മനസമാധാനം അതാണ് ഓഫര്‍; റോഡ്‌സൈഡ് അസിസ്റ്റന്‍സ് നമ്മളുദ്ദേശിച്ച ആളല്ല!
കാര്‍ ഉടമകളുടെ മനസില്‍ എപ്പോഴുമുണ്ടാകുന്ന പേടിയാണ് ഏതെങ്കിലും സാഹചര്യത്തില്‍ വണ്ടി 'പണി കിട്ടി' വഴിയില്‍ കിടക്കുമോ എന്നത്. അത്തരം സാഹചര്യങ്ങളില്‍ വാഹന ഉടമകള്‍ക്ക് സഹായത്തിന് എത്തുന്ന ചെലവ് കുറഞ്ഞ മാര്‍ഗമാണ് റോഡ് സൈഡ് അസിസ്റ്റന്‍സ്. എന്താണ് റോഡ്‌സൈഡ് അസിസ്റ്റന്‍സ് എന്നും അതിന്റെ പ്രാധാന്യം എന്താണെന്നും നമുക്ക് നോക്കാം.
കാറുമായി ഒരു യാത്ര പുറപ്പെടുമ്പോള്‍ ആളൊഴിഞ്ഞ സ്ഥലങ്ങളിലോ ഹൈവേകളിലോ വണ്ടി കേടായി കുടുങ്ങിപ്പോകുന്ന അവസ്ഥയുണ്ടാകുന്നത് ആരും ആഗ്രഹിക്കുന്നില്ല. അത്തരം സാഹചര്യങ്ങളില്‍ വാഹന ഉടമകളെ സഹായിക്കുന്നതിനായുള്ള സംവിധാനമാണ് റോഡ് സൈഡ് അസിസ്റ്റന്‍സ്. കെട്ടിവലിച്ച് കൊണ്ട് പോകല്‍, ജമ്പ്-സ്റ്റാര്‍ട്ടിംഗ്, പഞ്ചറായതോ പൊട്ടിയ ടയറുകള്‍ മാറ്റല്‍ തുടങ്ങിയ സേവനങ്ങള്‍ റോഡ്‌സൈഡ് അസിസ്റ്റന്‍സിന്റെ ഭാഗമായി ലഭിക്കും.

അപ്രതീക്ഷിതമായി നിങ്ങളുടെ കാറിന് വല്ല പ്രശ്‌നവും നേരിട്ടാല്‍ റോഡ്സൈഡ് അസിസ്റ്റന്‍സ് സേവനങ്ങളുടെ സഹായം തേടാം. ഫ്‌ലാറ്റ് ടയര്‍ ശരിയാക്കാനോ ബാറ്ററി ചാര്‍ജുചെയ്യാനോ മറ്റെന്തെങ്കിലും മെക്കാനിക്കല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ ഇതുവഴി സാധിക്കും. ഒരോ റോഡ് സൈഡ് അസിസ്റ്റന്‍സ് സേവനദാതാവും വാഗ്ദാനം ചെയ്യുന്ന സര്‍വീസ് വ്യത്യസ്തമാണ്.
കാര്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍, ഓട്ടോമൊബൈല്‍ ക്ലബ്ബുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവ റോഡ്‌സൈഡ് അസിസ്റ്റന്‍സ് സര്‍വീസുകള്‍ വാഗ്ദാനം ചെയ്യുന്നു. കാര്‍ ഇന്‍ഷുറന്‍സ് പോളിസികളുടെ കൂടെ ആഡ്-ഓണ്‍ കവര്‍ എന്ന നിലയില്‍ ഈ സേവനം നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. ഇത് പ്രത്യേകമായി പര്‍ച്ചേസ് ചെയ്യാനും പറ്റും. റോഡ്‌സൈഡ് അസിസ്റ്റന്‍സ് ഏതൊക്കെ തരത്തിലുണ്ടെന്നും എന്തൊക്കെ സേവനങ്ങളാണ് അവര്‍ വാഗ്ദാനം ചെയ്യുന്നതെന്നും നമുക്ക് നോക്കാം.

