നിങ്ങൾ വാഹനം കെട്ടിവലിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ, എംവിഡി മാമൻമാർ പറയുന്നത് ഇതാണ്
മഴക്കാലത്ത് വാഹനങ്ങൾ വെളളക്കെട്ടിൽ കുടുങ്ങുകയും കെട്ടിവലിച്ചു കൊണ്ട് സർവീസ് സെൻ്ററിലേക്ക് പോകുന്നതൊക്കെ പതിവ കാഴ്ച്ചകളാണ്, എന്നാൽ ചില അശ്രദ്ധ കൊണ്ട് അതൊരാളുടെ ജീവന് അപകടം സംഭവിച്ചാലോ. കഴിഞ്ഞ ദിവസം ആലുവയിൽ ഓട്ടോ കെട്ടിവലിച്ചു കൊണ്ട് പോയ കയറിൽ കുരുങ്ങി ഒരു ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവം നിങ്ങളുടെ ശ്രദ്ധയിൽപെട്ട് കാണുമല്ലോ. ഈ സംഭവത്തിന് ശേഷം സംസ്ഥാന മോട്ടോർ വാഹന വകുപ്പ് ചില നിർദേശങ്ങൾ ജനങ്ങളുടെ ശ്രദ്ധയ്ക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരിക്കുകയാണ്. അതിൻ്റെ വിശദാംശങ്ങളാണ് ഈ ലേഖനത്തിൽ നിങ്ങളുമായി പങ്കു വയ്ക്കുന്നത്.
സാധാരണയായി ഒരു അപകടം സംഭവിച്ചതോ, അല്ലെങ്കിൽ ഏതെങ്കിലും യന്ത്ര തകരാറുകളളതോ ആയ വാഹനങ്ങളാണ് റിപ്പയർ ചെയ്യുന്നതിന് വേണ്ടി അടുത്തുളള വർക്ക്ഷോപ്പിലേക്ക് എത്തിക്കുന്നതിനായി കെട്ടി വലിക്കേണ്ടി വരുന്നത്. അതോടൊപ്പം തന്നെ നിയമപരമായി ടാക്സ് ഇളവിന് അപേക്ഷിച്ച് നിർത്തിയിട്ടിരിക്കുന്ന വാഹനം കൃത്യമായ അനുമതിയോടെ മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടി വരുമ്പോഴും കെട്ടിവലിക്കേണ്ട സാഹചര്യം വരുന്നു.

2017 ലെ മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് റെഗുലേഷൻ വകുപ്പ് 30 പ്രകാരം കെട്ടി വലിക്കേണ്ടി വരുമ്പോൾ ഇനി പറയാൻ പോകുന്ന കാര്യങ്ങൾ പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കുക. ഒരിക്കലും ഒരു ഇരുചക്രവാഹനം മറ്റൊരു വാഹനത്തിൽ കെട്ടിവലിക്കാൻ പാടുളളതല്ല. അത് പോലെ തന്നെ നിങ്ങൾ ഒറു വാഹനം കെട്ടിവലിക്കുകയാണെങ്കിൽ പരമാവധി വേഗപരിധി മണിക്കൂറിൽ 25 കിലോമീറ്റർ സ്പീഡിന് മുകളിൽ പോകരുത്.
കെട്ടിവലിക്കുന്ന വാഹനവും കെട്ടി വലിക്കപ്പെടുന്ന വാഹനവും തമ്മിലുളള ദൂരം 5 മീറ്ററിൽ കൂടാൻ പാടില്ല എന്നും അതേപോലെ തന്നെ കെട്ടി വലിക്കാൻ ഉപയോഗിക്കുന്ന കയറോ, ചെയിനോ മറ്റ് വാഹന യാത്രക്കാർക്ക് വളരെ കൃത്യമായി കാണാൻ സാധിക്കുന്നത് പോലെ കെട്ടാനും ശ്രദ്ധിക്കുക. 10 സെൻ്റിമീറ്റർ ഉയരവും, 2 സെൻ്റിമീറ്റർ വീതിയും, 2 സെൻ്റിമീറ്റർ അക്ഷരങ്ങൾക്കിടയിൽ വിടവുമുള്ള റിട്രോറിഫ്ളക്റ്റീവ് " ON TOW " എന്ന അടയാളം കെട്ടി വലിക്കുന്ന വാഹനത്തിൻ്റെ മുന്നിലും, കെട്ടി വലിക്കപ്പെടുന്ന വാഹനത്തിൻ്റെ പിറകിലും പ്രദർശിപ്പിക്കേണ്ടതാണ്.

