മൈക്രോ-എസ്‌യുവികൾ എന്നാലെന്ത്? ഈ പുത്തൻ വിഭാഗത്തിന്റെ ആവശ്യക്കാർ ആര്?

വർധിച്ചുവരുന്ന കസ്റ്റമർ ബേസിന്റെ ആവശ്യങ്ങൾ കാരണം കാറുകളുടെ ഡിസൈനും രൂപവും സവിശേഷതകളും എല്ലായ്പ്പോഴും മാറിക്കൊണ്ടിരിക്കുന്നു. ഈ കാരണത്താൽ കാറുകളിൽ ഏകദേശം 10 തരം ബോഡി സ്റ്റൈലുകളുണ്ട്.

മൈക്രോ-എസ്‌യുവികൾ എന്നാലെന്ത്? ഈ പുത്തൻ വിഭാഗത്തിന്റെ ആവശ്യക്കാർ ആര്?

ക്രോസ്ഓവറുകളുടെ ട്രെൻഡ് വിജയിച്ചതിനുശേഷം, ഇപ്പോൾ കൂടുതൽ പ്രായോഗികവും സവിശേഷതകളാൽ സമ്പന്നവുമായ കൂടുതൽ വിചിത്രവുമായ ഡിസൈനുകൾ ആളുകൾ പ്രതീക്ഷിക്കുന്നു. ഇപ്പോൾ വിപണിയിൽ ട്രെൻഡ് സൃഷ്ടിക്കാൻ സജ്ജമാക്കിയിരിക്കുന്ന രൂപകൽപ്പന മൈക്രോ-എസ്‌യുവികളാണ്.

മൈക്രോ-എസ്‌യുവികൾ എന്നാലെന്ത്? ഈ പുത്തൻ വിഭാഗത്തിന്റെ ആവശ്യക്കാർ ആര്?

എന്താണ് മൈക്രോ എസ്‌യുവി?

അക്ഷരാർഥത്തിൽ മൈക്രോ-എസ്‌യുവികൾ കോംപാക്ട് എസ്‌യുവികളേക്കാൾ ചെറു എസ്‌യുവികളെന്ന് വിശേഷിപ്പിക്കാം. എന്നാൽ വ്യക്തമായും, അത് അത്ര ലളിതമല്ല. ഡിസൈൻ തന്നെ വളരെ സങ്കീർണ്ണമാണ്. വലിയ എസ്‌യുവികളുടെ രൂപകൽപ്പന ചുരുക്കി മൈക്രോ-എസ്‌യുവി എന്ന് ടാഗ് ചെയ്യുന്നത് വളരെ എളുപ്പമാണെന്ന് നമുക്ക് തോന്നിയേക്കാം.

മൈക്രോ-എസ്‌യുവികൾ എന്നാലെന്ത്? ഈ പുത്തൻ വിഭാഗത്തിന്റെ ആവശ്യക്കാർ ആര്?

പക്ഷേ, നിങ്ങൾ അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ കാര്യങ്ങൾ വ്യക്തമാവും, പൂർണ്ണ വലുപ്പമുള്ള ഒരു വാഹനത്തിന്റെ പാനലുകൾ ചുരുക്കുന്നതിലൂടെ അതിനെ ചെറുതാക്കി ഒരു മൈക്രോ എസ്‌യുവി എന്ന നിലയിലാക്കി തീർക്കാൻ കഴിയില്ല.

മൈക്രോ-എസ്‌യുവികൾ എന്നാലെന്ത്? ഈ പുത്തൻ വിഭാഗത്തിന്റെ ആവശ്യക്കാർ ആര്?

വെറുതെ ചുരുക്കുക മാത്രമാണെങ്കിൽ വാഹനത്തിന്റെ ഇന്റീരിയറുകൾ കുട്ടികൾക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയൂ, മുതിർന്നവർക്ക് ആർക്കും ഒരു കയറാൻ പോലും സാധിക്കില്ല എന്ന് നിസംശയം പറയാം.

മൈക്രോ-എസ്‌യുവികൾ എന്നാലെന്ത്? ഈ പുത്തൻ വിഭാഗത്തിന്റെ ആവശ്യക്കാർ ആര്?

