കാര്‍ വില്‍ക്കാനുള്ള 'നല്ല സമയം' അറിയാം; ടൈമിലും കാര്യമുണ്ടെന്നേ...

ഒരു ശരാശരി ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഒരു പുതിയ കാര്‍ വാങ്ങുകയെന്നത് അത്ര തലപുകക്കേണ്ട കാര്യമല്ല. അനുയോജ്യമായ ഒരു മോഡല്‍ തീരുമാനിച്ചുറപ്പിച്ച ശേഷം പണം മുടക്കിക്കഴിഞ്ഞാല്‍ പരിപാടി കഴിഞ്ഞു. എന്നാല്‍ ഒരു പുതിയ കാര്‍ വാങ്ങുന്നത് പോലെ അത്ര എളുപ്പമല്ല പഴയ കാര്‍ വില്‍ക്കുകയെന്നത്.

നിങ്ങള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന വാഹനം വില്‍ക്കുമ്പോള്‍ നല്ല വില ലഭിക്കാനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിന് ശരിയായ സമയത്ത് കാര്‍ വില്‍ക്കണം. നിങ്ങള്‍ ഉപയോഗിക്കുന്ന കാര്‍ വില്‍ക്കുന്നതിനുള്ള ശരിയായ സമയമാണോ എന്നറിയാന്‍ ചില ഘടകങ്ങള്‍ നമ്മള്‍ പരിഗണിക്കേണ്ടതുണ്ട്. അതില്‍ ചിലതിന് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നവയുണ്ട്. ഇപ്പോള്‍ ഉപയോഗിക്കുന്ന കാര്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങള്‍?.

cars

സ്വന്തം കാര്‍ ഏവര്‍ക്കും പ്രിയപ്പെട്ടതാകുമെല്ലോ, അവയോട് വിടപറയാന്‍ പറ്റിയ ബെസ്റ്റ് സമയം കണ്ടെത്താന്‍ നിങ്ങളെ ഞങ്ങള്‍ സഹായിക്കാം. കാറുകള്‍ കൊണ്ട് ഓരോ ആളുകളുടെയും ആവശ്യങ്ങള്‍ വ്യത്യസ്തമായിരിക്കും. ഇപ്പോള്‍ ഉപയോഗത്തിലുള്ള കാര്‍ നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമല്ലാതാകുന്ന സാഹചര്യത്തില്‍ ഉറപ്പായും വില്‍ക്കുന്നതിനെ കുറിച്ച് ആലോചിക്കണം. വാഹനങ്ങളുടെ കാര്യമെടുത്താല്‍ കാറില്‍ കോളേജിലേക്ക് പോകുന്ന ഒരു വിദ്യാര്‍ഥിയുടെ ആവശ്യങ്ങള്‍ ആയിരിക്കില്ല ദിവസവും ഓഫീസില്‍ പോകുന്ന ഒരു ഉദ്യോഗസ്ഥന്‍േറത്.

അവരുടെ ആവശ്യവും ഉപയോഗവും വ്യത്യസ്തമായിരിക്കും. അതുപോലെ കുടുംബാംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ചും കാറില്‍ മാറ്റം വരുത്തണം. ഒരു നാലംഗ കുടുംബത്തിന്റെയും എട്ട് അംഗങ്ങളുള്ള കൂട്ടുകുടുംബത്തിന്റെയും ആവശ്യങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. കാറില്‍ ആവശ്യമായ സ്‌പെയിസിന്റെയും സൗകര്യങ്ങളുടെയും കാര്യത്തില്‍ കാര്യമായ വ്യത്യാസമുണ്ടാകും. നിങ്ങളുടെ ഉടമസ്ഥതയിലുള്ള കാറിന് ഈ ആവശ്യകതകള്‍ നിറവേറ്റാന്‍ കഴിയില്ലെന്ന് കണ്ടാല്‍ കാര്‍ വില്‍ക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചോളൂ.

cars

അതിന് കാറുമായി നിങ്ങള്‍ക്കുള്ള ആത്മബന്ധമൊന്നും നോക്കി നിന്ന് സമയം വൈകിപ്പിക്കുന്നത് നല്ലതല്ല. അതിനാല്‍ ആലോചിച്ച് കൃത്യവും ഉചിതവുമായ തീരുമാനം കൈക്കൊള്ളുക. ഇന്ത്യയില്‍ വാഹന വിപണിയില്‍ പോരാട്ടം കനത്തിരിക്കുകയാണ്. നിരവധി വിദേശ കമ്പനികള്‍ അടക്കം കടല്‍കടന്ന് ഇന്ത്യയില്‍ ഇരിപ്പുറപ്പിക്കുന്നതിനാല്‍ അനുദിനം നിരവധി പുത്തന്‍ വാഹനങ്ങളാണ് വിപണിയില്‍ ഇറങ്ങുന്നത്.

പണ്ട് 8 മുതല്‍ 10 വര്‍ഷം വരെയായിരുന്നു ഒരു കാറിന്റെ ആയുസ്സ് പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് മത്സരം മുറുകുന്നതിനാല്‍ ഒരു മോഡല്‍ 5 വര്‍ഷത്തിലധികം ഉപയോഗിക്കുന്നത് തന്നെ വളരെ കൂടുതലാണെന്ന് അഭിപ്രായമുണ്ട്. സാഹചര്യം ഇത്തരത്തില്‍ മാറുന്നത് ഉപഭോക്താക്കളും തിരിച്ചറിയണം. കാരണം അത് കാരണം നിങ്ങള്‍ക്കും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു. അതായത് പുത്തന്‍ മോഡലുകളുടെ കുത്തൊഴുക്കിനിടെ നിങ്ങളുടെ പക്കലുള്ള കാര്‍ മോഡല്‍ കാലഹരണപ്പെടുന്നതിന് മുമ്പ് അത് വിറ്റ് കാശാക്കണമെന്ന് സാരം.

