ഹെബെര്‍ട്ടിന്റെ 10 വര്‍ഷത്തെ തെരുവു ജീവിതം

By Santheep

ലോകം ഭ്രാന്ത് എന്നു മാത്രം പേരിട്ടു വിളിക്കുന്ന ചില കാര്യങ്ങളുണ്ട്. ഒരു നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിളില്‍ ലാറ്റിനമേരിക്ക തെണ്ടാനിറങ്ങിയ ചെ ഗുവേരയും അദ്ദേഹത്തിന്റെ സുഹൃത്ത് ആല്‍ബെര്‍ടോ ഗ്രനാഡോയും ചെയ്തത് ഭ്രാന്തമായ പ്രവൃത്തികളായിരുന്നു. പക്ഷേ, അത്തരം ഭ്രാന്തുകളാണ് ചരിത്രം ഉണ്ടാക്കുന്നതെന്ന് ഇന്ന് നമുക്കറിയാം. ഗോവയിലെ വാഗത്തോര്‍ ബീച്ചില്‍ കഴിഞ്ഞയാഴ്ച അവസാനിച്ച ഇന്ത്യ ബൈക്ക് വീക്കിനിടെ ഞങ്ങള്‍ ഇത്തരമൊരു ഭ്രാന്തനെ നേരില്‍ കാണുകയുണ്ടായി!

ഹുബെര്‍ട്ട് ക്രിഗേല്‍ എന്ന അമേരിക്കക്കാരന്‍ കഴിഞ്ഞ പത്തുവര്‍ഷമായി തന്റെ മോട്ടോര്‍സൈക്കിളില്‍ കറങ്ങിക്കൊണ്ടിരിക്കുകയാണ്. രസകരമായ ഒരു സംഭാഷണമാണ് ഹുബെര്‍ട്ടിനെ റോട്ടിലേക്ക് വലിച്ചിട്ടത്. അതെക്കുറിച്ച് താഴെ.

ഹെബെര്‍ട്ടിന്റെ 10 വര്‍ഷത്തെ തെരുവു ജീവിതം

താളുകളിലൂടെ നീങ്ങുക.

ഹെബെര്‍ട്ടിന്റെ 10 വര്‍ഷത്തെ തെരുവു ജീവിതം

2004 നവംബര്‍ മാസത്തില്‍ മാന്‍ഹാട്ടനിലെ ഒരു റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കുകയായിരുന്നു ഹുബെര്‍ട്ട്. ലോകത്തെമ്പാടുമുള്ള ഇടത്തരക്കാരുടെയെല്ലാം പ്രിയപ്പെട്ട വിഷയമായിരുന്നു അവര്‍ സംസാരിച്ചു കൊണ്ടിരുന്നത്. പണം!

ഹെബെര്‍ട്ടിന്റെ 10 വര്‍ഷത്തെ തെരുവു ജീവിതം

ഹെബെര്‍ട്ടിന്റെ സുഹൃത്ത് ഒരു നല്ല നിരീക്ഷണം നടത്തി. ന്യൂ യോര്‍ക്ക് പോലൊരു നഗരത്തില്‍ ജീവിക്കുന്ന നമ്മളെപ്പോലുള്ളവര്‍ എല്ലാ മാസാവസാനവും മൂഞ്ചിപ്പോകുന്നു എന്നയാള്‍ പറഞ്ഞു. കയ്യില്‍ കിട്ടുന്നതെല്ലാം എങ്ങോട്ടു പോകുന്നു എന്നൊരു പിടിയുമില്ല! വര്‍ഷങ്ങളായി താനും അനുഭവിച്ചു പോരുന്ന ഒരു കാര്യം മാത്രമെന്ന് ഹെബെര്‍ട്ട് ചിന്തിച്ചു.

ഹെബെര്‍ട്ടിന്റെ 10 വര്‍ഷത്തെ തെരുവു ജീവിതം

എന്നാല്‍, സുഹൃത്ത് വിടാന്‍ ഭാവമുണ്ടായിരുന്നില്ല. ഹെബെര്‍ട്ടിന്റെ മകളുടെ വിദ്യാഭ്യാസം ഏതാണ്ട് കഴിയാറായി എന്നദ്ദേഹം ചൂണ്ടിക്കാട്ടി. അവള്‍ അവളുടെ പാട് നോക്കി പോകാറായി. ഇനി നിന്റെ സഹായം അവള്‍ക്ക് ആവശ്യമില്ല. ജീവിതം ആകെ ഒന്നേയുള്ളൂ എന്നും ആ നല്ല സുഹൃത്ത് സൂചിപ്പിച്ചു. തന്റെ മുമ്പില്‍ ഇനിയുള്ള വഴികളെന്തെന്ന് ഹെബെര്‍ട്ട് കൂലങ്കുഷ് ആയി ചിന്തിച്ചു.

ഹെബെര്‍ട്ടിന്റെ 10 വര്‍ഷത്തെ തെരുവു ജീവിതം

രണ്ട് വഴികളാണ് മുമ്പിലുണ്ടായിരുന്നത്. ഒന്ന്, അടുത്ത പത്തു വര്‍ഷം കൂടി ഇതുപോലെ ഓഫീസില്‍ കയറി നിരങ്ങി അധ്വാനിക്കുക. ശേഷം ഇന്നത്തെപ്പോലെ തന്നെ ദരിദ്രനായി ജീവിക്കുക! രണ്ടാമത്തെ വഴി, തന്റെ സൈഡ് കാര്‍ ഘടിപ്പിച്ച മോട്ടോര്‍സൈക്കിളുമായി ഒരു ദീര്‍ഘയാത്ര പോവുക! ലോകം മുഴുവന്‍ ചുറ്റിക്കറങ്ങുക!

ഹെബെര്‍ട്ടിന്റെ 10 വര്‍ഷത്തെ തെരുവു ജീവിതം

അങ്ങനെ 2002 ഫെബ്രുവരി 16 കാലത്ത് കൃത്യം 6:04ന് ഹെബര്‍ തന്റെ യാത്ര തുടങ്ങി. അവിടുന്നിങ്ങോട്ട് പത്തു വര്‍ഷത്തോളമായി ലോകത്തെമ്പാടുമുള്ള തെരുവുകളിലാണ് ഹെബറിന്റെ ജീവിതം കഴിഞ്ഞുപോരുന്നത്.

More from DriveSpark

Article Published On: Wednesday, February 25, 2015, 20:11 [IST]
English summary
When We Met with Hubert Kregel at India Bike Week.
കൂടുതല്‍... #off beat #ഓഫ് ബീറ്റ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X