ട്രെയിനിൽ മാത്രം എന്താണ് 110 വോൾട്ട് കറൻ്റ് കൊടുക്കുന്നത്; ഇനി തൊട്ട് ശ്രദ്ധിച്ചോളു കാരണം ഇതാണ്
ഇന്ത്യൻ ട്രെയിനുകളിൽ നൽകിയിരിക്കുന്ന ഫാനുകളും ലൈറ്റുകളും മറ്റ് ചാർജിംഗ് പോയിന്റുകളും എല്ലാം 110 വോൾട്ട് ആയിരിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? അതിൻ്റെ പിന്നിലുളള രഹസ്യം അറിഞ്ഞിരിക്കാം.
നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കാര്യം, നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും 230 വോൾട്ട് പവർ ഉള്ള ഉപകരണങ്ങളാണ്. അങ്ങനെ എല്ലാ വീടുകളിലും വൈദ്യുതി ബോർഡ് നൽകുന്നത് 230 വോൾട്ട് കറന്റ് മാത്രമാണ് എന്ന് എല്ലാവർക്കുമറിയാല്ലോ. എന്നാൽ ഇന്ത്യയിലെ ട്രെയിനുകളിൽ കയറുമ്പോൾ നിങ്ങളുടെ സെൽ ഫോണോ ലാപ്‌ടോപ്പോ ചാർജ് ചെയ്യാൻ ശ്രമിച്ചാൽ, ചാർജിംഗ് പ്ലഗ് 110 വോൾട്ട് കാണിക്കുന്നതായി നിങ്ങൾക്ക് കാണാം.

നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന എല്ലാ വീട്ടുപകരണങ്ങളും 230 വോൾട്ട് കറന്റിലാണ് പ്രവർത്തിക്കുന്നത്, റെയിൽവേ തന്നെ ഇതിന് വിശദമായി പറയുന്നുണ്ട് ഇതിൻ്റെ പിന്നിലെ വിവരങ്ങൾ. ട്രെയിനുകളിൽ എല്ലാ കോച്ചുകളും ബാറ്ററി ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഡിസി കറൻ്റിനെ എസി കറൻ്റാക്കി മാറ്റുകയും ട്രെയിനിലെ എല്ലാ ഫാനും ബൾബും ചാർജിംഗ് പ്ലഗ് പോയിന്റുകളിലേക്കും വൈദ്യുതി എത്തിക്കുകയും ചെയ്യുന്നു.
ട്രെയിൻ ഒരു പൊതുഗതാഗത വാഹനമായത് കൊണ്ടും, ഒരുപാട് ആളുകൾ സഞ്ചരിക്കുന്നത് കൊണ്ടും, അവരിൽ ചിലപ്പോൾ മോഷ്ടാക്കളും ഉൾപ്പെട്ടേക്കാം. ട്രെയിനിലെ ഇലക്ട്രിക് ഉപകരണങ്ങളായ ഫാൻ, ബൾബുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഇവർ മോഷ്ടിക്കാൻ സാധ്യതയുണ്ട്. ഈ മോഷണം തടയാനാണ് ട്രെയിനുകളിൽ 110 വോൾട്ട് ഉപകരണങ്ങൾ ഉപയോഗിക്കുന്നത്.

ട്രെയിനുകളിലെ ഫാൻ ബൾബുകൾ പോലുള്ള ഉപകരണങ്ങൾ മോഷണം പോയാലും അത് പുറത്ത് ഉപയോഗിക്കാൻ കഴിയില്ല എന്നൊരു കാര്യം നിങ്ങൾക്ക് അറിയാമായിരുന്നോ. ട്രെയിനുകളിലും, റെയിൽവേ സംബന്ധമായ കാര്യങ്ങളിൽ മാത്രം ഉപയോഗിക്കാൻ കഴിയുന്ന 110 വോൾട്ട് പവർ ഉപകരണങ്ങളാണ് ഇവയെല്ലാം.
അതേ സമയം ഈ 110 വോൾട്ട് പവർ ചാർജറുകളിൽ ചാർജ് ചെയ്യുന്നത് അൽപ്പം ബുദ്ധിമുട്ടാണ് എന്ന് യാത്ര ചെയ്തിട്ടുളള എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. തീവണ്ടിയിൽ യാത്രക്ക ചെയ്യുന്നവർക്ക് അത്യാവശ്യ ആവശ്യങ്ങൾക്ക് സെൽ ഫോണുകളും ലാപ്‌ടോപ്പുകളും ചാർജ് ചെയ്യാൻ മാത്രമാണ് ഇത് നൽകുന്നത്. ഈ സോക്കറ്റിൽ ചാർജ് ചെയ്താൽ, വീട്ടിൽ ചാർജ് ചെയ്യുന്നതിനേക്കാൾ സാവധാനമായിരിക്കും ചാർജ് കയറുക എന്നതാണ് ഒരു കുറവ്.

