ഒരു മോട്ടോര്‍സൈക്കിള്‍ റേസറുടെ ഒഴിവുദിവസം
എപ്പോഴും അതുതന്നെ ചെയ്തുകൊണ്ടിരിക്കുന്നയാള്‍ക്ക് മുമ്പോട്ടല്ലാതെ മറ്റൊരു വഴിയില്ല. മോട്ടോര്‍സ്‌പോര്‍ട്‌സിലും ഇതുതന്നെയാണ് വിജയമന്ത്രം. വിഖ്യാതനായ മോട്ടോര്‍സൈക്കിള്‍ റേസര്‍ വലെന്റിനോ റോസി അദ്ദേഹത്തിന്റെ ഒഴിവുസമയം സുഹൃത്തുക്കളുമൊത്തം ചെലവിടുന്നത് എങ്ങനെയെന്നു നോക്കുക. അയാള്‍ അതുതന്നെ ആവര്‍ത്തിക്കുന്നതായി കാണാന്‍ കഴിയും.
ഒമ്പതുതവണ ഗ്രാന്‍ഡ് പ്രീ ലോക ചാമ്പ്യന്‍ഷിപ്പ് നേടിയയാളാണ് ഈ പുള്ളി. എക്കാലത്തെയും വലിയ മോട്ടോര്‍സൈക്കിള്‍ റേസര്‍മാരിലൊരാള്‍ എന്ന് റോസ്സിയെ നിസ്സംശയം വിളിക്കാം.
ഈ ട്രാക്ക് വലെന്റിനോ റോസ്സിയുടെ തന്നെ ഉടമസ്ഥതയിലുള്ളതാണ്. ഇവിടെയാണ് ഇദ്ദേഹത്തിന്റെ പരിശീലനം നടക്കാറുള്ളത്. ഒഴിവുദിവസങ്ങളില്‍ ഈ അറ്റലിക്കാരന്‍ വീട്ടിനടുത്തുള്ള തന്റെ ട്രാക്കിലേക്ക് ചെല്ലും. താഴെ നിങ്ങള്‍ കാണാന്‍ പോകുന്നത് അദ്ദേഹത്തിന്റെ ഒരൊഴിവുദിവസമാണ്.
<center><iframe width="100%" height="450" src="//www.youtube.com/embed/FfKwYcSKObQ" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications








