ആർക്കാ ഇത്ര ധൃതി; ലോകത്തിലെ ഏറ്റവും ദൈർഘ്യം കൂടിയ വിമാന റൂട്ടുകൾ അറിയാം

ഒട്ടുമിക്ക ആളുകളും വിമാനത്തിൽ യാത്ര ചെയ്തിട്ടുളളവരാണ്. ചിലർ വിദേശരാജ്യങ്ങളിലായിരിക്കാം മറ്റു ചിലർ രാജ്യത്തിനുളളിൽ തന്നെ മറ്റ് സംസ്ഥാനങ്ങളിലേക്ക് ആയിരിക്കാം. എന്നാൽ ലോകത്തിലെ ഏറ്റവും കൂടുതൽ ദൈർഘ്യമേറിയ വിമാനയാത്രയും, റൂട്ടും ഏതൊക്കെയാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ. സാധാരണ രാജ്യത്തിനുളളിൽ തന്നെ യാത്ര ചെയ്യാൻ എടുക്കുന്ന സമയം പരമാവധി രണ്ടര മണിക്കുറാണ്. എന്നാൽ അതിൻ്റെ പത്ത് മടങ്ങ് സമയമെടുത്തുളള യാത്രയെ കുറിച്ച് ചിന്തിച്ചു നോക്കിയിട്ടുണ്ടോ. തല കറങ്ങുന്നതിന് മുൻപ് തുടർന്ന് വായിച്ചോളു.

ഏറ്റവും ദൈർഘ്യം കൂടിയ അഞ്ച് നോൺസ്റ്റോപ്പ് റൂട്ടുകളെയാണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്. ആദ്യമായി മെൽബണിനും ഡാലസിനും ഇടയിലുള്ള ക്വാണ്ടാസ് എന്ന് ഫ്ലൈറ്റിനെ കുറിച്ച് പറയാം. 8,973 മൈൽ അതായത് (14,440 കി.മീ) ദൂരത്തിൽ 236 സീറ്റുകളുള്ള ബോയിംഗ് 787-9 ഉപയോഗിച്ച് ആഴ്ചയിൽ മൂന്ന് തവണ സർവീസ് നടത്തുന്നുണ്ട്. പതിനഞ്ച് മണിക്കൂർ 45 മിനിട്ടാണ് യാത്രയുടെ ദൈർഘ്യം.

Longest Flight Route In The World

അടുത്തത് ഓസ്ട്രേലിയയിലെ പെർത്തിൽ നിന്ന് ലണ്ടനിലേക്കുളള ഫ്ലൈറ്റാണ്. 2018 മാർച്ചിലാണ് ഈ സർവീസ് ആരംഭിച്ചത്. 9,009-മൈൽ അതായത് (14,499 കി.മീ) ആണ് ദൂരം. ഓസ്‌ട്രേലിയയ്ക്കും യൂറോപ്പിനും ഇടയിലുള്ള ഒരേയൊരു നോൺ-സ്റ്റോപ്പ് സർവീസ് ആയിരുന്നു അത്. പതിനേഴ് മണിക്കൂറും 45 മിനിറ്റുമാണ് പെർത്തിൽ നിന്ന് ലണ്ടൻ വരെ വിമാനം പറക്കുന്നതിന് എടുക്കുന്ന സമയം. യുകെ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം 2023 മെയ് മാസത്തിൽ 11,387 യാത്രക്കാർ ചെയ്തു.

ദോഹ മുതൽ ന്യൂസിലാൻഡിലെ ഓക്ക്‌ലെൻഡ് വരെയുളള റൂട്ടാണ് ലിസ്റ്റിൽ അടുത്തത്. 9,032 മൈൽ അതായത് (14,535 കി.മീ) ദൈർഘ്യമുള്ള ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ദൈർഘ്യം കൂടിയ റൂട്ടാണിത്. 2017 ഖത്തർ എയർവേയ്സാണ് ആദ്യമായി ഈ റൂട്ടിൽ സർവീസ് ആരംഭിച്ചത്, എന്നാൽ കൊവിഡ് മഹാമാരി കാരണം 2020 -ൽ സർവീസ് നിർത്തിയിരുന്നു. എന്നാൽ അതിന് ശേഷം വീണ്ടും പുനരാരംഭിക്കുകയാണ് ചെയ്തത്. 18 മണിക്കൂറാണ് ദോഹയിൽ നിന്ന് ഓക്ക്‌ലെൻഡ് വരെയുളള ഫ്ലൈറ്റിൻ്റെ ദൈർഘ്യം.

Longest Flight Route In The World

കൊറോണ വൈറസ് ലോകത്ത് ആഞ്ഞടിക്കുന്നത് വരെ, ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നോൺ-സ്റ്റോപ്പ് റൂട്ടായിരുന്നു സിംഗപ്പൂരിൽ നിന്ന് ന്യൂജേഴ്സി വരെയുളള സർവീസ്. കൊവിഡിന് ശേഷം വീണ്ടും സർവീസ് പുനരാരംഭിച്ചിരുന്നു. 9,534 മൈൽ അതായത് (15,344 കി.മീ) ആണ് സർവീസിൻ്റെ ദൂരം, ആഗോളതലത്തിൽ രണ്ടാം സ്ഥാനമാണ് ഈ സർവീസിന്. സിംഗപ്പൂർ എയർലൈൻസിന്റെ 161 സീറ്റുകളുള്ള A350-900ULR-വിമാനമാണ് സർവീസ് നടത്തുന്നത്. ഇവയ്ക്ക് 67 ബിസിനസ് സീറ്റുകളും പ്രീമിയം ഇക്കോണമിയിൽ 94 സീറ്റുകളും ഉണ്ട്. 18 മണിക്കൂർ 40 മിനിട്ടാണ് ഫ്ലൈറ്റിൻ്റെ ദൈർഘ്യം.

