പോലീസിൻ്റെ വക ഫ്രീ ആയി ആപ്പിൾ എയർ ടാഗ്; കാർ മോഷണം തടയാൻ പുത്തൻ ഐഡിയ
എവിടെ തിരിഞ്ഞാലും മോഷണം മാത്രം കേട്ടു മടുത്ത പോലീസ് പുതിയ ഒരു വിദ്യയുമായി രംഗത്തെത്തിയിരിക്കുകയാണ്. മോഷണക്കേസുകൾ ഒന്നും തെളിയിക്കാൻ സാധിക്കാതെ വന്നപ്പോൾ പൊലീസ് തന്നെ മികച്ച ഒരു തീരുമാനമെടുത്തു. ഏതൊക്കെ പ്രദേശത്താണോ മോഷണം കൂടുതലുളളത്, അവിടെ ഉളള വാഹന ഉടമകൾക്ക് ആപ്പിള്‍ എയര്‍ ടാഗ് സൗജന്യമായി നല്‍കുകയാണ്. എന്തിനാണ് ആപ്പിള്‍ എയര്‍ ടാഗ് നൽകുന്നതെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
കാര്‍ മോഷണം പോയാലും എളുപ്പം കണ്ടെത്താൻ ആപ്പിള്‍ എയര്‍ ടാഗ് സഹായിക്കുമെന്ന് നിഗമനത്തിലാണ് പോലീസ്. നിങ്ങളുടെ പ്രദേശത്ത് മോഷണം കൂടുതലാണ് എന്ന് കരുത് പോലീസുകാരോട് ആപ്പിൾ എയർടാഗ് തരുമോ എന്ന് ചോദിക്കരുതേ സംഭവം വാഷിംങ്ങ്ടൺ ഡിസിയിലാണ്. ബ്ലുടൂത്ത് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന താക്കോലുകളിലും ബാഗുകളിലുമൊക്കെ ഉപയോഗിക്കുന്ന ചെറിയൊരു ഉപകരണമാണ് ആപ്പിള്‍ എയര്‍ ടാഗ് എന്ന് പറയുന്നത്.

ഈ ഉപകരണം ഘടിപ്പിച്ചിട്ടുളള വസ്തുക്കളെ എളുപ്പത്തിൽ ട്രാക്ക് ചെയ്യാൻ സാധിക്കും എന്നതാണ് ഗുണം. മറ്റ് ട്രാക്കിങ്ങ് ഉപകരണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ എയർ ടാഗിന് വില കുറവാണ്. നിങ്ങളുടെ ആവശ്യമായ രേഖകളുമായി പൊലീസ് സ്റ്റേഷനിൽ എത്തിയാൽ നിങ്ങൾക്ക് ഈ ഉപകരണം ലഭിക്കും. കഴിഞ്ഞ ഏപ്രിലില്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആദംസ് തന്നെ മുന്‍കയ്യെടുത്ത് 500 ആപ്പിള്‍ എയര്‍ ടാഗുകള്‍ കാറുടമകള്‍ക്ക് നല്‍കിയിരുന്നു.
കാര്‍ മോഷ്ടാക്കള്‍ പലപ്പോഴും വാഹനം പാര്‍ട്‌സുകളാക്കി വില്‍ക്കാറാണ് പതിവ്. ഇന്ത്യയില്‍ നിന്ന് മോഷ്ടിക്കുന്ന വാഹനങ്ങള്‍ അയല്‍രാജ്യമായ നേപ്പാളിലടക്കം കൊണ്ടുപോയാണ് വില്‍ക്കാറ്. അതിനാല്‍ വണ്ടി മോഷണം പോയതിന് ശേഷമുള്ള ഏതാനും മണിക്കൂറുകള്‍ വളരെ പ്രധാനമാണ്. കാറിന്റെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ സാധിച്ചാല്‍ അത് അന്വേഷണത്തിന് ഏറെ ഗുണം ചെയ്യും. അത്തരം സാഹചര്യത്തിലാണ് ജിപിഎസ് ഉപകാരപ്പെടുക.

