ടോൾ പ്ലാസയും ഫ്രോഡ് പണി തുടങ്ങിയോ! ടോൾ കയറാതെ പണം പിൻവലിച്ചെങ്കിൽ ചെയ്യേണ്ടത് ഇത്രമാത്രം

മറ്റ് സംസ്ഥാനത്തേക്കും അത് പോലെ സംസ്ഥാനങ്ങൾക്കുളളിൽ യാത്ര ചെയ്യുമ്പോൾ ടോൾ ഈടാക്കുമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണല്ലോ. എന്നാൽ ടോൾ പ്ലാസയൽ കയറാതെ തന്നെ ഫാസ്ടാഗിൽ നിന്ന് പണം പിൻവലിക്കപ്പെട്ടാൽ എന്തു ചെയ്യും. കേൾക്കുമ്പോൾ കണ്ണുത്തളളിയേക്കാം എന്നാൽ കേരളത്തിൽ അങ്ങനെ ചില സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്. പന്നിയങ്കര ടോളിലൂടെ വാഹനം കടന്നുപോയെന്നും പണം പിൻവലിച്ചുമെന്നാണ് തരൂർ സ്വദേശിയുടെ പരാതി. രാജ്യത്ത് ടോളുകളെല്ലാം നിർത്തലാക്കി സാറ്റലൈറ്റ് സംവിധാനമുപയോഗിച്ച് ടോൾ പിരിക്കാനുള്ള സംവിധാനം അവതരിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. എന്നാൽ വീട്ടിൽ കിടക്കുന്ന വാഹനത്തിനിൽ നിന്ന് വരെ ടോൾ ഈടാക്കിയാൽ എന്തു ചെയ്യണം.

ഇത്തരത്തിൽ നിങ്ങൾക്ക് പണം നഷ്ടപെട്ടാൽ എവിടെ പരാതി നൽകണമെന്ന് പലർക്കും അറിയില്ല. ടെക്നിക്കൽ തകരാറുമൂലമാണ് ഇത്തരത്തിൽ സംഭവിക്കുന്നതെന്ന് ആദ്യം തന്നെ മനസിലാക്കുക. നിങ്ങളുടെ വാഹനത്തിൻ്റെ ഫാസ്ടാഗിൽ നിന്ന് പണം പിൻവലിക്കപ്പെട്ടുവെങ്കിൽ നിങ്ങൾ 1033 എന്ന് നമ്പറിൽ വിളിച്ച് പരാതിപ്പെടുകയാണ് ആദ്യം ചെയ്യേണ്ടത്. അവർ വിശദമായി പരിശാധിച്ച ശേഷം സാങ്കേതിക തകരാർ മൂലമാണെങ്കിൽ നിങ്ങളുടെ പണം നിങ്ങൾക്ക് തിരികെ നൽകുകയും ചെയ്യും.

without using toll plaza money debited

ഞാൻ ആദ്യം സൂചിപ്പിച്ചത് പോലെ കേന്ദ്ര സർക്കാർ സാറ്റലൈറ്റ് വഴി വാഹനങ്ങളെ കൃത്യമായി ട്രാക്ക് ചെയ്യുന്നതിനും ഹൈവേകളിൽ സഞ്ചരിച്ച യഥാർത്ഥ ദൂരത്തെ അടിസ്ഥാനമാക്കി നിരക്ക് ഈടാക്കുന്നതിനും GNSS സിസ്റ്റം GPS, GPS-എയ്ഡഡ് GEO ഓഗ്മെന്റഡ് നാവിഗേഷൻ (GAGAN) എന്നിവയെല്ലാം ഉപയോഗിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ.

ഏപ്രിൽ 1 മുതൽ നിലവിൽ വരുമെന്നായിരുന്നു അറിയിച്ചതെങ്കിലും ചില സാങ്കേതിക തടസ്സങ്ങൾ കാരണം നീട്ടി വച്ചിരിക്കുകയാണ്. ടോൾ ചോർച്ച കുറയ്ക്കുന്നതിനും അത് പോലെ തന്നെ ഉപഭോക്താക്കളിൽ അമിത നിരക്ക് ഈടാക്കുന്നത് തടയുന്നതിനും വേണ്ടിയാണ് ഈ പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. ബാരിയറില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ വാഹനങ്ങളുടെ ഫാസ്ടാഗ് ഐഡികള്‍ റീഡ് ചെയ്ത് മുന്‍ ടോള്‍ പ്ലാസയില്‍ നിന്നുള്ള ദൂരത്തെ അടിസ്ഥാനമാക്കി ഫീസ് ഈടാക്കുകയാണ് ചെയ്യുന്നത്.