ഇന്ന് ആളുകൾ ഉപയോഗിക്കുന്ന സെൽ ഫോൺ, ലാപ്‌ടോപ്പ് തുടങ്ങിയ ഉപകരണങ്ങളുടെ ചാർജറുകൾ, ആ ചാർജറുകളിൽ കുറഞ്ഞത് 100 വോൾട്ട് പവറെങ്കിലും മതിയെന്നാണ് കാര്യം. അതിനാൽ മിക്ക സെൽ ഫോൺ ചാർജറുകളും ട്രെയിനിൽ പ്രവർത്തിക്കുന്നതിൽ ഒരു ബുദ്ധിമുട്ടും നേരിടില്ല. വീട്ടിൽ ഉപയോഗിക്കുന്ന മിക്‌സി ഗ്രൈൻഡർ പോലുള്ളവ തീവണ്ടിയിൽ പ്രവർത്തിപ്പിക്കാൻ ചാർജിംഗ് സോക്കറ്റ് ഉപയോഗിച്ചാൽ അത് പ്രവർത്തിക്കാതെ പോകാനുള്ള സാധ്യതയുണ്ട്. ഇന്ന് ഉപയോഗിക്കുന്ന പല മിക്സർ ഗ്രൈൻഡറുകളും കുറഞ്ഞത് 210 വോൾട്ട് വൈദ്യുതിയിൽ മാത്രമേ പ്രവർത്തിക്കാൻ കഴിയൂ.
230 വോൾട്ടിന് പകരം 110 വോൾട്ട് നൽകാനാണ് റെയിൽവേ ഭരണകൂടം പ്രധാന കാരണം എന്താണെന്ന് ഇപ്പോൾ മനസിലായില്ലെ. പല കള്ളന്മാർക്കും ഇത് അറിയാം. അതുകൊണ്ട് ഒരു കള്ളന്മാരും ട്രെയിനിലെ ഫാൻ ബൾബ് മോഷ്ടിച്ച് സമയം പാഴാക്കാൻ നിൽക്കില്ല എന്നതാണ് സത്യം. പലർക്കും ഈ സത്യം അറിയില്ല എന്നുളളതാണ് കാര്യം.
ഇന്ത്യയിൽ പ്രതിദിനം ലക്ഷക്കണക്കിന് ആളുകളാണ് ട്രെയിനുകളിൽ യാത്ര ചെയ്യുന്നത്. ലോകത്തിലെ നാലാമത്തെ വലിയ റെയിൽ ശൃംഖലയായി കണക്കാക്കപ്പെടുന്ന ഇന്ത്യൻ റെയിൽ ശൃംഖല ഏഷ്യയിൽ രണ്ടാം സ്ഥാനത്താണ്. ഒരു ട്രെയിനിന് രണ്ട് ലോക്കോമോട്ടീവ് പൈലറ്റുമാരാണുള്ളത്. ട്രെയിനിലെ ആയിരക്കണക്കിന് യാത്രക്കാരുടെ സുരക്ഷ അവരുടെ കൈയിലാണ്. അവരും വളരെ ജാഗ്രതയോടെ തന്നെയാണ് പ്രവർത്തിക്കുന്നത്.
ഒരു ട്രെയിൻ ഓടിക്കുമ്പോൾ, ലോക്കോ പൈലറ്റ് ട്രെയിനിന്റെ വേഗത ചുരുക്കുകയോ കൂട്ടുകയോ ചെയ്യണം. ഇടയ്ക്കിടെ ഹോൺ പ്രയോഗിക്കണം. ഇത് ചെയ്യുന്നതിലൂടെ, ലോക്കോ പൈലറ്റ് ഉണർന്നിരിക്കുകയാണെന്നും തീവണ്ടി പൂർണ്ണ സുരക്ഷയിലാണ് മുന്നോട്ട് പോകുന്നതെന്നും ട്രെയിനിന്റെ എഞ്ചിൻ ഇൻസ്റ്റാൾ ചെയ്ത സിസ്റ്റത്തിന് തിരിച്ചറിയാൻ കഴിയും. ട്രെയിനിന്റെ പൈലറ്റ് ഒരു മിനിറ്റ് നിശ്ചലമായാൽ എഞ്ചിനിലെ ഗാഡ്‌ജെറ്റ് എല്ലാം സജീവമാകുകയും ചെയ്യും.
ഇന്ത്യൻ ഗതാഗത സംവിധാനത്തിന്റെ ജീവനാഢിയായ റെയിൽവേ കഴിഞ്ഞ 167 വർഷമായി ഉപയോഗിക്കുന്ന സിഗ്നലിംഗ് സംവിധാനമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. പ്രധാനമായും ഈ സിഗ്‌നല്‍ പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ മൂന്ന് തരത്തിലാണുള്ളത്. എല്ലാവർക്കും അറിയാവുന്നപോലെ പച്ചയാണെങ്കില്‍ അനുവദിച്ച പരമാവധി വേഗത്തില്‍ ട്രെയിനിന് മുന്നോട്ടുപോകാം. മഞ്ഞ പൊതുവേ വാർണിംഗ് സിഗ്നലായാണ് ഉപയോഗിക്കുന്നത്. അത് പതുക്കെ മുന്നോട്ടുപോവാനുള്ളതിനെയാണ് സൂചിപ്പിക്കുന്നത്. ചുവപ്പാണെങ്കില്‍ മുന്നോട്ട് പോകാന്‍ പറ്റില്ല.


Click it and Unblock the Notifications








