ഹൈവേ മാത്രമല്ല ഫ്രീവേയുമുണ്ട്, ഇത് തമ്മിലുളള വ്യത്യാസമെന്താണെന്ന് അറിയാമോ

ഒരു ഹൈവേയും ഒരു ഫ്രീവേയും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണെന്ന് എല്ലാവർക്കും അറിയാത്ത ഒരു കാര്യമാണ്, ഒരു നഗരത്തിനും അടുത്ത നഗരത്തിനുമിടയിൽ പോകുന്ന വഴിയിൽ വേഗതയേറിയതും തടസ്സമില്ലാത്തതുമായ യാത്രയ്ക്ക് വേണ്ടി ഫ്രീവേകൾ ഉയർന്ന വേഗത പരിധി അനുവദിക്കുന്നു എന്നതാണ്. എല്ലാ ഫ്രീവേകളും ഹൈവേകളാണ് എന്നാൽ എല്ലാ ഹൈവേകളും ഫ്രീവേകളല്ല എന്നത് ആദ്യം മനസിലാക്കുക.

ഒരു ഫ്രീവേ എന്നത് ഒരു "നിയന്ത്രിത-ആക്സസ്" ഹൈവേയാണ്. അത് അതിവേഗ വാഹന ഗതാഗതത്തിന് മാത്രമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ട്രാഫിക് സിഗ്നലുകളോ ഇൻ്റർസെക്ഷനുകളോ മറ്റ് റോഡുകളോ റെയിൽവേകളോ കാൽനട പാതകളോ ഉള്ള ഗ്രേഡ് ക്രോസിംഗുകളോ ഇല്ലാത്തത് കൊണ്ട് ഒരു ഫ്രീവേയിലെ ഗതാഗതം തടസ്സമില്ലാതെ പോകുന്നവയാണ്.

ഫ്രീവേകളും മൾട്ടിലെയ്ൻ ഹൈവേകളും തമ്മിലുള്ള പ്രധാന വ്യത്യാസം നോക്കുകയാണെങ്കിൽ, ഫ്രീവേകളുടെ കാര്യത്തിൽ, ഈ റോഡുകൾ ബാക്കിയുള്ള ട്രാഫിക്കിൽ നിന്ന് വേർതിരിക്കപ്പെടുകയും മറ്റൊരു സ്ലിപ്പ് റോഡുകൾ വഴി മാത്രമേ ആക്സസ് ചെയ്യാൻ കഴിയൂ എന്നതാണ്. സ്ലിപ്പ് റോഡുകൾ ഫ്രീവേയ്ക്കും മറ്റ് പാതകൾക്കും കളക്ടർ റോഡുകൾക്കുമിടയിൽ വേഗത മാറ്റാൻ അനുവദിക്കുകയാണ്.

ഒരു ഫ്രീവേ അല്ലാത്ത ഒരു ഹൈവേക്ക് കവലകളൊന്നുമില്ലാതെ നീളത്തിലായിരിക്കും റോഡ്. എന്നാൽ ഹൈവേകൾക്ക് സാധാരണയായി കുറഞ്ഞ വേഗപരിധിയുണ്ട്, ട്രാഫിക് സിഗ്നലുകളോ കാൽനടയാത്രക്കാരോ മറ്റ് വേഗത കുറഞ്ഞ ട്രാഫിക്കുകളോ ഉള്ള ജനവാസ മേഖലകളിലൂടെയായിരിക്കും കടന്നുപോകാറുളളത്. ഹൈവേകളിൽ പലപ്പോഴും ട്രാഫിക് ലൈറ്റുകളും നിയന്ത്രിത പ്രദേശങ്ങളും സാധാരണയായി കുറഞ്ഞ വേഗത പരിധികളുമുണ്ട്.

ഫ്രീവേകൾക്ക് ഉയർന്ന വേഗപരിധികളും കുറച്ച് കവലകളുമായിരിക്കും ഉണ്ടാവുക, അതിനാൽ, കുറഞ്ഞ ട്രാഫിക് നിയന്ത്രണത്തോടെ ഒരു നഗരത്തിൽ നിന്ന് മറ്റൊന്നിലേക്ക് വേഗത്തിൽ എത്തിച്ചേരാനാകുമെന്നതാണ് പ്രത്യേകത. ഹൈവേയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിലേക്ക് നോക്കിയാൽ റോഡ്, ഹൈവേ അപകടങ്ങളുടെ കാരണങ്ങൾ പലതാണ്. ബ്ലാക്ക് സ്പോട്ടുകൾ പ്രധാന കാരണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നുണ്ട്.