ഇന്ന് ചില വിലകൂടിയ കാറുകള്‍ ഫാക്ടറി ഫിറ്റഡ് ജിപിഎസ് സുരക്ഷാ സംവിധാനങ്ങളോടെയാണ് വരുന്നത്. എന്നാലും ഇത് അധികം കാറുകളിലും ലഭ്യമല്ല. കാര്‍ ഉടമകള്‍ക്ക് അവരുടെ കാറിന്റെ തത്സമയ ലൊക്കേഷന്‍ നിരീക്ഷിക്കാന്‍ സാധിക്കുന്നതിനാല്‍ ഇത്തരത്തില്‍ ഒരു ഉപകരണം വാങ്ങി ഫിറ്റ് ചെയ്യുന്നത് സുരക്ഷ വര്‍ധിപ്പിക്കും. ഇതിന് പുറമെ മോഷണം തടയാന്‍ വേറെയും ഉപകരണങ്ങള്‍ നമുക്ക് വാങ്ങി കാറില്‍ ഘടിപ്പിക്കാം.
കാര്‍ തുറന്ന് അതിന്റെ നിയന്ത്രണം അധീനപ്പെടുത്താന്‍ ഒത്തിരി സമയം എടുക്കുമെന്ന് കണ്ടാല്‍ കള്ളന്‍മാര്‍ മോഷണത്തില്‍ നിന്ന് പിന്‍മാറാന്‍ സാധ്യത ഏറെയാണ്. അതിനാല്‍ ഗിയര്‍ ലോക്ക്, സ്റ്റിയറിംഗ് ലോക്ക് എന്നിവ കാറില്‍ ഫിറ്റ് ചെയ്യുന്നത് ഉപകാരപ്പെടും. കാര്‍ പാര്‍ക്ക് ചെയ്യാന്‍ സുരക്ഷിതമായ ഇടമില്ലാത്തതിനെ തുടര്‍ന്ന് റോഡരികിലും മറ്റും നിര്‍ത്തിയിടുന്നവര്‍ നല്ല വെളിച്ചമുള്ള സ്ഥലം തെരഞ്ഞെടുക്കുന്നതും ബുദ്ധിയാകും. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കാര്‍ മോഷണം ഒരു പരിധി വരെ തടയാനാകും.

ജിയോമോട്ടീവ് എന്ന പുതിയ ഉപകരണം റിലയൻസ് രാജ്യത്ത് അവതരിപ്പിച്ചിരുന്നു. 4,999 രൂപ വിലയുള്ള ജിയോമോട്ടീവ് ആമസോൺ, റിലയൻസ് ഡിജിറ്റൽ ഇ-കൊമേഴ്‌സ് സൈറ്റുകൾ, Jio.com, തിരഞ്ഞെടുത്ത റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവയുൾപ്പെടെ വിവിധ പ്ലാറ്റ്‌ഫോമുകൾ വഴി വാങ്ങാൻ സാധിക്കും. ജിയോമോട്ടീവ് ഒരു കാറിന്റെ OBD പോർട്ടുമായി ബന്ധിപ്പിക്കാൻ കഴിയും, അതായത് എല്ലാ വാഹനങ്ങളുടേയും സ്റ്റീയറിങ്ങിൻ്റെ താഴെയാണ് ഈ സംവിധാനം കാണാൻ സാധിക്കുന്നത്. പുതിയ ജിയോ ഉപകരണത്തിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന് തത്സമയ 4G GPS ട്രാക്കിംഗ് ശേഷിയുണ്ട് എന്നതാണ്.
പ്രധാനമായും എല്ലാ വാഹന ഉടമകൾക്കും സമാധാനം ലഭിക്കുന്ന ഒരു ഫീച്ചറായിരിക്കും എന്നതിൽ ഒരു സംശയവുമില്ല. ഇത് കാർ ഉടമകൾക്ക് അവരുടെ വാഹനം എവിടെയാണെന്നതിനെക്കുറിച്ചുള്ള തുടർച്ചയായ അപ്‌ഡേറ്റുകൾ നൽകുന്നു. വാഹനത്തിന്റെ പ്രവർത്തനം നിരീക്ഷിച്ച് അതിനാവശ്യമായ ഡാറ്റയും ഉപകരണം നൽകുന്നു. ഒരു സമർപ്പിത ആപ്പ് വഴി ആക്‌സസ് ചെയ്യാവുന്ന ഡയഗ്‌നോസ്റ്റിക് ട്രബിൾ കോഡ് (DTC) അലേർട്ടുകൾ വഴി ഉപയോക്താക്കൾക്ക് സുപ്രധാന വിവരങ്ങളിലേക്ക് ആക്‌സസ് ലഭിക്കുകയും ചെയ്യും.
ജിയോ പരിമിത കാലത്തേക്ക് ഒരു ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് ജിയോമോട്ടീവ് ഉപയോഗിക്കുന്ന ആദ്യ വർഷത്തേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുകയും. അതിന് ശേഷം വരിക്കാർക്ക് പ്രതിവർഷം 599 രൂപ നിരക്കിൽ ഈ ഫീച്ചറുകൾ ഉപയോഗിക്കുന്നത് തുടരുകയും ചെയ്യാം. നിലവിൽ, ജിയോയിൽ നിന്നുള്ള പുതിയ കാർ ട്രാക്കർ ഉപകരണം റിലയൻസ് ഡിജിറ്റൽ വെബ്‌സൈറ്റിൽ 10 ശതമാനം അധിക കിഴിവ് ഓഫറുമായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ കമ്പനി നൽകുന്ന വിശദാംശങ്ങൾ അനുസരിച്ചാണെങ്കിൽ ഒരാൾക്ക് ഉൽപ്പന്നത്തിന് ഒരു വർഷത്തെ വാറന്റിയും ലഭിക്കുന്നുണ്ട്.


Click it and Unblock the Notifications








