അംബാനിയുടെ ജിയോ അല്ലെഡാ..! സമാധാനം തരുന്ന, കള്ളന്‍മാരുടെ പേടിസ്വപ്‌നമായ ജിയോ ഫെന്‍സിംഗ് എന്താണെന്ന് അറിയാം

ഇന്ന് വാഹന ലോകം ഇനി എഞ്ചിനുകള്‍, ചക്രങ്ങള്‍, പെട്രോള്‍, ഡീസല്‍ എന്നിവയില്‍ മാത്രം ഒതുങ്ങുന്നതല്ല. കണക്റ്റഡ് സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയോടെ കാറുകള്‍ അനുദിനം സ്മാര്‍ട്ടായിക്കൊണ്ടിരിക്കുന്നു. സാങ്കേതികവിദ്യയിലെ പുരോഗതി വാഹനം ഓടിക്കുന്ന രീതിയിലും അവയുമായുള്ള ഇടപഴകലുമെല്ലാം മാറ്റിക്കൊണ്ടിരിക്കുകയാണ്. അത്തരത്തില്‍ ഉള്ള ഒരു നൂതന ആശയമാണ് ജിയോഫെന്‍സിംഗ്. പേരുകേട്ട് അംബാനിയുടെ ജിയോയുമായി ബന്ധപ്പെട്ട എന്തെങ്കിലുമാണെന്ന് തെറ്റിദ്ധരിക്കല്ലേ. അടുത്തകാലത്തായി ഓട്ടോമോട്ടീവ് ലോകത്ത് ശ്രദ്ധ നേടിയ സ്മാര്‍ട്ട് ഫീച്ചര്‍ ആണിത്. എന്താണ് ജിയോഫെന്‍സിംഗ് എന്നും അത് വാഹനങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നുമാണ് നമ്മള്‍ ഈ ലേഖനത്തില്‍ നോക്കാന്‍ പോകുന്നത്.

എന്താണ് ജിയോഫെന്‍സിംഗ് എന്ന് ആദ്യം നമുക്ക് മനസ്സിലാക്കാം. ജിയോഫെന്‍സിംഗ് എന്നത് ഒരു ലൊക്കേഷന്‍ അധിഷ്ഠിത സാങ്കേതികവിദ്യയാണ്. ഇത് ജിപിഎസ്, വൈഫൈ അല്ലെങ്കില്‍ സെല്ലുലാര്‍ ഡാറ്റ ഉപയോഗിച്ച് ഒരു പ്രത്യേക പ്രദേശത്തിന് ചുറ്റും ഒരു വെര്‍ച്വല്‍ അതിര്‍ത്തി അല്ലെങ്കില്‍ 'വേലി' സൃഷ്ടിക്കുന്നു. ഒരു വാഹനം ഈ നിശ്ചയിച്ച അതിര്‍ത്തിയില്‍ പ്രവേശിക്കുമ്പോഴോ പുറത്തുകടക്കുമ്പോഴോ, സിസ്റ്റത്തിന് അലേര്‍ട്ടുകള്‍, നോട്ടിഫിക്കേഷന്‍ അല്ലെങ്കില്‍ ആക്ഷന്‍ പോലും ട്രിഗര്‍ ചെയ്യാന്‍ കഴിയും.

vehicle tracking system ai

ഒരു മാപ്പില്‍ ഒരു അദൃശ്യ രേഖ വരയ്ക്കുന്നതായി കരുതുക. നിങ്ങളുടെ കാര്‍ ആ രേഖ കടന്നാല്‍ സിസ്റ്റം അതിന് അനുസരിച്ച് പ്രതികരിക്കും. ലളിതമായി പറഞ്ഞാല്‍, ജിയോഫെന്‍സിംഗ് വാഹന ഉടമയ്ക്കോ ഫ്‌ലീറ്റ് മാനേജര്‍ക്കോ കാര്‍ എവിടെയാണെന്നും അത് അനുവദനീയമായ ഒരു മേഖലയ്ക്ക് അപ്പുറത്തേക്ക് നീങ്ങിയിട്ടുണ്ടോ എന്ന് അറിയാന്‍ അനുവദിക്കുന്നു.

എങ്ങനെ പ്രവര്‍ത്തിക്കുന്നു?

