ബൈക്ക് ടയർ മാറ്റേണ്ടത് എപ്പോള്‍? ഈ 7 ലക്ഷണങ്ങള്‍ അവഗണിക്കരുതേ...

ഇരുചക്ര വാഹനങ്ങളില്‍ ടയറുകള്‍ വഹിക്കുന്നു പങ്ക് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ ബൈക്കിന്റെ ടയറുകള്‍ മാറ്റേണ്ട കൃത്യമായ സമയം എത്ര പേര്‍ക്കറിയാം. ടയര്‍ മാറ്റാന്‍ സമയമായെന്ന് സൂചിപ്പിക്കുന്ന 7 ലക്ഷണങ്ങളാണ് നമ്മള്‍ ഇവിടെ പറയാന്‍ പോകുന്നത്.

ബൈക്ക് ടയർ മാറ്റേണ്ടത് എപ്പോള്‍? ഈ 7 ലക്ഷണങ്ങള്‍ അവഗണിക്കരുതേ...

ബൈക്കിന്റെ റൈഡ് നിലവാരവും ഹാന്‍ഡ്‌ലിങ്ങിനെയും ടയറുകളുടെ അവസ്ഥ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍, ടയറുകളുടെ നല്ല നിലവാരം, വലിപ്പം, പരിപാലനം എന്നിവയില്‍ നമ്മള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. ടയറുകള്‍ മോശം അവസ്ഥയിലാണെങ്കില്‍ അത് ബൈക്കിന്റെ പെര്‍ഫോമന്‍സിനെ ബാധിക്കുമെന്ന് മാത്രമല്ല അത് റൈഡര്‍ക്ക് അപകടകരം കൂടിയാണ്.

ബൈക്ക് ടയർ മാറ്റേണ്ടത് എപ്പോള്‍? ഈ 7 ലക്ഷണങ്ങള്‍ അവഗണിക്കരുതേ...

അതുകൊണ്ട് തന്നെ ബൈക്കില്‍ സുരക്ഷിതമായ യാത്ര സാധ്യമാക്കാന്‍ കൃത്യസമയത്ത് ടയറുകള്‍ മാറ്റേണ്ടത് അനിവാര്യമാണ്. നിങ്ങള്‍ എപ്പോള്‍ ടയറുകള്‍ മാറ്റണം എന്നതിനെക്കുറിച്ചാണ് ഇന്ന് ഞങ്ങള്‍ പറയാന്‍ പോകുന്നത്.

ബൈക്ക് ടയർ മാറ്റേണ്ടത് എപ്പോള്‍? ഈ 7 ലക്ഷണങ്ങള്‍ അവഗണിക്കരുതേ...

1. ടയര്‍ ട്രെഡ്

ടയറുകളില്‍ ട്രെഡ്സ് എന്നറിയപ്പെടുന്ന ഗ്രോവുകള്‍ ഉണ്ട്. ഇത് ബൈക്കിനെ റോഡില്‍ ഗ്രിപ്പ് നല്‍കാന്‍ സഹായിക്കുന്നു. ബ്രേക്കിംഗ് സമയത്ത് ബൈക്കിന്റെ വേഗത കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. എന്നാല്‍ ഏറെക്കാലം ഉപയോഗിക്കുന്നതിന് ശേഷം അവ നശിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ടയര്‍ നിര്‍മ്മാതാക്കള്‍ ടയര്‍ കേടാകുന്നുണ്ടോ എന്ന് കണ്ടെത്താന്‍ സൈഡ്വാളില്‍ ടയര്‍ വെയര്‍ ഇന്‍ഡിക്കേറ്റര്‍ ഉപയോഗിച്ച് അടയാളപ്പെടുത്തുന്നു.

ബൈക്ക് ടയർ മാറ്റേണ്ടത് എപ്പോള്‍? ഈ 7 ലക്ഷണങ്ങള്‍ അവഗണിക്കരുതേ...

