70 ലക്ഷത്തിൽ താഴെ ഇത്രയും ഇവികളോ; ഒന്നല്ല, രണ്ടല്ല എട്ട് കാറുകൾ

പണ്ടൊക്കെ ഇലക്ട്രിക് കാറുകൾ വാങ്ങാൻ പോകുമ്പോൾ ഏറ്റവും പ്രധാനമായി നോക്കിയിരുന്നത് കാറുകളുടെ റേഞ്ച് ആയിരുന്നു. ടെക്നോളജിയുടെ വളർച്ചയും ഫീച്ചേഴ്സിൻ്റെ കുത്തൊഴുക്കുമായപ്പോൾ എത്ര വില കൊടുത്താലും ഇവി വാങ്ങാം എന്നുളള നിലയിലാണ്. എന്നാൽ അതോടൊപ്പം ഇവികൾ എന്നാൽ ഇന്ത്യൻ ഉപഭോക്താക്കൾക്ക് പ്രായോഗികവും പാരിസ്ഥിതിക ഉത്തരവാദിത്തമുള്ളതുമായ ഓപ്ഷനായി മാറിയിരിക്കുന്നു.70 ലക്ഷം രൂപയിൽ താഴെയുളള ഇവികൾ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം.

ടാറ്റ ടിയാഗോ: 2022 അവസാനത്തോടെ ലോഞ്ച് ചെയ്ത ടാറ്റ ടിയാഗോ ഇവി രണ്ട് പവർട്രെയിൻ ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. ടിയാഗോ ഇവിയുടെ മീഡിയം റേഞ്ച് ഓപ്ഷനിൽ 19.2kWh ബാറ്ററി പായ്ക്കുണ്ട്, ലോംഗ് റേഞ്ച് ഓപ്ഷന് 24kWh ബാറ്ററി പാക്കാണ് ലഭിക്കുന്നത്. ചെറിയ 19.2kWh ബാറ്ററി പായ്ക്ക് ഒറ്റ ചാർജിൽ 250km റേഞ്ച് വാഗ്ദാനം ചെയ്യുന്നു, അതേസമയം 24kWh ബാറ്ററി പാക്ക് പരിഷ്കരിച്ച ഇന്ത്യൻ ടെസ്റ്റ് സൈക്കിൾ (MIDC) പ്രകാരം 315 കിലോമീറ്റർ ക്ലെയിം റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

70 ലക്ഷത്തിൽ താഴെ ഇത്രയും ഇവികളോ; ഒന്നല്ല, രണ്ടല്ല എട്ട് കാറുകൾ

ടിയാഗോ EV-യുടെ മീഡിയം റേഞ്ച് വേരിയന്റുകൾ 61PS പവറും 110Nm ടോർക്കും വാഗ്ദാനം ചെയ്യുമ്പോൾ ലോംഗ് റേഞ്ച് വേരിയന്റുകൾ 75PS പവറും 114Nm ടോർക്കും വാഗ്ദാനം ചെയ്യുന്നു. ടിയാഗോ ഇവിയുടെ വില ആരംഭിക്കുന്നത് 8.70 ലക്ഷം രൂപ എക്സ്ഷോറൂമിലാണ്. 7.2kW ഹോം ചാർജറിനൊപ്പം ടോപ്പ്-സ്പെക്ക് ലോംഗ് റേഞ്ച് വേരിയന്റിന് 12.04 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില

എംജി കോമറ്റ് ഇ.വി: എംജി മോട്ടോറിൽ നിന്നുള്ള കോമറ്റ് ഇവി 17.3kWh ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് മോട്ടോറിന് കരുത്ത് പകരുന്നത്. ഇലക്ട്രിക് മോട്ടോർ 42 PS പവറും 110Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. കോമറ്റ് EV ഒറ്റ ചാർജിൽ 230 കിലോമീറ്റർ റേഞ്ച് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ചാർജിംഗിന്റെ കാര്യത്തിൽ, കോമറ്റ് EV-ക്ക് 3.3kW എസി ചാർജർ വഴി 7 മണിക്കൂറിനുള്ളിൽ അതിന്റെ ബാറ്ററികൾ 0-100% വരെ വർദ്ധിപ്പിക്കാൻ കഴിയും. എന്നിരുന്നാലും, കോമറ്റ് ഇവി ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്നില്ല എന്നത് ഒരു പോരായ്മയാണ്.

