ഇവി വാങ്ങിയാൽ രണ്ടുണ്ട് ഗുണം; ഇന്ത്യയ്ക്ക് ലാഭം 9 ലക്ഷം കോടി,എങ്ങനെയെന്നറിയാമോ
രാജ്യമെങ്ങും ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. കേന്ദ്ര സർക്കാർ നിരവധി സബ്സിഡി നിരക്കുകളും പദ്ധതികളും ആവിഷ്കരിച്ചിരുന്നു. മലിനീകരണം നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് പ്രധാനമായും ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന വർധിപ്പിക്കാൻ ശ്രമിക്കുന്നത് എന്നാണ് എല്ലാവരും മനസിലാക്കിയിരിക്കുന്നത്. എന്നാൽ ഇവികളുടെ വിൽപ്പന കൂടുന്നത് വഴി രാജ്യത്തിന് 9 ലക്ഷം കോടിയുടെ ലാഭം ഉണ്ട് എന്നൊരു കണക്ക് ആർക്കും അറിയാൻ വഴിയില്ല. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നത് വഴി രാജ്യത്തിന് എണ്ണ ഇറക്കുമതിയിലാണ് ഇത്രയും പണം ലാഭിക്കാൻ സാധിക്കുന്നത്. പരിസ്ഥിതിക്ക് ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്നത് പഴയ ഡീസൽ ബസുകൾ ആണെന്ന് പഠനം കണ്ടെത്തിയിരുന്നു.
2030-നും 2035-നും ഇടയിൽ ഏകദേശം 1.14 കോടി വാഹനങ്ങളാണ് ഘട്ടംഘട്ടമായി നിർത്തലാക്കാനും ഇവയെല്ലാം മാറ്റി ഇലക്ട്രിക് വാഹനങ്ങൾ അല്ലെങ്കിൽ സിഎൻജി വാഹനങ്ങൾ ഉപയോഗിക്കാനും കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്. പൂർണമായും ഇവിയിലേക്ക് മാറിയാൽ പല തൊഴിലവസരങ്ങളും കൂടുതലായി സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് സർക്കാരിൻ്റെ കണ്ടെത്തലുകളിൽ പറയുന്നത്. ഒരു ഇവി ഉപയോഗിക്കുന്നതിൻ്റെ ഗുണങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കുക എന്നതാണ് സർക്കാർ ഇപ്പോൾ ചെയ്യുന്നത്.

പെട്രോള്‍ പമ്പുകള്‍ പോലെ തന്നെ കൃത്യമായ ദൂരവ്യത്യാസത്തില്‍ രാജ്യത്തുടനീളം ഇവി ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കൊണ്ടുവന്നാല്‍ മാത്രമേ ദീര്‍ഘദൂര യാത്രകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ധൈര്യമായി കൊണ്ടുപോകാന്‍ സാധിക്കൂ. വിവിധ സ്വകാര്യ കമ്പനികള്‍ അവരുടെ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുന്നുണ്ട്. ഹൈവേകളിലെ ഫ്യുവല്‍ സ്‌റ്റേഷനുകളില്‍ ഇവി ഗ്രിഡുകള്‍ സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് ഫണ്ട് നല്‍കുന്നുണ്ട്.
ഒരു ഇവി സ്വന്തമാക്കുന്നതിലല്ല അത് എങ്ങനെ വളരെ നന്നായിട്ടും മികച്ചതായി ചാർജ് ചെയ്യാമെന്നാണ് ശ്രദ്ധിക്കേണ്ടത്. നിങ്ങളുടെ ഇലക്ട്രിക് വാഹനവുമായി ഒരു നീണ്ട യാത്ര പോവുകയാണെങ്കിൽ കാർ ചാർജ് ചെയ്യാനാവുന്ന സ്ഥലങ്ങൾ മുൻകൂട്ടി കണ്ടെത്തുകയും അതിനനുസരിച്ച് യാത്ര പ്ലാൻ ചെയ്യേണ്ടതും അത്യാവശ്യമാണ്. ചാർജിംഗ് സ്‌റ്റേഷനുകളുടെ ലഭ്യത അന്വേഷിക്കുകയും അതിനനുസരിച്ച് നിങ്ങളുടെ റൂട്ട് മാപ്പ് തയാറാക്കുകയുമാണ് ആദ്യം ചെയ്യേണ്ടത്. ചാർജ് തീർന്ന് വഴിയിലാവാതിരിക്കാൻ ഇത് നിങ്ങളെ സഹായിക്കും.

