കാര്‍ ഓടിക്കുന്നവര്‍ക്ക് പോലും ഈ 'D' അറിയില്ല; ഇതിന്റെ ഉപയോഗം എന്താണെന്നറിയാമോ?

ഒരു കാര്യത്തിന്റെ ബാലപാഠം പോലും അറിയാത്ത സാഹചര്യത്തില്‍ 'അവന് അതിന്റെ A,B,C,D അറിയില്ല ' എന്ന് നാടന്‍ ഭാഷയില്‍ പറയാറുണ്ട്. ഇംഗ്ലീഷ് അക്ഷരമാലയിലെ ആദ്യത്തെ അക്ഷരങ്ങളാണ് എ,ബി,സി,ഡി എന്നിവ. അതായത് അടിസ്ഥാന കാര്യങ്ങള്‍ വരെ അറിയത്ത സാഹചര്യങ്ങളെ വിശദീകരിക്കാന്‍ നമ്മള്‍ ഇങ്ങനെ പറയുന്നു. കാര്‍ ഓടിക്കാന്‍ പഠിക്കുമ്പോള്‍ പലരും ABC നിയമം പഠിച്ചിട്ടുണ്ടാകും.

എന്നാല്‍ ABC-യുടെ കൂടെ ഒരു 'D' കൂടി ഉള്ളത് പലര്‍ക്കും അറിയില്ല. അതിനാല്‍ ഡ്രൈവിംഗിലെ ABCD-യെ കുറിച്ചാണ് നമ്മള്‍ ഇവിടെ പറയാന്‍ പോകുന്നത്. ഇന്ന് ഒരു കുടുംബമായിക്കഴിഞ്ഞാല്‍ വീട് കഴിഞ്ഞാല്‍ പലരുടെയും അടുത്ത ലക്ഷ്യം കാര്‍ വാങ്ങുകയെന്നാണ്. കാര്‍ എന്നത് ഇന്നത്തെ സാഹചര്യത്തില്‍ വളരെ അത്യാവശ്യമായി മാറിക്കഴിഞ്ഞു. ബസ്, ട്രെയിന്‍, തുടങ്ങിയ പൊതുഗതാഗത സംവിധാനത്തേക്കാള്‍ സുരക്ഷിതം കാര്‍ യാത്രയാണെന്ന് കോവിഡ് മഹാമാരിക്ക് പിന്നാലെ ജനങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു.

car driving

അതിന്റെ തെളിവാണ് മഹാമാരിക്ക് ശേഷം വാഹന വിപണിയില്‍ ഉണ്ടായ ഉണര്‍വ്വ്. കാര്‍ ഓടിക്കാന്‍ പഠിക്കുന്നത് ഇന്നത്തെ കാലത്ത് അത്ര പ്രയാസമുള്ള കാര്യമല്ല. നിങ്ങള്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള ഒരാളാണെങ്കില്‍ കാര്‍ ഓടിക്കാന്‍ പഠിക്കുന്നത് (Car Driving) വളരെ നന്നായിരിക്കും. അത് പല സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് ഉപകാരപ്പെടും. സ്വന്തമായി വാഹനം ഉള്ളവര്‍ക്ക് ഡ്രൈവിംഗ് അറിയാവുന്നവരുടെ സഹായത്തോടെ അത് സ്വായത്തമാക്കാന്‍ സാധിക്കും. അത് പറ്റാത്തവര്‍ക്കായി നമ്മുടെ നാട്ടില്‍ ധാരാളം ഡ്രൈവിംഗ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഡ്രൈവിംഗ് സ്‌കൂളുകള്‍ നിങ്ങളെ കാര്‍ ഓടിക്കാന്‍ പഠിപ്പിച്ച് ഫോര്‍വീലര്‍ ലൈസന്‍സ് എടുത്ത് കൈയ്യില്‍ വെച്ച് തരും. കാര്‍ ഓടിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് നമ്മള്‍ അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. കാര്‍ ഓടിക്കാന്‍ പഠിക്കുമ്പോള്‍ ആദ്യം പഠിപ്പിക്കുന്ന നിയമമാണ് ABC. കാര്‍ ഓടിക്കാന്‍ അറിയാവുന്ന എല്ലാവര്‍ക്കും ഇത് ഉറപ്പായും അറിയുമായിരിക്കും. എന്നാല്‍ ABC മനസ്സിലാക്കാതെ വാഹനമോടിക്കാന്‍ കഴിയില്ല.

car driving

എങ്കിലും ABC-ക്ക് ഒപ്പമുള്ള 'D' കാര്‍ ഓടിക്കാന്‍ അറിയുന്നവരില്‍ ഭൂരിഭാഗത്തിനും അറിയാന്‍ സാധ്യതയില്ല. ഉപയോഗം കുറവായതിനാല്‍ തന്നെ പലരും ഇതിനെക്കുറിച്ച് സംസാരിക്കുകയോ അറിയാന്‍ ശ്രമിക്കുകയോ ചെയ്യാറില്ല. എന്നാല്‍ ഈ 'D' എന്നത് ദീര്‍ഘദൂര യാത്രകളില്‍ നിങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാണ്. ABC എന്നാല്‍ ആക്സിലറേറ്റര്‍, ബ്രേക്ക്, ക്ലച്ച് എന്നിവയെ സൂചിപ്പിക്കുന്നുവെന്ന് അധികമാളുകള്‍ക്കും അറിയാമായിരിക്കും.

