ഇൻഡിക്കേറ്റർ ഇടാൻ മറക്കല്ലേ ചങ്ങാതി; എപ്പോൾ, എങ്ങനെ ഉപയോഗിക്കണം

കാറായാലും ബൈക്കായാലും ഇൻഡിക്കേറ്റർ ഉപയോഗിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു പ്രക്രിയയാണ്. നമ്മൾ ഏത് ദിശയിലേക്കാണ് തിരിയാൻ പോകുന്നത് എന്ന് മറ്റ് വാഹനങ്ങളെ അറിയിക്കാനാണല്ലോ ഇൻഡിക്കേറ്ററുകൾ. ഒരു നോൺ വെർബൽ കമ്മ്യൂണിക്കേഷനാണ് അത്. ഇൻഡിക്കേറ്റർ എന്ന് പറഞ്ഞാൽ ഇടതും വലതും മാത്രമല്ല കൈകൾ കൊണ്ട് സൂചിപ്പിക്കാനും സാധിക്കും. അതാണ് കുറച്ചുകൂടി സുരക്ഷിതവും.

ഒരു റോഡിൽ തന്നെ പോകുന്ന നിരവധി വാഹനങ്ങളിൽ മുന്നിൽ പോകുന്ന വാഹനം എങ്ങോട്ട് തിരിയുമെന്നോ, എന്താണ് ചെയ്യാൻ പോകുന്നതെന്നോ അറിയിക്കാൻ എല്ലാ ഡ്രൈവർമാരും തീർച്ചയായും ഉപയോഗിക്കേണ്ട ഒന്നാണ് ഇൻഡിക്കേറ്ററുകൾ. എന്നാൽ എപ്പോഴൊക്കെയാണ് ഇത് ഉപയോഗിക്കേണ്ടത്. എന്ന് പലർക്കും അറിയില്ല. നമ്മുടെ നാട്ടിലെ ഓട്ടോ സഹോദരൻമാരെ കുറിച്ച് പറയുന്നതാണ് അവർ ഇൻഡിക്കേറ്ററുകൾ ഉപയോഗിക്കാതെയാണ് തിരിയുന്നതെന്ന്.

ഇൻഡിക്കേറ്റർ ഇടാൻ മറക്കല്ലേ ചങ്ങാതി; എപ്പോൾ, എങ്ങനെ ഉപയോഗിക്കണം

പക്ഷേ എല്ലാവരും അങ്ങനെ അല്ല കേട്ടോ. കൃത്യമായി ഇൻഡിക്കേറ്റർ ഇട്ടുകൊണ്ട് വളവുകൾ തിരിയുന്ന ഓട്ടോക്കാരുമുണ്ട്. ഇൻഡിക്കേറ്റർ സംവിധാനം ഇല്ലായിരുന്നുവെങ്കിൽ മുന്നിൽ പോകുന്ന വാഹനം എങ്ങോട്ട് എപ്പോൾ തിരിയുമെന്ന് അറിയാതെ സ്ഥിരം അപകടങ്ങളുണ്ടായേനെ. റൗണ്ട്‌എബൗട്ടുകൾ എടുക്കുമ്പോഴും, അത് പോലെ തന്നെ യു-ടേൺ എടുക്കുമ്പോഴും പിന്നിലുളള കാറുകൾക്ക് കടന്ന് പോകുന്നതിനായി ദയവായി നിങ്ങൾ ഇൻഡിക്കേറ്ററുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

അത് പോലെ തന്നെ ഹൈവേകളിലുടെ പോകുമ്പോൾ ലെയ്ൻ മാറ്റത്തിനായും തീർച്ചയായും ഇൻഡിക്കേറ്ററുകൾ ഉപയോഗിക്കണം. അതിൽ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകരുത്. മറ്റ് വാഹനങ്ങളെ മറികടക്കുന്നതിനും ഇൻഡിക്കേറ്ററുകൾ ഉപയോഗിക്കാൻ മറക്കരുത്. ഇൻഡിക്കേറ്ററുകൾ ഉപയോഗിക്കുന്നതിലൂടെ പിന്നിൽ ഉളള വാഹനങ്ങൾക്ക് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാകും. അങ്ങനെ ഉളളപ്പോൾ നിങ്ങൾക്ക് വേണ്ടി മറ്റ് വാഹനങ്ങൾ വഴി നൽകുകയും ചെയ്യും.