സമയത്തെ ആശ്രയിച്ച് വൈദ്യുതി നിരക്ക് പലപ്പോഴും വ്യത്യാസപ്പെടുമെന്ന കാര്യം പലർക്കും അറിവില്ലാത്ത ഒന്നാണ്. നിങ്ങളുടെ ഇവി ചാർജ് ചെയ്യുന്നതിനായുള്ള പണം ലാഭിക്കാൻ, വൈദ്യുതി നിരക്ക് സാധാരണയിലും കുറവുള്ളതും തിരക്കില്ലാത്തതുമായ സമയം പ്രയോജനപ്പെടുത്തുന്നത് പരിഗണിക്കാം. പല കമ്പനികളും ഈ സമയങ്ങളിൽ പ്രത്യേക താരിഫുകളോ കിഴിവുകളോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഇലക്ട്രിക് വാഹന ഉടമകൾക്ക് തങ്ങളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കും.
സാധാരണ ചാർജിംഗ് പോയിന്റുകളെ അപേക്ഷിച്ച് ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾക്ക് നിങ്ങളുടെ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യാനുള്ള സമയം ഗണ്യമായി കുറയ്ക്കാൻ കഴിയും. ഈ സ്റ്റേഷനുകൾ ഉയർന്ന വോൾട്ടേജ് ലെവലുകൾ ഉപയോഗിക്കുന്നതിനാൽ, വേഗത്തിൽ ബാറ്ററി റീചാർജ് ചെയ്യാൻ സാധിക്കും. ദീർഘദൂര യാത്രകളിൽ പെട്ടെന്നുള്ള ടോപ്പ്-അപ്പുകൾക്കായി നിങ്ങളുടെ ലക്ഷ്യസ്ഥാനത്തിനടുത്തോ പ്രധാന ഹൈവേകളിലോ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ നോക്കുന്നതാവും ഉചിതം.

ഒരു ഹോം ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്നത് ഇലക്ട്രിക് വാഹന ഉടമകൾക്ക് സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ പ്രക്രിയയാണ്. വീട്ടിൽ ഒരു പ്രത്യേക ചാർജിംഗ് പോയിന്റ് സ്ഥാപിക്കുന്നതു വഴി നിങ്ങൾക്ക് ഒറ്റരാത്രികൊണ്ട് വാഹനം എളുപ്പത്തിൽ ചാർജ് ചെയ്യാനാവും. എല്ലാ ദിവസവും രാവിലെ ഫുൾ-ചാർജിൽ വാഹനം എടുക്കാനും ഇതിലൂടെ സാധിക്കും. പബ്ലിക് ചാർജിംഗ് ഒഴിവാക്കുവാനും അതിലൂടെ നിങ്ങൾക്ക് സമയ ലാഭവും ഹോം ചാർജിംഗ് നേടിത്തരുന്നു.
സമീപത്തുള്ള ചാർജിംഗ് സ്റ്റേഷനുകൾ, അവയുടെ ലഭ്യത, താരിഫ് റേറ്റുകൾ എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ നൽകുന്ന നിരവധി സ്മാർട്ട്‌ഫോൺ ആപ്പുകൾ ഇന്ന് ലഭ്യമാണ്. നിങ്ങൾ പോകുന്ന വഴികളിൽ ചാർജിംഗ് പോയിന്റുകളുണ്ടെന്ന് മനസിലാക്കാനും അതിനനുസരിച്ച് യാത്രകൾ മികച്ച രീതിയിൽ ആസൂത്രണം ചെയ്യാനും ഈ ആപ്പുകൾ നമ്മെ സഹായിക്കുന്നു.

പരമ്പരാഗത പെട്രോൾ, ഡീസൽ എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് ചലിക്കുന്ന ഭാഗങ്ങൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നുവെന്നതിനാൽ ഇലക്ട്രിക് വാഹനങ്ങൾക്ക് കുറച്ച് ശ്രദ്ധയൊക്കെ കൊടുക്കണമെന്ന കാര്യവും മറക്കേണ്ട. സുരക്ഷിതമായ അന്തരീക്ഷത്തിൽ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്നത് ഡ്രൈവറുടെ സുരക്ഷയ്ക്കും വാഹനത്തിന്റെ ബാറ്ററി പായ്ക്ക് ഹെൽത്തിനും അത്യന്താപേക്ഷിതമാണ് എന്നതും മറക്കേണ്ട.
