ആഫ്റ്റർ മാർക്കറ്റ് ക്രാഷ് ഗാർഡ് ആണോ വച്ചിരിക്കുന്നത്, കാശ് പൊട്ടുന്ന വഴി കാണില്ല കേട്ടോ

കാറിന് എയർബാഗ് എന്ന പോലെയാണ് ഇരുചക്ര വാഹനങ്ങളുടെ പ്രത്യേകിച്ച് ബൈക്കുകൾക്ക് ക്രാഷ് ഗാർഡ് എന്ന സംവിധാനം നൽകിയിരിക്കുന്നത്. ചെറിയ അപകടങ്ങളിൽ നിന്ന് നിങ്ങളുടെ കാലിനേയും വാഹനത്തിൻ്റെ എഞ്ചിൻ വശങ്ങളേയും രക്ഷിക്കാൻ ക്രാഷ് ഗാർഡ് സഹായിക്കും. എന്നാൽ നിങ്ങളുടെ ബൈക്കിൽ ആഫ്റ്റർ മാർക്കറ്റിൽ നിന്ന് വാങ്ങിയ ക്രാഷ് ഗാർഡ് ആണ് നിങ്ങൾ ഉപയോഗിക്കുന്നതെങഅകിൽ ചിലപ്പോൾ കുറച്ച് പണി കിട്ടാൻ സാധ്യതയുണ്ട്. എപ്പോഴും ബൈക്കുകളിൽ ഒറിജിനൽ പാർട്സ് തന്നെ ഉപയോഗിക്കാന ശ്രദ്ധിക്കുക. ബൈക്കുകളിൽ ക്രാഷ് ഗാർഡിൻ്റെ ആവശ്യകത എന്ത് എന്നാണ് നിങ്ങളുടമായി പങ്കുവയ്ക്കാൻ പോകുന്നത്. കൂടുതലറിയാൻ ലേഖനം മുഴുവൻ വായിക്കാൻ മറക്കരുതേ.

നിങ്ങളുടെ ബൈക്കിൽ ഒരു ഗാർഡ് ഘടിപ്പിച്ചാൽ അത് നിങ്ങൾക്ക് എപ്പോഴും സുരക്ഷ പ്രദാനം ചെയ്യുന്നു, എങ്ങനെയെന്നാൽ എല്ലാവർക്കും സംഭവിക്കാവുന്ന അബദ്ധമാണ്, ടുവീലർ സൈഡ് സ്റ്റാൻഡിൽ വച്ചതിന് ശേഷം നിങ്ങൾ മാറുമ്പോൾ ബൈക്ക് താഴെ വീണേക്കാം. നല്ല ക്രാഷ് ഗാർഡ് ഉണ്ടെങ്കിൽ നിങ്ങളുടെ ബൈക്കിൻ്റെ വശങ്ങൾക്ക് കാര്യമായ പരിക്കുകൾ സംഭവിക്കില്ല എന്നതാണ് ഗുണം. ക്രാഷ് ഗാർഡ് മാറ്റണമെങ്കിൽ പോലും അധികം ചിലവ് വരുന്നില്ല എന്നതും പ്രത്യേകതയാണ്.

ഇന്ത്യയിലെ മോട്ടോർസൈക്കിളുകളിൽ നിങ്ങൾ ഏറ്റവും സാധാരണമായി കാണുന്നത് എഞ്ചിനെയും അതിന് ചുറ്റുമുള്ള മോട്ടോർസൈക്കിളിൻ്റെ ഏറ്റവും ആവശ്യ ഘടകങ്ങളെയല്ലാം സംരക്ഷിക്കുന്ന ബെൻ്റ് മെറ്റൽ പൈപ്പുകളാണ്. ഇവ ട്രാക്കിന് വേണ്ടി നിർമ്മിച്ചതല്ല, തെരുവിൽ അപകടമുണ്ടായാൽ സംരക്ഷിക്കാനാണ് നിർമ്മിച്ചിരിക്കുന്നത്. റൈഡർ മോട്ടോർ സൈക്കിളിനടിയിൽ കുടുങ്ങുകയും അതിനൊപ്പം വലിച്ചെറിയപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഒരു പരിധി വരെ റൈഡറുടെ കാൽ രക്ഷിക്കാനും അവ സഹായിക്കും.

ഫെയറിംഗുള്ള സ്‌പോർട്‌സ് ബൈക്കുകളുടെയോ സൂപ്പർ സ്‌പോർട്‌സിൻ്റെയോ കാര്യത്തിൽ, സ്ഥലം കുറവുളളത് കൊണ്ട് അത്തരം ക്രാഷ് ഗാർഡുകൾ സ്ഥാപിക്കാൻ കഴിയില്ല. അത് കൊണ്ട് തന്നെ സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യരുത് എന്ന് പ്രത്യേകം ഓർമിപ്പിക്കുകയാണ്. ഓഫ്റോഡിങ്ങിൽ മികച്ച ബൈക്കാണ് റോയൽ എൻഫിൽഡ് ഹിമാലയൻ എന്നാൽ ആഫ്റ്റർ മാർക്കറ്റിൽ നിന്ന് വാങ്ങിയ ക്രാഷ് ഗാർഡ് ഉപയോഗിച്ചത് മൂലം പലതവണ ഒരു ഉപഭോക്താവ് പണി മേടിച്ചത് നിങ്ങൾ അറിഞ്ഞു കാണുമല്ലോ.

