വിമാനത്തിൽ പറക്കുമ്പോൾ എത്ര പെഗ്ഗ് അടിക്കാം? ആകാശത്ത് മദ്യം വിളമ്പുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടോ?

വിമാനങ്ങളിൽ മദ്യം വിളമ്പുന്നത് ഒരു പുതിയ ഏർപ്പാടല്ല, ഡൊമെസ്റ്റിക് ഫ്ലൈറ്റുകളിൽ ഈ പരിപാടി ഇല്ല എങ്കിലും ഇന്റർനാഷ്നൽ ഫ്ലൈറ്റുകളിൽ മിക്കവാറും ഇത് വളരെ സാധാരണമാണ്. എന്നാൽ വിമാനത്തിൽ പറക്കുമ്പോൾ എത്രത്തോളം മദ്യം വിളമ്പാം? എത്ര പെഗ് അടിക്കാം? ഈ ചോദ്യത്തിനുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റുകളിൽ തൂക്കിക്കോ, എന്നാൽ ഞാൻ ഇത് ഇവിടെ ചോദിച്ചത് മറ്റൊരു കാര്യം വ്യക്തമാക്കുവാനാണ്.

മദ്യം കുടിച്ച് സുബോധം നഷ്ടപ്പെട്ടാൽ നാം ചെയ്യുന്ന പല കാര്യങ്ങളും നമുക്ക് ഓർമ്മപോലും കാണില്ല, എന്നാൽ അത് മറ്റുള്ളവർക്ക് പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. 2022 നവംബർ-ഡിസംബർ മാസങ്ങളിലെ രണ്ട് എയർ ഇന്ത്യ വിമാനങ്ങളിൽ മദ്യപിച്ചവർ സഹയാത്രികരുടെ മേൽ 'മൂത്രമൊഴിക്കുന്ന' ഇത്തരം ഒരു ദുരനുഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അതേ തുടർന്ന് വിമാനങ്ങളിൽ മദ്യം വിളമ്പുന്നതിനുള്ള നിയന്ത്രണങ്ങളോ, അളവുകളോ ഉണ്ടോ എന്നതിനെക്കുറിച്ച് പല ചോദ്യങ്ങളും ഉയർന്നിരുന്നു. നിർഭാഗ്യവശാൽ, ഇക്കാര്യത്തിൽ എയർലൈനുകളുടെ റെഗുലേറ്ററി ബോഡിയുടെ പൊതുവായ ക്രാക്ക്ഡൗൺ നിയമമോ അളവുകളോ ഇല്ല എന്നതാണ് വാസ്തവം. ഇതെല്ലാം നാം ഫ്ലൈറ്റ് ബുക്ക് ചെയ്ത എയർലൈനുകളെ ആശ്രയിച്ചാണ് ഇരിക്കുന്നത്.

ന്യൂയോർക്ക്-ഡൽഹി വിമാനത്തിൽ സഹയാത്രികൻ തന്റെ മേൽ മൂത്രവിസർജനം നടത്തിയതിന് 72 കാരിയായ സ്ത്രീയുടെ ഹരജിയിൽ പ്രതികരിക്കവെയാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) സുപ്രീം കോടതിയിൽ ഈ സത്യവാങ്മൂലം നൽകിയത്. മദ്യപിക്കുന്ന യാത്രക്കാരെ നേരിടാൻ SOP (സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജ്യർ) അടിയന്തരമായി രൂപീകരിക്കണമെന്നും അവർ നൽകിയ ഹർജി ആവശ്യപ്പെടുന്നു.

ടൈംസ് ഓഫ് ഇന്ത്യയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, അനിയന്ത്രിതമായ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന ചുമതല സിവിൽ ഏവിയേഷൻ റിക്വയർമെന്റിനാണ് (CAR) എന്ന് DGCA പറഞ്ഞു. വിമാനത്തിൽ നൽകേണ്ട മദ്യവും മറ്റ് ആൽകൊഹോളിക് പാനീയങ്ങളുടേയും പരിധിയെക്കുറിച്ച്, CAR -ൻ്റെ ക്ലോസ് 4.3 അനുസരിച്ച്, യാത്രക്കാർക്ക് എത്രമാത്രം മദ്യം നൽകണം എന്നത് ഒരോ എയർലൈനിന്റെയും തീരുമാനമാണ് എന്ന് DGCA -യുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

