നിങ്ങളുടെ യുക്തിക്ക് ചോദ്യചിഹ്നമായേക്കാവുന്ന വിചിത്ര നിയമങ്ങൾ

By Praseetha

ഓരോ രാജ്യത്തും പല തരത്തിലുള്ള ട്രാഫിക് നിയമങ്ങളാണ് നിലവിലുള്ളത്. ചില നിയമങ്ങൾ നമ്മളിൽ പരിഹാസമുണർത്തുമെങ്കിലും ആ രാജ്യത്തെ സാഹചര്യങ്ങൾക്ക് അത് അനുയോജ്യമായിരിക്കാം. അങ്ങനെയെങ്കിൽ ഇന്ത്യൻ നിയമങ്ങൾ കേട്ട് എത്രപേർ പരിഹസിക്കുന്നുണ്ടാകും?

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന റോഡ് ചിഹ്നങ്ങൾ

എന്തോക്കെയായാലും നിയമങ്ങൾ പാലിക്കാനുള്ളതാണ്, അതിന് രാജ്യങ്ങൾ എന്നുള്ള വേർതിരിവില്ല. അത്തരത്തിൽ കേട്ടുകേൾവിയില്ലാത്ത വിചിത്രമായ ചില റോഡ് നിയമങ്ങളാണിവിടെ ചർച്ച ചെയ്യുന്നത്.

ഇതെന്ത് അസംബദ്ധം

ഇതെന്ത് അസംബദ്ധം

അലാബാമയിൽ കണ്ണുമൂടി കെട്ടിയോടിക്കുന്നത് നിയമവിരുദ്ധമാണ്. അല്ലെങ്കിലും ഇത്തരത്തിൽ ആരാണ് ഓടിക്കുക, വല്ല മാജിക്കാരനും മറ്റുമല്ലാതെ?

കാർ ശുചിയാക്കാൻ അടിവസ്ത്രമോ?

കാർ ശുചിയാക്കാൻ അടിവസ്ത്രമോ?

സാൻഫ്രാൻസിസ്കോയിൽ അടിവസ്ത്രമുപയോഗിച്ച് കാർ ശുചിയാക്കുന്നത് നിരോധിച്ചിട്ടുണ്ട്, ഇങ്ങനേയും ചെയ്യുന്നവരുണ്ടോ?

കോസ്റ്റാ റികയിലെ ഭാഗ്യവന്മാർ

കോസ്റ്റാ റികയിലെ ഭാഗ്യവന്മാർ

കോസ്റ്റാ റികയിൽ മദ്യപിച്ച് കാറോടിക്കുന്നത് കൊണ്ട് യാതോന്നും സംഭവിക്കാൻ പോകുന്നില്ല, രക്തത്തിൽ മദ്യത്തിന്റെ അളവ് 0.75 ശതമാനത്തിൽ കൂടാൻ പാടില്ലെന്ന് മാത്രം. നമ്മുടെ നാട്ടിലായിരുന്നു ഈ നിയമമെങ്കിൽ?

വികാരങ്ങൾക്ക് തടയിടൂ!

വികാരങ്ങൾക്ക് തടയിടൂ!

ഓടുന്ന വാഹനങ്ങളിലിരുന്ന് ചുംബിച്ചാൽ എന്തു സംഭവിക്കും? എബോളിയയിൽ 415 പൗണ്ട് വരെ പിഴ അടക്കാവുന്ന കുറ്റമാണത്രെ ചുംബനം. വൻ വിചിത്രം തന്നെ....

ഞായർ കറുപ്പ് കാറുകൾക്ക് അവധി

ഞായർ കറുപ്പ് കാറുകൾക്ക് അവധി

എന്തോരു മണ്ടത്തരമാണിത് ! ഞായറാഴ്ചകളിൽ കറുപ്പ് നിറത്തിലുള്ള കാറുകൾ ഓടിക്കരുതത്രെ. ഡെൻവറിലാണ് ഈ നിയമം നടപ്പിലാക്കിയിട്ടുള്ളത്.

