കാർ ബാറ്ററി പണിമുടക്കിയാൽ പേടിക്കണോ; കാരണം ഇതായിരുന്നല്ലേ
കുറഞ്ഞ ഇലക്‌ട്രോലൈറ്റ് ലെവലിൽ പ്രവർത്തിക്കുന്ന ബാറ്ററി വേഗത്തിലുള്ള ബാറ്ററി ചോർച്ചയ്ക്കും തന്മൂലം നേരത്തെയുള്ള പരാജയത്തിനും ഇടയാക്കും.
ഏതൊരു വാഹനത്തിൻ്റേയും നിർണായക ഘടകമാണല്ലോ കാർ ബാറ്ററി. കാർ ബാറ്ററി ഉപയോഗിച്ചാണ് എഞ്ചിൻ സ്റ്റാർട്ട് ചെയ്യുന്നതോ. കുറച്ച് മാസങ്ങളായി പ്രവർത്തിക്കുന്ന ഒരു കാർ ബാറ്ററി പെട്ടെന്ന് നിർത്തുന്നത് വിഷമകരവും അസൗകര്യവുമാണ്. മിക്ക കാർ ഉടമകളും തങ്ങളുടെ കാർ ബാറ്ററിയുടെ ആവശ്യങ്ങൾക്ക് കാര്യമായ ശ്രദ്ധ നൽകുന്നില്ല. എഞ്ചിൻ ഓഫായിരിക്കുമ്പോൾ നിങ്ങളുടെ കാറിന്റെ സൗകര്യങ്ങൾ ഇടയ്ക്കിടെ ഉപയോഗിക്കുന്നത് നിങ്ങളുടെ ബാറ്ററിയുടെ ആയുസ് കുറയ്ക്കും.
ഉദാഹരണത്തിന്, നിങ്ങളുടെ കാറിന്റെ സ്റ്റീരിയോ ഉപയോഗിക്കുന്നതോ ഫോണുകൾ ചാർജ് ചെയ്യുന്നതോ നിശ്ചലമായിരിക്കുമ്പോൾ എയർ കണ്ടീഷനിംഗ് ഉപയോഗിക്കുന്നതോ ബാറ്ററിയുടെ നേരത്തെയുള്ള തകർച്ചയ്ക്ക് കാരമാകുന്നുണ്ട്. നിങ്ങളുടെ കാർ ബാറ്ററിയുടെ ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ പതിവ് ബാറ്ററി പരിശോധനയും പരിപാലനവും അത്യാവശ്യമാണ്. ബാറ്ററി ടെർമിനലുകൾ വൃത്തിയാക്കുന്നതിൽ പരാജയപ്പെടുന്നത് ഉൾപ്പെടെയുള്ള മോശം അറ്റകുറ്റപ്പണികൾ, ബിൽഡപ്പിനും നാശത്തിനും കാരണമാകുന്നത് ബാറ്ററിയുടെ പ്രവർത്തനത്തെയും ആയുസ്സിനെയും ബാധിക്കും.

മാത്രമല്ല, കുറഞ്ഞ ഇലക്‌ട്രോലൈറ്റ് ലെവലിൽ പ്രവർത്തിക്കുന്ന ബാറ്ററി വേഗത്തിലുള്ള ബാറ്ററി ചോർച്ചയ്ക്കും തന്മൂലം നേരത്തെയുള്ള പരാജയത്തിനും ഇടയാക്കും. കടുത്ത കാലാവസ്ഥ, അത് ചൂടോ തണുപ്പോ ആകട്ടെ, ഒരു കാർ ബാറ്ററിയുടെ ആയുസ്സിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു. വളരെ ഉയർന്ന താപനിലയുള്ള സ്ഥലങ്ങളിൽ, ബാറ്ററി ദ്രാവകം ബാഷ്പീകരിക്കപ്പെടാം, ഇത് ബാറ്ററിയുടെ ആന്തരിക ഘടനയ്ക്ക് കേടുപാടുകൾ വരുത്തുന്നു. മറുവശത്ത്, എഞ്ചിൻ ആരംഭിക്കുന്നതിന് ആവശ്യമായ പവർ നൽകുന്നത് ബാറ്ററിക്ക് ബുദ്ധിമുട്ടുണ്ടാക്കും.
അഴുക്ക്, ചെളി, അല്ലെങ്കിൽ ഈർപ്പം പോലുള്ള കാര്യങ്ങൾ കാർ ബാറ്ററിയെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്. ഇവ ബാറ്ററി കെയ്‌സിംഗിലുടനീളം ലീക്കേജിന് കാരണമായേക്കും. ഇത് ബാറ്ററിയുടെ ചാർജ് വേഗം തീർന്ന് ആയുസിനെ ബാധിക്കും. ആയതിനാൽ ഈ അവസ്ഥ ഒഴിവാക്കാനായി മാസത്തിലൊരിക്കലെങ്കിലും ഒരു സ്പോഞ്ചും ഉണങ്ങിയ തുണിയും ഉപയോഗിച്ച് ബാറ്ററിയുടെ അഴുക്ക് നീക്കം ചെയ്യാം.
ഉയർന്ന ഈർപ്പമുള്ള കാലാവസ്ഥയിൽ അതായത് മഴക്കാലം പോലുള്ള ദിവസങ്ങളിൽ കാറിന്റെ ബാറ്ററി ടെർമിനലുകളിലും ബാറ്ററി ലെഡ് ക്ലാമ്പുകളും കേടുവരുന്നത് സാധാരണമാണ്. കോറോഡഡ് ടെർമിനലുകളും ലെഡ് ക്ലാമ്പുകളും ബാറ്ററിയിലൂടെയുള്ള വൈദ്യുതി പ്രവാഹത്തെ ബാധിക്കും. അതിനാൽ ഇത്തരം തകരാറുകളിൽ നിന്നും രക്ഷനേടാനായി അവ ഇടയ്ക്കിടെ വൃത്തിക്കാനും പ്രത്യേകം ശ്രദ്ധിക്കേണം.
