ഇവി ഉപഭോക്താക്കളെ നിങ്ങളൊന്ന് കരുതിയിരുന്നോ, വാഹന മേഖലയിലെ ഇ-മാലിന്യം എന്താണെന്ന് അറിയാമോ
തലക്കെട്ട് കാണുമ്പോൾ നിങ്ങൾ വിചാരിച്ചേക്കാം, എന്ത് മാലിന്യത്തെ കുറിച്ചാണ് പറയുന്നതെന്ന്. ഇലക്ട്രോണിക് മാലിന്യത്തെ കുറിച്ചാണ് പറയാൻ പോകുന്നത്. വാഹനങ്ങളിലെ ഫീച്ചറുകളുടെ കാര്യത്തിൽ വാഹന നിർമാതാക്കളുടെ ഇടയിൽ വലിയ മത്സരം തന്നെ നടക്കുന്നുണ്ട്. ഓരോ പുതിയ ഫീച്ചറുകൾ കൊണ്ടു വരുന്നത് വിൽപ്പനയിൽ ഗുണമുണ്ടായിരിക്കാം എന്നാൽ അതിലൂടെ ഇലക്ട്രോണിക് മാലിന്യം കുന്നുകൂടുകയാണ്.
ഇ-മാലിന്യം എന്താണ് എന്ന്, ലളിതമായി പറഞ്ഞാൽ, ഉപേക്ഷിക്കപ്പെട്ട ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നാണ് അർത്ഥമാക്കുന്നത്, ഓട്ടോ സെക്ടറിൽ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റങ്ങൾ, ഡ്രൈവർ ഡിസ്പ്ലേ, മറ്റ് സെൻസറുകൾ, ഇൻപുട്ട്/ഔട്ട്പുട്ട് ഉപകരണങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നതാണ്. ആധുനിക കാലത്തെ കാറുകൾ പ്രവർത്തനക്ഷമത, സൗകര്യം, പ്രകടനം എന്നിവയ്ക്കായി ഇലക്ട്രോണിക് സിസ്റ്റങ്ങളെ കൂടുതൽ ആശ്രയിക്കുന്നുണ്ട്.

അതോടൊപ്പം തന്നെ ഞാൻ മുൻപ് സൂചിപ്പിച്ചത് പോലെ വാഹന നിർമാതാക്കൾ ഫീച്ചറുകളുടെ ദൈർഘ്യമേറിയ ലിസ്റ്റ് നൽകുന്നതിന് പരസ്പരം പോരടിക്കുകയും ചെയ്യുമ്പോൾ, ഓട്ടോ സെക്ടർ സമ്പൂർണമായി സൃഷ്ടിക്കുന്ന ഇ-മാലിന്യത്തിൻ്റെ അളവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ദവസവും പുതിയ പുതിയ ഫീച്ചറുകളും സംവിധാനങ്ങളും കണ്ടുപിടിക്കുന്നതാണ് ഇ-മാലിന്യം വർധിക്കാനുളള കാരണമായി പറയുന്നത്.
ആധുനിക കാലത്തെ പാസഞ്ചർ വാഹനങ്ങളിലും, ഇരുചക്രവാഹനങ്ങളിലും വാണിജ്യ വാഹനങ്ങളിലും പോലും പുതിയതും കൂടുതൽ സങ്കീർണ്ണവുമായ ഇലക്ട്രോണിക് ഘടകങ്ങൾ നിരന്തരം അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പഴയ ഘടകങ്ങൾ കാലഹരണപ്പെടുമ്പോൾ, അവ പലപ്പോഴും ഉപേക്ഷിക്കപ്പെടുന്നത് മൂലം ഇ-മാലിന്യ പ്രശ്നത്തിന് കാരണമാകുന്നു.

