പരിചയക്കാര്‍ക്ക് 'കടം കൊടുത്ത' വണ്ടി അപകടത്തില്‍ പെട്ടാല്‍ ഉടമക്ക് എന്ത് സംഭവിക്കും? നിയമം വിശദമായി അറിയാം
നമ്മില്‍ അധികം പേരും വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ആയിരിക്കും. ചിലര്‍ക്ക് സ്വന്തമായി വാഹനങ്ങള്‍ ഉണ്ടാകും. എന്നാല്‍ ചിലര്‍ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വാഹനം കടം വാങ്ങി ആയിരിക്കും ഉപയോഗിക്കുന്നത്. ഈ രീതിയില്‍ നമ്മുടെ വാഹനം മറ്റാര്‍ക്കെങ്കിലും ഓടിക്കാന്‍ കൊടുത്ത വേളയില്‍ വണ്ടി അപകടത്തില്‍ പെട്ടാല്‍ വാഹനമുടമ കുറ്റക്കാരനാകുമോ?.
ഇൗ വിഷയത്തിന്റെ നിയമവശങ്ങളെ കുറിച്ചാണ് നമ്മള്‍ ഇന്ന് പറയാന്‍ പോകുന്നത്. വിഷയത്തെ കുറിച്ച് പറയുന്നതിന് മുമ്പ് അടുത്തിടെ നടന്ന ദാരുണമായ ഒരു സംഭവത്തെ കുറിച്ച് പറയാം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഒരു ദിവസം രാവിലെ 20 കാരിയായ അഞ്ജലിയുടെ മൃതദേഹം ഡല്‍ഹിയിലെ റോഡരികില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ വസ്ത്രങ്ങള്‍ ഇല്ലാത്ത നിലയിലായിരുന്നു കണ്ടെത്തിയത്. ഇവന്റ് കമ്പനിയിലായിരുന്നു പെണ്‍കുട്ടി ജോലി ചെയ്തിരുന്നത്. ജോലി കഴിഞ്ഞ് മടങ്ങുന്ന വേളയില്‍ പെണ്‍കുട്ടിയുടെ സ്‌കൂട്ടിയില്‍ കാര്‍ ഇടിക്കുകയായിരുന്നു.

വണ്ടി ഇടിച്ചതിന് പിന്നാലെ കാറിലുണ്ടായിരുന്നവര്‍ വണ്ടി നിര്‍ത്താതെ പോയി. എന്നാല്‍ യുവതിയുടെ ശരീരം കാറിന്റെ ചക്രത്തില്‍ കുടുങ്ങിയിരുന്നു. സുല്‍ത്താന്‍പുരിയില്‍ നിന്ന് കാഞ്ജവാല വരെ 12 കിലോമീറ്ററോളം 20 കാരിയെ വലിച്ചിഴച്ചു കൊണ്ടുപോയി. പ്രതികളായ അഞ്ച് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും അപകടമുണ്ടാക്കിയ കാര്‍ അവരുടെ ആരുടെയുമല്ലായിരുന്നു. പ്രതികള്‍ മറ്റൊരാളുടെ കാര്‍ ആയിരുന്നു ഓടിച്ചിരുന്നത്. ഇത്തരം സാഹചര്യത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 279, 304 അല്ലെങ്കില്‍ 304A വകുപ്പുകള്‍ പ്രകാരമാകും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഈ കേസില്‍ പ്രതികള്‍ക്കെതിരെ ഐപിസി 279, 304, 304A വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. ഇനി നമുക്ക് ഈ വകുപ്പുകള്‍ എന്താണെന്ന് പരിശോധിക്കാം. ആദ്യം ഐപിസി 279-ാം വകുപ്പ് വകുപ്പ് എന്താണെന്ന് നോക്കാം. പൊതുനിരത്തില്‍ ആരെങ്കിലും അശ്രദ്ധമായി വാഹനമോടിക്കുകയോ അതുവഴി മനുഷ്യജീവന് അപകടമുണ്ടാക്കുകയോ ഏതെങ്കിലും വ്യക്തിക്ക് പരിക്കേല്‍പ്പിക്കുകയോ ചെയ്താല്‍ ആ വ്യക്തിയെ ഒരു പ്രതിയായി പരിഗണിക്കും. ഈ കുറ്റം തെളിയിക്കപ്പെട്ടാല്‍ പ്രതിക്ക് ഒന്നുകില്‍ ആറ് മാസം വരെ നീട്ടിയേക്കാവുന്ന തടവോ അല്ലെങ്കില്‍ 1000 രൂപ വരെ പിഴയോ ചുമത്തും.

