ഇ-ചലാനിൽ പൂജ്യം കാണിച്ചാൽ ചെയ്യേണ്ടത് എന്താണെന്ന് അറിയാമോ, എംവിഡി മാമൻമാർ പറയുന്നത് ഇങ്ങനെ

ഗതാഗത നിയമ ലംഘനത്തിന് നിങ്ങളുടെ ഇ-ചലാനിൽ പൂജ്യം എന്നാണ് കാണിക്കുന്നതെങ്കിൽ രക്ഷപ്പെട്ടു എന്ന് വിചാരിക്കുന്നുണ്ടെങ്കിൽ അത് വെറും വ്യാമോഹം മാത്രമാണ് എന്നാണ് എംവിഡി മാമൻമാർ പറയുന്നത്. പിഴ മാത്രമടച്ച് തീര്‍പ്പാക്കാവുന്ന കേസുകളല്ലാത്തതിനാലാണ് പൂജ്യം തുകയെന്നെഴുതിയ ഇ- ചലാന്‍ വരുന്നത് എന്ന കാര്യം ഇനിയെങ്കിലും നിങ്ങൾ മനസിലാക്കുക.

പൂജ്യം പിഴത്തുക വരുന്ന പ്രധാനം നിയമലംഘനങ്ങൾ ഏതൊക്കെയാണ് എന്ന് അറിഞ്ഞു വയ്ക്കുക, ചുവപ്പ് സിഗ്‌നല്‍ കാണിച്ചശേഷം മറികടക്കുക, സിഗ്‌നലുകളില്‍ സ്റ്റോപ്പ് ലൈന്‍ കഴിഞ്ഞ് വാഹനം നിര്‍ത്തുക, സീബ്രാലൈനില്‍ വാഹനം നിര്‍ത്തുക, ദേശീയപാതകളിലെ ലൈന്‍ ട്രാഫിക് ലംഘനം, അപകടകരമായി വാഹനങ്ങളെ മറികടക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കാണ് പൂജ്യം പിഴയുടെ ചലാന്‍ നല്‍കുന്നത്.

-

പ്രധാന കവലകളിലാണ് ഇത്തരം നിയമലംഘനങ്ങള്‍ കൂടുതല്‍ ഉണ്ടാകാറുള്ളത് എന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. ക്യാമറകളിലും മോട്ടോര്‍വാഹന വകുപ്പിന്റെ ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളും ഉദ്യോഗസ്ഥര്‍ നേരിട്ടുമാണ് ഇത്തരം നിയമലംഘനങ്ങള്‍ക്ക് വേണ്ടി നടപടി സ്വീകരിക്കാറുള്ളത്. പൂജ്യം തുകയാണ് ചലാനിലുളളത് എന്ന് കരുതി പലരും ഇത് വകവയ്ക്കാറില്ല, അത് കൊണ്ടാണ് മോട്ടോർ വാഹന വകുപ്പ് സമൂഹമാധ്യമങ്ങളിലൂടെ അളുകൾക്ക് ബോധവൽക്കരണം നടത്തുന്നത്.

പ്രധാന പ്രശ്നം എന്ന് പറയുന്നത്, ചലാന ലഭിച്ചിട്ടും മോട്ടോർ വാഹന വകുപ്പിൻ്റെ ഓഫീസിൽ നേരിട്ടെത്തി ഹാജരായില്ലെങ്കിൽ ചിലപ്പോൾ നിങ്ങളുടെ വാഹനം ബ്ലാക്ക്‌ലിസ്റ്റിൽ പെടാനുളള സാധ്യതയുമുണ്ട്. നിങ്ങളുടെ വാഹനത്തിന് പിഴയുണ്ടോ എന്നറിയാണ് പരിവാഹൻ സൈറ്റിലൂടെ പെട്ടെന്ന് തന്നെ അറിയാൻ സാധിക്കും. അത് എങ്ങനെയാണ് എന്ന് അറിയാത്തവർക്കായി അതിൻ്റെ വിവരങ്ങൾ കൂടി വിശദീകരിക്കാം.

-

സിഗ്‌നലുകളിലും മറ്റും പൊലീസുകാര്‍ കൃത്യനിര്‍വഹണം നടത്തുന്ന വേളയില്‍ ഏതെങ്കിലും വാഹനങ്ങള്‍ നിയമംലംഘിച്ച് കടന്ന് പോയാല്‍ അവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താറുണ്ട്. ഉദാഹരണത്തിന് ഇരുചക്ര വാഹനത്തില്‍ മൂന്ന് പേരെ കയറ്റി ഓടിക്കുന്നതാണ് കാണുന്നതെങ്കില്‍ വാഹന ഉടമക്ക് ഈ ഫോട്ടോ തെളിവായി സ്വീകരിച്ച് പിഴ ചുമത്തും. അതുപോലെ സിഗ്‌നലുകളില്‍ ഹെല്‍മെറ്റില്ലാതെ വാഹനമോടിക്കുന്നവരുടെ ചിത്രങ്ങള്‍ പൊലീസുകാര്‍ പകര്‍ത്തുന്നതും നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും.

