ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിച്ചാൽ അപകടം കൂടുതലാണോ; ഉദാഹരണമായി ടെസ്‌ലയുടെ അപകടം
വാഹന വിപണി ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങളുടെ പിറകെയാണെന്ന് എല്ലാവർക്കും അറിയാവുന്ന സംഗതിയാണ്. എന്നാൽ ഫ്യൂവൽ എഞ്ചിൻ വാഹനങ്ങളുമായി താരതമ്യം ചെയ്താൽ ഇവികൾക്ക് അപകടം സംഭവിച്ചാൽ തീപിടിക്കാനുളള സാധ്യത കൂടുതലാണോ എന്നൊരു സംശയം എല്ലാവർക്കും ഉണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ടെസ്‌ലയുടെ ഇലക്ട്രിക് വാഹനത്തിന് തീ പിടിച്ചപ്പോൾ ഒന്നര ലക്ഷം ലിറ്റൽ വെളളം ഉപയോഗിച്ചാണ് തീ അണച്ചത്.
ക്രിസ്മസ് രാത്രിയിൽ ടെസ്‌ല മോഡൽ Y-യ്ക്ക് തീപിടിച്ചത് അലബാമയിലെ ഒരു അന്തർസംസ്ഥാന ഹൈവേ അടച്ചുപൂട്ടുന്നതിന് വരെ കാരണമായി. പെട്ടെന്ന് തന്നെ ഫയർഫോഴ്സ് വിഭാഗങ്ങളെല്ലാം സ്ഥലത്ത് എത്തുകയും തീ അണയ്ക്കാൻ ഒരു മണിക്കൂറിലേറെ 1,36,000 ലിറ്റർ വെള്ളം ഉപയോഗിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇന്ത്യയിൽ ആണെങ്കിലും രണ്ട് മൂന്ന് വർഷം കൊണ്ട് ഇവി ഇടം പിടിക്കുന്നുണ്ട് എങ്കിലും പല ഇലക്ട്രിക് വാഹനങ്ങളും തീ പിടിക്കുന്നത് വിൽപ്പനയെ സാരമായി തന്നെ ബാധിക്കുന്നുണ്ട്. ആളുകൾക്ക് ഇപ്പോഴും പൂർണമായി വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇതിൻ്റെ കുറച്ച് ദൂഷ്യവശങ്ങൾ പലർക്കും അറിയാതെ പോകുന്നതാണ് കാരണമെന്ന് തോന്നുന്നു.
പരമ്പരാഗത ICE വാഹന തീപിടിത്തങ്ങളിൽ നിന്ന് വ്യത്യസ്തമായി,ഇലക്ട്രിക് വാഹനങ്ങളിലെ തീ കെടുത്തുന്നത് താരതമ്യേന വളരെ ബുദ്ധിമുട്ടാണ്. ഒരു ഇവി വാഹനത്തിൻ്റെ ബാറ്ററിക്ക് തീപിടിച്ചാൽ, സാധാരണ തീപിടിത്തം ഉണ്ടാകുന്നത് പോലെ നിങ്ങൾക്ക് വെള്ളം ഉപയോഗിച്ച് അത് തടയാൻ കഴിയില്ല. തീയ്ക്ക് "തെർമൽ റൺഅവേ" എന്ന് വിളിക്കപ്പെടുന്ന പ്രതിഭാസം ഉണ്ടാകുന്നു, അവിടെ ഒരു തീ മറ്റ് ബാറ്ററി സെല്ലുകൾ വളരെ ചൂടാകുകയും തീ പിടിക്കുകയും ചെയ്യും. തീ അണഞ്ഞതിന് ശേഷവും, ബാറ്ററി വളരെ ചൂടാകാൻ ഇടയുണ്ട്.