തീവ്രമായ താപനിലയിൽ ചാർജ് ചെയ്യുന്നത് ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. എക്‌സ്ട്രീം ടെംപ്രേച്ചർ നിങ്ങളുടെ വാഹനത്തിന്റെ ബാറ്ററി പായ്ക്കിനെ ദോഷകരമായി ബാധിക്കുകയും ആയുസ് കുറയ്ക്കുകയും ചെയ്യുന്നുവെന്നതിനാലാണ് ഇത്തരം സാഹചര്യങ്ങളിൽ ചാർജ് ചെയ്യരുതെന്ന് നിർദേശിക്കുന്നത്. അതിനാൽ, തീവ്രമായ താപനിലയുള്ള സമയങ്ങളിൽ ഇവി ചാർജിംഗ് ഒഴിവാക്കുന്നതാണ് നല്ലത്. നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ഇവി ചാർജ് ചെയ്യുന്ന നടപടിയും ഒഴിവാക്കുക, വേനൽ ചൂട് ചാർജിംഗ് സിസ്റ്റത്തെയും ബാറ്ററി പായ്ക്കിനെയും ബാധിക്കും.
ഇലക്‌ട്രിക് വാഹനങ്ങളുടെ ബാറ്ററി ഓവർ ചാർജ് ചെയ്യരുത്. സ്‌മാർട്ട്‌ഫോണോ ഇലക്‌ട്രിക് വാഹനമോ ആകട്ടെ, ഏത് ബാറ്ററിക്കും അമിതമായി ചാർജ് ചെയ്യുന്നത് ദോഷകരമാണ്. ഓവറായി ചാർജ് ചെയ്യുന്നത് ബാറ്ററിക്ക് കേടുപാടുകൾ വരുത്തുകയും അതിന്റെ ആയുസ് ഗണ്യമായി കുറയ്ക്കുകയും ചെയ്യും. ഒട്ടുമിക്ക ആധുനിക ഇലക്ട്രിക് വാഹനങ്ങളിലും ഓവർ ചാർജിംഗ് തടയാൻ ഒരു ബിൽറ്റ്-ഇൻ മെക്കാനിസത്തോടെയാണ് വരുന്നത്. ആയതിനാൽ വാഹനത്തിന്റെ ചാർജിംഗ് പ്രക്രിയ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.
നനഞ്ഞ സാഹചര്യത്തിൽ ചാർജ് ചെയ്യുന്നത് ഒഴിവാക്കുകയെന്നതും ഇവികളെ സംബന്ധിച്ച് സുപ്രധാനമായ കാര്യമാണ്. വൈദ്യുതി വെള്ളവുമായി നന്നായി ചേർന്ന് പ്രവർത്തിക്കില്ലെന്നത് നാം സ്‌കൂൾ മുതലേ പഠിച്ചിട്ടുള്ള കാര്യമല്ലേ. ഇവ രണ്ടും കൂടിച്ചേരുമ്പോൾ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയേറെയാണ്. അതിനാൽ, നനഞ്ഞ അന്തരീക്ഷത്തിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്. നനഞ്ഞ സാഹചര്യത്തിലാണ് ഇവി ചാർജ് ചെയ്യേണ്ടതെങ്കിൽ, ചാർജിംഗ് സ്റ്റേഷനും കേബിളും വെള്ളത്തിന് വെളിയിലാകുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം.
ഇവി ചാർജ് ചെയ്യുമ്പോൾ സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലായ്‌പ്പോഴും സർട്ടിഫൈഡ് ചാർജറും സർട്ടിഫൈഡ് ചാർജിംഗ് സ്റ്റേഷനും ഉപയോഗിക്കണം. സർട്ടിഫൈഡ് ചാർജിംഗ് സ്‌റ്റേഷനുകളും അവയുടെ ചാർജറുകളും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് വരുന്നത്. ഇവികൾക്ക് പ്രശ്‌നമുണ്ടാക്കുന്ന ഓവർ ചാർജിംഗ്, ഓവർ ഹീറ്റിംഗ് തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങൾ തടയാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ആയതിനാൽ ഏതെങ്കിലും ചാർജറിലോ ചാർജിംഗ് സ്റ്റേഷനുകളോ തെരഞ്ഞെടുക്കുന്നതിനു പകരം വിശ്വാസയോഗ്യമായതും കമ്പനി നിഷ്കർഷിക്കുന്നതുമായ ചാർജറും ചാർജിംഗ് സ്റ്റേഷനുകളും വേണം ഉപയോഗിക്കാൻ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