ഇത്തരക്കാര്‍ക്ക് പരിവാഹന്‍ വെബ്‌സൈറ്റ് വഴിയാണ് പിഴ ഈടാക്കുന്നത്. നിങ്ങളുടെ വാഹനം മുകളില്‍ പറഞ്ഞ രീതിയിലോ സ്പീഡ് ക്യാമറയിലോ മറ്റോ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിച്ചറിയാനും ഇന്ന് സംവിധാനമുണ്ട്. 'പരിവാഹന്‍' വെബ്‌സൈറ്റ് സന്ദര്‍ശിച്ച് പിഴ ഉണ്ടോ എന്ന് നോക്കി അവ തീര്‍പ്പാക്കാവുന്നതാണ്.

ഇത് മൊബൈല്‍ ഫോണിലോ ഡെസ്‌ക്‌ടോപ്പിലോ ലാപ്‌ടോപ്പിലോ ടാബ്‌ലെറ്റിലോ ഒരുമിനിറ്റില്‍ ഇക്കാര്യം ചെയ്യാവുന്നതാണ്. ഇന്ന് ഏല്ലാവരുടെയും കൈയ്യില്‍ സ്മാര്‍ട്‌ഫോണ്‍ ഉള്ളതിനാല്‍ ആദ്യം തന്നെ ഫോണ്‍ എടുത്ത് https://echallan.parivahan.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം ചെക്ക് ഓണ്‍ലൈന്‍ സര്‍വീസസില്‍ 'ഗെറ്റ് ചലാന്‍ സ്റ്റാറ്റസ്' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ആ സമയം തുറക്കുന്ന വിന്‍ഡോയില്‍ 3 വ്യത്യസ്ത ഓപ്ഷനുകള്‍ ദൃശ്യമാകും.

ചലാന്‍ നമ്പര്‍, വാഹന നമ്പര്‍, ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍ എന്നിവ കാണാം. ഉദാഹരണമായി വാഹന നമ്പര്‍ എടുത്താല്‍ വാഹന രജിസ്‌ഷ്രേന്‍ നമ്പര്‍ രേഖപ്പെടുത്തുക. അതിന് താഴെ എഞ്ചില്‍ അല്ലെങ്കില്‍ ഷാസി നമ്പര്‍ രേഖപ്പെടുത്തുക. അതിന് കീഴെ കാണുന്ന ക്യാപ്ച തെറ്റാതെ രേഖപ്പെടുത്തി ഗെറ്റ് ഡീറ്റെയില്‍സ് കൊടുത്താല്‍ നിങ്ങളുടെ വാഹനത്തിന്റെ ചലാന്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. നിങ്ങളുടെ വാഹനത്തിന് നിയമലംഘനത്തിന് എന്തെങ്കിലും പിഴ ലഭിച്ചിട്ടുണ്ടെങ്കില്‍ അത് ദൃശ്യമാകും.

വാഹനത്തിന് പിഴ ഉണ്ടെങ്കില്‍ സ്‌പോട്ടില്‍ തന്നെ തീര്‍പ്പാക്കാനും പറ്റും. പിഴ സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് തെട്ടടുത്ത് തന്നെ 'പേ' എന്ന ഓപ്ഷനും കാണാം. അതില്‍ ക്ലിക്ക് ചെയ്ത് പണമടക്കാന്‍ സാധിക്കും. ഗതാഗത നിയമലംഘകരെ കുടുക്കാന്‍ അധികൃതര്‍ ഇന്ന് ടെക്‌നോളജിയെ ആശ്രയിക്കുന്നതിനാല്‍ എന്റെ വണ്ടിക്ക് പിഴ ഒന്നും ഉണ്ടാവില്ലെന്ന് കരുതി ആശ്വസിച്ചിരിക്കാന്‍ വരട്ടെ. നിങ്ങൾക്ക് ഇ - ചലാൻ ഉണ്ടോയെന്ന്

More from DriveSpark

Article Published On: Tuesday, April 2, 2024, 15:18 [IST]
English summary
What to do if you get an e challan asking you to pay zero fine for traffic violations
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X