പരമാവധി തുക റീഫണ്ട് ലഭിക്കാന്‍ എത്ര സമയം മുമ്പ് ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കണം? പറഞ്ഞുതരാം...
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഗതാഗത ശൃംഖലയിലൊന്നാണ് ഇന്ത്യന്‍ റെയില്‍വേ എന്ന് നമുക്ക് അഭിമാനത്തോടെ അവകാശപ്പെടാനാകും. റെയില്‍വേയുടെ സേവനം ഉപയോഗപ്പെടുത്താത്തവര്‍ വളരെ ചുരുക്കമാണെന്ന് തന്നെ പറയാം. ദീര്‍ഘദൂര യാത്രകള്‍ക്ക് ഏറ്റവും അനുയോജ്യമായി പലരും ചൂണ്ടിക്കാട്ടുന്നത് ട്രെയിന്‍ യാത്രയാണ്.
ടിക്കറ്റ് നിരക്ക് കുറവായതിനാലും വലിയ യാത്രക്ഷീണമില്ലാതെ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനാകുമെന്നതും ട്രെയിന്‍ യാത്രയുടെ മെച്ചമായി പലരും പറയുന്നു. പഴയ പോലെ വൈകി ഓടുന്ന സ്ഥിതിയില്‍ നിന്ന് കുറച്ച് കൂടി മെച്ചപ്പെട്ടതിനാല്‍ ട്രെയിന്‍ സര്‍വീസിനെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടി. ഇന്ത്യന്‍ റെയില്‍വേസുമായി ബന്ധപ്പെട്ട് നിങ്ങള്‍ പലര്‍ക്കും പല സംശയങ്ങളും ഉണ്ടാകാം. ട്രെയിന്‍ ടിക്കറ്റുകള്‍ റദ്ദാക്കുന്നതിനെ കുറിച്ചാണ് അതില്‍ ഒന്ന്.

നിങ്ങള്‍ ട്രെയിന്‍ ടിക്കറ്റ് റദ്ദ് ചെയ്യുമ്പോള്‍ ഇന്ത്യന്‍ റെയില്‍വേ ഒരു നിശ്ചിത തുക ഫീസായി ഈടാക്കുന്നതായി എല്ലാവര്‍ക്കുമറിയാം. കണ്‍ഫോം ടിക്കറ്റോ, വെയിറ്റിംഗ് ലിസ്‌റ്റോ, റിസര്‍വേഷന്‍ എഗെയിന്‍സ്റ്റ് ക്യാന്‍സലേഷനോ (RAC) ഏതുമാകട്ടെ റെയില്‍വേ അതിനെല്ലാം ക്യാന്‍സലേഷന്‍ ചാര്‍ജ് ഈടാക്കും. ഈ തുക കിഴിച്ചുള്ള ബാക്കി തുകയാണ് യാത്രക്കാരന് തിരികെ ലഭിക്കുന്നത്. ഈ ലേഖനത്തില്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് റെയില്‍വേ ക്യാന്‍സലേഷന്‍ ഫീ ഈടാക്കുന്നതെന്നും. തുക കുറക്കുന്നതിന്റെ അളവുകോല്‍ എന്താണെന്നുമാണ് വിവരിക്കുന്നത്.
ഇ-ടിക്കറ്റുകളിലും കമ്പ്യൂട്ടറൈസ്ഡ് പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം (പിആര്‍എസ്) കൗണ്ടറുകള്‍ നല്‍കുന്ന ടിക്കറ്റുകളിലും റെയില്‍വേ പാസഞ്ചേഴ്സ് റൂള്‍ 2015 പ്രകാരമാണ് ടിക്കറ്റ് റദ്ദാക്കുമ്പോള്‍ റെയില്‍വേ ക്യാന്‍സലേഷന്‍ അല്ലെങ്കില്‍ ക്ലിയറേജ് ചാര്‍ജ് ഈടാക്കുന്നത്.സെക്കന്‍ഡ് സീറ്റര്‍, സെക്കന്‍ഡ് ക്ലാസ് സ്ലീപ്പര്‍, എസി ഫസ്റ്റ് ക്ലാസ്, എസി ചെയര്‍ കാര്‍ തുടങ്ങി നിരവധി തരം ട്രെയിന്‍ ക്ലാസുകളുണ്ട്. ടിക്കറ്റ് റദ്ദാക്കുന്ന സമയത്തിനോടൊപ്പം ടിക്കറ്റ് ടൈപ്പും കൂടി പരിഗണിച്ചാണ് റെയില്‍വേസ് പണം കുറക്കുന്നത്.

