വിമാനത്തിൻ്റെ എഞ്ചിനൊക്കെ പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടോ
എയർക്രാഫ്റ്റ് എഞ്ചിനുകൾ എപ്പോഴും എഞ്ചിനീയറിംഗിന്റെ ഒരു അത്ഭുതം തന്നെയാണ്, ഏത് സാഹചര്യങ്ങളെ ചെറുക്കാനും വിമാനങ്ങൾക്ക് പറക്കുന്നതിന് ആവശ്യമായ ശക്തി നൽകാനും രൂപകൽപ്പന ചെയ്‌തിരിക്കുന്നവയാണ്. സാധാരണ എഞ്ചിനുകളിൽ നിന്ന് വ്യത്യസ്തമായി, വിമാന എഞ്ചിനുകൾ വ്യോമയാന ആവശ്യങ്ങൾക്ക് അനുയോജ്യമാക്കുന്ന പ്രത്യേക സവിശേഷതകളോടെയാണ് നിർമ്മിച്ചിരിക്കുന്നത്. മറ്റ് എഞ്ചിനുകളിൽ നിന്ന് എയർക്രാഫ്റ്റിൻ്റെ എഞ്ചിന് എന്താണ് വ്യത്യാസം എന്ന് നോക്കിയാലോ.
രൂപകൽപ്പനയും നിർമ്മാണവും: എയർക്രാഫ്റ്റ് എഞ്ചിനുകൾ വളരെ കനംകുറഞ്ഞതും എന്നാൽ കരുത്തുളളതുമായിട്ടാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഒപ്റ്റിമൽ പ്രകടനം ഉറപ്പാക്കാൻ അവർ കർശനമായ പരിശോധനയ്ക്കും ഗുണനിലവാര നിയന്ത്രണ നടപടികൾക്കും വിധേയമാക്കുന്നുണ്ട്. അവയുടെ നിർമ്മാണത്തിൽ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കൾ ഉയർന്ന താപനിലയെയും ഫ്ലൈറ്റിൽ അനുഭവപ്പെടുന്ന സമ്മർദ്ദത്തെയും നേരിടാൻ പ്രാപ്തമാണോ എന്ന് പരീക്ഷിച്ചതിന് ശേഷമാണ് ഉപയോഗിക്കുക.

പവർ ഔട്ട്പുട്ട്: ഒരു സാധാരണ കാറിലോ ബൈക്കിലോ ഉളള പവർ പോരാ ഒരു വിമാനത്തിന് എന്ന് അറിയാമല്ലോ. ഒരു എയർക്രാഫ്റ്റ് എഞ്ചിനും സാധാരണ എഞ്ചിനും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിൽ ഒന്ന് പവർ ഔട്ട്പുട്ട് ആണ്. ഭാരമേറിയ വിമാനങ്ങളെ ഉയർന്ന വേഗതയിൽ വായുവിലൂടെ സഞ്ചരിപ്പിക്കേണ്ടത് കൊണ്ട് എയർക്രാഫ്റ്റ് എഞ്ചിനുകൾ വലിയ രീതിയിലുളള ഊർജ്ജം ഉത്പാദിപ്പിക്കുന്നുണ്ട്. ഈ പവർ ഔട്ട്പുട്ട് കൊണ്ട് വിമാനങ്ങളെ സുരക്ഷിതമായി പറന്നുയരാനും ക്രൂയിസ് ചെയ്യാനും ലാൻഡ് ചെയ്യാനും അനുവദിക്കുന്നു എന്നതാണ് പ്രത്യേകത.
ഇന്ധന ക്ഷമത: വലിയ അളവിലുള്ള ഇന്ധനം ആവശ്യമുള്ള ദീർഘദൂര വിമാനങ്ങൾ കാരണം ഇന്ധനക്ഷമത വ്യോമയാനത്തിൽ വളരെ നിർണായകമായ ഒന്ന് തന്നെയാണ്. കാരണം 16 മണിക്കൂർ നീണ്ട ഒരു അമേരിക്കൻ യാത്രയിൽ എന്ത് മൈലേജ് കിട്ടുമെന്ന് ചോദിക്കുന്നതിൽ അർത്ഥമില്ലല്ലോ. ഒരു 747 ബോയിങ്ങ് വിമാനത്തിന് ഒരു കിലോമീറ്റർ സഞ്ചരിക്കണമെങ്കിൽ 4 ഗാലൺ വേണം. 1 ഗാലൺ എന്ന് വച്ചാൽ 4 ലിറ്ററളോം ഉണ്ട്, അപ്പോൾ 16 ലിറ്റർ വേണം ഒരു വിമാനത്തിന് ഒരു കിലോമീറ്റർ സഞ്ചരിക്കാൻ.