കാര്‍ ചലിപ്പിക്കാന്‍ വേണ്ടിയാണ് ആക്സിലറേറ്റര്‍ ഉപയോഗിക്കുന്നത്. കാര്‍ നിര്‍ത്താന്‍ വേണ്ടിയാണ് ബ്രേക്ക് പ്രയോഗിക്കുന്നത്. ഗിയര്‍ മാറ്റുന്ന സമയത്താണ് ക്ലച്ച് പെഡലിന്റെ ഉപയോഗം. വലതു കാല്‍ കൊണ്ടാണ് നമ്മള്‍ ആക്സിലറേറ്ററും ബ്രേക്കും പ്രവര്‍ത്തിപ്പിക്കുന്നത്. ഇടത് കാല്‍ മാത്രം ഉപയോഗിച്ചാണ് 'ക്ലച്ച്' പ്രവര്‍ത്തിപ്പിക്കേണ്ടത്. ഇനി ABCD-യിലെ D എന്താണെന്ന് പറയാം. 'D' എന്നത് ഡെഡ് പെഡല്‍ എന്നതിനെ സൂചിപ്പിക്കുന്നു. ക്ലച്ച് പെഡലിന് സമീപമാണ് ഇത് കാണപ്പെടുന്നത്.

car driving

കാര്‍ ഓടിക്കുന്ന വേളയില്‍ വലത് കാലിനാണ് പണി കൂടുതലുണ്ടാവുക. ആക്സിലറേറ്ററും ബ്രേക്കും ഉപയോഗിക്കുന്നത് വലതുകാല്‍ കൊണ്ടായതിനാലാണിങ്ങനെ. എന്നാല്‍ ഗതാഗതക്കുരുക്കിലോ നഗരയാത്രകള്‍ക്കിടയിലോ ഇടത്കാലിനും പിടിപ്പത് പണിയുണ്ടാകും. ദീര്‍ഘദൂര യാത്രകളിലാണെങ്കില്‍ ഇടത് കാലിന് നല്ല 'റെസ്റ്റ്' ലഭിക്കും. കാര്‍ ടോപ്പ് ഗിയറില്‍ പായുമ്പോള്‍ ഇടത് കാലിന്റെ ഉപയോഗം നന്നേ കുറവായിരിക്കും.

എങ്കിലും പലരും ക്ലച്ച് പെഡല്‍ ഫൂട്‌റെസ്റ്റാക്കി ഉപയോഗിക്കും. എന്നാല്‍ ഇത് തെറ്റായ ഒരു ശീലമാണ്. ഇത് കാറിന് തകരാറുണ്ടാക്കുകയും കീശ ചോര്‍ത്തുകയും ചെയ്യും. എന്നാല്‍ ക്ലച്ച് ഉപയോഗിക്കാനില്ലാത്തപ്പോള്‍ ഇടത് കാല്‍ വെക്കാനാണ് ചില കാറുകള്‍ക്ക് ക്ലച്ചിനടുത്ത് ഒരു ഡെഡ് പെഡല്‍ (Dead Pedal) നല്‍കിയിരിക്കുന്നത്. ക്ലച്ച് ഉപയോഗിക്കാത്തപ്പോള്‍ കാല്‍ അതില്‍ കയറ്റി വെക്കാം.

car driving

എന്നാല്‍ കാർ ഓടിക്കുന്നവരില്‍ പലര്‍ക്കും ഇക്കാര്യത്തെ കുറിച്ച് വലിയ ധാരണയില്ല. ചിലര്‍ ഇത് കാറിനകത്തെ മറ്റെന്തെങ്കിലും ഭാഗമാണെന്ന് കരുതി വലിയ പരിഗണന നല്‍കാറില്ല. എന്നാല്‍ ദീര്‍ഘദൂര യാത്രകളില്‍ നിങ്ങളുടെ കാല്‍ സുഖകരമായി വെച്ച് വാഹനം ഓടിക്കാന്‍ നമ്മുടെ 'D' പെഡൽ അനുവദിക്കും.

അതിനാല്‍ തന്നെ നിങ്ങള്‍ ഇനി കാര്‍ ഓടിക്കുമ്പോള്‍ ക്ലച്ചിന് സമീപം ഇത്തരമൊരു പെഡല്‍ ഉണ്ടോ എന്ന കാര്യം നോക്കി അത് ഉപയോഗപ്പെടുത്തണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. ക്ലച്ച് ഉപയോഗത്തിലില്ലെങ്കിലും പെഡലിന് മുകളില്‍ കാല്‍ വെച്ച് വാഹനം ഓടിക്കുന്ന ശീലം ചിലര്‍ക്കുണ്ട്. അവര്‍ക്ക് ആ 'ദുശ്ശീലം' മാറ്റാനുള്ള ഏറ്റവും വലിയ ഒരു മാര്‍ഗമാണ് ഡെത്ത് പെഡല്‍ ഉപയോഗം. കാറുകളില്‍ ഡെഡ് പെഡല്‍ നല്‍കുന്നത് വളരെ പ്രയോജനകരമായിരിക്കും.

More from DriveSpark

Article Published On: Tuesday, May 9, 2023, 20:00 [IST]
English summary
What is dead pedal its usage abcd rule in car driving explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X