ഡെഡ് ബാറ്ററി ജമ്പ്-സ്റ്റാര്‍ട്ട് ചെയ്യുന്നു, പൊട്ടിയ ടയര്‍ മാറ്റുന്നു, വാഹനം കെട്ടിവലിച്ച് കൊണ്ടുപോകുന്നു, ഇന്ധനം നല്‍കുന്നു, സ്‌പെയര്‍ കീ ഡെലിവര്‍ ചെയ്യുന്നു, ലോക്കായ വാഹനം അണ്‍ലോക്ക് ചെയ്യുന്നു, വൈദ്യസഹായം നല്‍കുന്നു തുടങ്ങി അത്യാവശ്യമായ ഒരുപിടി സേവനങ്ങള്‍ റോഡ്‌സൈഡ് അസിസ്റ്റന്‍സിന് കീഴില്‍ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. യാത്ര ചെയ്യുമ്പോള്‍ കംഫര്‍ട്ടിനൊപ്പം തന്നെ സമാധാനപരമായും പോകാനാണ് ഏവരും ആഗ്രഹിക്കുന്നത്.
അതിന് ഏറ്റവും സഹായിക്കുന്ന ഒന്നാണ് റോഡ് സൈഡ് അസിസ്റ്റന്‍സ്. നഗരത്തിലേ ഗ്രാമത്തിലേ ഹൈറേഞ്ചിലോ എവിടെ ആയാലും വാഹനം എപ്പോള്‍ വേണമെങ്കിലും തകരാറിലാകാന്‍ സാധ്യതയുണ്ട്. ആളൊഴിഞ്ഞ പ്രദേശത്താണെങ്കില്‍ ഒരു വര്‍ക്‌ഷോപ്പ് വരെ കാണാന്‍ സാധ്യതയില്ല. അത്തരം സാഹചര്യങ്ങളില്‍ സ്ഥിതി കൂടുതല്‍ വഷളാകും. സഹായിക്കാന്‍ ആരുമില്ലാത്ത അവസ്ഥ വളരെ പരിതാപകരവും അപകടകരവുമാകാം. അത്തരം സന്ദര്‍ഭങ്ങളില്‍ റോഡ് സൈഡ് അസിസ്റ്റന്‍സ് ജീവന് വരെ രക്ഷയാകുമെന്നോര്‍ക്കുക.
റോഡ് സൈഡ് അസിസ്റ്റന്‍സ് വാഹന ഉടമകള്‍ക്ക് നല്‍കുന്ന സൗകര്യം സമാനതകളില്ലാത്തതാണ്. അതാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. വണ്ടി തകരാറിലായാല്‍ ഒരു മെക്കാനിക്കിനെ തേടി അലയാതെ നേരെ റോഡ് സൈഡ് അസിസ്റ്റന്‍സ് സേവനദാതാവുമായി ബന്ധപ്പെടാം. റോഡ് സൈഡ് അസിസ്റ്റന്‍സ് സേവനം പര്‍ച്ചേസ് ചെയ്തിട്ടുണ്ടെങ്കില്‍ പണവും ലാഭിക്കും. പല സേവന ദാതാക്കളും അടുത്തുള്ള വര്‍ക്‌ഷോപ്പിലേക്ക് വാഹനം സൗജന്യമായി കെട്ടിവലിച്ച് കൊണ്ടുപോകുന്നതടക്കം ഉള്‍പ്പെടുന്ന പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നു.
ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് കാര്‍ ബ്രേക്ക്ഡൗണായാല്‍ ചെലവ് ഒത്തിരി ലാഭമായിരിക്കും. ഇന്ധനം തീര്‍ന്ന് വഴിയില്‍ കിടക്കുകയോ കീ കാറിനകത്ത് വെച്ച് ലോക്കായി പോകുകയോ പോലുള്ള എമര്‍ജന്‍സി സാഹചര്യങ്ങളിലും ഇത് വളരെ ഉപകാരമാണ്. അടിയന്തിര സാഹചര്യത്തില്‍ സഹായിക്കാന്‍ ആളുണ്ടെന്ന ബോധം സമാധാനം നിറഞ്ഞ യാത്ര സാധ്യമാക്കുന്നു. വാഹന തരത്തിനും സേവാന ദാതാവിനും അനുസരിച്ച് റോഡ്‌സൈഡ് അസിസ്റ്റന്‍സിനുള്ള ചെലവ് മാറ്റമുണ്ടാകും.
ബേസിക് റോഡ് സൈഡ് അസിസ്റ്റന്‍സ് പ്ലാനിന് സാധാരണയായി പ്രതിവര്‍ഷം 92,000 മുതല്‍ 95,000 രൂപ വരെ ചിലവാകും. ടയര്‍ മാറ്റം, ഫ്യുവല്‍ ഡെലിവറി, ബാറ്ററി ജമ്പ്-സ്റ്റാര്‍ട്ട് തുടങ്ങിയ സേവനങ്ങളാണ് ഈ പ്ലാനില്‍ ഉള്‍പ്പെടുന്നത്. റോഡ്‌സൈഡ് അസിസ്റ്റന്‍സ് ഒരു കാര്‍ തകരാറിലായാല്‍ വേഗത്തില്‍ അതിന് പരിഹാരം കാണാന്‍ ഇത് നിങ്ങളെ സഹായിക്കും. അത്യാഹിത സാഹചര്യങ്ങളില്‍ രക്ഷയാകുന്നതിനൊപ്പം ചെലവ് കുറവും കൂടിയാണെന്ന മെച്ചവുമുണ്ട്. സമയവും പണവും ലാഭിക്കുന്നതിനൊപ്പം യാത്രകളില്‍ മനസ്സമദാനവും കൂട്ടിനുണ്ടാകും.


Click it and Unblock the Notifications