കൂളൻ്റ് സംവിധാനങ്ങൾ: എയർക്രാഫ്റ്റ് എഞ്ചിനുകളും സാധാരണ എഞ്ചിനുകളും തമ്മിലുള്ള മറ്റൊരു ശ്രദ്ധേയമായ വ്യത്യാസം അവയുടെ കൂളൻ്റ് സംവിധാനമാണ്. താപനില ഗണ്യമായി കുറയാൻ സാധ്യതയുള്ള ഉയർന്ന ഉയരങ്ങളിൽ നീണ്ടുനിൽക്കുന്ന പ്രവർത്തനം കാരണം എയർക്രാഫ്റ്റ് എഞ്ചിനുകൾക്ക് കാര്യക്ഷമമായ തണുപ്പിക്കൽ ആവശ്യമാണ്. ഈ പ്രത്യേക കൂളൻ്റ് സംവിധാനങ്ങൾ അമിതമായി ചൂടാക്കുന്നത് തടയുകയും സ്ഥിരമായ പെർഫോമൻസ് ഉറപ്പാക്കുകയും ചെയ്യുന്നു.
ശബ്ദം കുറയ്ക്കൽ: എയർ ക്രാഫ്റ്റ് എഞ്ചിനുകൾ പ്രത്യേക രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത് ശബ്ദത്തിന്റെ അളവ് കുറയ്ക്കുന്നതിന് കൂടി വേണ്ടിയാണ്, കാരണം വിമാനത്താവളങ്ങൾക്കും പാർപ്പിട പ്രദേശങ്ങൾക്കും സമീപം ശബ്ദമലിനീകരണം ഒരു പ്രധാന ആശങ്കയാണ്. മോഡേൺ എഞ്ചിനീയറിംഗ് ടെക്നിക്കുകളും മെറ്റീരിയലുകളും എഞ്ചിൻ ശബ്ദം കുറയ്ക്കാൻ സഹായിക്കുന്നു, യാത്രക്കാർക്ക് വിമാന യാത്ര കൂടുതൽ സുഖകരമാക്കുകയും അതോടൊപ്പം തന്നെ പാരിസ്ഥിതിക ആഘാതം കുറയ്ക്കുകയും ചെയ്യുന്നു.

വിമാന എഞ്ചിനുകൾക്ക് സാധാരണ എഞ്ചിനുകളിൽ നിന്ന് വ്യത്യസ്തമായ നിരവധി പ്രത്യേകതകൾ എന്ന് പറയുന്ന്ത ഇതൊക്കെയാണ്. അവയുടെ ഭാരം കുറഞ്ഞ നിർമാണം, ഉയർന്ന പവർ ഉൽപ്പാദനം, ഇന്ധനക്ഷമത, കാര്യക്ഷമമായ തണുപ്പിക്കൽ സംവിധാനങ്ങൾ, ശബ്ദം കുറയ്ക്കാനുള്ള കഴിവുകൾ എന്നിവ വ്യോമയാന ആവശ്യങ്ങൾക്ക് വളരെ അനുയോജ്യമാക്കി തീർക്കുന്നു.
വിമാനത്തിൻ്റെ മുന്നിൽ അതായത് ക്യാബിന് അടുത്തുളള സീറ്റുകളാണ് കൂടുതലായി തെരഞ്ഞെടുക്കാൻ ശുപാർശ ചെയ്യുന്നത്. എന്ന് കരുതി ബാക്കി സീറ്റുകൾ മോശമാണ് എന്ന് വിചാരിക്കരുതേ. നിങ്ങളുടെ യാത്രയുടെ ദൈർഘ്യം അനുസരിച്ച് സീറ്റുകൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. കാരണം മുന്നിലെ സീറ്റുകൾ തെരഞ്ഞെടുക്കുകയാണെങ്കിൽ ദൂരയാത്രയിൽ നിങ്ങൾക്ക് ഒരു ക്ഷീണവും ഉണ്ടാകില്ല എന്നതാണ് സത്യം. നിരക്ക് നോക്കുമ്പോൾ നിങ്ങൾ മധ്യഭാഗത്തുളള സീറ്റുകൾ തെരഞ്ഞെടുക്കാനാണ് സാധ്യത.
വിമാനത്തിൻ്റെ മോഡലും കമ്പനിയും അനുസരിച്ച് വിലയിലും വ്യത്യാസം വരും എന്ന് ഓർക്കുക. മുൻവശത്തേക്ക് നിങ്ങൾക്ക് മാറാനും സാധിക്കും. കൂടുതൽ പണം നൽകിയാൽ നിങ്ങളുടെ സീറ്റ് അപഗ്രേഡ് ചെയ്യാൻ സാധിക്കും. മുന്നിൽ സീറ്റ് ലഭിച്ചാൽ ധാരാളം ലെഗ്റൂം ഉണ്ട്, ഇറങ്ങാൻ വളരെ എളുപ്പമാണ്. അങ്ങനെ ഒരുപാട് ഗുണങ്ങളുണ്ട്.
മുൻപ് യാത്ര ചെയ്തിട്ടുളളവരാണ് നിങ്ങൾ എങ്കിൽ നിങ്ങളുടെ ഓരോ യാത്രയ്ക്കും പോയിൻ്റുകൾ ലഭിക്കും. ഈ പോയിൻ്റുകൾ നിങ്ങൾ പിന്നീട് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഗുണം ചെയ്യും. ഈ പോയിൻ്റുകൾ റെഡീം ചെയ്യാൻ സാധിക്കുന്നു. ഇതിന് എയർ മൈൽ എന്നാണ് വിളിക്കുന്നത്. അതായത് നിങ്ങൾ ബുക്ക് ചെയ്യുന്ന എയർലൈൻസിൻ്റെ സൈറ്റിൽ ലോഗിൻ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ റിവാർഡ് പോയിൻ്റുകൾ റെഡീം ചെയ്യാൻ സാധിക്കും.
അത് പോലെ നിങ്ങൾ നടത്തുന്ന ഏത് ഇടപാടുകൾക്കും റിവാർഡ് ലഭിക്കുന്ന ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാലും നിങ്ങൾക്ക് പോയിൻ്റുകൾ ലഭിക്കും. അതേ സമയം ഹോട്ടലുകളിലും കാർ വാടകയ്ക്ക് എടുക്കുമ്പോഴും എല്ലാം ഇടപാട് നടത്തുന്നത് വഴി ലഭിക്കുന്ന പോയിൻ്റുകൾ നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഗുണം ചെയ്യും.


Click it and Unblock the Notifications