സ്റ്റിയറിംഗ് വീലിൽ കൈ പശതേച്ച് ഒട്ടിക്കൂ!

സ്റ്റിയറിംഗ് വീലിൽ കൈ പശതേച്ച് ഒട്ടിക്കൂ!

സൈപ്രസിൽ ഡ്രൈവർ അനാവശ്യമായി സ്റ്റിയറിംഗിൽ നിന്ന് കൈയുയർത്താൻ പാടില്ല എന്ന നിയമമുണ്ട്. വീലിൽ കൈയില്ലെന്ന് കണ്ടാൽ ഇപ്പോൾ പിഴകിട്ടിയെന്ന് ചോദ്യച്ചാൽ മതി.

ഫുൾ ടാങ്ക് അടിക്കൂ, സ്റ്റോപ്പ് ഒഴിവാക്കൂ

ഫുൾ ടാങ്ക് അടിക്കൂ, സ്റ്റോപ്പ് ഒഴിവാക്കൂ

ജർമ്മനിയിൽ വാഹനങ്ങൾ സൂപ്പർസോണിക്ക് സ്പീഡിലാണ് ചീറിപായുക. അതിനാൽ ഇടയ്ക്ക് നിർത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇങ്ങനെ ഇടയ്ക്കൊന്ന് നിന്നു പോകാതിരിക്കാൻ കുറഞ്ഞ ഇന്ധനത്തിൽ ഓടുന്നതും ഇവിടെ നിരോധിച്ചിട്ടുണ്ട്. ടാങ്ക് ഫുള്ളായി ഇരിക്കാൻ എപ്പോഴും ശ്രദ്ധിക്കണമത്രെ.

 ഞായറാഴ്ചകളിൽ കാർ കഴുകി പോകരുത് !

ഞായറാഴ്ചകളിൽ കാർ കഴുകി പോകരുത് !

ഇവിടത്തെ പോലീസുക്കാരൊക്കെ എന്താ ഇങ്ങനെ? ഞായറാഴ്ചകളിൽ കറുത്ത കാർ എടുക്കാൻ പാടില്ലെന്നുള്ളത് പോട്ടെ വണ്ടി കഴുകാൻ പാടില്ലെന്നു വെച്ചാൽ? ഇത് സ്വിസർലാന്റിലാണ് കേട്ടോ...

ഇതോക്കെ അസംബദ്ധമല്ലാതെന്ത് പറയാൻ

ഇതോക്കെ അസംബദ്ധമല്ലാതെന്ത് പറയാൻ

ഇംഗ്ലണ്ടിൽ മുന്നിലിരുന്ന് കൊണ്ടല്ലാതെ വാഹനം ഓടിക്കരുതെന്നാണ്, മുന്നിലല്ലാതെ പിന്നിലിരുന്നു കൊണ്ടാണോ വണ്ടിയോടിക്കുന്നത്?

തുപ്പുന്നത് ട്രക്കിൽ നിന്നാണെങ്കിൽ പ്രശ്നമില്ല

തുപ്പുന്നത് ട്രക്കിൽ നിന്നാണെങ്കിൽ പ്രശ്നമില്ല

കാറിലോ ബസിലോ ഇരുന്നു കൊണ്ട് തുപ്പാൻ പാടില്ലെന്നുള്ള നിയമമുണ്ട് ജിയോർജിയയിൽ. എന്നാൽ ട്രക്കിലിരുന്ന് തുപ്പുന്നതിനെ കൊണ്ട് യാതൊരു പ്രശ്നവുമില്ലെത്ര. അപ്പോൾ തുപ്പണമെങ്കിൽ ട്രക്കിൽ കയറിയാൽ മതി.

