ഈ ഡ്രൈവിംഗ് ശൈലികൾ നിങ്ങളാരെന്ന് വെളിപ്പെടുത്തും

ഡ്രൈവിംഗ് ശൈലിയിൽ നിന്നും എത്തരത്തിലുള്ള വ്യക്തിയാണെന്ന് നിങ്ങളെന്ന് മനസിലാക്കാൻ പറ്റുമെന്ന് എപ്പോഴേങ്കിലും കരുതിയുണ്ടോ? അതെ സംശയിക്കേണ്ട സ്റ്റിയറിംഗ് വീൽ പിടിക്കുന്ന രീതിയിൽ നിന്നുതന്നെ നിങ്ങൾ എത്തരക്കാരാണെന്ന് വ്യക്തമാക്കാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്.

വേൾഡ് ക്ലാസ് സൗകര്യങ്ങളൊരുക്കി തേജസ് പാളത്തിലേക്ക്

ഓരോരുത്തരും സ്റ്റിയറിംഗ് ഉപയോഗിക്കുന്ന രീതിയിൽ വ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ ആ ശൈലിക്ക് അവരവരുടെ വ്യക്തിത്വത്തവുമായി അടുത്ത ബന്ധവും കാണും. നിങ്ങൾ ഏത് ഡ്രൈവിംഗ് ശൈലിയാണ് തുടരുന്നതെന്നും വ്യക്തിത്വമെന്താണെന്ന് അറിയുന്നതിനും തുടർന്ന് വായിക്കൂ.

നിങ്ങളുടെ വ്യക്തിത്വം വെളിവാക്കുന്ന ഡ്രൈവിംഗ് ശൈലികൾ

പവർ സ്റ്റിയറിംഗും എയർബാഗും ഉൾപ്പെടുത്തുന്നതിന് മുൻപ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത് പോലെ ക്ലോക്കിലെ 10-2 പോസിഷനായിരുന്നു ഉപയോഗിക്കാൻ എളുപ്പം. മാത്രമല്ല ഈ പഴയ സ്റ്റിയറിംഗുകൾ അത്ര എളുപ്പത്തിൽ തിരിക്കാൻ കഴിയുന്നവയായിരുന്നില്ല. പുതിയ പവർ സ്റ്റിയറിംഗാകട്ടെ എളുപ്പം കൈകാര്യം ചെയ്യാവുന്ന തരത്തിലാണെങ്കിലും എയർബാഗ് ഉൾപ്പെടുന്നതിനാൽ ക്ലോക്കിലെ 10-2പൊസിഷൻ ഉപയോഗിക്കാനായി നിർദേശിക്കപ്പെടുന്നില്ല. അനാവശ്യ മർദ്ദം കാരണം എയർബാഗ് വിന്യസിച്ചാൽ അത് ഡ്രൈവർക്ക് തന്നെ അപകടമാണ്. അതിനാൽ ക്ലോകിലെ 9-3പൊസിഷൻ ആണ് ഉപയോഗിക്കാൻ അഭികാമ്യമായിട്ടുള്ളത്.

നിങ്ങളുടെ വ്യക്തിത്വം വെളിവാക്കുന്ന ഡ്രൈവിംഗ് ശൈലികൾ

ഒരു കൈയുപയോഗിച്ച് ക്ലോക്കിലെ 12ന് നേർക്ക് ലംബമായാണ് നിങ്ങൾ പിടിക്കുന്നതെങ്കിൽ പിന്നിലേക്ക് കൂടുതൽ ചാഞ്ഞിട്ടായിരിക്കും നിങ്ങൾ വണ്ടിയോടിക്കുക. ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളോടും വളരെ തന്മയത്തോടെ സമീപിക്കുന്നവരായിരിക്കും ഇത്തരക്കാർ. മാത്രമല്ല അധികം ദേഷ്യപ്പെടാത്ത പ്രകൃതക്കാരായിരിക്കും

നിങ്ങളുടെ വ്യക്തിത്വം വെളിവാക്കുന്ന ഡ്രൈവിംഗ് ശൈലികൾ

ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ സ്റ്റിയറിംഗ് ഉപയോഗിക്കുന്ന ആളാണെങ്കിൽ നിങ്ങൾ മിതവാദിയാണെന്നാണ് പറയപ്പെടുന്നത്. അധികമാരുമായും ഇടപെടാതെയും അനാവശ്യ തർക്കങ്ങൾക്ക് നിൽക്കാതെയും സ്വന്തം കാര്യങ്ങൾക്ക് പ്രാധാന്യം നൽകി ജീവിക്കുന്നവരായിരിക്കും.

നിങ്ങളുടെ വ്യക്തിത്വം വെളിവാക്കുന്ന ഡ്രൈവിംഗ് ശൈലികൾ

ഇത്തരത്തിൽ സ്റ്റിയറിംഗ് ഉപയോഗിക്കുന്നവർ‍ അതിസാഹസികരാണത്രെ. ജീവതത്തിലെ ഏത് ഘട്ടങ്ങളെയും ധൈര്യപൂർവ്വം നേരിടുന്ന ഇത്തക്കാർ സമൂഹത്തിൽ ആരും ബഹുമാനിക്കുന്ന തരത്തിലുള്ള വ്യക്തിത്വത്തിന് ഉടമയായിരിക്കും.