without using toll plaza money debited

ഇനി ഒരു അറിയിപ്പ് ലഭിക്കുന്നത് വരെ നിലവിലുളള ഫാസ്ടാഗ് സംവിധാനമാണ് ഉപയോഗിക്കുന്നത്. ടോള്‍ഗേറ്റില്‍ സ്‌കാര്‍ ചെയ്യുമ്പോള്‍ കുറഞ്ഞ അക്കൗണ്ട് ബാലന്‍സ് കാണിക്കുന്ന ഫാസ്ടാഗുകള്‍ ബ്ലാക്ക്‌ ലിസ്റ്റ് ചെയ്യപ്പെടാം. ഇത്തരം വാഹനങ്ങള്‍ ടോള്‍ ബൂത്തിലെ ട്രാഫിക് ഫേ്‌ലാ തടസ്‌പ്പെടുത്തുന്നതിനാലാണ് ഇത്. ചേസിസ് നമ്പറും വാഹനത്തിന്റെ രജിസ്റ്റര്‍ നമ്പറും തമ്മില്‍ വ്യത്യസ്തമായാലും ഫാസ്ടാഗ് ബ്ലാക്ക്‌ ലിസ്റ്റ് ചെയ്യപ്പെടാം. വാഹനങ്ങളിലെ ഫാസ്ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ഇനി മുതല്‍ ഇടപാട് നടത്താന്‍ സാധിക്കില്ല.

സ്‌കാന്‍ ചെയ്യുന്നതിന് കുറഞ്ഞത് 10 മിനിറ്റ് മുമ്പെങ്കിലും ടാഗ് ബ്ലാക്ക്ലിസ്റ്റില്‍ ഉണ്ടായിരുന്നെങ്കില്‍ ഇടപാട് നിരസിക്കപ്പെടും. ടോള്‍ ബൂത്തുകള്‍ കടക്കുന്നതിന് മുമ്പ് ഉപയോക്താക്കള്‍ക്ക് അവരുടെ ഫാസ്റ്റ് ടാഗ് സ്റ്റാറ്റസ് ശരിയാക്കാന്‍ 70 മിനിറ്റ് പുതിയ ഗ്രേസ് പിരീഡ് അവതരിപ്പിച്ചിരുന്നു. പിഴ ഈടാക്കുന്നതിന് മുമ്പ് ഉപയോക്താക്കള്‍ക്ക് അവരുടെ ടാഗുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇത് സമയം അനുവദിക്കുന്നു.ഫാസ്ടാഗ് കാര്‍ഡുമായി ടോള്‍ ബൂത്തില്‍ എത്തുമ്പോള്‍ വാഹനം കരിമ്പട്ടികയില്‍ പെടുത്തിയാല്‍ ഉപയോക്താക്കള്‍ ഇരട്ടി ടോള്‍ നല്‍കേണ്ടിവരും.

without using toll plaza money debited

എന്നിരുന്നാലും സ്‌കാന്‍ ചെയ്ത് 10 മിനിറ്റിനുള്ളില്‍ അവര്‍ വീണ്ടും പണമടച്ചാല്‍ അധികമായി നല്‍കിയ തുക റീഫണ്ട് ചെയ്യുന്നതിനായി അഭ്യര്‍ത്ഥിക്കാം. ഇത് സമയബന്ധിതമായ തിരിച്ചടവ് പ്രോത്സാഹിപ്പിക്കുകയും ഡ്രൈവര്‍മാര്‍ക്കുള്ള അസൗകര്യം കുറയ്ക്കുകയും ചെയ്യുന്നു. ുതിയ നിയമങ്ങള്‍ പ്രകാരം മറ്റൊരു പ്രധാന മാറ്റം ഇടപാട് വൈകുന്നതിലാണ്. വാഹനം ടോള്‍ റീഡര്‍ കടന്ന് 15 മിനിറ്റില്‍ കൂടുതല്‍ സമയം ടോള്‍ ഇടപാടുകള്‍ പ്രോസസ് ചെയ്യാന്‍ എടുത്താന്‍ ഫാസ്ടാഗ് ഉപയോക്താവ് അധിക ഫീസ് നല്‍കേണ്ടിവരും

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, May 16, 2025, 16:22 [IST]
English summary
What to do if money is withdrawn without entering the toll plaza all you need to know
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X