ആഡ്ബ്ലൂ ഓയിൽ തീർന്നാൽ എന്തു ചെയ്യും; വഴിയിൽ കിടക്കേണ്ടെങ്കിൽ ഇങ്ങനെ ചെയ്താൽ മതി

പുതിയ ബിഎസ്6 എഞ്ചിനുളള വാഹനങ്ങളിൽ ഉളള സംവിധാനമാണ് ആഡ്ബ്ലൂ ഓയിൽ. എഞ്ചിനിൽ നിന്ന് പുറന്തളളുന്ന എമിഷൻ തോത് കുറയ്ക്കാൻ ഈ ഓയിൽ സഹായിക്കും. 2015 ന് ശേഷമുള്ള പല വാഹനങ്ങളിലും സെലക്ടീവ് കാറ്റലിറ്റിക് റിഡക്ഷൻ (SCR) സംവിധാനം ഉണ്ട്. ആഡ്ബ്ലൂ ഓയിൽ എക്‌സ്‌ഹോസ്റ്റ് വാതകങ്ങളിലേക്ക് ചുരുങ്ങിയ അളവിൽ കലരും. എക്‌സ്‌ഹോസ്റ്റ് വാതകങ്ങളിലേക്ക് എത്തുന്ന ഓയിൽ SCR വഴി കടന്നുപോകുന്നു.

ഇത് ഡീസൽ വാഹനങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുകയും കൂടുതൽ ശുദ്ധമായ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം ഉണ്ടാക്കുകയും ചെയ്യുന്നു. ആഡ്ബ്ലൂ ഓയിൽ ഇപ്പോൾ ആധുനിക ഡീസൽ എഞ്ചിനുകളുടെ ഒരു പ്രധാന ഭാഗമാണ്. ആഡ്ബ്ലൂ ഓയിൽ ചേർക്കുന്നത് ആധുനിക ഡീസൽ വാഹനങ്ങൾക്ക് കുറഞ്ഞ മലിനീകരണ നിയന്ത്രണങ്ങൾ പാലിക്കാൻ സാധിക്കുന്നു.

വാഹനത്തിലെ ആഡ്ബ്ലൂ ഓയിൽ തീർന്നാൽ എന്തുചെയ്യും

2006 മുതൽ യൂറോ 4 എമിഷൻ അവതരിപ്പിച്ചതോടെ ട്രക്കുകളിലും ബസുകളിലും ആഡ്ബ്ലൂ ഓയിൽ ഉപയോഗിക്കുന്നുണ്ട്. ആഡ്ബ്ലൂ ഓയിൽ തീർന്നു പോയാൽ അത് വാഹനത്തിൻ്റെ എഞ്ചിനെ വളരെ ദോഷമായ രീതിയിൽ തന്നെ ബാധിക്കും. പല വാഹനങ്ങൾക്കും ആഡ്ബ്ലൂ ഓയിലിൻ്റെ ടാങ്ക് കപ്പാസിറ്റി വ്യത്യസ്തമാണ്. 20 ലിറ്ററാണ് മഹീന്ദ്ര ഥാറിൻ്റെ ആഡ്ബ്ലൂ ഓയിൽ ടാങ്ക് കപ്പാസിറ്റി.

ആഡ്ബ്ലൂ ഓയിൽ തീരുന്നതിന് മുൻപ് തന്നെ നിങ്ങളുടെ വാഹനത്തിൻ്റെ ക്ലസ്റ്റർ മീറ്ററിൽ ഇനി എത്ര ദൂരം നിങ്ങൾക്ക് സഞ്ചരിക്കാൻ സാധിക്കും എന്ന് കാണിക്കും. ഥാറിൻ്റെ കാര്യം നോക്കിയാൽ 2300 കിലോമീറ്ററിന് മുൻപ് നിങ്ങളുടെ ആഡ്ബ്ലൂ ഓയിൽ തീരുകയാണ് എന്ന വാർണിങ്ങ് ലൈറ്റുകൾ തെളിയും.എല്ലാ ഓട്ടോമോട്ടീവ് കടകളിലും നിങ്ങൾക്ക് ആഡ്ബ്ലൂ ഓയിൽ വാങ്ങാൻ സാധിക്കും.

വാഹനത്തിലെ ആഡ്ബ്ലൂ ഓയിൽ തീർന്നാൽ എന്തുചെയ്യും

ആഡ്ബ്ലൂ ഓയിൽ വാഹനങ്ങളിൽ നിറയ്ക്കുന്നതിന് പ്രത്യേകം ഒരു ക്യാപ്പ് ഉണ്ട്. ഡീസൽ ടാങ്കിൽ ആഡ്ബ്ലൂ ഓയിൽ കലർന്നാൽ ഫ്യുവൽ ഇൻജക്ടറുകൾ, ഫ്യൂവൽ പമ്പുകൾ, ഫിൽട്ടറുകൾ എന്നിവയ്ക്ക് കേടുപാടുകൾ വരുത്തും. അറിയാതെ ഫ്യൂവൽ ടാങ്കിൽ നിങ്ങൾ ആഡ്ബ്ലൂ ഓയിൽ നിറച്ചുവെങ്കിൽ വാഹനം സ്റ്റാർട്ട് ചെയ്യാനോ ഓടിക്കാനോ ശ്രമിക്കരുത്. അത് നിങ്ങളുടെ എഞ്ചിന് കൂടുതൽ കേടുപാടുകൾ വരുത്താൻ ഇടയാക്കും.

