കല്യാണദിവസം അവന്റഡോര്‍ കത്തിപ്പിടിച്ചാല്‍
വിവാഹത്തിന് അവന്റഡോര്‍ പോലുള്ള കാറുകള്‍ മുറ്റത്തുണ്ടാവുക ആഹ്ലാദകരം തന്നെ. പലരും ഇത്തരം കാറുകള്‍ വാടകയ്‌ക്കെടുത്ത് മുറ്റത്തിടാറുണ്ട്. സൂപ്പര്‍കാര്‍ മുറ്റത്തുണ്ടെങ്കില്‍ അത് നാലുപേരെ അറിയിക്കാന്‍ ആക്‌സിലറേറ്റ് ചെയ്ത് ശബ്ദമുണ്ടാക്കുന്നതും നമുക്ക് ആഹ്ലാദം പകരും. ഇത്തരം സന്ദര്‍ഭങ്ങളില്‍ എക്‌സോസ്റ്റ് പൈപ്പില്‍ നിന്ന് തീ വരുന്നത് നമ്മെ വല്ലാതൊന്നും ആഹ്ലാദിപ്പിക്കാന്‍ ഇടയില്ല.
ഇതാണ് ഇവിടെ സംഭവിച്ചത്. വെറുതെ റെവ് അപ് ചെയ്‌തോണ്ടിരിക്കവേ പെട്ടെന്നാണ് എക്‌സോസ്റ്റ് പൈപ്പ് തീ തുപ്പാന്‍ തുടങ്ങിയത്. ഒരാള്‍ തന്റെ കൈയും കാലുമെല്ലാം ഉപയോഗിച്ച് തീ കെടുത്താന്‍ ശ്രമിക്കുന്നുണ്ട്. കോടികള്‍ വിലയുള്ള ഒരു വാഹനത്തിന് തീപ്പിടിക്കുമ്പോള്‍ ആരുടെയും നെഞ്ചിടിപ്പുയരും.
നമ്മുടെ സാധാരണ കാറുകള്‍ക്കും ഇത് സംഭവിക്കാറുണ്ട് ചിലപ്പോഴെല്ലാം. ഇഗ്നീഷ്യന്‍ സിസ്റ്റത്തിന് ആവശ്യമുള്ളതിലധികം എണ്ണ എന്‍ജിനിലെത്തുന്നതാണ് കാരണം. ഇങ്ങനെ വരുമ്പോള്‍ കത്താത്ത എണ്ണ എക്‌സോസ്റ്റിലേക്ക് തള്ളുകയും അത് തീയായി പുറത്തുവരികയും ചെയ്യും. എന്നാല്‍, ഇതേ സംഗതിയാണ് ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിനാധാരം എന്നുറപ്പിക്കാന്‍ വയ്യ.


Click it and Unblock the Notifications








