വാഹനം വിൽക്കുമ്പോൾ ഈ കാര്യം മറന്നാൽ എട്ടിൻ്റെ പണി ഉറപ്പാണ്

യൂസ്ഡ് കാർ വിപണി ഇന്ന് വളരെ വലിയ രീതിയിൽ വളർന്നുകൊണ്ടിരിക്കുകയാണ്. നിരവധി പ്ലാറ്റ്ഫോമുകളിലൂടേയും ഷോറൂമുകളിലൂടേയുമായി ഒരു ദിവസം തന്നെ ആയിരക്കണക്കിന് വാഹനങ്ങളാണ് വിറ്റുകൊണ്ടിരിക്കുന്നത്. പക്ഷേ ഇതിവരെ കണ്ടിട്ടില്ലാത്ത ഒരാൾക്ക് നമ്മൾ വാഹനം കൈമാറുമ്പോൾ ചില കാര്യങഅങൾ കൂടെ ശ്രദ്ധിക്കണം. പ്രത്യേകിച്ച് വാഹനത്തിൻ്റെ ഉടസ്ഥാവകാശം മാറ്റികൊടുക്കാൻ.

ഉടമസ്ഥാവകാശം മാറ്റാതെ നിങ്ങൾ വാഹനം മറ്റൊരാള്‍ക്ക് കൈമാറിയിയാൽ അത് ഭാവിയില്‍ നിയമപ്രശ്‌നങ്ങളിലേക്കും നിങ്ങൾക്ക് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നീങ്ങുന്ന തരത്തിലേക്ക് പോകുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അറിയിക്കുന്നത്. നിങ്ങൾ കൈമാറിയ വാഹനം അപകടത്തില്‍ പെട്ടാലുള്ള നൂലാമാലകള്‍, അത് പോലെ തന്നെ മറ്റ് നിയമ ലംഘനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ ഉണ്ടായേക്കാവുന്ന നടപടികള്‍ എന്നിവയെല്ലാം ഉടമസ്ഥാവകാശം മാറ്റയില്ലെങ്കില്‍ ബാധിക്കുന്നത് ആദ്യ ഉടമയായ നിങ്ങളെയായിരിക്കും.

വാഹനം വിൽക്കുമ്പോൾ ഈ കാര്യം മറന്നാൽ എട്ടിൻ്റെ പണി ഉറപ്പാണ്

നിങ്ങളുടെ വാഹനം മറ്റൊരാള്‍ക്ക് വിറ്റാല്‍ അതിന്റെ ഉടമസ്ഥാവകാശം മാറ്റേണ്ടത് വാങ്ങുന്ന വ്യക്തിയാണോ കൊടുക്കുന്ന വ്യക്തിയാണോ എന്നാണ് എല്ലാവരുടേയും സംശയം. വിൽപ്പനക്കാരനും വാങ്ങുന്നയാളും ഒരേ ആർടിഒ പരിധിക്കുള്ളതാണെങ്കിൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാണ്. ഉടമയും വാങ്ങുന്നയാളും ഫോം 29, ഫോം 30 എന്നിവയിൽ ഒപ്പിട്ട് ആർടിഒയ്ക്ക് സമർപ്പിക്കണം. വാഹനം ഇപ്പോഴും ഹൈപ്പോതെക്കേഷനിലാണെങ്കിൽ ബാങ്കിൽ നിന്ന് ലഭിച്ച എൻഒസിക്കൊപ്പം ഫോം 35 സമർപ്പിക്കേണ്ടതുണ്ടെന്നതും പ്രത്യേകം ഓർമിക്കണം.

നോൺ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് (NOC)സുരക്ഷിതമാക്കുന്നതിന് വിൽപ്പനക്കാരനും വാങ്ങുന്നയാളും ഫോം 28, ഫോം 29, ഫോം 30 എന്നിവയിൽ ഒപ്പിടുകയും വിൽപ്പനക്കാരന്റെ പ്രാദേശിക ആർ‌ടി‌ഒയിൽ സമർപ്പിക്കുകയും വേണം. തുടർന്ന് ഈ എൻ‌ഒ‌സി ഫോം 29, ഫോം 30 എന്നിവയ്‌ക്കൊപ്പം രജിസ്‌ട്രേഷൻ കൈമാറ്റത്തിനായി വാങ്ങുന്നയാളുടെ ആർ‌ടി‌ഒയിൽ സമർപ്പിക്കണം. വാഹനം ഇപ്പോഴും ഹൈപ്പോതെക്കേഷനിൽ ആണെങ്കിൽ, ബാങ്കിൽ നിന്ന് ലഭിച്ച എൻഒസി സഹിതം ഫോം 35 സമർപ്പിക്കേണ്ടതുണ്ട്.

