സത്യത്തിൽ രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ തളളിയത് എന്തിന്! ഡൗൺവാഷ് ഇഫക്ട് എന്താണെന്ന് അറിഞ്ഞാലോ
കേരളത്തിൽ ഇപ്പോൾ രാഷ്ട്രപതി സന്ദർശനത്തിന് എത്തിയിരിക്കുകയാണ്. വാർത്തകളിൽ നിറയുന്നത് സന്ദർശനത്തിനേക്കാൾ ശബരിമല ദർശനത്തിനായി പത്തനംത്തിട്ട പ്രമാടത്ത് ലാൻഡ് ചെയ്ത ഹെലികോപ്റ്ററുകളുടെ വീലുകൾ കോൺക്രീറ്റിൽ താഴ്ന്ന് പോയെന്നുളള വാർത്തകളാണ്. എന്നാൽ എന്തിനാണ് ഹെലികോപ്റ്റർ തള്ളിനീക്കിയതെന്ന് ആരും പറയുന്നില്ല. ഹെലിപാഡ് പണിതതിൻ്റെ അപാകതയാണ് ഇങ്ങനെയൊരു സംഭവത്തിന് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചേക്കാം. എന്നാൽ ശരിക്കും അവിടെ സംഭവിച്ചത് ഡൗൺവാഷ് ഇഫക്ട് ആണ്. എന്താണ് ഡൗൺവാഷ് ഇഫക്ട് എന്ന് ചിലർക്കെങ്കിലും അറിവുണ്ടായിരിക്കും.ഒരു പാർട്ടിയേയും ന്യായീകരിക്കുകയാണെന്ന് വിചാരിക്കരുതേ. സാധാരണയായി ഹെലികോപ്റ്റർ ലാൻഡ് ചെയ്യുമ്പോൾ സംഭവിക്കുന്നതാണ് ഇത്തരമൊരു കാര്യമെന്ന് ഓർക്കുക.
ഡൗൺവാഷ് ഇഫക്ട് എന്നത് ഒരു എയർഡൈനാമിക്ക് ഘടകമാണെന്ന് അദ്യം തന്നെ മനസിലാക്കുക. ഹെലികോപ്റ്ററിന്റെ പ്രധാന റോട്ടർ ബ്ലേഡുകൾ കറങ്ങുമ്പോൾ ഉയരുന്നതിന് വേണ്ടി വായുവിനെ ശക്തമായി താഴേക്ക് തള്ളുന്നു. ഈ വായുവിന്റെ ശക്തമായ താഴേക്ക് നീക്കം തന്നെയാണ് ഡൗൺവാഷ് എന്നു പറയുന്നത്. ഹെലികോപ്റ്റർ ലാൻഡിങ്ങിന് തയ്യാറെടുക്കുമ്പോൾ ശക്തമായ വായു പ്രവാഹം നിലത്തേക്ക് തട്ടുകയും അതിനുശേഷം എല്ലാ ദിശയിലേക്കും പടരുകയും ചെയ്യും. ഇതു മൂലം മണ്ണ്, പൊടി ഉയരുകയും ചെയ്യുന്ന അവസ്ഥയായ ബ്രൗണൗട്ട് ഉണ്ടാകാം.

ഇനി ഹെലിപ്പാഡിൽ H എന്ന് മാർക്ക് ചെയ്തിരിക്കുന്ന പോയിൻ്റിൽ ചോപ്പർ ലാൻഡ് ചെയ്യാൻ സാധിച്ചില്ല എങ്കിൽ പൈലറ്റിൻ്റെ നിർദേശത്തോടെ ഹെലികോപ്റ്റർ TOW ചെയ്യുന്ന രീതിയുണ്ട്. ഇതാണ് പത്തനംത്തിട്ടയിലും സംഭവിച്ചത് എന്നാണ് അധികൃതരുടെ വിശദീകരണം. താൽക്കാലികമായി നിർമിച്ച ഹെലിപ്പാഡ് ആയത് കൊണ്ട് തന്നെ അത്യാധുനിക രീതിയിൽ TOW ചെയ്യാനുള്ള സംവിധാനം ഇല്ലായിരുന്നിരിക്കാം, അത് കൊണ്ടാണ് ചോപ്പർ തളളി H പോയിൻ്റിലേക്ക് എത്തിക്കേണ്ടി വന്നത്.
