കാലിൽ സ്ലിപ്പർ ഇട്ടുകൊണ്ട് വാഹനമോടിക്കുന്നവരാണോ നിങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ അപകടം ഒഴിവാക്കാം

ചില മുതിർന്നവർ വാഹനമാടിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ. അവർ വാഹനമോടിക്കുന്നത് ചെരുപ്പ് ഉപയോഗിക്കാതെയായിരിക്കും. എന്തുകൊണ്ടാണ് ഇങ്ങനെ ഓടിക്കുന്നത് എന്ന് ചോദിച്ചാൽ അതാണ് ശീലം എന്നായിരിക്കും മറുപടി. അവർ വാഹനമോടിക്കാൻ പഠിച്ചത് ചെരുപ്പ് ധരിക്കാതെ ആയിരിക്കാം. ഇപ്പോഴുളളവർ എല്ലാം ചെരുപ്പ് ധരിച്ചാണ് വാഹനമോടിക്കാറുളളത്. എന്നാൽ സ്ലിപ്പർ ഇട്ട് വാഹനമോടിക്കുന്നതിൻ്റെ പിന്നിലെ അപകടം എന്താണെന്ന് നിങ്ങൾക്കറിയാമോ, അത് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ഏത് ചെരുപ്പ് വേണമെങ്കിലും ധരിക്കാൻ നിങ്ങൾക്ക് അവകാശവും സ്വാതന്ത്ര്യവും ഉണ്ട്,പൊതുവെ സ്ലിപ്പറുകൾ ധരിച്ച് വാഹനം ഓടിക്കുന്നത് നല്ലതല്ല, കാരണം ഇതിന് ചില ദോഷവശങ്ങളുണ്ട്. സ്ലിപ്പറുകൾ പെഡലിനെ ശരിയായി ഗ്രിപ്പിൽ പിടിക്കുന്നില്ല. ഇതുമൂലം ബ്രേക്കിലോ ക്ലച്ചിലോ ആക്സിലറേറ്റർ പെഡലിലോ കാൽ ചവിട്ടുമ്പോൾ തെന്നാൻ ഉളള സാധ്യത കൂടുതലാണ്. പെട്ടെന്നുള്ള ബ്രേക്കിംഗിൽ, സ്ലിപ്പറുകൾ പെഡലിൽ നിന്ന് എളുപ്പത്തിൽ തെന്നിമാറും, കാരണം അവയുടെ ഗ്രിപ്പ് മറ്റ് ചെരുപ്പുകളെ പോലെ ആയിരിക്കില്ല.

അത് മൂലം വാഹനത്തിൻ്റെ നിയന്ത്രണം വിടാനും അപകടം ഉണ്ടാകാനുമുളള സാധ്യത വർധിക്കുന്നു. ഇതുമാത്രമല്ല, പെഡലുകൾക്കിടയിൽ ചെരിപ്പുകൾ കുടുങ്ങിക്കിടക്കുന്നതും അപകടമുണ്ടാക്കും. മാനുവൽ കാറുകൾക്ക് മൂന്ന് പെഡലുകൾ ഉണ്ട് എന്ന് എല്ലാവർക്കുമറിയാല്ലോ - ആക്‌സിലറേറ്റർ പെഡൽ, ബ്രേക്ക് പെഡൽ, ക്ലച്ച് പെഡൽ. നിങ്ങളുടെ വലതു കാൽ ആക്സിലറേറ്റർ പെഡലിലും ബ്രേക്ക് പെഡലിലും മാറി മാറി വയ്ക്കേണ്ടതുണ്ട്.

ആക്സിലറേറ്റർ പെഡലിൽ നിന്ന് ബ്രേക്ക് പെഡലിലേക്കോ ബ്രേക്ക് പെഡലിൽ നിന്ന് ആക്സിലറേറ്റർ പെഡലിലേക്കോ നിങ്ങളുടെ കാൽ മാറ്റുമ്പോൾ, സ്ലിപ്പർ പെഡലുകൾക്കിടയിൽ കുടുങ്ങിയേക്കാം. അത്തരമൊരു സാഹചര്യത്തിൽ, സ്ലിപ്പറുകൾ മാറ്റാൻ ശ്രമിക്കുമ്പോൾ, നിങ്ങൾക്ക് അബദ്ധത്തിൽ ആക്സിലറേറ്റർ അല്ലെങ്കിൽ ബ്രേക്ക് പെഡൽ ശക്തമായി അമർന്നേക്കാം. അത് വലിയ അപകടത്തിലേക്കാണ് നിങ്ങളെ നയിക്കാന പോകുന്നത്.