ഇനിയാണ് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിമാന സർവീസുകളുടെ ലിസ്റ്റിലെ ഒന്നാമൻ. സിംഗപ്പൂരിൽ നിന്ന് ന്യൂയോർക്ക് വരെയുളള ഫ്ലൈറ്റാണ് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സർവീസ്. സിംഗപ്പൂർ-ന്യൂജേഴ്സി റൂട്ടുമായി 160 കിലോമീറ്ററിൻ്റെ വ്യത്യാസം മാത്രമാണ് ഇതിനുളളത്. 20 മണിക്കൂറാണ് സിംഗപ്പൂരിൽ നിന്നും ന്യുയോർക്കിലേക്ക് എത്താൻ എടുക്കുന്ന സമയം. പസിഫിക്കിന് കുറുകെ വടക്ക്-കിഴക്ക്, ജപ്പാന് തൊട്ടു കിഴക്ക്, അലൂഷ്യൻ ദ്വീപുകൾ, അലാസ്ക, കാനഡ എന്നിവയിലൂടെ ന്യൂയോർക്ക് നഗരത്തിലേക്ക് എത്തുന്നതാണ് റൂട്ട്.

Longest Flight Route In The World

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സർവീസുകൾ എതൊക്കെയെന്ന് ഇപ്പേആൾ മനസിലായില്ലേ. ഈ റൂട്ടിലൂടെ യാത്ര ചെയ്യാൻ നിങ്ങൾക്ക് തോന്നുന്നുണ്ടോ, അതോ നിങ്ങളിൽ ചിലരെങ്കിലും ചിലപ്പോൾ ഈ റൂട്ടിലൂടെ യാത്ര ചെയ്തവരുണ്ടായിരിക്കാം. ചിലർ രണ്ട് മണിക്കൂർ പോലും വിമാനത്തിൽ ഇരിക്കുമ്പോൾ അസ്വസ്ഥരാകുന്നവരാണ്, അപ്പോഴാണ് 20 മണിക്കൂറൊക്കെ വിമാനത്തിൽ ഇരിക്കുന്നത്. ചിന്തിക്കാൻ കൂടി വയ്യ അല്ലേ.

വലിപ്പത്തിനൊപ്പം തന്നെ ഏറ്റവും ആഴമേറിയതുമാണ് പസഫിക്. അതിനാല്‍, സമുദ്രത്തിന് മുകളിലൂടെ പറക്കുമ്പോള്‍, വിമാനത്തിന് എന്തെങ്കിലും സാങ്കേതിക പ്രശ്‌നമുണ്ടാകുകയാണെങ്കില്‍, പൈലറ്റുമാര്‍ക്ക് ഇത് കൈകാര്യം ചെയ്യാന്‍ കഴിയാതെ വരും. വെള്ളത്താല്‍ ചുറ്റപ്പെട്ടതായതുകൊണ്ട് അടിയന്തര ഘട്ടങ്ങളില്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്നതിനും പൈലറ്റുമാര്‍ക്ക് സാധിക്കാതെ വന്നേക്കാം. ഇതെല്ലാം മുന്നില്‍ കണ്ടുകൊണ്ടാണ് പലപ്പോഴും പസഫിക് സമുദ്രത്തിന് മുകളിലൂടെ യാത്ര ഒഴിവാക്കുന്നത്. മിക്കവരും ഇങ്ങനെ ചിന്തിക്കാറുള്ളത്.

Longest Flight Route In The World

ഇന്ധനവും സമയവും ലാഭിക്കാനാണ് പൊതുവേ പൈലറ്റുമാര്‍ പസഫിക് സമുദ്രത്തിലൂടെ സഞ്ചരിക്കുന്നത് ഒഴിവാക്കുന്നത്. ഇതാണ് യഥാര്‍ത്ഥവും പ്രാഥമികവുമായ കാരണം. വളഞ്ഞ വഴികള്‍ നേരായ വഴികളെക്കാള്‍ ചെറുതാണ്. ഇത് ചെലവ് കുറയ്ക്കുകയും ലാഭം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നേരായ വഴിയില്‍ പോകുന്നത് ഒഴിവാക്കി, പകരം ചുറ്റി പോവുകയും ചെയ്താല്‍ നിങ്ങള്‍ക്ക് എങ്ങനെ ഇന്ധനവും സമയവും ലാഭിക്കാന്‍ കഴിയും എന്നാകും നിങ്ങള്‍ ചിന്തിക്കുക.

ഈ റൂട്ടിന്, നേരായ പാതയേക്കാള്‍ വളഞ്ഞ റൂട്ട് ദൂരം കുറവാണ്. അതോടൊപ്പം തന്നെ ഇതിലെയുള്ള വളഞ്ഞ റൂട്ടുകള്‍ നേരായ റൂട്ടുകളെക്കാള്‍ സുരക്ഷിതമാണ്. ഇക്കാരണങ്ങള്‍ കൊണ്ടാണ് പസഫിക് സമുദ്രത്തിന് മുകളിലൂടെ യാത്ര പൈലറ്റുമാര്‍ ഒഴിവാക്കുന്നത്. നിങ്ങളുടെ വിമാനയാത്രയുടെ അനുഭവങ്ങൾ ഞങ്ങളുമായി പങ്കു വയ്ക്കാൻ മറക്കരുതേ.

More from DriveSpark

Article Published On: Friday, November 10, 2023, 21:43 [IST]
English summary
Which is longest flight route in the world explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X