കാർ നീണ്ട ദിവസങ്ങളോളം സ്റ്റാർട്ടാവാതെയിരിക്കുകയാണെങ്കിൽ ബാറ്ററി പണിതരാനുള്ള ചാൻസുണ്ട്. ബാറ്ററിക്ക് സ്വയം റീചാർജ് ചെയ്യാൻ കഴിയില്ലാത്തതിനാൽ കാർ പതിവായി സ്റ്റാർട്ട് ചെയ്‌ത് അൽപ നേരം ഓണാക്കിയുടുന്നത് ബാറ്ററിയുടെ ഹെൽത്തിനെ സഹായിക്കും. ഈ പ്രക്രിയയിലൂടെ എഞ്ചിൻ ചൂടാകുകയും ദ്രാവകങ്ങൾ എല്ലായിടത്തും എത്താൻ അനുവദിക്കുകയും ചെയ്യുന്നു.
കൂടാതെ, ഇത് ബാറ്ററി റീചാർജ് ചെയ്യാൻ മതിയായ സമയം അനുവദിക്കും. രണ്ടാഴ്ചയിലേറെയായി വാഹനം ഉപയോഗിക്കാതെ കിടന്നാൽ അടുത്ത തവണ നിങ്ങൾ കാർ ഉപയോഗിക്കുമ്പോൾ ബാറ്ററി ശ്രദ്ധ ആവശ്യമായി വന്നേക്കും. അതിനാൽ കാർ അധിക ദിവസം സ്റ്റാർട്ട് ചെയ്യാതിടരുത്. മാത്രമല്ല ദിവസത്തിൽ ഒന്നെങ്കിൽ ഒരു അരമണിക്കൂർ ഡ്രൈവിനായി കാർ പുറത്തെടുക്കുന്നതും ബാറ്ററിയുടെ ആയുസിനെ സഹായിക്കുന്ന ഘടകമാണ്.
വാഹനത്തിന്റെ ഹെഡ്‌ലൈറ്റുകളോ ഇന്റീരിയർ ലൈറ്റുകളോ ഓണാക്കുന്നതും, എഞ്ചിൻ പ്രവർത്തിപ്പിക്കാതെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പ്രവർത്തിപ്പിക്കുന്നതിന് ഇഗ്നിഷൻ ഓണാക്കുന്നതും ബാറ്ററി തകരാറിലാവാൻ ഇടയാക്കുന്ന കാര്യമാണ്. ഇത്തരം സാഹചര്യങ്ങളിൽ എഞ്ചിൻ ഓഫാക്കുമ്പോൾ കാറിന്റെ ആൾട്ടർനേറ്റർ ഷട്ട് ഡൗൺ ആകുകയും ഇലക്‌ട്രോണിക് ആക്‌സസറികൾ കാറിന്റെ ബാറ്ററിയിൽ നിന്ന് വൈദ്യുതി ഡ്രെയിൻ ചെയ്യാനും ഇടയാക്കും.
നിങ്ങളുടെ വാഹനത്തിന് അനുയോജ്യമായ ബാറ്ററി തിരഞ്ഞെടുക്കുന്നതിന് മുമ്പ്, നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാനകാര്യങ്ങളുണ്ട്. ഇതില്‍ Ah (Ampere-Hour), CA (Cranking Amps), CCA (Cold Cranking Amps), RC (റിസര്‍വ് കപ്പാസിറ്റി) റേറ്റിംഗുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇവ കൂടാതെ, കാറുകള്‍ക്കായുള്ള ഇലക്ട്രിക്കല്‍ സിസ്റ്റം ഒരു സ്റ്റാന്‍ഡേര്‍ഡ് 12 വോള്‍ട്ട് കറന്റിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണെന്ന് ഓര്‍ക്കുക.
ആമ്പിയര്‍ റേറ്റിംഗ് എന്നത് ഒരു ബാറ്ററിക്ക് പ്രത്യേക ആമ്പിയേജിന്റെ കറന്റ് എത്രത്തോളം ഉത്പാദിപ്പിക്കാന്‍ കഴിയും എന്നതിനെ സൂചിപ്പിക്കുന്ന അടയാളമാണ്. AG റേറ്റിംഗ് കൂടുന്തോറും ബാറ്ററി കൂടുതല്‍ ശക്തമാകും. നിങ്ങള്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍, എഞ്ചിന് പെട്ടെന്ന് സ്റ്റാര്‍ട്ടാകാനും പ്രവര്‍ത്തിപ്പിക്കാനും ആവശ്യമായ ഊര്‍ജ്ജം ആവശ്യമാണ്. Cranking Amp റേറ്റിംഗ് എന്നത് 0 ഡിഗ്രി സെല്‍ഷ്യസില്‍ 30 സെക്കന്‍ഡ് നേരത്തേക്ക് ഒരു ബാറ്ററിക്ക് പുറത്തേക്ക് തള്ളാന്‍ കഴിയുന്ന ഏറ്റവും ഉയര്‍ന്ന കറന്റ് നിങ്ങളോട് പറയുന്ന ഒരു അടയാളമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഇത് ബാറ്ററിയുടെ ഫയറിംഗ് പവറിന്റെ ഒരു പരാമീറ്ററാണ്.


Click it and Unblock the Notifications