ആഡ്ബ്ലൂ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഡാഷ്ബോർഡിൽ ഇതിന്റെ അളവിനെക്കുറിച്ചു മുന്നറിയിപ്പു നൽകാനുള്ള സംവിധാനമുണ്ട്. അളവു കുറഞ്ഞ് റിസർവിൽ എത്തിയാൽ ഇൻഡിക്കേറ്റർ തെളിയും. ഇനി ബാക്കിയുള്ള അളവ്, സഞ്ചരിക്കാവുന്ന ദൂരം എന്നിവയും അറിയാൻ സംവിധാനമുണ്ട്. ഓട്ടത്തിൽ ആഡ്ബ്ലൂ തീർന്നാൽ വാഹനം ഉടൻ നിൽക്കുകയില്ല. അതിന്റെ ഇലക്ട്രോണിക് നിയന്ത്രണ യൂണിറ്റ് എൻജിന്റെ ശക്തി കുറച്ച് മലിനീകരണത്തോത് നിയന്ത്രിക്കും.

വാഹനത്തിലെ ആഡ്ബ്ലൂ ഓയിൽ തീർന്നാൽ എന്തുചെയ്യും

ആഡ്ബ്ലൂ ഓയിലിനെ കുറിച്ച് കൂടുതലായി നോക്കിയാൽ 32. 5 % യൂറിയയും 67.5 % ലവണ രഹിതമായ ജലവും ചേർന്ന മിശ്രിതമാണ് ആഡ്ബ്ലൂ. ഇതിനായി പ്രത്യേക ടാങ്ക് വാഹനത്തിലുണ്ടാകും. ആഡ്ബ്ലൂ നിറയ്ക്കാനായി ഡീസൽ ടാങ്കിന്റെ അടപ്പിനു തൊട്ടടുത്ത് മറ്റൊരു അടപ്പുകൂടി കാണാം. വാഹനത്തിന്റെ എൻജിൻ പ്രവർത്തിക്കുമ്പോൾ പ്രത്യേക സംവിധാനം വഴി എക്സോസ്റ്റ് പൈപ്പിൽ ഡിപിഎഫിനു തൊട്ടു മുൻപു ഘടിപ്പിച്ചിട്ടുള്ള കാറ്റലിറ്റിക് അറയിലേക്ക് ഇതു സ്പ്രേ ചെയ്യുന്നു. ഈ പ്രക്രിയ സെൻസറുകളുടെ സഹായത്തോടെ ഇലക്ട്രോണിക് നിയന്ത്രണ യൂണിറ്റ് നടപ്പാക്കും.

നിസ്സാൻ ഡീസൽ കോർപ്പറേഷൻ ഓട്ടോമൊബൈലുകൾക്ക് SCR പ്രയോഗിച്ചു പരീക്ഷിച്ചു , ആദ്യത്തെ പ്രായോഗിക ഉൽപ്പന്നം " നിസ്സാൻ ഡീസൽ ക്വോൺ " 2004 -ലാണ് അവതരിപ്പിച്ചത്. എണ്ണ, രാസ വ്യവസായത്തിന്റെ സഹകരണത്തോടെ, DEF വിതരണം ചെയ്യുന്നതിനുള്ള 1,300-സ്റ്റേഷൻ ഇൻഫ്രാസ്ട്രക്ചർ ജപ്പാനിൽ 2005 സെപ്റ്റംബറിൽ തയ്യാറാക്കിയിരുന്നു.

നിങ്ങളുടെ വാഹനത്തിലെ ആഡ്ബ്ലൂ ഓയിൽ തീരുന്നതിന് മുൻപ് തന്നെ നിറയ്ക്കാൻ ഓർക്കുക. അത് പോലെ തന്നെ ഓയിൽ തീർന്നു എന്ന് തോന്നിയാൽ വാഹനം ഒരിക്കലും എഞ്ചിൻ ഓഫ് ചെയ്യരുത്, കാരണം ഒരിക്കൽ എഞ്ചിൻ ഓഫ് ചെയ്താൽ പിന്നെ സ്റ്റാർട്ട് ചെയ്യാൻ സാധിക്കില്ല. അത് കൊണ്ട് ഈ കാര്യം എപ്പോഴും ഓർമയിൽ വയ്ക്കാൻ ശ്രദ്ധിക്കുക. നിങ്ങൾക്ക് എപ്പോഴെങ്കിലും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് എങ്കിൽ ഞങ്ങളുമായി പങ്കു വയ്ക്കാൻ മറക്കരുത്. കമൻ്റ് ബോക്സിൽ തീർച്ചയായും പങ്കു വയ്ക്കുക.

More from DriveSpark

Article Published On: Thursday, December 28, 2023, 17:35 [IST]
English summary
What happens if the adblu drains in bs6 engine vehicles know the details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X