പ്രതിയെ രണ്ട് വിധത്തിലും ശിക്ഷിക്കാം. ഇത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്. ഐപിസി 304-ാം വകുപ്പ് പ്രകാരം മനഃപൂര്‍വമായ നരഹത്യ നടത്തുന്നവരെ പ്രതിയായി കണക്കാക്കും. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ജീവപര്യന്തം തടവോ അല്ലെങ്കില്‍ 10 വര്‍ഷം വരെ തടവോ ശിക്ഷ ലഭിക്കും. ഇതിനൊപ്പം കുറ്റക്കാര്‍ക്കെതിരെ പിഴയും ചുമത്തും. ജീവന്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞുകൊണ്ടും, എന്നാല്‍ മരിക്കണം എന്ന് ഉദ്ദേശിക്കാതെയോ അല്ലെങ്കില്‍ മരണം സംഭവിക്കാന്‍ സാധ്യതയുള്ള തരത്തില്‍ പരിക്ക് ഉണ്ടാക്കുകയോ ചെയ്താല്‍ അയാളെ ഐപിസി 304 വകുപ്പ് പ്രകാരം കുറ്റക്കാരനായി കണക്കാക്കും.
ഇനി ഐപിസി 304A വകുപ്പ് എന്താണെന്ന് നോക്കാം. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് തുല്യമല്ലാത്ത ഏതെങ്കിലും തരത്തില്‍ അശ്രദ്ധയോടെയോ മറ്റോ വാഹനമോടിച്ച് ആരുടെയെങ്കിലും മരണത്തിന് കാരണമായാല്‍ അയാളെ കുറ്റക്കാരനായി കണക്കാക്കും. ഈ വകുപ്പ് പ്രകാരം ഒരാളെ കുറ്റക്കാരനായി കണ്ടെത്തിയാല്‍ അയാള്‍ക്ക് തടവ് ശിക്ഷ ലഭിക്കും. ചിലപ്പോള്‍ ശിക്ഷ കാലാവധി രണ്ട് വര്‍ഷം വരെയാകാം. അല്ലെങ്കില്‍ പിഴ ശിക്ഷ ലഭിക്കാം. അല്ലെങ്കില്‍ കുറ്റവാളി രണ്ടുവിധത്തിലും ശിക്ഷിക്കപ്പെടാം.
തുടക്കത്തില്‍ നമ്മള്‍ പറഞ്ഞ കേസില്‍ പെണ്‍കുട്ടിയെ പാറ നിറഞ്ഞ റോഡിലൂടെയാണ് പ്രതികള്‍ 12 കിലോമീറ്ററോളം വലിച്ചിഴച്ചത്. ഈ കാര്‍ അവരുടെ പരിചയക്കാരനായ അശുതോഷ് എന്നയാളുടേതായിരുന്നു. ഇനി കാര്‍ ഉടമക്കെതിരെ കേസ് ഉണ്ടാകുമോ എന്ന കാര്യം നമുക്ക് നോക്കാം. ഇത്തരം കേസുകളില്‍ പൊലീസ് സാധാരണയായി ഐപിസി സെക്ഷന്‍ 304A പ്രകാരമാണ് നടപടിയെടുക്കുന്നത്. കാര്‍ ഓടിക്കുന്ന വ്യക്തി അറിയാതെ വാഹനമിടിച്ച് ഒരാള്‍ മരണപ്പെട്ടാല്‍ വാഹനം ഓടിച്ച ആള്‍ക്കെതിരെ കേസെടുക്കുമെന്ന് ഉത്തര്‍പ്രദേശ് പൊലീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു.
അഞ്ജലിയുടെ മരണത്തിനിടയായ അപകടത്തില്‍ പ്രതികള്‍ക്കെതിരെ ഈ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍, കാര്‍ ഓടിച്ചയാള്‍ക്ക് 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിച്ചേക്കാം. ഇത്തരം സാഹചര്യങ്ങളില്‍ കാര്‍ ഉപയോഗിക്കാന്‍ കൊണ്ട് പോകുന്നയാള്‍ അപകടത്തില്‍പ്പെടുമെന്ന വസ്തുതയെക്കുറിച്ച് കാര്‍ ഉടമയ്ക്ക് അറിവില്ലെങ്കില്‍ അയാള്‍ക്ക് ഉത്തരവാദിത്തമോ പ്രശ്‌നമോ ഇല്ല.
വാഹനമുടമയെ നോട്ടീസ് അയച്ച് മാത്രമേ പൊലീസിന് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാന്‍ കഴിയൂ. വാഹനത്തെ കുറിച്ച് പൊലീസിന് ഇയാളോട് ചോദിക്കാം. എന്നാല്‍ കാറെടുത്തയാള്‍ അപകടമുണ്ടാക്കാന്‍ പോകുന്നുവെന്ന് കാര്‍ ഉടമക്ക് അറിയാമായിരുന്നെന്ന് തെളിഞ്ഞാല്‍ പ്രതിയുടെ ഗൂഢാലോചനയില്‍ വാഹനമുടമ ഉള്‍പ്പെട്ടതായി കണക്കാക്കും. തുടര്‍ന്ന് വാഹന ഉടമയ്ക്കെതിരെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കുറ്റം ചുമത്തും.


Click it and Unblock the Notifications