നിങ്ങളുടെ വ്യക്തിത്വം വെളിവാക്കുന്ന ഡ്രൈവിംഗ് ശൈലികൾ

ജീവിതത്തിൽ നിങ്ങൾക്കൊരു നായകന്റെ സ്ഥാനമാണുള്ളത് ഒരു ലീഡർ പദവി എന്നുവേണമെങ്കിൽ പറയാം. ഏത് അടിയന്തരഘട്ടത്തിലും നേതൃത്വം നൽകാനും മറ്റുള്ളവർക്ക് നിർദേശങ്ങൾ നൽകി മുന്നോട്ട് നയിക്കാനും ഇത്തരക്കാർക്ക് കഴിയും. നിങ്ങൾ കാണിക്കുന്ന ആത്മവിശ്വാസത്തിൽ വിശ്വാസമർപ്പിക്കുന്നവരായിരിക്കും മറ്റുള്ളവർ.

നിങ്ങളുടെ വ്യക്തിത്വം വെളിവാക്കുന്ന ഡ്രൈവിംഗ് ശൈലികൾ

സ്റ്റിയറിംഗിൽ ഇത്തരത്തിൽ കൈവയ്ക്കുന്നവർ മറ്റുള്ളവരെ മനസറിഞ്ഞ് സഹായിക്കുന്നവാരണത്രെ. രണ്ടാമതൊന്ന് ചിന്തിക്കാതെ ആവശ്യക്കാർക്ക് എന്തുതരത്തിലുള്ള സഹായവും ചെയ്തുകൊടുക്കുന്നവരായിരിക്കും ഇത്തരക്കാർ. നിങ്ങൾ നല്ലൊരു ശ്രോതാവ് കൂടിയാണ് അതിനാൽ മറ്റുള്ളവരുടെ പ്രശ്നങ്ങൾ ക്ഷമയോടെ കേട്ട് വേണ്ട ഉപദേശങ്ങൾ നൽകാനും ഇവർക്ക് കഴിയും.

നിങ്ങളുടെ വ്യക്തിത്വം വെളിവാക്കുന്ന ഡ്രൈവിംഗ് ശൈലികൾ

ആരുമായും അധികം മനസ് തുറക്കാത്തവരായിരിക്കും ഇത്തരക്കാർ. കൂടുതൽ പ്രശ്നങ്ങളിലൊന്നും പെടാൻ ആഗ്രഹിക്കാതെ തന്റെതായ ലോകത്ത് ഒതുങ്ങാൻ താല്പര്യപ്പെടുന്നവരാണിവർ. മറ്റുള്ളവർക്കും ദ്രോഹം ചെയ്യാനൊന്നും മുതിരാത്തവരായിരിക്കുമിവർ.

നിങ്ങളുടെ വ്യക്തിത്വം വെളിവാക്കുന്ന ഡ്രൈവിംഗ് ശൈലികൾ

ഇത്തരക്കാർ സ്വയം തീർത്ത വലയത്തിനുള്ളിൽ സംതൃപ്തി കണ്ടെത്തുന്നവരാണ്. എന്നാൽ ആ വലയത്തിനുള്ളിൽ പെടുന്നവരോട് നല്ല ചങ്ങാത്തം കാത്തുസൂക്ഷിക്കുന്നവരായിരിക്കും. പൊതുവിൽ നാണക്കാരായിരിക്കും എങ്കിലും നിങ്ങളുടെ ചങ്ങാത്തം ഇഷ്ടപ്പെടുന്നവരായിരിക്കും മിക്കവരും.

നിങ്ങളുടെ വ്യക്തിത്വം വെളിവാക്കുന്ന ഡ്രൈവിംഗ് ശൈലികൾ

ജീവിതത്തിലെ ഏത് പ്രതിസന്ധികളേയും തരണം ചെയ്ത് മുന്നോട് നീങ്ങാനുള്ള ധൈര്യം ഇത്തരക്കാർക്ക് കാണും. സ്വന്തം ലക്ഷ്യത്തിലുറച്ച് പ്രവർത്തിക്കുന്നവർ കൂടിയാണിവർ.

കൂടുതൽ വായിക്കൂ

മൂന്ന് ദിവസം നീണ്ട12 മരണങ്ങൾക്ക് കാരണമായ ട്രാഫിക് ജാം

കൂടുതൽ വായിക്കൂ

ചില്ല് പാലത്തിലൂടെ കാർ ഓടിയാൽ, വോൾവോ ശ്രമിക്കുന്നതെന്തിന്?

More from DriveSpark

Article Published On: Wednesday, July 13, 2016, 12:57 [IST]
English summary
Did You Know That Your Driving Style Reveals Your Personality?
കൂടുതല്‍... #ഡ്രൈവിംഗ് #driving
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X