റോയൽ എൻഫീൽഡ് ഹിമാലയൻ 452 കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയത്, അതിൻ്റെ ഡിസൈനും പെർഫോമൻസും കൊണ്ട് വാങ്ങുന്നവർക്കിടയിൽ പെട്ടെന്ന് തന്നെ ജനപ്രിയമായി. ഈ മോട്ടോർസൈക്കിളിനായി റോയൽ എൻഫീൽഡ് ഒരു പുതിയ എഞ്ചിൻ വികസിപ്പിച്ചെടുത്തിരുന്നു. റോയൽ എൻഫീൽഡ് ഷെർപ്പ എന്ന് വിളിക്കുന്ന പുതിയ 452 സിസി സിംഗിൾ സിലിണ്ടർ, DOHC, 4-വാൽവ് എഞ്ചിനാണ് റോയൽ എൻഫീൽഡ് ഹിമാലയൻ 452 ന് കരുത്തേകുന്നത്. റോയൽ എൻഫീൽഡ് വികസിപ്പിച്ചെടുത്ത ആദ്യത്തെ ലിക്വിഡ് കൂൾഡ് എഞ്ചിനാണിത്.

ക്രാഷ് ഗാർഡിൻ്റെ വിഷയത്തിലേക്ക് തിരികെ വരികയാണെങ്കിൽ നിങ്ങൾ ആഫ്റ്റർ മാർക്കറ്റിൽ നിന്ന് വാങ്ങുന്ന വസ്തുക്കൾക്ക് ചിലപ്പോൾ പ്രതീക്ഷിക്കുന്ന വാറൻ്റിയും ഗ്യാരൻ്റിയും ഉണ്ടാകണമെന്നില്ല, എന്നാൽ അതേസമയം നിങ്ങൾ ഡീലർഷിപ്പിൽ നിന്ന് തന്നെ വാങ്ങുന്ന ഏതൊരു ആക്സസറികൾക്കും വാറൻ്റിയുണ്ടാകും. നിങ്ങൾക്ക് ഒരു ചിലവും വരാതെ കമ്പനിയിൽ നിന്ന് തന്നെ മാറ്റി തരുകയും ചെയ്യും.

വാഹനത്തിൻ്റെ സുരക്ഷയുടെ കാര്യം കഴിഞ്ഞാൽ അടുത്തത് യാത്രക്കാരൻ്റേതാണ്. എപ്പോഴൊക്കെ ഇരുചക്ര വാഹനം ഓടിച്ചാലും നിങ്ങൾ ഹെൽമറ്റ് ധരിക്കാൻ മറക്കരുതേ. ഏത് ഹെൽമറ്റ് വാങ്ങണമെന്ന കൺഫ്യുഷൻ ഉണ്ടായേക്കാം. പുതിയ ഹെൽമെറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം അതിന്റെ സർട്ടിഫിക്കേഷനാണ്. ഇന്ത്യയിൽ നിർമിക്കുന്നവയ്ക്ക് പുറമെ ഇന്ന് വിപണിയിൽ ഇറക്കുമതി ചെയ്ത ഹെൽമെറ്റുകളും വ്യാപകമായുണ്ട്. യുവതലമുറയുടെ ഇടയിലാണ് ഇത്തരം മോഡലുകൾക്ക് പ്രചാരമുള്ളത്.

ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് അംഗീകരിച്ചിട്ടുള്ള ഹെല്‍മെറ്റുകള്‍ക്ക് ISI മുദ്രണമുണ്ടാകും. ഇന്ത്യയിൽ നിർമിക്കുന്നഗുണനിലവാരമുള്ള ഏത് ഹെൽമെറ്റിന്റെയും പുറകിലോ വശങ്ങളിലോ ഈ അടയാളം രേഖപ്പെടുത്തണം. വ്യാജമായി ISI സ്റ്റിക്കറുകള്‍ പതിപ്പിച്ച ധാരാളം വില കുറഞ്ഞ ഹെല്‍മെറ്റുകള്‍ വിപണിയിലുണ്ട്. അത് കൊണ്ട് ശരിയായ ISI മാര്‍ക്ക് ആണോ ഹെല്‍മെറ്റിലുള്ളതെന്ന് വാങ്ങുന്നതിനു മുമ്പ് ഉറപ്പു വരുത്തുക.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ വിൽക്കുന്ന ഹെൽമെറ്റുകൾക്ക് DOT സർട്ടിഫിക്കേഷൻ ബാധകമാണ്. അത് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (NHTSA) പരിഗണിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു. ഇവ സ്വയം സർട്ടിഫിക്കേഷൻ തത്വത്തിൽ പ്രവർത്തിക്കുന്നുവെന്നതിനാൽ DOT സർട്ടിഫിക്കേഷൻ പലപ്പോഴും വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഹെൽമറ്റ് നിർമാതാക്കൾ അവരുടെ ഹെൽമെറ്റുകൾ സ്വയം പരീക്ഷിക്കുകയും സർക്കാർ ഏജൻസിയുടെ ഇടപെടലോ നിരീക്ഷണമോ കൂടാതെ തന്നെ DOT സർട്ടിഫൈഡ് എന്ന് ലേബൽ ചെയ്യുകയും ചെയ്യുന്നതാണ് പതിവ്.

More from DriveSpark

Article Published On: Wednesday, June 12, 2024, 9:00 [IST]
English summary
What is the requirement to use genuine crash guards on bikes
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X