സൺറൂഫിൻ്റെ ഈ പ്രശ്നങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ; നിങ്ങളുടെ കാറിൽ സൺറൂഫുണ്ടെങ്കിൽ വായിക്കാതെ പോകരുത്
കാറിൽ സൺറൂഫ് ഉണ്ടോ എന്നാണ് ഇപ്പോൾ ഒരു വാഹനം വാങ്ങാൻ എത്തുന്ന വ്യക്തികൾ ശ്രദ്ധിക്കുന്നത്. സൺറൂഫ് ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്നത് അവരുടെ വിഷയമല്ല, ആളുകൾ ഡിമാൻ്റ് ചെയ്യുന്ന ഒരു ഫീച്ചറായി മാറിയിരിക്കുകയാണ്. എന്നാൽ ഈ സൺറൂഫ് മെയിൻ്റെയിൻ ചെയ്യാൻ ബുദ്ധിമുട്ടുണ്ടോ അതോ എളുപ്പമാണോ എന്ന് എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ. ഇപ്പോൾ കേരളത്തിൽ അപ്രതീക്ഷിത മഴ പെയ്യുകയാണ്. ഈ സമയത്ത് എന്തായാലും സൺറൂഫ് തുറക്കാൻ കഴിയില്ല.
എങ്ങനെ സൺറൂഫ് കേടുപാടുകൾ കൂടാതെ പരിപാലിക്കാം എന്ന് അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശമാണ്. സൺറൂഫ് എന്ന് പറയുമ്പോൾ മുകളിലുളള ഗ്ലാസ് മാത്രമാണ് ചിലർ ശ്രദ്ധിക്കുന്നത്. വൃത്തിയാക്കുമ്പോൾ സൺറൂഫിൻ്റെ ഗ്ലാസ് മാത്രം വൃത്തിയാക്കിയിട്ട് കാര്യമില്ല. കാരണം സൺറൂഫ് എന്നാൽ ഒരുപാട് പാനലുകളും, ചെറിയ ബീഡിങ്ങുകളും ഒക്കെ കൂടി വരുന്നതാണ് അത് കൊണ്ട് സൺറൂഫ് മൊത്തമായി വ്യത്തിയാക്കിയില്ലെങ്കിൽ പൊടിയും ചെളിയും കയറാൻ സാധ്യതയുണ്ട്.

മുഴുവൻ മോട്ടോറിൽ പ്രവർത്തിക്കുന്നത് ആയത് കൊണ്ട് തന്നെ വല്ലപ്പോഴും പ്രവർത്തിപ്പിച്ചില്ലെങ്കിൽ അത് കേടാകാൻ സാധ്യതയുണ്ട്, അത് കൊണ്ട് തന്നെ കാലാവസ്ഥ അനുസരിച്ച് ഇടയ്ക്ക് സൺറൂഫ് ഒന്ന് തുറക്കുന്നതും അടയ്ക്കുന്നതും നല്ലതാണ്. സൺറൂഫുളള വേരിയൻ്റ് ചോദിച്ചു വാങ്ങിയതിന് ശേഷം കൂടിപോയാൽ ഒന്നോ രണ്ടോ തവണ പ്രവർത്തിപ്പിക്കുക എന്നതാണല്ലോ നമ്മുടെ എല്ലാം ശീലം.
സൺറൂഫ് എന്ന് പറഞ്ഞാൽ അതിന് അധികം ഭാരം താങ്ങാനുളള കഴിവില്ല അത് കൊണ്ട് തന്നെ കൂടുതൽ ഭാരം ഉളള വസ്തുക്കളൊന്നും സൺറൂഫിൻ്റെ മുകളിൽ വയ്ക്കരുത്. കട്ടിക്കൂടിയ ഗ്ലാസാണ് ഉപയോഗിച്ചിരിക്കുന്നത് എങ്കിലും ഒരുപാട് ഭാരം താങ്ങാനുളള ശേഷി സൺറൂഫിൻ്റെ ഗ്ലാസിനില്ല എന്നതാണ് സത്യം. അത് കൊണ്ട് അമിതഭാരം കൊടുത്താൽ ചില്ലിന് വിളളൽ വീഴാനും, ചോർച്ചയുണ്ടാകാനുമുളള സാധ്യത വളരെ കൂടുതലാണ് എന്ന് പ്രത്യേകം ഓർക്കുക.