രാഷ്ട്രപതി സന്നിധാനത്ത് എത്തിയത് ഗൂർഖയിലായിരുന്നു. ഫോഴ്സ് ഗൂർഖയിൽ ദ്രൗപതി മുർമു സന്നിധാനത്തേക്ക് എത്തിയതോടെ വാഹനത്തിൽ മലകയറുന്ന ആദ്യ തീർത്ഥാടകയായിട്ടും വിഐപി ആയിട്ടും ദ്രൗപതി മുർമു മാറിയിരിക്കുകയാണ്. ശബരിമലയിൽ ചരക്ക് നീക്കത്തിനായി പ്രധാനമായിട്ടും ഉപയോഗിക്കുന്നത് ട്രാക്ടറുകളാണ്. ഓഫ്റോഡിങ്ങ് കഴിവുള്ള ഫോഴ്സ് ഗൂർഖയിൽ രാഷ്ട്രപതി ശബരിമല കയറിയതോടെ സെഗ്മെൻ്റിലെ മറ്റ് വാഹനങ്ങളേക്കാൾ അൽപ്പം ജാട ഗൂർഖയ്ക്ക് കൂടുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

ഗൂര്‍ഖ ബാഡ്ജുള്ള ഫ്രണ്ട് ഗ്രില്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള റെട്രോ-സ്റ്റൈല്‍ സര്‍കുലാര്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, മധ്യഭാഗത്ത് ചെറിയ എയര്‍ ഡാമോടുകൂടിയ ബ്ലാക്ക് ഫ്രണ്ട് ബമ്പര്‍, റൗണ്ട് ഫോഗ് ലാമ്പുകള്‍ എന്നിവയെല്ലാം ആണ് മുന്നിലെ ഹൈലൈറ്റുകൾ. ഒപ്പം 10 സ്പോക്ക് ഡിസൈനുള്ള 18 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകൾ, ഫാക്ടറി ഫിറ്റഡ് സ്നോര്‍ക്കല്‍, ടെയില്‍ഗേറ്റ് മൗണ്ടഡ് സ്പെയര്‍ വീല്‍, ഒരു ചെറിയ ലാഡര്‍, എല്‍ഇഡി ടെയി ല്‍ലൈറ്റുകള്‍ എന്നിവയും ഫോഴ്‌സ് ഗൂർഖയുടെ പ്രധാന ഹൈലൈറ്റുകളാണ്.
9 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീൻ, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റർ, മാനുവല്‍ എസി, ടില്‍റ്റ്, ടെലിസ്‌കോപിക് സ്റ്റിയറിംഗ് അഡ്ജസ്റ്റ്മെന്റ്, പവര്‍ വിന്‍ഡോകള്‍ തുടങ്ങിയ കാര്യങ്ങളോടെയാണ് എസ്‌യുവിയുടെ അകത്തളം ഒരുക്കിയിരിക്കുന്നത്. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ പോലുള്ള സേഫ്റ്റി ഫീച്ചറുകളും ഓഫ്-റോഡർ എസ്‌യുവിയുടെ ഹൈലൈറ്റാണ്.
140 bhp കരുത്തിൽ 320 Nm torque നൽകുന്ന 2.6 ലിറ്റര്‍ 4-സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ഗൂർഖയുടെ ഹൃദയം. 132 bhp പവറുമായി വരുന്ന മഹീന്ദ്ര ഥാറിന്റെ 2.2 ലിറ്ററിനേക്കാള്‍ കരുത്തുറ്റ എഞ്ചിനാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. എസ്‌യുവിയില്‍ ഫോര്‍-വീല്‍ ഡ്രൈവ് സ്റ്റാന്‍ഡേര്‍ഡ് ആയിട്ടും ലഭിക്കുമെന്നതിനാൽ എവിടെയും ധൈര്യമായി കൊണ്ടുപോവാനാവും. സെന്റര്‍ കണ്‍സോളിലെ ഒരു സ്വിച്ച് വഴി ഇത് നിയന്ത്രിക്കാനാകും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Click it and Unblock the Notifications