70 ലക്ഷത്തിൽ താഴെ ഇത്രയും ഇവികളോ; ഒന്നല്ല, രണ്ടല്ല എട്ട് കാറുകൾ

പേസ്, പ്ലേ, പ്ലഷ് എന്നീ 3 വേരിയന്റുകളിലാണ് എംജി കോമറ്റ് ഇവി വാഗ്ദാനം ചെയ്യുന്നത്.7.98 ലക്ഷം രൂപയിലാണ് വാഹനത്തിൻ്റെ വില ആരംഭിക്കുന്നത്. 9.98 ലക്ഷം രൂപയാണ് ടോപ്പ് മോഡലിൻ്റെ എക്സ്-ഷോറൂം വില. കോമറ്റ് EV-യുടെ ബുക്കിംഗ് മെയ് 15-ന് തന്നെ ആരംഭിക്കുകയും, നിലവിൽ ഡെലിവറികൾ ഘട്ടം ഘട്ടമായി നടന്നുകൊണ്ടും ഇരിക്കുകയാണ്.

ടാറ്റ ടിഗോർ ഇ.വി: ടാറ്റ തങ്ങളുടെ ആദ്യത്തെ മോഡലായ നെക്സോൺ ഇവിക്ക് ശേഷം അവരുടെ രണ്ടാമത്തെ മാസ്-മാർക്കറ്റ് ഇവിയായ, ടിഗോർ ഇവി 2021 -ലാണ് പുറത്തിറക്കുന്നത്. ടിഗോർ EV യുടെ എക്‌സ്-ഷോറൂം വില 10 ലക്ഷത്തിന് മുകളിലാണ് എങ്കിലും , ICE എഞ്ചിൻ കാറുകളിൽ നിന്ന് ഓൾ-ഇലക്‌ട്രിക് വാഹനത്തിലേക്ക് മാറാൻ നിങ്ങൾ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ ഈ ഓപ്ഷൻ തീർച്ചയായും പരിഗണിക്കേണ്ടതാണ്.

70 ലക്ഷത്തിൽ താഴെ ഇത്രയും ഇവികളോ; ഒന്നല്ല, രണ്ടല്ല എട്ട് കാറുകൾ

സിട്രോൺ eC3: സിട്രൺ eC3 -യുടെ വിലയും 10 ലക്ഷം രൂപയ്ക്ക് മുകളിലാണ്. എന്നിരുന്നാലും, സിട്രോൺ eC3 നിലവിൽ എസ്‌യുവി സ്റ്റൈലിംഗുള്ള ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഓൾ-ഇലക്‌ട്രിക് ഹാച്ച്ബാക്കാണ്. 29.2kWh എയർ-കൂൾഡ് ബാറ്ററി പായ്ക്കോടെയാണ് വാഹനം വരുന്നത്, മുൻവശത്ത് ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോർ 57PS പവറും 143Nm ടോർക്കും ഉത്പാദിപ്പിക്കുന്നത്. 3.3kW എസി ഹോം ചാർജർ ഉപയോഗിച്ച് ഫുൾ ചാർജിന് 10.5 മണിക്കൂറാണ് സിട്രോൺ eC3 -യുടെ ചാർജിംഗ് സമയം. ഒരു DC ഫാസ്റ്റ് ചാർജർ 57 മിനിറ്റിനുള്ളിൽ eC3-ന്റെ ബാറ്ററി 10% മുതൽ 80% വരെ വർദ്ധിപ്പിക്കുന്നു.