ഇവിടെ സൂചകമായി കൊടുത്ത അമ്പടയാളം പരമാവധി ടയര്‍ ഉപയോഗത്തെ ആണ് കാണിക്കുന്നത്. ടയറിന്റെ ഗാഢത പരിശോധിക്കുന്നതിനുള്ള ഒരു ലളിതമായ ഉപകരണമാണ് ട്രെഡ് ഗേജുകള്‍. മോട്ടോര്‍ സൈക്കിള്‍ ടയറിന്റെ കനം അളക്കാനും കൃത്യമായ അളവ് അറിയാനും ഇത് നിങ്ങളെ സഹായിക്കുന്നു. ടൂ വീലര്‍ ടയറുകള്‍ക്ക് നിശ്ചിത പ്രായപരിധി ഇല്ലെങ്കിലും, നിര്‍മ്മാണ തീയതിക്ക് ശേഷം ഓരോ നാലോ അഞ്ചോ വര്‍ഷം കൂടുമ്പോള്‍ അവ മാറ്റാന്‍ ശുപാര്‍ശ ചെയ്യുന്നു. അഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള ടയറുകളുടെ ഉപയോഗം ഒഴിവാക്കണം.

ബൈക്ക് ടയർ മാറ്റേണ്ടത് എപ്പോള്‍? ഈ 7 ലക്ഷണങ്ങള്‍ അവഗണിക്കരുതേ...

2. ടയറില്‍ നിന്ന് കാറ്റ് ഒഴിഞ്ഞ് പോകുക

ടയറില്‍ നിന്ന് കാറ്റ് വളരെ വേഗത്തില്‍ കുറയുകയാണെങ്കില്‍ അത് ടയര്‍ മാറ്റാനായതിന്റെ ലക്ഷണമാണ്. ടയര്‍ തകരാറ്, കാറ്റ് ഒഴിഞ്ഞ് പോകല്‍, മറഞ്ഞിരിക്കുന്ന വിള്ളലുകള്‍ എന്നിങ്ങനെ പല കാരണങ്ങളുണ്ടാകാം. പഞ്ചര്‍ ഒട്ടിച്ച ശേഷവും ഇരുചക്ര വാഹനങ്ങളുടെ ടയറിലെ വായു മര്‍ദ്ദം കുറയുകയാണെങ്കില്‍ ടയര്‍ ദുര്‍ബലമായേക്കാം. അത് മാറ്റിസ്ഥാപിക്കേണ്ടതുണ്ട്.

ബൈക്ക് ടയർ മാറ്റേണ്ടത് എപ്പോള്‍? ഈ 7 ലക്ഷണങ്ങള്‍ അവഗണിക്കരുതേ...

3. ക്രമരഹിതമായ തേയ്മാനങ്ങള്‍

ഷോക്ക് അബ്സോര്‍ബറുകള്‍ അല്ലെങ്കില്‍ വീല്‍ അലൈന്‍മെന്റ് പ്രശ്നങ്ങള്‍ കാരണം ടയര്‍ തേഞ്ഞ് തീരുന്ന രീതിക്ക് മാറ്റം സംഭവിച്ചക്കാം. ഇക്കാരണങ്ങളാല്‍ ടയറിന്് ക്രമരഹിതമായി തേയ്മാനം സംഭവിക്കുന്നതായി കണ്ടാല്‍ ടയര്‍ മാറ്റി ഇടണം.

ബൈക്ക് ടയർ മാറ്റേണ്ടത് എപ്പോള്‍? ഈ 7 ലക്ഷണങ്ങള്‍ അവഗണിക്കരുതേ...

4. ഇടയ്ക്കിടെയുള്ള പഞ്ചര്‍

ടയറുകള്‍ പഴയതാകുകയും തേയ്മാനം സംഭവിക്കുകയും ചെയ്താല്‍ അവ പഞ്ചറാകാനുള്ള സാധ്യതയും കൂടുതലാണ്. ടയര്‍ ട്രെഡ് തേഞ്ഞ് തീരുന്നതിനനുസരിച്ച് ആണികള്‍, പൊട്ടിയ ഗ്ലാസ്, മെറ്റല്‍ വയര്‍ തുടങ്ങിയ മൂര്‍ച്ചയുള്ള വസ്തുക്കള്‍ ടയറില്‍ തുളച്ച് കയറി എളുപ്പത്തില്‍ പഞ്ചറാകും. അതിനാല്‍, നിങ്ങളുടെ ബൈക്കിന്റെ ടയര്‍ ഇടയ്ക്കിടെ പഞ്ചര്‍ ആകുന്നുണ്ടെങ്കില്‍ മാറ്റി പുതിയത് ഇടാന്‍ സമയമായെന്ന് ഉറപ്പിച്ചോളൂ.

ബൈക്ക് ടയർ മാറ്റേണ്ടത് എപ്പോള്‍? ഈ 7 ലക്ഷണങ്ങള്‍ അവഗണിക്കരുതേ...