ഉദാഹരണത്തിന് ട്രെയിന്‍ പുറപ്പെടുന്നതിന് 48 മണിക്കൂറിന് മുമ്പ് ഞങ്ങള്‍ ഒരു കണ്‍ഫോം സെക്കന്‍ഡ് ക്ലാസ് ടിക്കറ്റ് റദ്ദാക്കുകയാണെങ്കില്‍ 60 രൂപയാണ് കുറക്കുക. ഈ തുക കുറച്ച് ബാക്കി തുക യാത്രക്കാരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യുകയും ചെയ്യും. ടിക്കറ്റ് കൗണ്ടറില്‍ ക്യാന്‍സല്‍ ചെയ്താല്‍ പണം കൈപ്പറ്റാം. മറ്റ് ഉയര്‍ന്ന ക്ലാസ് ടിക്കറ്റുകള്‍ക്കുള്ള ക്യാന്‍സലേഷന്‍ ചാര്‍ജില്‍ വ്യത്യാസമുണ്ട്.
3 ടയര്‍ എസി, എസി ചെയര്‍ കാര്‍ എസി-3 എക്കോണമി ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുമ്പോള്‍ 180 രൂപ നഷ്ടമാകും. 2 ടയര്‍ എസി അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് ടിക്കറ്റുകള്‍ റദ്ദാക്കുമ്പോള്‍ 200 രൂപ കിഴിച്ചാണ് പണം അക്കൗണ്ടില്‍ ക്രെഡിറ്റാകുക. ഫസ്റ്റ് ക്ലാസ് എസി/എക്‌സിക്യൂട്ടീവ് ടിക്കറ്റുകള്‍ക്ക് ക്യാന്‍സലേഷന്‍ ചാര്‍ജ് 240 രൂപയാണ്. ട്രെയിന്‍ പുറപ്പെടുന്നതിന് ഏകദേശം 12 മണിക്കൂര്‍ മുതല്‍ 48 മണിക്കൂര്‍ മുമ്പ് വരെയുള്ള സമയത്ത് ടിക്കറ്റ് റദ്ദാക്കുമ്പോള്‍ ചാര്‍ജ് വ്യത്യാസപ്പെടുന്നു.

പ്രസ്തുത സമയത്ത് മൊത്തം ടിക്കറ്റ് നിരക്കിന്റെ 25 ശതമാനമാണ് കുറക്കുക. അതേസമയം ട്രെയിന്‍ പുറപ്പെടുന്നതിന് 4 മുതല്‍ 12 മണിക്കൂര്‍ മുമ്പ് വരെയുള്ള സമയത്താണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കില്‍ മൊത്തം ടിക്കറ്റ് തുകയുടെ 50 ശതമാനം കിഴിച്ചുള്ള തുക റീഫണ്ടാകും. ഈ ചാര്‍ജുകള്‍ എല്ലാ ക്ലാസുകള്‍ക്കും ബാധകമാണെന്നത് ശ്രദ്ധിക്കേണ്ടതാണ്. ട്രെയിന്‍ പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുമ്പ് RAC അല്ലെങ്കില്‍ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് റദ്ദാക്കിയാല്‍ മുഴുവന്‍ പണവും നല്‍കും. അത്തരം സാഹചര്യങ്ങളില്‍ ക്ലറിക്കല്‍ ചാര്‍ജുകള്‍ മാത്രമാണ് കുറക്കുന്നത്.
ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കുന്നതിലൂടെ പോലും ഇന്ത്യന്‍ റെയില്‍വേയ്ക്ക് കാര്യമായ ലാഭം ലഭിക്കുന്നുണ്ടെന്ന് ഇതിലൂടെ നമുക്ക് മനസ്സിലാക്കം. ഇ-ടിക്കറ്റുകള്‍ റദ്ദാക്കിയതിലൂടെ റെയില്‍വേയ്ക്ക് 1900 കോടിയിലധികം രൂപയുടെ റെക്കോര്‍ഡ് വരുമാനം ലഭിച്ചതായി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഐആര്‍സിടിസി ഇ-ടിക്കറ്റിംഗ് പ്ലാറ്റ്ഫോം വഴി ഓണ്‍ലൈനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന യാത്രക്കാരില്‍ നിന്ന് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) കണ്‍വീനിയന്‍സ് ഫീസ് ഈടാക്കുന്നതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കിയിരുന്നു.
2019-2020, 2022-2023 (ഡിസംബര്‍ വരെ) സാമ്പത്തിക വര്‍ഷങ്ങളില്‍ ഇ-ടിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള ടിക്കറ്റുകള്‍ റദ്ദാക്കിയതിലൂടെ റെയില്‍വേക്ക് ആകെ 1,949.98 കോടി രൂപ ലഭിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കൗണ്ടര്‍, ഇ-ടിക്കറ്റുകള്‍ റദ്ദാക്കിയതിലൂടെ റെയില്‍വേക്ക് ഏറ്റവും ഉയര്‍ന്ന വരുമാനമായ 694.08 കോടി രൂപ നേടാന്‍ സാധിച്ചതായി മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ 9 മാസത്തില്‍ ടിക്കറ്റ് ക്യാന്‍സലേഷനിലൂടെ മാത്രം റെയില്‍വേ 604.40 കോടി രൂപ നേടി.


Click it and Unblock the Notifications