ഇത്തരം അപകടസാധ്യതകൾ ഉള്ളതിനാൽ, സ്ലിപ്പറുകൾ ധരിച്ച് വാഹനമോടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഷൂസ് ഉപയോഗിക്കുന്നതാണ് നല്ലത്. എന്നാൽ ഞാൻ മുൻപ് സൂചിപ്പിച്ചത് പോലെ നിങ്ങളുടെ കംഫർട്ടാണ് പ്രധാനം. നിങ്ങൾക്ക് ഏത് ചെരുപ്പ് ധരിക്കുമ്പോഴാണോ വാഹനമോടിക്കാൻ കംഫർട്ടും ആത്മവിശ്വാസവും ലഭിക്കുന്നത്, അത് ധരിക്കുക. എന്നാൽ പെഡലുകൾക്കിടയിൽ ചെരുപ്പ് കുരുങ്ങുന്നത് ശ്രദ്ധിക്കണം എന്ന് മാത്രം.

നിങ്ങൾ വാഹനമോടിക്കുമ്പോൾ നിങ്ങളുടെ ബ്രേക്ക് പെഡൽ അമിതമായി താഴ്ന്നു നിലത്ത് മുട്ടിയ അനുഭവമുണ്ടായിട്ടുണ്ടോ. ബ്രേക്ക് ഫ്ലൂയിഡ് ചോർച്ചയുണ്ടെങ്കിൽ കാറിന് താഴെ ബ്രേക്ക് ഫ്ലൂയിഡ് കാണാൻ കഴിയും. ഇതിന് പ്രത്യേക നിറം കാണില്ല. ബ്രേക്ക് സിലിണ്ടറിന് തകരാർ സംഭവിച്ചാലും ഇതു പോലെ നിങ്ങളുടെ കാറിൻ്റെ ബ്രേക്ക് പെഡൽ താഴ്ന്നു പോകാനുളള സാധ്യത കൂടുതലാണ്. നിങ്ങളുടെ മാസ്റ്റർ സിലിണ്ടർ ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ അല്ലെങ്കിൽ ഇടവിട്ട് പ്രവർത്തിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ബ്രേക്കിംഗ് പവർ നഷ്ടപ്പെടും.

മറ്റൊരു പ്രശ്നം ബ്രേക്കിങ്ങ് ബൂസ്റ്ററാണ്. നമ്മൾ ബ്രേക്ക് പെഡലിൽ ചവിട്ടുമ്പോൾ ബ്രേക്ക് പെഡലിൽ പ്രയോഗിക്കുന്ന ബലം എടുത്ത് അത് വർദ്ധിപ്പിക്കാൻ വാക്വം മർദ്ദം ഉപയോഗിക്കുന്ന ഒരു സംവിധാനമാണ് ബൂസ്റ്റർ. ബൂസ്റ്ററിന് തകരാർ സംഭവിച്ചിട്ടുണ്ടെങ്കിൽ മാസ്റ്റർ സിലിണ്ടർ പ്രവർത്തിപ്പിക്കുവാനും ബ്രേക്ക് ഫ്ലൂയിഡ് അമർത്തുന്നതിനും ആവശ്യമായ മുഴുവൻ മർദ്ദം ഉണ്ടാവില്ല. ഇതോടെ വാഹനം നിർത്താൻ സാധിക്കാതെ വരുന്ന അവസ്ഥ വരും.

അമിതമായി ബ്രേക്ക് പെഡൽ ചവിട്ടിയാൽ ബ്രേക്ക് ഫ്ലൂയിഡ് ചൂടാകുന്നു. കട്ടിയുള്ള ദ്രാവകത്തിൽ നിന്ന് നേർത്ത ദ്രാവകത്തിലേക്ക് പോകുകയും ബ്രേക്ക് ഫ്ലൂയിഡ് ചൂടാകുകയും കനം കുറയുകയും ചെയ്യുമ്പോൾ, ബ്രേക്കുകൾ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ സമ്മർദ്ദം നൽകാൻ അതിന് കൂടുതൽ ശക്തി ആവശ്യമാണ്. ഈ അവസരത്തിൽ നിങ്ങളുടെ വാഹനം നിർത്തുന്നതിന് ആവശ്യമായ സമ്മർദ്ദം നൽകാൻ സാധിക്കാതെ വരുന്നു.

നിങ്ങളുടെ കാറിൻ്റെ ബ്രേക്ക് ലോക്കായി പോകുന്ന അവസ്ഥ ഉണ്ടായേക്കാം. നിങ്ങൾ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ നിങ്ങളുടെ ബ്രേക്കുകൾ ലോക്ക് അപ്പ് ചെയ്താൽ അത് അപകടത്തിലേക്ക് നയിച്ചേക്കാം. അത് കൊണ്ട് ബ്രേക്ക് പെഡലിൽ നിന്ന് നിങ്ങളുടെ കാൽ എടുക്കുക. അതുവഴി നിങ്ങളുടെ ചക്രങ്ങൾക്ക് തൽക്ഷണം അൺലോക്ക് ചെയ്യാൻ ആവശ്യമായ ട്രാക്ഷൻ ലഭിക്കും. ആവശ്യമെങ്കിൽ ബ്രേക്കിൽ വീണ്ടും അമർത്തുക.

More from DriveSpark

Article Published On: Monday, March 4, 2024, 17:35 [IST]
English summary
What happens if we use slippers while driving details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X