ജിപിഎസ് സാങ്കേതികവിദ്യയെ ആശ്രയിക്കുന്ന കണക്റ്റഡ് സിസ്റ്റങ്ങള്‍ മോഡേണ്‍ വാഹനങ്ങളില്‍ കൂടുതലായി സജ്ജീകരിച്ചിരിക്കുന്നു. ജിയോഫെന്‍സിംഗ് സിസ്റ്റം സജ്ജീകരിച്ച ഒരു കാര്‍ അതിന്റെ ലൊക്കേഷന്‍ ഇടക്കിടെ ഉടമയെ അറിയിച്ച് കൊണ്ടിരിക്കുന്നു. ഉടമയ്ക്കോ അല്ലെങ്കില്‍ ഫ്‌ലീറ്റ് മാനേജര്‍ക്കോ ഒരു വെര്‍ച്വല്‍ ഏരിയ സജ്ജമാക്കാന്‍ കഴിയും. ഒരു നഗരത്തിന് ചുറ്റുമോ ഒരു ഡെലിവറി റൂട്ടോ വേണമെങ്കില്‍ ഇതിനായി തെരഞ്ഞെടുക്കാം. വാഹനം ഈ നിര്‍വചിക്കപ്പെട്ട അതിര്‍ത്തിയില്‍ പ്രവേശിക്കുകയോ പുറത്തുകടക്കുകയോ ചെയ്യുമ്പോള്‍ സിസ്റ്റം പ്രതികരിക്കും.

സെറ്റിംഗ്‌സിനെ ആശ്രയിച്ച് ഇത് ഉടമയുടെ സ്മാര്‍ട്ട്ഫോണിലേക്ക് ഒരു നോട്ടിഫിക്കേഷന്‍ അയയ്ക്കുകയോ സോഫ്റ്റ്വെയര്‍ വഴി ഒരു ഫ്‌ലീറ്റ് മാനേജരെ അലര്‍ട്ട് ചെയ്യുകയോ ചെയ്യും. ഇവ രണ്ടുമല്ലാതെ കാറില്‍ ഓട്ടോമാറ്റിക് ഫംഗ്ഷനുകള്‍ പ്രവര്‍ത്തനക്ഷമമാക്കാനും കഴിയും. ഉദാഹരണത്തിന്, ഒരു കാര്‍ മോഷ്ടിക്കപ്പെട്ട് നിശ്ചിത പരിധിക്കുള്ളില്‍ നിന്ന് പുറത്തുപോകുകയാണെങ്കില്‍ സിസ്റ്റത്തിന് ഉടന്‍ ഒരു അലേര്‍ട്ട് അയയ്ക്കാന്‍ കഴിയും. ഇത് വാഹനം ട്രാക്ക് ചെയ്യുന്നതും വീണ്ടെടുക്കുന്നതും എളുപ്പമാക്കുന്നു.

ഉപകാരങ്ങള്‍

ജിയോഫെന്‍സിംഗ് ഇതിനകം തന്നെ പ്രായോഗികമാക്കിയ നിരവധി ഉദാഹരണങ്ങളുണ്ട്. ഡെലിവറി വാനുകളോ ട്രക്കുകളോ നിയുക്ത റൂട്ടുകളില്‍ തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ ഫ്‌ലീറ്റ് ഓപ്പറേറ്റര്‍മാര്‍ ഇത് ഉപയോഗിക്കുന്നു. ദുരുപയോഗം തടയാനും കാര്യക്ഷമത മെച്ചപ്പെടുത്താനും ഇതുവഴി സാധിക്കുന്നു. മാത്രമല്ല ഡ്രൈവിംഗില്‍ കൈതെളിഞ്ഞ് വരുന്നവരുടെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം ഇത് ഉപകാരപ്രദമാണ്. കാര്‍ പരിധികള്‍ക്കപ്പുറം സഞ്ചരിക്കുമ്പോള്‍ അലേര്‍ട്ടുകള്‍ ലഭിക്കുന്നതിനാല്‍ കൗമാരക്കാരായ ഡ്രൈവര്‍മാര്‍ക്ക് സേഫ് ഡ്രൈവിംഗ് സോണുകള്‍ സജ്ജമാക്കാനും കഴിയുന്നു.