അതേ സമയം, ഏതെങ്കിലും കാറിൽ എസ്‌യുവിയുടെ തരത്തിലുള്ള ഡിസൈൻ ഘടകങ്ങൾ ചേർക്കുമ്പോൾ, അത് വാഹനത്തിന്റെ വലുപ്പം വർധിപ്പിക്കും, അതിനെ പിന്നെ മൈക്രോ എന്ന് വിളിക്കാൻ കഴിയില്ല. അതിലുമുപരിയായി, കാർ വാങ്ങുന്നതിന് അതിന്റെ രൂപകൽപ്പന ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന ഇന്ത്യയിൽ വാഹനത്തിന്റെ ലുക്സ് എന്നും പ്രധാനമാണ്.

മൈക്രോ-എസ്‌യുവികൾ എന്നാലെന്ത്? ഈ പുത്തൻ വിഭാഗത്തിന്റെ ആവശ്യക്കാർ ആര്?

അതിനാൽ ഈ വിഭാഗത്തിൽ ധാരാളം ശ്രദ്ധിക്കേണ്ട ഘടകങ്ങളുണ്ട്, കൂടാതെ ശരിയായ ചോയിസുകൾ തെരഞ്ഞെടുക്കുന്നതിൽ നിർമ്മാതാക്കൾ കൂടുതൽ ശ്രദ്ധാലുക്കളാണ്.

മൈക്രോ-എസ്‌യുവികൾ എന്നാലെന്ത്? ഈ പുത്തൻ വിഭാഗത്തിന്റെ ആവശ്യക്കാർ ആര്?

പ്രതീക്ഷിച്ചതുപോലെ ഇവ പെട്രോൾ എഞ്ചിനുകളുമായി മാത്രമേ വരൂ, കൂടാതെ മാനുവൽ, ഓട്ടോമാറ്റിക് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യും. വാഹനത്തിന് വിശാലമായ എക്സ്പീരിയൻസ് നൽകുന്നതിനാണ് ഇന്റീരിയറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

മൈക്രോ-എസ്‌യുവികൾ എന്നാലെന്ത്? ഈ പുത്തൻ വിഭാഗത്തിന്റെ ആവശ്യക്കാർ ആര്?

ഇവ തീർച്ചയായും ഓട്ടോ എസി, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, റിവേർസ് പാർക്കിംഗ് ക്യാമറകൾ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ മുതലായ സവിശേഷതകൾ ഉൾക്കൊള്ളുന്നു.

മൈക്രോ-എസ്‌യുവികൾ എന്നാലെന്ത്? ഈ പുത്തൻ വിഭാഗത്തിന്റെ ആവശ്യക്കാർ ആര്?

മൈക്രോ എസ്‌യുവിയ്ക്കായുള്ള ഉപഭോക്താക്കൾ ആര്?

പ്രാഥമികമായി ഇവ ടാർഗെറ്റുചെയ്‌തിരിക്കുന്ന വിലനിർണ്ണയത്തെ നോക്കുമ്പോൾ, ഇത് കൂടുതലായും ആദ്യമായി വാഹനം വാങ്ങുന്നവർക്കും ഇന്ത്യയിലെ ലോവർ മിഡിൽ ക്ലാസിനും വേണ്ടിയാണെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും.

മൈക്രോ-എസ്‌യുവികൾ എന്നാലെന്ത്? ഈ പുത്തൻ വിഭാഗത്തിന്റെ ആവശ്യക്കാർ ആര്?

കാറുകളുടെയും അവയുടെ ഇന്ധനത്തിന്റെയും വിലകൾ ഓരോ ദിവസവും പുതിയ ഉയരങ്ങളിൽ എത്തുമ്പോൾ, ആദ്യമായി വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്ന ബജറ്റ് ഉപഭോക്താക്കൾക്ക് താങ്ങാൻ കഴിയുന്ന ഒരു ഓപ്ഷൻ എന്ന നിലയിൽ മൈക്രോ-എസ്‌യുവികളിൽ വളരെ സന്തുഷ്ടരായിരിക്കും.