ചില സന്ദർഭങ്ങളിൽ അത് മിനിറ്റുകളോ മണിക്കൂറുകളോ കഴിഞ്ഞ് വീണ്ടും തീപിടിക്കുകയും ചെയ്യും. പ്രത്യക്ഷത്തിൽ തീ അണഞ്ഞു എന്ന് തോന്നുമെങ്കിലും ഉളളിൽ ചൂട് നിൽക്കുന്നത് കൊണ്ട് വീണ്ടും ചൂട് കൂടി തീ പിടിക്കും. നിങ്ങൾ പലപ്പോഴും വാർത്തകളിൽ കാണാറുളളതാണ് റബർ കടകൾക്ക് തീ പിടിച്ചാലും വീണ്ടും തീ പടരുന്നു എന്ന്. റബറിൽ പൂർണമായും തീ കെടുത്താൻ സാധിക്കില്ല, വീണ്ടും എരിഞ്ഞുകൊണ്ടിരിക്കുന്നത് തീ പിടിക്കാൻ പിന്നെയും സാധ്യത കൂടുതലാണ്.
2030-ഓടെ രാജ്യത്തെ പൊതുഗതാഗത സംവിധാനം നൂറുശതമാനവും 40 ശതമാനം വ്യക്തിഗത വാഹനങ്ങളും ഇലക്ട്രിക്കാക്കി മാറ്റുക എന്ന ലക്ഷ്യം നേടാനുള്ള ശ്രമത്തിലാണ് ഇന്ത്യ. 2030 ആകുമ്പോഴേക്കും ഫോസില്‍ ഇന്ധനങ്ങളില്‍ ഓടുന്ന വാഹനങ്ങളെ നിരത്തില്‍ നിന്ന് വന്‍തോതില്‍ പിന്‍വലിക്കാനുള്ള കഠിനശ്രമത്തിലാണ്.

നിലവില്‍ 12 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് രാജ്യത്തുള്ളതെങ്കില്‍ ഈ വര്‍ഷം അവസാനത്തോടെ അത് 40 ലക്ഷമാകുമെന്നാണ് കണക്കുകൂട്ടുന്നത്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ അത് മൂന്ന് കോടി കടക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍. നാട്ടില്‍ കാര്‍ വാങ്ങാന്‍ ആലോചിക്കുന്നവരില്‍ നാല്‍പ്പത് ശതമാനവും ഇലക്ട്രിക് കാറുകളേക്കുറിച്ച് ചിന്തിക്കുന്നുവെന്നാണ് അടുത്തിടെ വന്ന ഒരു പഠനം പറയുന്നത്.
ബാറ്ററി വാച്ചുകളില്‍ തുടങ്ങിയ വിപ്ലവം ലാപ്‌ടോപ്പും സ്മാര്‍ട്‌ഫോണും കടന്ന് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. വലിപ്പവും അതില്‍ സംഭരിക്കാവുന്ന വൈദ്യുതിയുടെ അളവും ബാറ്ററിയുടെ ഭാരവും എല്ലാം അനുയോജ്യമാവുമ്പോഴാണ് മുകളില്‍ പറഞ്ഞ വിപ്ലവകരമായ കണ്ടുപിടുത്തങ്ങളെല്ലാം സംഭവിച്ചതും അവ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്തതായി മാറുന്നതും. വാഹനങ്ങളുടെ കാര്യത്തിലും അങ്ങനെയാണ്.
കുറഞ്ഞ ഭാരവും കൂടുതല്‍ സംഭരണശേഷിയുമുള്ള സുരക്ഷിതമായ ബാറ്ററിയാണ് ഒരു വൈദ്യുതി വാഹനത്തിന്റെ ഹൃദയം. ലിഥിയം അയോണ്‍ ബാറ്ററികള്‍ നമ്മുടെ വ്യക്തിജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളുടെ പുതിയ പതിപ്പാണ് ഇലക്ടിക് വാഹനങ്ങളില്‍ നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. കനം കുറഞ്ഞതും എന്നാല്‍ കൂടുതല്‍ സംഭരണ ശേഷിയുമുള്ള ലിഥിയം അയേണ്‍ ബാറ്ററികള്‍ മൊബൈല്‍ ഫോണില്‍ എന്തു വിപ്ലവം സൃഷ്ടിച്ചോ, അതുപോലൊരു വിപ്ലവമാണ് വാഹനലോകത്തും ആവര്‍ത്തിക്കുന്നത്.
2030 - 40 വര്‍ഷങ്ങളില്‍ ലോകം ഇലക്ട്രിക് വിപ്ലവത്തിന്റെ പാരമ്യത്തിലെത്തുമെന്നും, ഡിമാന്‍ഡിനനുസരിച്ച് അസംസ്‌കൃത വസ്തുക്കളോ, പുതിയ സാങ്കേതിക വിദ്യയോ ഡിമാന്‍ഡിനനുസരിച്ച് ലഭ്യമാക്കിയില്ലെങ്കില്‍ വിപണി പ്രതിസന്ധി നേരിടേണ്ടി വരുമെന്നു വാദിക്കുന്നവരുമുണ്ട്. ഇവയെല്ലാം വിരല്‍ ചൂണ്ടുന്നത് ലിഥിയം അയോണ്‍ ബാറ്ററികള്‍ക്ക് പുതിയ പകരക്കാരനെ ഉടന്‍ കണ്ടുപിടിക്കേണ്ടി വരും എന്നതിലേക്കാണ്.


Click it and Unblock the Notifications