വാഹനം വിൽക്കുമ്പോൾ ഈ കാര്യം മറന്നാൽ എട്ടിൻ്റെ പണി ഉറപ്പാണ്

ഇനി നിങ്ങളുടെ വാഹനം വാങ്ങാൻ അന്യസംസ്ഥാനത്ത് നിന്നാണ് വരുന്നതെങ്കിൽ വിൽപ്പനക്കാരനും വാങ്ങുന്നയാളും ഫോം 28, ഫോം 29, ഫോം 30 എന്നിവയിൽ ഒപ്പിട്ട് എൻഒസി സുരക്ഷിതമാക്കാൻ വിൽപ്പനക്കാരന്റെ ആർടിഒയിൽ സമർപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഈ എൻ‌ഒ‌സി ഫോം 29, ഫോം 30 എന്നിവയ്‌ക്കൊപ്പം രജിസ്‌ട്രേഷൻ കൈമാറ്റത്തിനായി വാങ്ങുന്നയാളുടെ ആർ‌ടി‌ഒയിലും ഒരേസമയം സമർപ്പിക്കണം.

തുടർന്ന് വാഹനം വാങ്ങുന്നയാളുടെ സംസ്ഥാനത്ത് വീണ്ടും രജിസ്റ്റർ ചെയ്യണം. ഇതിൽ റോഡ് ടാക്സ് അടക്കുന്നത് വരെ ഉൾപ്പെടുന്നുണ്ട്. വാഹനം ഇപ്പോഴും ഹൈപ്പോതെക്കേഷനിലാണെങ്കിൽ ബാങ്കിൽ നിന്ന് ലഭിച്ച എൻഒസിക്കൊപ്പമാണ് ഫോം 35 സമർപ്പിക്കേണ്ടത് എന്നും പ്രത്യേകം ഓർമിക്കുക. കൂടുതലും ദില്ലിയിൽ നിന്നാണ് ഡീസൽ വാഹനങ്ങൾ കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അത് കൊണ്ട് നിങ്ങൾക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വാഹനം വാങ്ങണമെങ്കിൽ ആ കാര്യങ്ങൾ മറക്കാതെ ചെയ്യുക.

വാഹനം വാങ്ങുന്നയാൾ പാൻ കാർഡ് കോപ്പി, അഡ്രസ് തെളിയിക്കുന്നതിനുള്ള ഏതെങ്കിലും ഒരു രേഖ, അതായത് ഇലക്‌ട്രിസിറ്റി ബിൽ, ടെലിഫോൺ ബിൽ, വാട്ടർ കണക്ഷൻ ബിൽ, ഗ്യാസ് ബിൽ, ആധാർ കാർഡ് അല്ലെങ്കിൽ സ്ഥിരമായ വിലാസമുള്ള മറ്റേതെങ്കിലും കെവൈസി രേഖയോ ഇതിനായി നൽകാവുന്നതാണ്. അതോടൊപ്പം പാസ്‌പോർട്ട് സൈസ് ഫോട്ടോയും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മാറ്റത്തിനായി സമർപ്പിക്കേണ്ടതുണ്ട്.

ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനായി ഇരുചക്ര വാഹനങ്ങൾക്ക് 150 രൂപയും ഫോർ വീലറുകളുടെ കാര്യത്തിൽ 300 രൂപ ട്രാൻസ്ഫർ ഫീസായി നൽകണം. ഫോമുകൾ സമർപ്പിക്കുമ്പോൾ ഇത് ഓൺലൈനിലോ ആർടിഒയിലോ അടയ്ക്കാം. ഞാൻ ആദ്യം സൂചിപ്പിച്ചത് പോലെ യൂസ്ഡ് കാർ വിപണി അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. അത് പോലെ തന്നെ നിങ്ങൾ പറ്റിക്കപ്പെടാതിരിക്കാൻ നന്നായി പരിശോധിച്ചതിന് ശേഷം മാത്രം ഒരു വാഹനം വാങ്ങാൻ ശ്രമിക്കുക.

More from DriveSpark

Article Published On: Monday, June 26, 2023, 18:04 [IST]
English summary
What happened vehicle ownership not transfered second hand sale
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X