ഉറപ്പാക്കുന്നു.
ഉയര്‍ന്ന വേഗതയില്‍ വാഹനമോടിക്കുന്നത് ചിലര്‍ക്ക് ആവേശം നല്‍കും. എന്നാല്‍ ഇത് നിങ്ങള്‍ക്കും നിങ്ങളുടെ ചുറ്റുമുള്ള മറ്റ് വാഹനങ്ങള്‍ക്കും അപകടകരമായേക്കാം. തുറന്ന സ്ട്രെച്ച് ഉള്ള ഹൈവേയില്‍ ആണെങ്കിലും, എപ്പോഴും വേഗപരിധിക്കുള്ളില്‍ വാഹനം ഓടിക്കാന്‍ ശ്രമിക്കുക. അപകടകരമായ സാഹചര്യം വല്ലതും നേരിടുമ്പോള്‍ അല്ലാതെ അമിതവേഗത ഒഴിവാക്കുക. അമിതവേഗത നിങ്ങളുടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ ഇടയാക്കിയേക്കാം. അത് മാരകമായ പ്രത്യാഘാതങ്ങളില്‍ ചെന്ന് പതിക്കും.
വാഹനങ്ങളില്‍ ഇന്‍ഡിക്കേറ്ററുകള്‍ വെച്ചതിന് കൃത്യമായ ഉദ്ദേശ്യം ഉണ്ട്. ഇടത്തോട്ടോ വലത്തോട്ടോ തിരിയുന്നതിന് മുമ്പ് അവ ശരിയായി ഉപയോഗിക്കുക. ഇന്‍ഡിക്കേറ്റര്‍ ഉപയോഗിച്ച്, നിങ്ങളുടെ അടുത്ത നീക്കത്തെക്കുറിച്ച് പിന്നില്‍ നിന്നോ എതിര്‍വശത്ത് നിന്നോ വരുന്ന മറ്റ് ഡ്രൈവര്‍മാരെ മനസ്സിലാക്കാന്‍ അനുവദിക്കുക. അങ്ങനെ ചെയ്താല്‍ അവര്‍ക്ക് ജാഗ്രത പുലര്‍ത്താന്‍ കഴിയും. അതിനനുസരിച്ച് പ്രതികരിക്കാന്‍ അവര്‍ക്ക് മതിയായ സമയമുണ്ടാകും.
നിങ്ങള്‍ വണ്ടിയോടിക്കുമ്പോള്‍ ഹൈ ബീമുകളും ലോ ബീമുകളും ശരിയായി ഉപയോഗിക്കുക. ഹൈ ബീം ഉപയോഗിക്കുന്നത് എതിര്‍വശത്ത് നിന്ന് വരുന്ന ഡ്രൈവര്‍ക്ക് പ്രശ്നമുണ്ടാക്കിയേക്കാം. കാരണം അത് അവരുടെ കാഴ്ച നിമിഷനേരം കൊണ്ട് മറച്ചേക്കാം. അത് മാരകമായ അപകടത്തിന് കാരണമാകുമെന്നതിനാല്‍ അക്കാര്യം ഒഴിവാക്കുക.
പകലും രാത്രിയുമായി റിയര്‍വ്യൂ മിററുകള്‍ ഇരട്ട മോഡുകളോടെയാണ് വരുന്നതെന്ന് പരിചയസമ്പന്നരായ പല ഡ്രൈവര്‍മാര്‍ക്കും അറിയില്ല. പിന്നിലുള്ള ഒരു വാഹനത്തിന്റെ ഹെഡ്ലാമ്പില്‍ നിന്നുള്ള പ്രകാശമടിച്ച് നിങ്ങളുടെ കാഴ്ച മറയുന്നില്ലെന്ന് ഉറപ്പാക്കാന്‍ റിയര്‍ വ്യൂ മിററുകള്‍ എളുപ്പത്തില്‍ ക്രമീകരിക്കാന്‍ കഴിയും. രാത്രിയില്‍ വാഹനമോടിക്കുമ്പോള്‍ കണ്ണാടി കൃത്യമായി ക്രമീകരിക്കുക. കൂടാതെ, നിങ്ങളുടെ പിന്നിലുള്ള വാഹനങ്ങളുടെ മികച്ച കാഴ്ച ലഭിക്കുന്നതിന് വിംഗ് മിററുകള്‍ ശരിയായി ക്രമീകരിക്കുന്നുവെന്ന് ഉറപ്പാക്കുക.
മൂടൽമഞ്ഞുള്ള കാലാവസ്ഥയിൽ കാഴ്ച്ച തടസപ്പെടുത്തുന്നത് എത്രത്തോളം വലിയ അപകടങ്ങൾ വരുത്തിവെക്കുമെന്ന് ബെംഗളൂരു-ഹൈദരാബാദ് ഹൈവേയിൽ കഴിഞ്ഞ ദിവസം നടന്ന അപകടം മനസിലാക്കി തരുന്നുണ്ട്. ആയതിനാൽ നിങ്ങളുടെ വാഹനത്തിന്റെ മിററുകൾ, വിൻഡ്ഷീൽഡ്, വിൻഡോകൾ എന്നിവ വൃത്തിയായും വ്യക്തവുമായി കാണാവുന്ന തരത്തിലുമാണുള്ളതെന്ന് ഉറപ്പാക്കുക. ഡ്രൈവിംഗ് സമയത്ത് ചുറ്റുമുള്ള ചലനങ്ങളും തടസങ്ങളും കാണാനും വേണ്ട രീതിയിൽ ഡ്രൈവ് ചെയ്യാനും ഇതെല്ലാം നിങ്ങളെ അനുവദിക്കും.
വൃത്തിയില്ലാത്ത വിൻഡ്‌ഷീൽഡും മിററും മൂടൽമഞ്ഞുള്ള കാലാവസ്ഥയിൽ ദൃശ്യപരത കൂടുതൽ കുറയ്ക്കും. ഇത് ഒരു വലിയ അപകടത്തിന് കാരണമാകും. ഇനി ഫോഗ് പിടിക്കുന്ന സാഹചര്യമാണുള്ളതെങ്കിൽ ഡീഫോഗർ ഉപയോഗിക്കുക അല്ലെങ്കിൽ ഹീറ്റർ ഓണാക്കുക. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ മഞ്ഞുള്ള സമയത്തും സേഫായി എത്തിച്ചേരേണ്ടിടത്ത് എത്താൻ സഹായിക്കും.


Click it and Unblock the Notifications