 എന്തുപറയാൻ ഇതിനോക്കെ

എന്തുപറയാൻ ഇതിനോക്കെ

വണ്ടിക്കടിയിൽ ആരെങ്കിലും കിടപ്പുണ്ടെങ്കിൽ വണ്ടി സ്റ്റാർട് ചെയ്യുന്നത് നിയമവിരുദ്ധമാണത്രെ ഡെന്മാർക്കിൽ. ഇടിച്ചിട്ട് നിർത്താതെ പോയി എന്നുള്ളതു ഒഴിവാക്കാനാണാവോ എന്തോ?

ചെളിവെള്ളം തെറിപ്പിച്ചാൽ?

ചെളിവെള്ളം തെറിപ്പിച്ചാൽ?

നടന്ന് പോകുമ്പോൾ ചെളിവെള്ളം തെറിപ്പിച്ചാൽ ആർക്കായാലും ദേഷ്യം വരും. ജപ്പാനിൽ ഇങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് മാത്രമല്ല ശിക്ഷാർഹവുമാണ്. എന്തായാലും ഇതൊരു നല്ല നിയമം തന്നെ.

 വൃത്തിയുള്ള കാർ അല്ലെങ്കിൽ...

വൃത്തിയുള്ള കാർ അല്ലെങ്കിൽ...

റഷ്യയിൽ വൃത്തിഹീനമായ കാറോടിച്ചാൽ ഏതാണ്ട് 2,000റൂബിൾ(3,400രൂപ) പിഴയാണത്രെ.

സ്ത്രീകൾ കാർ ഓടിക്കരുത്

സ്ത്രീകൾ കാർ ഓടിക്കരുത്

സൗദി അറേബിയയിൽ സ്ത്രീകൾ വണ്ടിയോടിക്കുന്നത് നിരോധിച്ചിട്ടുണ്ട്. കാരണമെന്താണാവോ?

കാൽനടയാത്രക്കാരെ ആര് ശ്രദ്ധിക്കാൻ?

കാൽനടയാത്രക്കാരെ ആര് ശ്രദ്ധിക്കാൻ?

കാൽനടയാത്രക്കാർക്കായി വണ്ടി നിർത്തികൊടുക്കുന്നതും ശിക്ഷാർഹമത്രെ ബെയിജിംഗിൽ. അപ്പോൾ പിന്നെ റോഡ് മുറിച്ച് കടക്കുന്നത് കണ്ടാൽ ഇടിച്ചിട്ട് പോകാംമെന്നാണോ?

എന്നും തെളിഞ്ഞിരിക്കുന്ന കാർ ലൈറ്റുകൾ

എന്നും തെളിഞ്ഞിരിക്കുന്ന കാർ ലൈറ്റുകൾ

സ്വീഡനിൽ വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് 24 മണിക്കൂറും ഓൺചെയ്തിടണമെന്നുള്ള നിയമം നടപ്പിലാക്കിയിട്ടുണ്ട്. അത് പട്ടാപകൽ ആണെങ്കിൽ കൂടിയും

വസ്ത്രം ധരിക്കൂ അല്ലെങ്കിൽ ഓടിക്കേണ്ട

വസ്ത്രം ധരിക്കൂ അല്ലെങ്കിൽ ഓടിക്കേണ്ട

തായിലന്റിൽ മേൽവസ്ത്രം ധരിക്കാതെ യാത്ര ചെയ്യരുത്. ബൈക്കിലും കാറിലും എന്നുവേണ്ട ടാക്സിയിൽ പോലും മേൽവസ്ത്രമില്ലാതെ പോകരുത്. പോയാൽ ഫൈൻ കൊടുക്കാൻ തയ്യാറായിക്കോള്ളൂ.

കൂടുതൽ വായിക്കൂ

3ലക്ഷത്തിന് കിടന്നുറങ്ങി നാട്ടിലേക്ക് പറക്കാൻ ഇത്തിഹാദ്

കൂടുതൽ വായിക്കൂ

നടുക്കടലിൽ ഭീതി പരത്തി ഗോസ്റ്റ് കപ്പലുകൾ

More from DriveSpark

Article Published On: Tuesday, May 10, 2016, 17:11 [IST]
English summary
Weird driving rules that will make you question your own sanity
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X