പവർ വിൻഡോയുടെ ഗുണവും ദോഷവും ഇതൊക്കെയാണ്; ശ്രദ്ധിച്ചാൽ നല്ലത്
പവർ വിൻഡോകൾ ഓട്ടോമൊബൈൽ ലോകത്തെ സൗകര്യങ്ങളിലും ടെക്നോളജിയിലും വലിയ വിപ്ലവം തന്നെയാണ് സൃഷ്ടിച്ചത്
പവർ വിൻഡോകൾ ഓട്ടോമൊബൈൽ ലോകത്തെ സൗകര്യങ്ങളിലും ടെക്നോളജിയിലും വലിയ വിപ്ലവം തന്നെയാണ് സൃഷ്ടിച്ചത്. യഥാർത്ഥത്തിൽ തുടക്കത്തിൽ ഒരു ആഡംബര ഫീച്ചറായിരുന്നു എങ്കിലും, അവ ഇപ്പോൾ ഇന്ത്യയിലെ എല്ലാ കാറുകളിലും മോഡലുകളിലും അതായത് ചില വാഹന നിർമാതാക്കൾ സ്റ്റാൻഡേർഡായി നൽകുന്നുണ്ട്. എന്നാൽ പവർ വിൻഡോസിൻ്റെ ഗുണങ്ങളും ദോഷങ്ങളും ഒന്ന് അറിഞ്ഞ് നോക്കിയാലോ, അതിനായി തുടർന്നു വായിക്കാന മറക്കരുതേ.
മൊത്തത്തിലുള്ള ഡ്രൈവിംഗ് അനുഭവത്തിന് ഗണ്യമായ സംഭാവന നൽകുന്ന നിരവധി ഗുണങ്ങളാണ് പവർ വിൻഡോകൾക്കുളളത്. വാഹനത്തിന്റെ ആകർഷണീയത വർധിപ്പിക്കുന്ന സൗകര്യവും അത് പോലെ തന്നെ ഉപയോഗിക്കാൻ വളരെ എളുപ്പവുമായ രീതിയാണ് പവർ വിൻഡോസിനുളളത്. ഏറ്റവും പ്രധാന ഗുണം എന്ന് പറയുന്നത് വളരെ ആയാസരഹിതമായി ഗ്ലാസുകൾ ഉയർത്തുവാനും താഴ്ത്തുവാനും സാധിക്കും എന്നതാണ്.

ഒരു സ്വിച്ച് അമർത്തിയാൽ, നിങ്ങൾക്ക് വിൻഡോകൾ തുറക്കാനും അടയ്ക്കാനും കഴിയും, പ്രത്യേകിച്ച് ദീർഘദൂര ഡ്രൈവുകളിൽ, ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന മാനുവൽ വൈൻഡിംഗ് ഒഴിവാക്കാൻ സാധിക്കും. ഗ്ലാസ് താഴ്ത്തുമ്പോൾ ഡ്രൈവറുടെ ശ്രദ്ധ റോഡിൽ നിന്ന് മാറിപോകുന്നില്ല എന്നതാണ് മറ്റൊരു ഗുണം. അതോടൊപ്പം തന്നെ ഓട്ടോമാറ്റിക് റിവേഴ്സൽ വാഗ്ദാനം ചെയ്യുന്ന മോഡലുകളുമുണ്ട്.
അതിലൂടെ ഗ്ലാസ് ഉയർത്തുമ്പോൾ ഇടയിൽ എന്തൊങ്കിലും അകപ്പെട്ടാൽ ഓട്ടോമാറ്റിക്കായി നിർത്തുകയും തിരിച്ച് താഴുകയും ചെയ്യും. അത് കൊണ്ട് കുടുങ്ങിപോകുമെന്ന പേടി വേണ്ട. ഗുണങ്ങൾ ഉണ്ടെങ്കിലും അത് പോലെ തന്നെ ദോഷങ്ങളുമുണ്ട് പവർ വിൻഡോയ്ക്ക്. ഏതൊരു വസ്തുവിനായാലും ഗുണവും ദോഷവും കാണുമല്ലോ. ചില പ്രത്യേക സാഹചര്യങ്ങളിൽ പവർ വിൻഡോസിന് ചില ദോഷങ്ങളുണ്ട് അത് ഏതൊക്കെയെന്ന് അറിയാം.