vehicle tracking system ai

ജിയോഫെന്‍സിംഗ് മോഷ്ടാക്കള്‍ക്കെതിരെ ഒരു കാവല്‍ നായയെപ്പോലെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഉടമകള്‍ക്ക് അധിക സുരക്ഷയുണ്ടെന്ന തോന്നലില്‍ സമാധാനമായി കിടന്നുറങ്ങാം. ചില അഡ്വാന്‍സ്ഡ് വാഹനങ്ങളില്‍ നഗരപരിധിയില്‍ പ്രവേശിക്കുമ്പോള്‍ ഡ്രൈവിംഗ് മോഡുകള്‍ മാറ്റാനും ചില പ്രദേശങ്ങള്‍ വിട്ടുപോകുമ്പോള്‍ ഡോറുകള്‍ യാന്ത്രികമായി ലോക്ക് ചെയ്യുന്നതുമടക്കമുള്ള സ്മാര്‍ട്ട് സവിശേഷതകള്‍ ഓട്ടോമേറ്റ് ചെയ്യുന്നതിനും ജിയോഫെന്‍സിംഗ് ഉപയോഗിക്കുന്നു.

സാങ്കേതികവിദ്യയുടെ പ്രയോജനങ്ങള്‍

ജിയോഫെന്‍സിംഗിന്റെ ഗുണങ്ങള്‍ വളരെ വ്യക്തമാണ്. വാഹനത്തിന്റെ അനധികൃത ഉപയോഗത്തെക്കുറിച്ച് ഉടമകളെ തല്‍ക്ഷണം അറിയിക്കുന്നതിനാല്‍ ഇത് സുരക്ഷ വര്‍ധിപ്പിക്കുന്നു. വാഹനത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന മാതാപിതാക്കള്‍ക്കും ബിസിനസുകാര്‍ക്കും ഇത് മനസ്സമാധാനം ഉറപ്പ് നല്‍കുന്നു. പ്രത്യേകിച്ച് ടാക്‌സി കമ്പനികള്‍ക്ക് അനാവശ്യ ചെലവ് കുറയ്ക്കാന്‍ ഇത് സഹായിക്കും. വാഹനങ്ങള്‍ നിരീക്ഷിക്കപ്പെടുന്ന സാഹചര്യത്തില്‍ ദുരുപയോഗം ചെയ്യാന്‍ ആരും മടിക്കും. ഡ്രൈവര്‍മാര്‍ ചിന്തിക്കേണ്ട ആവശ്യം പോലുമില്ലാതെ ഫംഗ്ഷനുകള്‍ ഓട്ടോമേറ്റ് ചെയ്യുന്ന സ്മാര്‍ട് ഫീച്ചര്‍ ഒരു മുതല്‍ക്കൂട്ടാണ്.

ഭാവി

ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി വൈദ്യുതീകരണത്തിലേക്കും സെല്‍ഫ് ഡ്രൈവിംഗ് സാങ്കേതിവിദ്യകളിലേക്കും നടന്ന് നീങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജിയോഫെന്‍സിംഗിന് വലിയ റോള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. ലോകത്തെ പല നഗരങ്ങളിലും ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം അനുവദിക്കപ്പെട്ട സോണുകള്‍ ഉണ്ട്. മാത്രമല്ല വേഗത യാന്ത്രികമായി നിയന്ത്രിക്കപ്പെടുന്ന സ്ഥലങ്ങളുമുണ്ട്. ഗതാഗത നിയമങ്ങള്‍ പാലിക്കാനും നിയന്ത്രിത പ്രദേശങ്ങള്‍ ഒഴിവാക്കാനും കൂടുതല്‍ സുരക്ഷിതമായി വാഹനം പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാനും ഭാവിയില്‍ ഡ്രൈവറില്ലാ കാറുകളുമായി ജിയോ ഫെന്‍സിംഗ് കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നത് നമുക്ക് കാണാന്‍ കഴിയും.

More from DriveSpark

Article Published On: Wednesday, September 24, 2025, 18:29 [IST]
English summary
What is geofencing and how does it work on vehicles explained in malayalam
കൂടുതല്‍... #auto news #auto tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X