ടാറ്റ നെക്സോൺ ഇവി: ടാറ്റയുടെ ആദ്യ പാസഞ്ചർ ഇവിയായ നെക്‌സോൺ ഇവി പ്രൈം പട്ടികയിലെ നാലാമത്തെ വാഹനമാണ്. നെക്‌സോൺ ഇവി പ്രൈം നിലവിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇവിയാണ്, ഇത് 30.2 കിലോവാട്ട് ബാറ്ററിയും 129 പിഎസ് പവറും 245 എൻഎം ടോർക്കും സൃഷ്ടിക്കുന്നു. നെക്‌സോൺ ഇവി പ്രൈം ഒറ്റ ചാർജിന് 312 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. നെക്സോൺ ഇവിയുടെ വില 14.50 ലക്ഷം രൂപ മുതൽ 19.54 ലക്ഷം വരെയാണ്.

70 ലക്ഷത്തിൽ താഴെ ഇത്രയും ഇവികളോ; ഒന്നല്ല, രണ്ടല്ല എട്ട് കാറുകൾ

മഹീന്ദ്ര XUV400: 2023 ജനുവരിയിൽ ലോഞ്ച് ചെയ്ത മഹീന്ദ്ര XUV400 ടാറ്റ നെക്സോൺ ഇവി മാക്സിൻ്റെ നേരിട്ടുള്ള എതിരാളിയാണ്. 2023 മഹീന്ദ്ര XUV400 ഇവിയുടെ പ്രാരംഭ വില Rs. 16.0 ലക്ഷം രൂപയാണ്. XUV400 ഇവിയുടെ ഏറ്റവും ചെലവേറിയ വേരിയൻ്റ് എന്ന് പറയുന്നത് 19 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. മഹീന്ദ്രയിൽ നിന്നുള്ള സി-സെഗ്‌മെന്റ് ഇലക്ട്രിക് എസ്‌യുവി ഒരൊറ്റ ഇലക്ട്രിക് മോട്ടോറുമായാണ് വരുന്നത്, ഇത് 150 പിഎസ് പവറും 310 എൻഎം പീക്ക് ടോർക്കും വാഗ്ദാനം ചെയ്യുന്നു.

എംജി ZS EV: 2022 മാർച്ചിലാണ് എംജി ZS EV ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കുന്നത്. ZS EV ഫെയ്‌സ്‌ലിഫ്റ്റ് 50.3kWh ബാറ്ററി പായ്ക്കിലാണ് വരുന്നത്, കൂടാതെ ഒരു ചാർജിന് 461 കിലോമീറ്റർ എന്ന ക്ലെയിം റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട്. എല്ലാ ടെസ്റ്റുകൾക്കിടയിലും, എംജി ZS ഇവി സ്ഥിരതയാർന്ന അടിസ്ഥാനത്തിൽ 300 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് കണ്ടെത്താൻ സാധിച്ചു.23.38 ലക്ഷം രൂപ മുതൽ 27.40 ലക്ഷം രൂപ വരെയാണ് വാഹനത്തിൻ്റെ എക്സ്ഷോറൂം വില വരുന്നത്.

70 ലക്ഷത്തിൽ താഴെ ഇത്രയും ഇവികളോ; ഒന്നല്ല, രണ്ടല്ല എട്ട് കാറുകൾ

ഹ്യുണ്ടായി കോന: ഇന്ത്യയിലെ ആദ്യത്തെ വിജയകരമായിരുന്ന മോഡൽ ഇവി ആയിരുന്നു ഹ്യുണ്ടായി കോന. കോന 452 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട്, 39.2kWh ബാറ്ററിയാണ് ഇതിന് കമ്പനി നൽകിയിരിക്കുന്നത്. കോന ഇവിയിലെ ഇലക്ട്രിക് മോട്ടോർ 136 പിഎസും 395 എൻഎം ടോർക്കും സൃഷ്ടിക്കുന്നു. 15A ഹോം ചാർജർ ഉപയോഗിച്ച്, 0% മുതൽ 80% വരെ റോയിൽ ചാർജ് ചെയ്യാം. ഇതൊക്കെയാണ് 70 ലക്ഷം രൂപയ്ക്ക് നിങ്ങൾക്ക് ഇന്ത്യയിൽ സ്വന്തമാക്കാൻ സാധിക്കുന്ന എസ്‌യുവി ഇവികൾ.

More from DriveSpark

Article Published On: Tuesday, September 5, 2023, 13:50 [IST]
English summary
Which is the best ev suvs below 70 lakhs we can buy in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X