car sale

വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെട്ട മോഡലുകള്‍ക്ക് യൂസ്ഡ് കാര്‍ മാര്‍ക്കറ്റില്‍ പൊതുവേ ഡിമാന്‍ഡ് കുറവാണെന്നോര്‍ക്കണം. നിര്‍ത്തലാക്കിയ മോഡലാണ് നിങ്ങളുടെ പക്കലുള്ളതെങ്കില്‍ ഒരു കസ്റ്റമറെ കണ്ടെത്തുക പ്രയാസപ്പെട്ട ജോലിയായിത്തീരും. ഒരാള്‍ കാര്‍ വാങ്ങാന്‍ സന്നദ്ധനായി എത്തിയാല്‍ തന്നെ നല്ല വില കിട്ടാനുള്ള സാധ്യതയും കുറവാണ്.

ഒരു കാര്‍ വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യമാണ് അത് സഞ്ചരിച്ച ദൂരം. കാറിന്റെ ഓട്ടവും അതിന്റെ വിലയും വിപരീത അനുപാതത്തിലാണെന്ന കാര്യം ചിലര്‍ക്കെങ്കിലും അറിയാമായിരിക്കും. 30,000 കിലോമീറ്റര്‍ ഓടിയ കാറിന്റെ വിലയേക്കാള്‍ കുറവായിരിക്കും 50,000 കിലോമീറ്റര്‍ സഞ്ചരിച്ച കാറിന് ലഭിക്കുക. നല്ല തുക ലഭിക്കാന്‍ മാന്യമായ മൈലേജില്‍ കാര്‍ വില്‍ക്കാന്‍ ശ്രമിക്കണം.

കാറിന്റെ കണ്ടീഷന്‍ മോഡല്‍ എന്നവക്കൊപ്പം കാര്‍ സഞ്ചരിച്ച ദൂരം കൂടി കണക്കാക്കിയാകും റീസെയില്‍ വാല്യുവെന്ന പോയിന്റ് മനസ്സില്‍ വേണം. നല്ല റീസെയില്‍ വാല്യു ലഭിക്കുന്നതിന് നിങ്ങളുടെ കാര്‍ വില്‍ക്കുമ്പോള്‍ മൈലേജ് 50,000 കിലോമീറ്ററിലോ 75,000 കിലോമീറ്ററിലോ നിലനിര്‍ത്തുക. കാര്‍ ലക്ഷം കിലോമീറ്ററിന് മുകളില്‍ ഓടിയാല്‍ അത് വിലയെ കാര്യമായി ബാധിക്കും.

അതിനാല്‍ തന്നെ മികച്ച ഡീലില്‍ കാര്‍ വില്‍ക്കാന്‍ സാധിച്ചെന്ന് വരില്ല. അതിനാല്‍ ഓഡോമീറ്റര്‍ റീഡിംഗ് ലക്ഷം കവിയുന്നതിന് മുമ്പ് കാര്‍ വില്‍പ്പനക്ക് വെക്കുന്നതാണ് നന്നാവുക. അതുപോലെ തന്നെ റീസെയില്‍ വാല്യു ഉയര്‍ത്തുന്ന ഘടകമാണ് വാഹനത്തിന്റെ വാറണ്ടി. കാര്‍ വില്‍ക്കുമ്പോള്‍ വാറണ്ടി സാധുതയുണ്ടെങ്കില്‍ ഉപഭോക്താവില്‍ നിന്ന് അതിന് അനുസരിച്ചുള്ള തുക നിങ്ങള്‍ക്ക് അധികം സംസാരിച്ച് ഉറപ്പിക്കാവുന്നതാണ്.

car sale

ഒരു കാര്‍ ആവുമ്പോള്‍ ഇടക്ക് അറ്റകുറ്റപ്പണികള്‍ വരും. നിങ്ങള്‍ ഉപയോഗിക്കുന്ന കാര്‍ മോഡലിന്റെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ ലഭിക്കാന്‍ പ്രയാസപ്പെടുമ്പോള്‍ വില്‍പ്പനക്ക് വെക്കുന്നതിനെ കുറിച്ച് ചിന്തിക്കാവുന്നതാണ്. അത്തരം സാഹചര്യം അഭിമുഖീകരിക്കേണ്ടി വന്നാല്‍ കാറിനെ കൊണ്ടുള്ള ഉപയോഗം നടക്കാതെ വരികയും ചെലവ് കൂട്ടുകയും ചെയ്യുന്നു.

നിങ്ങള്‍ കാലത്തിനൊത്ത് മാറുന്ന ഒരു വ്യക്തിയാണെങ്കില്‍ മോഡേണ്‍ കാറുകളിലെ സാങ്കേതികവിദ്യകള്‍ നിങ്ങളെ ആകര്‍ഷിക്കുമെന്നുറപ്പാണ്. അതും അപ്‌ഡേഷന് പ്രേരിപ്പിക്കുന്ന ഘടകമാണ്. പുതിയ ടെക്‌നോളജിയുടെ ഫലമായി പുതിയ വാഹനങ്ങള്‍ മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. അത് നിങ്ങളുടെ പോക്കറ്റിന് ആശ്വാസം പകരുന്നതിനാല്‍ പഴയ വാഹനം വിറ്റ് പുതിയതിലേക്ക് മാറുന്നതാകും നല്ലത്.

More from DriveSpark

Article Published On: Wednesday, May 3, 2023, 14:51 [IST]
English summary
What is the best time to sell your car and factors to consider
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X