വാഹന വ്യവസായത്തിലെ ഇലക്ട്രോണിക് ഘടകങ്ങൾക്കായുള്ള സ്റ്റാൻഡേർഡ് റീസൈക്ലിംഗ് പ്രക്രിയകളുടെ അഭാവം പ്രശ്നത്തിന് കൂടുതൽ ആക്കം കൂട്ടുന്നുണ്ട് . ലോഹമോ പ്ലാസ്റ്റിക്കോ പോലെയുള്ള വസ്തുക്കളിൽ നിന്ന് വ്യത്യസ്തമായി, ഇലക്ട്രോണിക് ഘടകങ്ങളിൽ പലപ്പോഴും അപകടകരമായ പദാർത്ഥങ്ങളായ ലെഡ്, മെർക്കുറി, കാഡ്മിയം എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് സുരക്ഷിതമായി നീക്കംചെയ്യുന്നത് ബുദ്ധിമുട്ടാണ് എന്നതും മറ്റൊരു കാരണമായി തീരുന്നു.
EV-കളുടെ വിൽപ്പനയിലുളള കുതിച്ചു ചാട്ടം ഈ സങ്കീർണ്ണമായ പാരിസ്ഥിതിക വെല്ലുവിളിക്ക് ഒരു പുതിയ മുഖം കൊണ്ടുവരികയാണ്. ഈ വാഹനങ്ങൾക്ക് ശക്തി പകരുന്ന ബാറ്ററികളിലൂടെ ഇ-മാലിന്യങ്ങളുടെ വ്യാപനം കൂടാനുളള സാധ്യതയുണ്ട്. ഇലക്‌ട്രിക് വാഹനങ്ങളുടെ വർദ്ധിച്ചുവരുന്ന സ്വീകാര്യതയോടെ, ഇലക്‌ട്രിക് വാഹനങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ബാറ്ററികളായ ലിഥിയം-അയൺ ബാറ്ററികൾക്ക് ഡിമാൻഡ് വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ ഉയർന്ന ഉപയോഗം ലിഥിയം അധിഷ്‌ഠിത ബാറ്ററികളുടെയും സെല്ലുകളുടെയും വിനിയോഗം സംബന്ധിച്ച ആശങ്കകൾ ഉയർത്തുന്നു, അതിൽ ലിഥിയം മാത്രമല്ല, അപകടകരമായ പല വസ്തുക്കളും അടങ്ങിയിരിക്കുന്നു. ഈ ബാറ്ററികളുടെ അനുചിതമായ നിർമാർജനം ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ഇ-മാലിന്യ പ്രശ്‌നത്തെ കൂടുതൽ സങ്കീർണമാക്കുമെന്ന ആശങ്കയിലാണ്. ഇത് ഇവി വിപ്ലവത്തിനൊപ്പം പാരിസ്ഥിതിക ആശങ്കകളും വർദ്ധിപ്പിക്കുന്നു.
ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിൽ ഗുണവുമുണ്ട് ദോഷവുമുണ്ട് എന്ന് വേണം മനസിലാക്കാൻ. ഇലക്ട്രിക് കാറുകള്‍ നഗരയാത്രകള്‍ക്ക് ഒരു മികച്ച ഓപ്ഷന്‍ ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നിങ്ങള്‍ ഇടക്കിടക്ക് ദൂരയാത്രകള്‍ പോകുകയോ ഹൈവേകളിലൂടെ സഞ്ചരിക്കുന്നവരോ ആണെങ്കില്‍ നിലവിലെ സാഹചര്യത്തില്‍ ഒരു ഇവി വാങ്ങിയിടുന്നത് അത്ര ബുദ്ധിയല്ലെന്ന് വേണം പറയാന്‍. വീട്, ഓഫീസ് എന്നിങ്ങനെ ദൈനംദിന ആവശ്യങ്ങള്‍ക്ക് മാത്രമായി ഒരു ഇലക്ട്രിക് കാര്‍ ഉപയോഗിക്കുന്നുവെങ്കില്‍ വലിയ പ്രശ്‌നമില്ല. എന്നാല്‍ നഗര പരിധി വിട്ട് പോകുമ്പോള്‍ റേഞ്ച് ഉത്കണ്ഠ ഉടലെടുക്കാന്‍ സാധ്യതയുണ്ട്.
ഇലക്ട്രിക് കാറുകളുടെ പുനര്‍വില്‍പ്പനയാണ് അടുത്ത പ്രശ്‌നം. യൂസ്ഡ് കാര്‍ വിപണിയില്‍ ഇവികളുടെ കൃത്യമായ മതിപ്പ് വില ആര്‍ക്കും തീര്‍ച്ചയില്ല. ഇവികള്‍ വ്യാപകമായി വരുന്ന സമയമായതിനാല്‍ തന്നെ ആരും ധൈര്യത്തോടെ സെക്കന്‍ഡ് ഹാന്‍ഡ് ഇവികള്‍ വാങ്ങാന്‍ മുന്നോട്ട് വരില്ലെന്ന പ്രശ്‌നമുണ്ട്. ബാറ്ററി സാങ്കേതികവിദ്യയോടെ വരുന്ന ഇവികള്‍ക്ക് ഘടങ്ങള്‍ കുറവായതിനാല്‍ തകരാറുകള്‍ കുറവായിക്കുമെന്നതിനാല്‍ യൂസ്ഡ് ഇവികള്‍ വാങ്ങുന്നതിന് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നാണ് വാഹന നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. എങ്കിലും ഇതിന് സ്ഥിരീകരണമൊന്നുമില്ല.


Click it and Unblock the Notifications








