വാഹനമോടിക്കുമ്പോൾ മൊബൈലിൽ സൊളളിയാൽ പണി പാളും, കിട്ടുന്നത് 5000 രൂപ മുതൽ 10000 വരെ പിഴ

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പലരുടേയും പ്രവണതയാണ്. എന്നാൽ കേരളത്തിൽ എഐ ക്യാമറ വന്നതിൽ പിന്നെ പലരും ഇ പരിപാടി നിർത്തിയിട്ടുണ്ട്. എന്നാൽ ദില്ലിയിലെ അവസ്ഥ ഇതല്ല. മോട്ടോർ വാഹന ഭേദഗതി നടപ്പിലാക്കിയതിന് ശേഷം പല സംസ്ഥാനത്തും ചലാനുകളുടെ എണ്ണത്തിൽ വർധനവ് വന്നിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

വാഹനമോടിക്കുന്നതിനിടയ്ക്ക് മൊബൈൽ ഫോൺ ഉപയോഗിച്ചാൽ ട്രാഫിക് പോലീസ് 5000 രൂപ മുതൽ 10000 രൂപ വരെ ചലാൻ പുറപ്പെടുവിക്കുകയും ഡ്രൈവിംഗ് ലൈസൻസ് 90 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും ചെയ്യുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ നാവിഗേഷൻ കാണാൻ പോലും ഫോൺ കയ്യിൽ പിടിക്കാൻ പറ്റില്ലേ എന്നാണ് ജനങ്ങളുടെ സംശയം 2019ലെ മോട്ടോർ വെഹിക്കിൾസ് ഭേദഗതി നിയമത്തിൽ വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കാനാകില്ലെന്നത് നിയമമാണ്.

വാഹനമോടിക്കുമ്പോൾ മൊബൈൽ മാറ്റിവെക്കുക, ഭക്ഷണസാധനങ്ങൾ, പേപ്പർ, പേന അല്ലെങ്കിൽ മറ്റേതെങ്കിലും സാധനങ്ങൾ നിങ്ങളുടെ കൈയിൽ ഉണ്ടാകരുതെന്നാണ് നിയമം അനുശാസിക്കുന്നത്. മിക്ക സംസ്ഥാനങ്ങളിലെയും മോട്ടോർ വെഹിക്കിൾ ആക്ടിൽ ബ്ലൂടൂത്ത് ഹെഡ്‌ഫോണുകളെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങളൊന്നും ഇതുവരെ നൽകിയിട്ടില്ല.

മോട്ടോർ വെഹിക്കിൾസ് ഭേദഗതി ആക്ട് 2019 ലെ സെക്ഷൻ 184 (സി) പ്രകാരം, വാഹനമോടിക്കുമ്പോഴോ മോട്ടോർ വാഹനം ഓടിക്കുമ്പോഴോ ഒരു വ്യക്തിയും കൈയിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല. 1988ലെ മോട്ടോർ വാഹന നിയമത്തിലെ 67-ാം വകുപ്പാണ് ഭേദഗതി ചെയ്തത്. ഇതിൽ വാഹനമോടിക്കുമ്പോൾ കൈകൾ സ്വതന്ത്രമായിരിക്കണം.

മൊബൈൽ ഫോൺ കയ്യിൽ കരുതിയാൽ ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് 1500 രൂപയും കാറുകൾക്കോ ​​മറ്റ് വാഹനങ്ങൾക്കോ ​​5000 രൂപയും പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. അതേ തെറ്റ് രണ്ടാം തവണയും ആവർത്തിച്ചാൽ 10,000 രൂപയും നിങ്ങളുടെ ഡ്രൈവിങ്ങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനും മോട്ടോർ വാഹന വകുപ്പിന് അധികാരമുണ്ട് എന്ന കാര്യം കൂടെ ഓർക്കുക.

എന്നാൽ എന്തൊക്കെ നിയമങ്ങൾ വന്നാലും ഇന്ത്യൻ ഡ്രൈവർമാർ അതൊന്നും തങ്ങൾക്ക് ബാധകമല്ല എന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. കാറിനുള്ളില്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നത് ഡിജിറ്റല്‍ രേഖകള്‍ പരിശോധിക്കുന്നതിന് വേണ്ടിയായിരുന്നു. നേരത്തെ മുതല്‍ ഡിജിറ്റല്‍ രേഖകള്‍ സ്വീകാര്യമായിരുന്നെങ്കിലും മൊബൈല്‍ വാഹനത്തില്‍ ഉപയോഗിക്കരുത് എന്ന നിബന്ധധ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു

സുരക്ഷിതമായ ഡ്രൈവിംഗിനായി ആദ്യം ചെയ്യേണ്ടത് ട്രാഫിക് നിയമങ്ങള്‍ പാലിക്കുക എന്നതാണ്. വേഗ പരിധി പാലിക്കല്‍, സ്റ്റോപ്പ് അടയാളങ്ങളിലും റെഡ് സിഗ്‌നലിലും വാഹനം നിര്‍ത്തുക, ലെയ്ന്‍ മാറുകയോ തിരിയുകയോ ചെയ്യുമ്പോള്‍ ടേണ്‍ സിഗ്‌നലുകള്‍ ഉപയോഗിക്കുക എന്നിവ ഇതിലെ അടിസ്ഥാന
കാര്യങ്ങളില്‍ ചിലതാണ്. വാഹനമോടിക്കുമ്പോൾ നമ്മളുടേയും വഴിയിലൂടെ പോകുന്നവരുടേയും സുരക്ഷയ്ക്ക് പ്രാധാന്യം നൽകാൻ ശ്രമിക്കുക.

വണ്ടി സ്റ്റാര്‍ട്ടാക്കുന്നതിന് മുമ്പ് സീറ്റ്‌ബെല്‍റ്റ് ധരിക്കുകയും സഹയാത്രികര്‍ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക. ഡ്രൈവിംഗിനിടെ അപകടങ്ങള്‍ ഒഴിവാക്കാന്‍ ചെയ്യേണ്ട മറ്റൊരു കാര്യം നിങ്ങളുടെ മുമ്പിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കുക എന്നതാണ്. ഓരോ 10 മൈല്‍ വേഗതക്കും ഒരു കാറിന്റെ നീളമെങ്കിലും അകലം പാലിക്കുക.

കാറില്‍ പോകുമ്പോള്‍ സംഗീതം ആസ്വദിക്കുകയോ എഫ്എം പ്ലേ ചെയ്യുകയോ ചെയ്യുന്ന ശീലമുണ്ടെങ്കില്‍ ശബ്ദം കുറച്ച് വെക്കാന്‍ ശ്രമിക്കുക. ശ്രദ്ധ റോഡില്‍ കേന്ദ്രീകരിക്കുകയും നിങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാനായിരിക്കുകയും ചെയ്യണം. ആക്രമണാത്മക ഡ്രൈവിംഗ് ഒഴിവാക്കുക എന്നതാണ് അവസാനമായി പറയാനുള്ളത്. അമിതവേഗത, ടെയില്‍ഗേറ്റിംഗ് തുടങ്ങിയ ആക്രമണാത്മക ഡ്രൈവിംഗില്‍ പെടുന്ന ചിലതാണ്.

More from DriveSpark

Article Published On: Tuesday, May 14, 2024, 17:24 [IST]
English summary
What are the consequences of using a mobile phone while driving details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X