പവർ വിൻഡോകളുടെ ഒരു പ്രധാന പോരായ്മ സിസ്റ്റം തകരാരിലാകുന്ന അവസ്ഥയാണ്. വൈദ്യുത തകരാറുകളോ മെക്കാനിക്കൽ പ്രശ്‌നങ്ങളോ ഉൾപ്പെടെയുള്ള നിരവധി ഘടകങ്ങൾ കാരണം ഇത് സംഭവിക്കാം, ഇത് വഴി നിങ്ങളുടെ കാറിൻ്റെ പവർ വിൻഡോ ഉയർത്താനോ താഴ്ത്താനോ കഴിയാത്ത അവസ്ഥ വരുന്നു. മഴക്കാലത്ത് ഇത്തരം അവസ്ഥ വന്നാൽ നിങ്ങളുടെ കാറിനുളളിൽ വെളളം കയറുകയും കൂടുതൽ കേടുപാടുകൾ സംഭവിക്കാൻ കാരണമാകുകയും ചെയ്യും.
മറ്റൊരു കാര്യം എന്ന് പറയുന്നത് റിപ്പയിങ്ങ് നടത്താനുളള ചിലവുമായി ബന്ധപ്പെട്ടതാണ്. പവർ വിൻഡോകൾ റിപ്പയർ ചെയ്യുന്നത് മാനുവൽ വിൻഡോകളെ അപേക്ഷിച്ച് കൂടുതൽ ചെലവേറിയതാണ്. കാരണം പവർ വിൻഡോയിൽ ഒറുപാട് സാങ്കേതിക സംവിധാനങ്ങൾ ഉൾപ്പെട്ടിരിക്കുന്നത് കൊണ്ടാണ് റിപ്പെയർ ചിലവ് കൂടാനുളള കാരണം.
വാഹനത്തിന്റെ വിൻഡോകൾ താഴ്ത്തുന്നത് തികച്ചും "കഠിനമായ" ഒരു പ്രക്രിയയായിരുന്ന കാലങ്ങളൊക്കെ കഴിഞ്ഞിരിക്കുകയാണ്. മാനുവൽ വിൻഡോ റോട്ടറി ഹാൻഡിലുകൾ ശ്രദ്ധാപൂർവ്വം മാറ്റിസ്ഥാപിച്ചുകൊണ്ട് പവർ വിൻഡോകൾ ക്യാബിനിലെ സുഖം അനുഭവിക്കുന്ന രീതി പൂർണ്ണമായും മാറ്റി. ഒരു ബട്ടൺ സ്പർശിക്കുന്നതിലൂടെ വിൻഡോകൾ മുകളിലേക്കും താഴേക്കും റോൾ ചെയ്യുന്നതിനാൽ, ഒരു വാഹനത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സവിശേഷത പവർ വിൻഡോകളാണ്.
ഗ്ലാസുകളിൽ ഉരച്ചിലിൻ്റെ പാടുകൾ വീഴാതെ സൂക്ഷിക്കണം. ഡോര്‍ ഗ്ലാസ് പാനലുകളും ഫ്രണ്ട് ആന്‍ഡ് റിയര്‍ വിന്‍ഡ് സ്‌ക്രീനുകളും ഉള്‍പ്പെടെയുള്ള കാറിന്റെ ഗ്ലാസുകള്‍ മൂന്ന് ലെയറുകളുള്ള ലാമിനേറ്റഡ് ഗ്ലാസ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ പാളികളില്‍, രണ്ട് ഗ്ലാസ് പാളികള്‍ക്കിടയില്‍ വിനൈല്‍ പാളി സാന്‍ഡ്വിച്ച് ചെയ്യുന്നു. ഈ പാളികളെല്ലാം കടുത്ത ചൂടും മര്‍ദവും ഉപയോഗിച്ച് പരിശോധിച്ച ശേഷം ഒരുമിച്ച് ചേര്‍ക്കുകയും ചെയ്യുന്നു.
ഗ്ലാസ് പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്ന് ഭയന്ന് ഗ്ലാസ് പാനല്‍ പൂര്‍ണ്ണമായും നീക്കം ചെയ്യാനുള്ള തീരുമാനം തിരഞ്ഞെടുക്കുന്നതിനുപകരം, ലളിതമായ ഗ്ലാസ് നന്നാക്കല്‍ പരിഹാരങ്ങള്‍ അവലംബിക്കുന്നതാണ് നല്ലത്, പ്രത്യേകിച്ച് ചെറിയ സ്‌ക്രാച്ചുകള്‍ക്ക്. നിങ്ങള്‍ ആദ്യം ടൂത്ത് പേസ്റ്റ് ഒരു മിനുസമാര്‍ന്ന തുണിയില്‍ പുരട്ടി ഒരു മിനിറ്റ് നേരം വൃത്താകൃതിയില്‍ സ്‌ക്രാച്ചിന് മുകളില്‍ തടവുക. അതിനുശേഷം, ടൂത്ത് പേസ്റ്റും സ്‌ക്രാച്ച് വീണ പ്രദേശവും വൃത്തിയുള്ളതും ഉണങ്ങിയതുമായ തുണി ഉപയോഗിച്ച് തുടയ്ക്കുക.
സാധാരണ നെയില്‍ പോളിഷ് ഉപയോഗിക്കുന്നതാണ് കാര്‍ ഗ്ലാസിന്റെ ആഴം കുറഞ്ഞ പോറല്‍ ഇല്ലാതാക്കാനുള്ള മറ്റൊരു രീതിയാണ്. ഈ രീതിയില്‍, നിങ്ങള്‍ ചെയ്യേണ്ടത് സ്‌ക്രാച്ച് ഏരിയയില്‍ നേരിട്ട് നെയില്‍ പോളിഷിന്റെ ഒരു പാളി പുരട്ടി ഉണങ്ങാന്‍ അനുവദിക്കുക. അതിനുശേഷം, ഉണങ്ങിയ നെയില്‍ പോളിഷ് പൊതിഞ്ഞ ഭാഗം വൃത്തിയുള്ളതും ഉണങ്ങിയതുമായ തുണി ഉപയോഗിച്ച് തുടയ്ക്കുക.


Click it and Unblock the Notifications