കൂടാതെ ഏറ്റവും കൂടുതൽ റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ചാർട്ടിൽ തമിഴ്‌നാട് ഒന്നാമതാണ്, പ്രധാനമായും ബ്ലാക്ക് സ്‌പോട്ടുകൾ കൂടുതലാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ദേശീയ പാതയിൽ ഏകദേശം 500 മീറ്ററിനുള്ളിൽ, കുറഞ്ഞത് അഞ്ച് റോഡപകടങ്ങളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള പ്രദേശമാണിത്, ഇത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പത്ത് മരണങ്ങൾക്ക് കാരണമായിട്ടുണ്ട്.

ചില മേഖലകളില്‍ സിഗ്‌നല്‍ലൈറ്റുകള്‍ വേണ്ടിവരും. ഡ്രൈവര്‍മാരുടെ കാഴ്ചമറയ്ക്കുന്നവിധം മരങ്ങളും പരസ്യങ്ങളും ഇടംപിടിച്ചിട്ടുണ്ടാകാം. പുതിയ വ്യാപാരസ്ഥാപനങ്ങള്‍, മാളുകള്‍, ആശുപത്രികള്‍, തിയേറ്ററുകള്‍ തുടങ്ങി വിവിധതരത്തിലെ സ്ഥാപനങ്ങള്‍ റോഡുകള്‍ക്ക് ഇരുവശവും തുടങ്ങിയിട്ടുണ്ടാകും. ഇതിന് അനുസൃതമായ സിഗ്‌നലുകളും സൂചനാ ബോര്‍ഡുകളും നേരത്തേ രൂപകല്പനചെയ്ത റോഡില്‍ ഉണ്ടാകില്ല. നിലവിലുള്ളവ കാലപ്പഴക്കത്തില്‍ നശിച്ചിട്ടുണ്ടാകും.

റോഡുകള്‍ ശാസ്ത്രീയമായി പുനഃക്രമീകരണത്തിലൂടെ മിക്ക ബ്ലാക് സ്‌പോട്ടുകളും മാറ്റിയെടുക്കാനാകും. ഈ വര്‍ഷത്തോടെ പത്തുശതമാനം അപകടങ്ങളെങ്കിലും കുറയ്ക്കാനാകുമെന്നാണ് പദ്ധതി ഇട്ടിരുന്നത്. റോഡ് സുരക്ഷ അതോറിറ്റിയുടെ റിപ്പോർട്ടനുസരിച്ച് വളവുകളിലും റോഡിനോട് ചേർന്ന് സ്ഥാപിക്കുന്ന പരസ്യബോർഡുകൾ എന്നിവയൊക്കെയാണ് പ്രശ്നം.

പ്രധാനമായും ഹൈവേകളിൽ, വലതുവശത്തുള്ള റോഡാണ് ഏറ്റവും വേഗതയേറിയ റോഡ്, അതായത് വേഗത കൂട്ടി യാത്ര ചെയ്യാൻ വലതുവശം ചേർന്നു പോകുക. അതായത് വേഗത്തിൽ വാഹനമോടിക്കുന്നവർ വലത്തോട്ടും പതുക്കെ വാഹനമോടിക്കുന്നവർ ഇടത്തോട്ടും പോകണം. രണ്ടുവരി വൺവേ റോഡുകളിലെ റോഡ് നിയമങ്ങൾ ഇവയാണ്. എന്നാൽ പലരും ഇത് പാലിക്കാറില്ല എന്നതാണ് പ്രശ്നം. മെല്ലെ പോകുന്നവർ വലതുവശം ചേർന്ന് പോകുമ്പോൾ വേഗത്തിൽ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാകുന്നു.

ഇത്തരത്തിൽ റോഡ് ഭാഗങ്ങളിൽ നീല ബോർഡിൽ റെഡ് ക്രോസ് അടയാളം ഉണ്ടെങ്കിൽ അത് നോ സ്റ്റോപ്പ് കോഡാണ്. അതായത് ആ ഭാഗത്ത് പതുക്കെ വാഹനം ഓടിക്കരുത്. നിർത്തരുത്. പാർക്ക് ചെയ്യരുത്. അവിടെ വാഹനം നിർത്തിയാൽ അപകടം ഉണ്ടാകാനുളള സാധ്യത കൂടുതലാണ്. അത് മാത്രമല്ല അവിടെ വാഹനം നിർത്തിയാൽ പിഴ ലഭിക്കും. ആ ഭാഗങ്ങളിൽ വാഹനം നല്ല വേഗതയിലായിരിക്കും വരുന്നത്. പെട്ടെന്ന് നിങ്ങൾ വാഹനം നിർത്തിയാൽ പിന്നിൽ ഇടിക്കാൻ സാധ്യതയുണ്ട്.

More from DriveSpark

Article Published On: Tuesday, April 9, 2024, 14:05 [IST]
English summary
What is the difference between freeway and highways details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X