ഇൻഡിക്കേറ്റർ ഇടാൻ മറക്കല്ലേ ചങ്ങാതി; എപ്പോൾ, എങ്ങനെ ഉപയോഗിക്കണം

പെട്ടെന്ന് നിങ്ങൾ ഇൻഡിക്കേറ്റർ ഇട്ടതിന് ശേഷം തിരിഞ്ഞാൽ പിന്നിൽ വരുന്ന വാഹനങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നാൽ അപകടമുണ്ടാകുമെന്ന് തീർച്ചയാണ്. അത് പോലെ തന്നെ ഞാൻ മുൻപ് സൂചിപ്പിച്ചത് പോലെ ഇൻഡിക്കേറ്റർ എന്നാൽ വലത്തോട്ടും ഇടത്തോട്ടും തിരിയാൻ മാത്രമുളള മാർഗമല്ല. ബ്രേക്ക് ലൈറ്റ് പോലും ഇൻഡിക്കേറ്ററുകളാണ്. നിങ്ങളുടെ വേഗത കുറയ്ക്കാൻ നിങ്ങൾ ബ്രേക്ക് പെഡൽ ഉപയോഗിക്കുമ്പോൾ പിന്നിലുളള വാഹനങ്ങൾക്ക് അത് മനസിലാക്കാനാണല്ലോ ബ്രേക്ക് ലൈറ്റുകൾ.

മറ്റൊരു ഇൻഡിക്കേറ്ററാണ് ഹസാർഡ് ലൈറ്റുകൾ, നിങ്ങളുടെ വാഹനം നിങ്ങളുടെ നിയന്ത്രണത്തിലല്ല എന്ന് മറ്റ് വാഹനങ്ങളെ അറിയിക്കാനാണ് ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കുന്നത്. ജംങ്ങ്ഷനുകളിൽ നേരെ പോകാനാണ് ചിലർ ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കുന്നത്. എന്നാൽ അത് തെറ്റായ ഒരു രീതിയാണ്. നിങ്ങളുടെ വാഹനം കേടുപാട് സംഭവിക്കുകയോ, ടയർ പഞ്ചറായി വഴിയിൽ കിടക്കുമ്പോഴോ ഇത്തരത്തിലുളള ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കണം.

യന്ത്രതകരാര്‍ സംഭവിച്ച് വാഹനം കെട്ടിവലിച്ച് കൊണ്ടുപോകുമ്പോള്‍ രണ്ട് വാഹനങ്ങളിലും ഹസാഡസ് ലൈറ്റുകള്‍ തെളിയിക്കണം, കാരണം മറികടക്കാൻ ശ്രമിക്കുന്ന വാഹനങ്ങൾക്ക് നിങ്ങളുചെ വാഹനത്തെ പെട്ടെന്ന് തിരിച്ചറിയാൻ അത് ഉപകരിക്കും. മഴ, മഞ്ഞ് തുടങ്ങിയ കാലാവസ്ഥകളില്‍ ഒരിക്കലും ഹസാർഡ് വാണിങ്ങ് ലൈറ്റുകള്‍ തെളിയിച്ച് ഓടിക്കാന്‍ പാടില്ല എന്ന് പറയുന്നത് എന്ത് കൊണ്ടാണ് എന്ന് വച്ചാൽ, ഞാൻ ആദ്യം പറഞ്ഞത് പോലെ നിങ്ങളുടെ വാഹനം ഡ്രൈവറിൻ്റെ നിയന്ത്രണത്തിലല്ല എന്ന് അറിയിക്കാനുളളതാണ്. അപ്പോൾ എതിരെ വരുന്ന വാഹനങ്ങൾക്ക് ഒരു ആശയക്കുഴപ്പത്തിന് സാധ്യത കാണുന്നുണ്ട്.

അത് കൊണ്ട് ഇനി വാഹനവുമായി പുറത്തേക്ക് പോകുമ്പോൾ ഈ കാര്യങ്ങൾ ഒക്കെ ഓർമ്മയിൽ സൂക്ഷിക്കുക. ഇൻഡിക്കേറ്ററുകൾ കൃത്യമായി ഇടാൻ ശ്രദ്ധിക്കുക. അത് വഴി അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രമിക്കാം. മറ്റുളളവർ ഒന്നും ഇൻഡിക്കേറ്ററുകൾ ഇടുന്നില്ല എന്ന് കരുതി നിങ്ങളും ഇടാതെ ഇരിക്കരുത് എന്നാണ് പറയാനുളളത്. അപകടങ്ങൾ ഒഴിവാക്കുക. ഇപ്പോൾ മഴക്കാലം കൂടെയാണ് അത് കൊണ്ട് കൂടുതൽ ശ്രദ്ധിച്ചു വേണം വാഹനമോടിക്കാൻ എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

More from DriveSpark

Article Published On: Friday, June 16, 2023, 15:47 [IST]
English summary
What is the right time to use the indicators in car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X