അതു പോലെ അപകട മുന്നറിയിപ്പ് ലൈറ്റുകൾ പ്രവർത്തിക്കാതെ രാത്രിയിലോ ഇരുട്ട് കുറവുളള സമയത്തോ, മോശം കാലാവസ്ഥയിലോ ഡ്രൈവർ ഒരു വാഹനം കെട്ടി വലിക്കരുതെന്നും മോട്ടോർ വാഹന വകുപ്പ് നിർദേശിക്കുന്നുണ്ട്. കെട്ടി വലിക്കപ്പെടുന്ന വാഹനത്തിൻ്റെ അപകട മുന്നറിയിപ്പ് ലൈറ്റുകൾ പ്രവർത്തനരഹിതമാണെങ്കിൽ കെട്ടിവലിക്കുന്ന വാഹനത്തിൻ്റെ അപകട മുന്നറിയിപ്പ് ലൈറ്റുകൾ പ്രവർത്തിപ്പിക്കാതെ കെട്ടിവലിക്കരുത്.
മാത്രമല്ല നിയമത്തിൽ പ്രത്യേകിച്ച് പറഞ്ഞില്ലെങ്കിലും ഇങ്ങനെ കെട്ടി വലിക്കുമ്പോൾ ഏതെങ്കിലും ജംഗ്ഷനിൽ നിന്ന് മറ്റൊരു റോഡിലേക്ക് തിരിയുമ്പോഴോ, യു ടേൺ എടുക്കുന്നത് പോലുള്ള സന്ദർഭങ്ങളിൽ പ്രത്യേകിച്ച് മറ്റൊരു റോഡിനു കുറുകേ പോകേണ്ട സമയങ്ങളിൽ അത്യന്തം ശ്രദ്ധയോടെ നീങ്ങേണ്ടതും പറ്റുമെങ്കിൽ ഒരാളുടെ സഹായത്താൽ മറ്റു വശങ്ങളിൽ നിന്നുള്ള വാഹനങ്ങനെ നിയന്ത്രിച്ചു കൊണ്ട് മാത്രം മുന്നോട്ടു പോകുന്നതും മറ്റുളള യാത്രക്കാർക്ക് അപകടം ഒഴിവാക്കാൻ സഹായിക്കും.

മഴക്കാലത്ത് നിങ്ങൾ നിങ്ങളുടെ വാഹനം പരമാവധി കെട്ടിവലിച്ചു കൊണ്ടുപോകാതെ മറ്റൊരു ട്രക്കിൽ കയറ്റിക്കൊണ്ട് പോകുന്നതാണ് സുരക്ഷിതം. നിങ്ങളുടെ വാഹനത്തിനും അത് പോലെ തന്നെ റോഡിലൂടെ പോകുന്ന മറ്റ് വാഹനങ്ങൾക്കും കേടുപാടുകളോ, വഴിയാത്രക്കാർക്ക് സുരക്ഷിതമായി യാത്ര ചെയ്യാനുളള സാഹചര്യം ഇതിലൂടെ സാധ്യമാകുന്നുണ്ട്. അത് കൊണ്ട് കേരള മോട്ടോർ വാഹന വകുപ്പിൻ്റെ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കുക. മഴക്കാലത്ത് വളരെ ശ്രദ്ധയോടെ വാഹനങ്ങൾ ഓടിക്കാൻ ശ്രമിക്കുക.
മണ്‍സൂണില്‍ കോരിച്ചൊരിയുന്ന മഴയാകുമ്പോള്‍ കാഴ്ചയുടെ പ്രശ്‌നം ചിലര്‍ക്കെങ്കിലും നേരിടേണ്ടി വന്നേക്കാം. ആ സമയങ്ങളില്‍ സഡന്‍ ബ്രേക്കിംഗ് ഇടേണ്ടി വന്നേക്കാം. എന്നാല്‍ സഡന്‍ ബ്രേക്കിംഗ് ചെയ്യുമ്പോള്‍ നിങ്ങളുടെ കാറിനെ പിന്നില്‍ വരുന്ന വാഹനങ്ങള്‍ ഇടിക്കാനുള്ള സാധ്യത കൂട്ടുന്നു. അതുപോലെ തന്നെ റെവ്‌സ് കുറയുന്നത് കാരണം എക്സ്ഹോസ്റ്റ് പൈപ്പിലൂടെ എഞ്ചിനുള്ളില്‍ വെള്ളം കയറാനുള്ള സാധ്യതയും ഇത് വര്‍ധിപ്പിക്കുന്നു.


Click it and Unblock the Notifications