എന്നാൽ മദ്യപിച്ച് സുബോധം നഷ്ടപ്പെട്ട് മാറ്റ് യാത്രക്കാരുടെ സ്വൈര്യം നഷ്ടപ്പെടുത്താതിരിക്കാൻ ഒരു നയം രൂപീകരിക്കുന്നത് നല്ലതാണ് എന്നാണ് ഞങ്ങളുടെ അഭിപ്രായം. എയർ ഇന്ത്യ വിമാനത്തിൽ ഉണ്ടായ ഈ നിർഭാഗ്യകരമായ സംഭവത്തിൽ, ഒരും 'സീറോ ടോളറൻസ്' SOP -യും നിയമങ്ങളും രൂപീകരിക്കാൻ വ്യോമയാന നിയന്ത്രണ ബോർഡിയോട് നിർദേശിക്കണം എന്ന് സംഭവത്തിന് ഇരയായ സ്ത്രീ തൻ്റെ ഹർജിയിൽ സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചിരുന്നു.

അതോടൊപ്പം എല്ലാ വിമാനക്കമ്പനികളും അക്ഷരാർത്ഥത്തിൽ ഇവ കർശനമായി നടപ്പാക്കണം എന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. സെൻസിറ്റീവ് ആയ വിഷയം കൈകാര്യം ചെയ്യുന്നതിൽ എയർ ഇന്ത്യ ജീവനക്കാർ വീഴ്ച വരുത്തി എന്നും, വളരെ കാഷ്വൽ രീതിയിലാണ് സമീപിച്ചത് എന്ന്, ഇത് തൻ്റെ അഭിമാനത്തിന് വലിയ കോട്ടം വരുത്തിയെന്നും അവർ ആരോപിച്ചു.

റിപോപർട്ട് അനുസരിച്ച്, കുറ്റാരോപിതനായ സഹയാത്രികന് എയർലൈസ് ജീവനക്കാർ ആദ്യം അമിതമായ അളവിൽ ആൽകൊഹോൾ നൽകി, തുടർന്നാണ് കുറ്റകൃത്യം നടക്കുന്നത്, എന്നാൽ ഈ സംഭവം പൊലീസിൽ അറിയിക്കുന്നതിലും എയർലൈൻ അധികൃതർ വീഴ്ച വരുത്തുകയും ഇരയായ സ്തരീയോട് ഒരും ഒത്തുതീർപ്പിനായി നിർബന്ധിച്ചു എന്നും അവർ വ്യക്തമാക്കി.

ഇക്കാര്യത്തിൽ ഒരു നിയന്ത്രണം ആവശ്യമാണ് എന്നാണ് ഞങ്ങൾക്കും തോന്നുന്നത്, ദീർഖദൂര യാത്രകൾക്ക് ഒരു റിലാക്സേഷനായിട്ടാണ് എയർലേനുകൾ മദ്യം വിളമ്പുന്നത്, യാത്രാ വിരസത മറികടക്കാനും മറക്കാനും എല്ലാം ഇവ സഹായകമായേക്കും. എന്നാൽ അധികമായാൽ അമൃതും വിഷമാണ് എന്ന് പഴഞ്ചോല്ല് മാത്രം ഇവിടെ ചേർത്തുകൊണ്ട് അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

"മദ്യപാനം" ഒരു വിമാനത്തിലെ അനിയന്ത്രിതമായ അല്ലെങ്കിൽ വിനാശകരമായ പെരുമാറ്റമായി ഡിജിസിഎ കണക്കാക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

എയർ ഇന്ത്യയുടെ മദ്യനയത്തെ സംബന്ധിച്ചിടത്തോളം, ഇന്ത്യ ടുഡേയുടെ ഒരു റിപ്പോർട്ട് കഴിഞ്ഞ വർഷം മദ്യപാനത്തിനുള്ള എയർലൈനിൻ്റെ നിയമങ്ങളെക്കുറിച്ച് പരാമർശിച്ചിരുന്നു, അത് വെട്ടിക്കുറയ്ക്കുന്നതിന് മുമ്പ് ഒരു യാത്രക്കാരന് എത്ര മദ്യം നൽകാമെന്ന് വ്യക്തമാക്കുന്നുണ്ട്.

More from DriveSpark

Article Published On: Monday, April 15, 2024, 11:03 [IST]
English summary
What is the limit of alcohol to be served on flights
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X