5. ടയറുകളിലെ വിള്ളലുകള്‍

വാഹനം ഉപയോഗിക്കാതിരുന്നാലോ ഇരുചക്ര വാഹനം നേരിട്ട് സൂര്യപ്രകാശം അടിക്കുന്ന സ്ഥലത്ത് പാര്‍ക്ക് ചെയ്താലോ ടയറുകളുടെ പാര്‍ശ്വഭിത്തികളില്‍ വിള്ളലുകള്‍ ഉണ്ടാകാം. അത് അത്ര ദോഷകരമല്ലെന്ന് പ്രത്യക്ഷത്തില്‍ തോന്നാം. എങ്കിലും കാലക്രമേണ ഗുരുതരമായി കാറ്റ് ഒഴിഞ്ഞ് പോകാന്‍ കാരണമാകും. അതിനാല്‍ ഇത്തരമൊരു ലക്ഷണം കണ്ടാല്‍ ടയര്‍ മാറ്റുന്നതാണ് ബുദ്ധി.

ബൈക്ക് ടയർ മാറ്റേണ്ടത് എപ്പോള്‍? ഈ 7 ലക്ഷണങ്ങള്‍ അവഗണിക്കരുതേ...

6. ടയര്‍ വീര്‍ക്കുക

ഒരു മോട്ടോര്‍ സൈക്കിള്‍ ടയറിന്റെ ഉപരിതലത്തില്‍ മുഴപോലെ വീര്‍ത്തതായി കാണപ്പെട്ടാല്‍ അത് അപകടകരമാണ് ആദ്യമേ ഓര്‍മിപ്പിക്കട്ടെ. ഇവ ടയര്‍ പൊട്ടാന്‍ ഇടയാക്കും. അതിനാല്‍, നിങ്ങള്‍ ഒരു ബൈക്ക് ടയര്‍ വീര്‍ത്തായി കണ്ടാല്‍ ഉടന്‍ അത് മാറ്റുക.

ബൈക്ക് ടയർ മാറ്റേണ്ടത് എപ്പോള്‍? ഈ 7 ലക്ഷണങ്ങള്‍ അവഗണിക്കരുതേ...

മതിയായ ട്രെഡുള്ള ഒരു പുതിയ ടയര്‍ ബൈക്കിന്റെ ബ്രേക്കിംഗിനും ആക്‌സിലറേഷനും കൂടുതല്‍ ത്വരണം നല്‍കുന്നു. പ്രത്യേകിച്ച് വളവുകളില്‍ ബൈക്കിന് ആവശ്യത്തിന് ഗ്രിപ്പ് ലഭിക്കുമെന്ന് ഇത് ഉറപ്പാക്കുന്നു. ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും ശ്രദ്ധയില്‍ പെട്ട് നിങ്ങള്‍ ടയര്‍ മാറ്റാന്‍ ഒരുങ്ങുകയാണെന്ന് കരുതുക. അപ്പോള്‍ ബൈക്കിന് ഏറ്റവും മികച്ച ടയര്‍ തിരഞ്ഞെടുക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കൂടി ചുവടെ വിവരിക്കാം.

ബൈക്ക് ടയർ മാറ്റേണ്ടത് എപ്പോള്‍? ഈ 7 ലക്ഷണങ്ങള്‍ അവഗണിക്കരുതേ...

1. യഥാര്‍ത്ഥ ടയര്‍ നിര്‍മ്മാതാവില്‍ നിന്ന് മാത്രം ടയറുകള്‍ വാങ്ങുക

2. നിര്‍മ്മാതാവ് നിര്‍ദ്ദേശിച്ച അതേ വലിപ്പത്തിലുള്ള ടയറുകള്‍ ഇടുക

3. നിങ്ങള്‍ വാങ്ങുന്ന ടയര്‍ സൈസ് ബൈക്കിന്റെ റിമ്മിന് അനുയോജ്യമാണെന്ന് ഉറപ്പാക്കുക

4. സമ്മര്‍ദരഹിതമായ യാത്രയ്ക്കായി ട്യൂബ് ലെസ് ടയറുകള്‍ തിരഞ്ഞെടുക്കുക

More from DriveSpark

Article Published On: Monday, November 7, 2022, 18:46 [IST]
English summary
When to replace motorcycle tyres and 7 signs you should not ignore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X