സൺറൂഫിന് ഏതെങ്കിലും തരത്തിലുളള കേടുപാടുകൾ സംഭവിച്ചാൽ അത് ശരിയാക്കാൻ ഒട്ടും താമസിക്കരുത്. കാരണം സൺറൂഫിന് കേടുപാടുകൾ പറ്റിയാൽ അത് വാഹനത്തിൻ്റെ ക്യാബിനെ അത് ബാധിക്കും. അത് മാത്രമല്ല പ്രശ്നം പരിഹരിക്കാൻ കാലതാമസം എടുക്കുന്തോറും അതിൻ്റെ ചെലവും കൂടിക്കൊണ്ട് ഇരിക്കും.
ഇതിനെല്ലാം പുറമേ ഓർത്തിരിക്കേണ്ട ഒരു കാര്യമുണ്ട്. കൈയും തലയും സൺറൂഫിന് പുറത്തേക്ക് ഇട്ടുകൊണ്ട് യാത്ര ചെയ്യരുത്. മോട്ടോർ വെഹിക്കിൾസ് (എംവി) നിയമം അനുസരിച്ച്, കാറിന്റെ സൺറൂഫിൽ നിന്ന് തലയോ ശരീരമോ വെക്കുന്നത് കുറ്റമായും ട്രാഫിക് നിയമങ്ങളുടെ ലംഘനമായും കണക്കാക്കപ്പെടുന്നു. ഇതിനെക്കുറിച്ച് പലർക്കും അറിയില്ല. ഹൈറേഞ്ചിലൂടെ പോകുമ്പോൾ മഞ്ഞ് കാണാൻ പലരും സൺറൂഫിലൂടെ തല പുറത്തേക്ക് ഇടുന്നത് കാണാം. ശുദ്ധ മണ്ടത്തരമാണ്.
ഓടിക്കൊണ്ടിരിക്കുന്ന ഫോർ വീലറിൽ നിന്ന് തല പുറത്തെടുക്കുന്ന ആളുകളുടെ കഴുത്ത് അബദ്ധത്തിൽ വഴിയില്‍ തൂങ്ങിക്കിടക്കുന്ന പട്ടച്ചരടുകള്‍ കഴുത്തില്‍ കുരുങ്ങുകയും, അത് പോലെ തന്നെ നമ്മുടെ നാട്ടില്‍ ധാരാളം കേബിളുകള്‍ റോഡിന് കുറുകെയും മറ്റും പോകുന്നുണ്ട്. ഇതും അപകടത്തിന് ഇടയാക്കാം. അത് കൊണ്ട് വളരെ സൂക്ഷിച്ച് സൺറൂഫ് ഉപയോഗിക്കുക.
സൂര്യപ്രകാശം കാറുകളിലേക്ക് കടത്തിവിടുക എന്നതാണ് സൺറൂഫിന്റെ അടിസ്ഥാന ഉപയോഗം, എന്നാൽ ആളുകൾ അവരുടെ തലയോ ശരീരമോ പുറത്തേക്ക് വയ്ക്കുമ്പോൾ, അത് മറ്റുള്ളവരുടെ കാഴ്ചയെ തടയും, അതുവഴി മറ്റേതെങ്കിലും അപകടങ്ങളിലേക്ക് നയിക്കും. എംവി ആക്ടിന്റെ സെക്ഷൻ 184 (എഫ്) അനുസരിച്ച്, കഴിവുള്ളതും ശ്രദ്ധയുള്ളതുമായ ഒരു ഡ്രൈവർ പ്രതീക്ഷിക്കുന്നതിലും വളരെ താഴെയായി ഏത് വിധത്തിലും വാഹനമോടിക്കുന്നത് ശിക്ഷാർഹമാണ്, ആ രീതിയിൽ വാഹനമോടിക്കുന്നത് അപകടകരമാണെന്ന് വ്യക്തമാണ്.
ഇന്ന് പല ബജറ്റ് കാറുകളിലും ഇലക്ട്രിക് സണ്‍റൂഫുകള്‍ ഒരു ഫീച്ചറായി മാറിയിരിക്കുന്നു. കാറിന്റെ മൊത്തം രൂപഭാവം തന്നെ പൂര്‍ണ്ണമായി മാറ്റുന്നതിനാല്‍ ഇത് നല്ലൊരു ഫീച്ചറായി നമുക്ക് പറയാന്‍ പറ്റും. വിന്‍ഡോസ് തുറക്കാതെ തന്നെ ക്യാബിനിലേക്ക് കൂടുതല്‍ ശുദ്ധവായു എത്തിക്കാന്‍ സണ്‍റൂഫ് നമ്മളെ സഹായിക്കുന്നു.
വിന്‍ഡോ തുറക്കുന്നത് ചിലപ്പോള്‍ പൊടി അകത്ത് കയറുകയും ശബ്ദമുണ്ടാകുകയും ചെയ്യും. നിങ്ങള്‍ക്ക് കാറിന് ഡാര്‍ക്ക് ഇന്റീരിയറാണെങ്കില്‍ സണ്‍റൂഫ് ക്യാബിന്‍ കൂടുതല്‍ വായുസഞ്ചാരമുള്ളതാക്കുകയും ചെയ്യും. അതിനാല്‍ സണ്‍റൂഫിന്റെ ഉപയോഗം കൃത്യമായി മനസ്സിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ എല്ലാരും ശ്രമിക്കുക.


Click it and Unblock the Notifications