മൈക്രോ-എസ്‌യുവികൾ എന്നാലെന്ത്? ഈ പുത്തൻ വിഭാഗത്തിന്റെ ആവശ്യക്കാർ ആര്?

ഈ പ്രത്യേക വിഭാഗത്തിലേക്ക് മൈക്രോ-എസ്‌യുവികൾ ഒരു ഗ്ലവ് പോലെ യോജിക്കുന്നു. ഇവ സവിശേഷതകളാൽ ലോഡ് ചെയ്യപ്പെടുകയും ഒരു എസ്‌യുവി പോലെ മുന്നിലുള്ള റോഡിന്റെ കമാൻഡർ വ്യൂ നൽകുകയും അതേ സമയം, ചെറിയ അളവുകളുള്ളതിനാൽ, നഗരത്തിൽ നാവിഗേറ്റ് ചെയ്യുന്നത് എളുപ്പമാക്കുകയും വാങ്ങുമ്പോൾ മാത്രമല്ല മെയിന്റെനൻസിന്റെ കാര്യത്തിലും പോക്കറ്റ് ഫ്രെണ്ട്ലിയാകുന്നു.

മൈക്രോ-എസ്‌യുവികൾ എന്നാലെന്ത്? ഈ പുത്തൻ വിഭാഗത്തിന്റെ ആവശ്യക്കാർ ആര്?

ഇവ ഒരു വിജയമാകുമോ? ഈ വിഭാഗത്തിന്റെ ഭാവി എന്താണ്?

മൈക്രോ-എസ്‌യുവി വാഗ്ദാനം ചെയ്യുന്നതും വിപണിയിലെ അതിന്റെ സ്ഥാനവും പരിശോധിച്ചാൽ, ഇത് ഒരു മികച്ച വിജയമായി മാറും എന്നതിൽ സംശയമില്ല. എന്നാൽ വിജയത്തിന്റെ ഘടകങ്ങൾ അനന്തമാണ്, അത് അനുദിനം മാറിക്കൊണ്ടിരിക്കുന്നു.

മൈക്രോ-എസ്‌യുവികൾ എന്നാലെന്ത്? ഈ പുത്തൻ വിഭാഗത്തിന്റെ ആവശ്യക്കാർ ആര്?

മുമ്പ്, മാരുതി സുസുക്കി ഇഗ്നിസും മഹീന്ദ്ര KUV100 ഉം നേരിട്ട കഷ്ടപ്പാടുകളും മത്സരവും ഇന്ത്യൻ വിപണി അവയ്ക്ക് തയ്യാറായിരുന്നില്ലെന്ന് തെളിയിക്കുന്നു. അതിനാൽ, മൈക്രോ-എസ്‌യുവികൾക്ക് വളരെ സുഗമമായ ഒരു വളർച്ച ലഭിക്കണമെന്നില്ല, പക്ഷേ ഞങ്ങൾ മുമ്പ് സൂചിപ്പിച്ചതു പോലെ ഒന്നും അതേപടി നിലനിൽക്കുന്നില്ല.

മൈക്രോ-എസ്‌യുവികൾ എന്നാലെന്ത്? ഈ പുത്തൻ വിഭാഗത്തിന്റെ ആവശ്യക്കാർ ആര്?

ശ്രദ്ധയും പ്രചോദനവും നോക്കുമ്പോൾ, ഹ്യുണ്ടായി കാസ്പറും ടാറ്റ പഞ്ചും വളരെ ശ്രദ്ധ ആകർഷിച്ചു, ഈ ഉൽപ്പന്നങ്ങൾ വിപണിയിലെ വേലിയേറ്റം മാറ്റിയേക്കാമെന്ന് പറയാം. സമയത്തിന് (സെയിൽസ് ചാർട്ടുകൾക്കും) മാത്രമേ ഈ വിഭാഗത്തിന്റെ വിധി പറയാൻ കഴിയൂ.

Most Read Articles

Malayalam
English summary
What are micro suvs how is this segment formed
Story first published: Wednesday, September 8, 2021, 23:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X